18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
breaking news : സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും >>> സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍  >>> എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം >>> പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍  >>> വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ്  ഇതിഹാസതാരം വീരാട് കോഹ്ലി, നിരാശ്ശയില്‍ ആരാധകര്‍ >>>
Home >> OBITUARY
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ വൈസ് ചെയര്‍മാനായ പോള്‍ വര്‍ഗീസിന്റെ ഭാര്യ ഷെറിന്‍ പോള്‍ വര്‍ഗീസിന് ആദരാഞ്ജലികള്‍

സ്വന്തം ലേഖകൻ

Story Dated: 2021-07-04

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ വൈസ് ചെയര്‍മാനായ പോള്‍ വര്‍ഗീസിന്റെ ഭാര്യയുടെ അകാല വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗാദമായ ദു:ഖം രേഖപ്പെടുത്തി.

ആറു മാസമായി ക്യാന്‍സര്‍ ബാധിതയായി ചികിത്സയില്‍ ആയിരുന്നു. പോള്‍ വര്‍ഗീസ് നാട്ടില്‍ ചാലക്കുടി ചൗക്ക സ്വദേശിയും, വടക്കുംപാടെന്‍ കുടുബംഗാമാണ്. ചാവക്കാട്, പേരകം സ്വദേശിനിയാണ് പരേതയായ ഷെറിന്‍.

സംസ്‌കാരം സംബദ്ധിച്ച തീരുമാനം നാട്ടില്‍ നിന്നു ബന്ധുക്കള്‍ യുകെ യില്‍ വന്ന ശേഷം തീരുമാനിക്കും. ഷെറിന്‍ പോളിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രസിഡന്റ് സൈബിന്‍ പാലാട്ടി, ചെയര്‍മാന്‍ ഡോ. ജിമ്മി ലോനപ്പന്‍ മൊയ്ലന്‍, ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ്, വൈസ് പ്രസിഡന്റ് അജി അക്കരകാരന്‍, ജോയിന്റ് സെക്രട്ടറി വേണുഗോപാല്‍, ട്രഷറര്‍ ടാന്‍സി പാലാട്ടി, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പി എ ഇബ്രാഹിം ഹാജി (ദുബായ്), ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ള (അമേരിക്ക), ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടെയില്‍ (ജര്‍മ്മനി), ഗ്ലോബല്‍ വൈസ്പ്രസിഡന്റ് പി സി മാത്യു (അമേരിക്ക), ഗ്ലോബല്‍ അഡ്മിനിസ്ട്രട്ടര്‍ ജോണ്‍ മത്തായി (ദുബായ്), ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. വിജയലക്ഷ്മി (തിരുവനന്തപുരം), യൂറോപ്പ് ചെയര്‍മാന്‍ ജോളി തടത്തില്‍ (ജര്‍മ്മനി), യൂറോപ്പ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍(ജര്‍മനി), ജര്‍മന്‍ ചെയര്‍മാന്‍ ജോസ് കുബ്ലുവേലില്‍(ജര്‍മനി), ഫ്‌ലോറിഡാ, ന്യൂയോര്‍ക്ക് റീജിയന്‍ ഭാരവാഹികള്‍, കൂടാതെ മറ്റ് ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

ഷെറിന്റെ ആകസ്മിക നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ യുകെയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്ക്‌ചേരുകയും ചെയുന്നു.

More Latest News

സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും

സേവനം യുകെയുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും ജൂണ്‍ 16ന്  ഞായറാഴ്ച 10 മണി മുതല്‍ ശിവഗിരി ആശ്രമത്തില്‍ വച്ചു നടക്കും. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സംഗമമായ ഈ വേദിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകയൂണിറ്റ് പ്രസിഡന്റ് : ബിനേഷ് ഗോപി : 07463555009യൂണിറ്റ് സെക്രട്ടറി : വിപിന്‍ കുമാര്‍ : 07799249743  

സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍ 

ഒരുമയുടെയും സ്നേഹത്തിന്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന്‍ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 13 ന് ഹെയ്സല്‍ഗ്രൂ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍ വിഷു  ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.പ്രസിഡണ്ട് ഷൈജു തോമസ് ,സെക്രട്ടറി ജോണ്‍ ജോജി ,ട്രഷര്‍ ബിന്‍സ് ജോസഫ് ,വൈസ് പ്രസിഡന്റ് ജോസ് ജോസഫ് ,ജോയിന്‍ സെക്രട്ടറി ക്രിസ്റ്റീന്‍ മേരി ,ജോയിന്‍ ട്രഷറര്‍ വര്‍ഗീസ് പൗലോസ് എന്നിവരെയും,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ ആയി ഹരീഷ് നായര്‍ ,ബിനോയ് ബെന്നി ,മനോജ് ജോണ്‍ ,റോയി മാത്യു ,റോണി പൗലോസ് ,സിബി ജോസ് ,സാന്റോ കോണിക്കര ,അരുണ്‍ സെല്‍വരാജന്‍,റീന സ്റ്റീഫന്‍സണ്‍ ,സുജിതാ ടി,ബാബു റോയ് ,ചിക്കു മരിയ ,ടിനു സെബാസ്റ്റ്യന്‍, റോഷിനി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷൈജു തോമസ് പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും അതോടൊപ്പം സംഘടനയെ പുതിയ തലങ്ങളില്‍ എത്തിക്കാന്‍ ആത്മാര്‍ത്ഥത നിറഞ്ഞ ,ഉറച്ച കാല്‍വെപ്പുകളോടെ ,കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കി.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം

ബംഗളുരു :  എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എന്‍ജിനാണ് തീപിടിത്തമുണ്ടായത്. അപകടം മനസ്സിലായതോടെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.  വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം. 179 യാത്രക്കാരും ആറു വിമാനജോലിക്കാരുമായി കൊച്ചിയിലേക്കു തിരിച്ച വിമാനമാണ് അപകടമുനമ്പില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11.10 നായിരുന്നു സംഭവം. ബംഗളുരു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടനെ എന്‍ജിനു തീപിടിക്കുകയായിരുന്നു. വലതുഭാഗത്തെ എന്‍ജിനിലായിരുന്നു അഗ്‌നിബാധ. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ അലമുറയിട്ടു.  തുടര്‍ന്ന് സുരക്ഷാസംവിധാനങ്ങളൊരുക്കി തിരികെ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. മുഴുവന്‍ യാത്രികരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍ 

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വഴിത്തിരിവ്. ഒന്നാം പ്രതിയായ രാഹുല്‍ പി ഗോപാലിനെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍.  പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്. രാഹുലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ വീട്ടില്‍ പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമ്പോഴും രാഹുലിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്ത് തുടരുന്നത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ബ്ലൂ കോര്‍ണര്‍ നോട്ടിസില്‍ ആവശ്യപ്പെട്ട വിവരങ്ങളാണ് ജര്‍മ്മന്‍ എംബസി കൈമാറുന്നത്. തുടര്‍ന്നാകും റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കുക. അതേസമയം, സ്‌പെഷല്‍ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോടും വിശദീകരണം തേടും. യുവതി പന്തീരങ്കാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് നടപടിക്ക് കാരണം. രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസ് മെയ് 20ന് കോടതി പരിഗണിക്കും.

വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ്  ഇതിഹാസതാരം വീരാട് കോഹ്ലി, നിരാശ്ശയില്‍ ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസതാരം വീരാട് കോഹ്ലി വിരമിക്കല്‍ സൂചന നല്‍കി. ബെംഗളൂരുവില്‍ നടന്ന ആര്‍.ബി.സിയുടെ റോയല്‍ ഗാല ഡിന്നറിലാണ് വിരമിക്കലിനെക്കുറിച്ച് പറഞ്ഞത്. ക്രിക്കറ്റില്‍ തന്റെ റോള്‍ അവസാനിച്ചെന്ന് തനിക്ക് തോന്നിയാല്‍ പോകുമെന്നമായിരുന്നു കോഹ്ലി പറഞ്ഞത്. വിരമിക്കല്‍ ദിവസത്തെക്കുറിച്ച് ആലോചിച്ച് തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ക്രിക്കറ്റില്‍ എന്റെ റോള്‍ അവസാനിച്ചെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ പോകും. കുറച്ചുകാലത്തേക്ക് നിങ്ങള്‍ക്ക് എന്നെ കാണാനാകില്ല. അതുകൊണ്ട് തന്നെ കളിക്കുന്ന കാലത്തോളം എന്റെ എല്ലാം ക്രിക്കറ്റിന് വേണ്ടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് മാത്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും', കോഹ്ലി ചിരിച്ചുകൊണ്ട് പറഞ്ഞു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ താരത്തിന്റെ പ്രകടനത്തിനായി ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെയാണ് തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തലുമായി കോഹ്ലി രംഗത്തെത്തിയത്.വിരാട് കോഹ്ലിയുടെ വാക്കുകള്‍ ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഇന്ന് ബംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ ബാംഗ്ലൂരിനെ നേരിടുമ്പോള്‍ എം എസ് ധോണിയും വിരാട് കോഹ്ലിയും ഒന്നിച്ചു കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കാമെന്നും വിലയിരുത്തലുകളുണ്ട്. നിര്‍ണായകമത്സരത്തില്‍ വിജയിക്കുന്ന ടീം ഈ സീസണിലെ ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തും. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി സിഎസ്‌കെ നാലാം സ്ഥാനത്തും ആര്‍സിബി 12 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണത്തെ ഐപിഎല്ലോടെ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 42കാരനായ ധോണി കളിക്കാരനെന്ന നിലയില്‍ അവസാന ഐപിഎല്‍ ആയിരിക്കും ഇത്. 16 വര്‍ഷത്തിനിടയില്‍ പലതവണ ധോണിയുമായി ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനൊപ്പം കളിക്കാനുള്ള തന്റെ അവസാന അവസരവും ഇതായിരിക്കാമെന്ന് കോഹ്ലി പറഞ്ഞു. ധോണി ഇന്ത്യയിലെ ഏത് സ്റ്റേഡിയത്തില്‍ കളിച്ചാലും ആരാധകര്‍ക്ക് വലിയ ആവേശമാണ്. ' ഇന്ന് ഞങ്ങള്‍ വീണ്ടും കളിക്കുന്നു, ഒരുപക്ഷേ അവസാനമായി, ഞങ്ങള്‍ക്ക് ചില നല്ല ഓര്‍മ്മകളുണ്ട്, അതില്‍ ചിലത് ഇന്ത്യയ്ക്കായുള്ള മികച്ച കൂട്ടുകെട്ടുകളാണ്. ആരാധകര്‍ക്ക് ഞങ്ങളെ ഒരുമിച്ച് കാണാനുള്ള മികച്ച അവസരമാണിത്,' കോഹ്ലി പറഞ്ഞു.

Other News in this category

  • മത്തായി തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി, വാര്‍ധക്യ സഹജമായ അസുഖത്താല്‍ ഏതാനും ദിവസമായി ചികത്സയിലായിരുന്നു
  • യുകെ മലയാളിയും കേരള നേഴ്‌സസ് യുകെ ഫോറത്തിന്റെ സാരധിയുമായ ജോബി ഐത്തിലിന്റെ മാതാവ് നിര്യാതയായി
  • അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍. ജോണ്‍ ഗീവര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി, സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വ, ബുധന്‍ തീയതികളില്‍
  • യുകെ മലയാളി സാജന്‍ ജോസഫ് മാടമനയുടെ പിതാവ് ജോസഫ് ജോണ്‍ മാടമന അന്തരിച്ചു, സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്
  • യുകെയില്‍ മരിച്ച മലയാളി നേഴ്‌സ് മേരി ജോണിന് സെപ്തംബര്‍ 13ന് യാത്രാമൊഴിയേകും; പൊതുദര്‍ശ്ശനം 11നും,12നും, സംസ്‌ക്കാരം എന്‍ഫീല്‍ഡില്‍
  • ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് യുകെയില്‍ അന്തരിച്ചു; അകാലത്തില്‍ വിടപറഞ്ഞത് മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട 'മേരി ആന്റി'
  • ബര്‍ജസ് ഹില്ലില്‍ നിര്യാതയായ മഞ്ജു ഗോപാലകൃഷ്ണന്റെ സംസ്‌ക്കാര ശുശ്രുഷകള്‍ ആഗസ്റ്റ് 2ന്, ബര്‍ജെസ് ഹില്‍ സെയിന്റ് വില്‍ഫ്രഡ് പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍...
  • UK LTI Mindtree ല്‍ ജോലി ചെയ്തിരുന്ന മഞ്ചു ഗോപാലകൃഷ്ണന്‍ ഇന്നലെ രാത്രി നിര്യാതയായി... സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടത്തി വരുന്നു...
  • പ്രതിഭാ കേശവന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ യാത്രാമൊഴിയേകി, ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രതിഭാ കേശവന് കേംബ്രിഡ്ജ് ക്യൂയ് വില്ലേജ് ഹാളില്‍  പൊതുദര്‍ശനത്തിന് നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു...
  • പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം, പ്രതിഭയുടെ ആകസ്മികമായ വേര്‍പാടില്‍ അനുശോചിക്കുന്നമറിയിച്ച് ദുഖത്തില്‍ പങ്കുചേര്‍ന്ന് കൈരളി യുകെ...
  • Most Read

    British Pathram Recommends