18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍; തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സുനക് സര്‍ക്കാരിന് പുതിയ തിരിച്ചടി >>> ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ സഭയില്‍ പെരുന്നാള്‍, ഈ മാസം 26 ഞായറാഴ്ച ഉച്ചയോടെ കൊടിയേറ്റത്തിന് ശേഷം പ്രാര്‍ത്ഥനയും കുര്‍ബാനയും >>> മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ >>> പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല >>> ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ് >>>
Home >> ASSOCIATION

ASSOCIATION

മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ

ലണ്ടന്‍ : യുകെയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടയ്മയായ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണല്‍ (MFWAI)ലിന് പുതിയ നേതൃത്വനിര. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് കൂട്ടായ്മ.  ഒരു താരാരധന സംഘടനയെന്നതില്‍ ഉപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് MFWAl ലക്ഷ്യമിടുന്നത്. 2023 ല്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബര്‍ 7നു നടന്ന രക്തദാന കാമ്പയ്നില്‍ രക്തദാനം നിര്‍വഹിച്ചവര്‍ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണല്ലോ രക്തദാനം. കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടെയാണ് ഇവര്‍ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിയഞ്ഞൂറോളം മെമ്പേര്‍സ് അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡന്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.  വൈസ് പ്രസിഡന്റ് - അജ്മല്‍ , ട്രെഷറര്‍ - അനൂപ് , ജോയിന്റ് സെക്രട്ടറമാര്‍ - ബിബിന്‍ സണ്ണി നിതിന്‍ എന്നിവര്‍, പാട്രോണ്‍ - വിനു ചന്ദ്രന്‍ , ഇന്റര്‍നാഷ്ണല്‍ റെപ്രസെന്റേറ്റിവ് - ഫജാസ് ഫിറോസ്, സോഷ്യല്‍ മീഡിയ - മസൂദ്  സോഫിന്‍ സെബിന്‍ എന്നിവര്‍ , എക്സിക്യൂട്ടീവ് കമ്മിറ്റി - ജിബിന്‍ അസറുദ്ദീന്‍ എന്നിവരുമാണ് മറ്റു ഭാരവാഹികള്‍ .

ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയില്‍ ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരവുമായി നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍

ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരങ്ങളര്‍പ്പിച്ച് നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇന്റര്‍ നാഷണല്‍ നഴ്‌സസ് ഡേ സമുചിതമായി ആഘോഷിച്ചു. ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയറും സംയുക്തമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്ഷണം സ്വീകരിച്ച് ഹള്‍, ഗ്രിംസ്ബി, ഗെയിന്‍സ്ബറോ എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരും കുടുംബാംഗങ്ങളും പ്രോഗ്രാമില്‍ പങ്കെടുത്തു. സ്‌കന്‍തോര്‍പ്പിലെ ന്യൂലൈഫ് ചര്‍ച്ച് ഹാളില്‍ മെയ് 11ന് നടന്ന ഇവന്റില്‍ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി 'യു റെയ്‌സ് മി അപ്' എന്ന ഗാനത്തിന്റെ അകമ്പടിയോടെ കൈയില്‍ ദീപങ്ങളുമായി നഴ്‌സുമാര്‍ സ്റ്റേജില്‍ അണിനിരന്നു. തുടര്‍ന്ന് അസോസിയേഷനിലെ കുട്ടികള്‍ നഴ്‌സുമാര്‍ക്ക് പൂക്കളും സ്വീറ്റ്‌സും താങ്ക് യു കാര്‍ഡും കൈമാറി. വേദനയുടെ ലോകത്ത് ആശ്വാസവാക്കുകളും സ്‌നേഹത്തിന്റെ തലോടലുമായി ഓടിയെത്തുന്ന ജീവന്റെ കാവലാളുകളായ നഴ്‌സുമാര്‍ക്ക് അര്‍ഹിക്കുന്ന ആദരം തന്നെയാണ് അസോസിയേഷനുകള്‍ ഒരുക്കിയത്. യോര്‍ക്ക് ആന്‍ഡ് ഹംബര്‍ ടീച്ചിംഗ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ചീഫ് നഴ്‌സ് എമ്മാ ജോര്‍ജും നാവിഗോ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവും ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യയിലെ നഴ്‌സുമാരെ യുകെയിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള എമ്മയും മൈക്കും ഇന്ത്യന്‍ നഴ്‌സുമാര്‍ സേവന രംഗത്ത് കാണിക്കുന്ന അര്‍പ്പണബോധത്തെയും ജോലിയിലെ മികവിനെയും പ്രസംഗങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചു. നഴ്‌സസിനെ ആദരിക്കുന്നതിനായി ഒരുക്കിയ ചടങ്ങിനെ അതി മനോഹരമെന്നാണ് ഇരുവരും വിശേഷിപ്പിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനിലെ കുട്ടികള്‍ ഒരുക്കിയ കലാപ്രകടനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി. കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ ഇവാനാ ബിനു, കരോള്‍ ബ്‌ളെസന്‍, ലിയാന്‍ ബ്‌ളെസന്‍, ബില്‍ഹാ ഏലിയാസ്, ദേവസൂര്യ സജീഷ്, ജെസാ ജിമ്മി, ഗബ്രിയേല ബിനോയി എന്നിവരടങ്ങുന്ന റിഥമിക് കിഡ്‌സ് ജൂണിയേഴ്‌സും സിയോണ പ്രിന്‍സ്, ജിയാ ജിമ്മി, ഇഷാന്‍ സൂരജ്, ജെയ്ഡന്‍ ജോജി, ഇവാനിയാ ലിബിന്‍, അഡ്വിക്ക് മനോജ് എന്നിവരുടെ റിഥമിക് കിഡ്‌സ് സബ് ജൂണിയേഴ്‌സും സ്റ്റേജില്‍ തകര്‍ത്താടി സദസിന്റെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. ഹള്‍ അസോസിയേഷനിലെ ആന്‍ഡ്രിയ വിജോയുടെ ഡാന്‍സും ചടങ്ങിനെ നയന മനോഹരമാക്കി. നഴ്‌സസ് വീക്കിന്റെ ഭാഗമായി നടത്തിയ ക്വിസ് കോമ്പറ്റീഷന്‍ വിജയികളായ ശ്രേയ സൂരജ്, ഷെറിന്‍ ടോണി, നിസരി ദില്‍ജിത്ത്, ലിസാ ബിനോയി, ഡോയല്‍ എന്നിവര്‍ക്ക് സമ്മാനം നല്‍കി. ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് വിജോ മാത്യു ചടങ്ങിനെ അഭിസംബോധന ചെയ്തു. അഡ്വാന്‍സ്ഡ് ക്‌ളിനിക്കല്‍ പ്രാക്ടീഷണര്‍ റോബി ജെയിംസ് നഴ്‌സിംഗ് രംഗത്തെ അനുഭവങ്ങള്‍ സദസുമായി പങ്കുവെച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ ഷയറിന്റെ പ്രസിഡന്റ് വിദ്യാ സജീഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സോണാ ക്‌ളൈറ്റസ് സ്വാഗത പ്രസംഗവും സെക്രട്ടറി ബിനോയി ജോസഫ് നന്ദി പ്രകാശനവും നടത്തി.  ഫോക്കസ് ഫിന്‍സുര്‍ ലിമിറ്റഡ്, ജി എം പി ഗ്രൂപ്പ്, ആസ്ബറി ലീഗല്‍ സര്‍വീസസ്, ലാഭം ജനറല്‍ സ്റ്റോര്‍ എന്നീ സ്ഥാപനങ്ങള്‍ നഴ്‌സസ് ഡേ പ്രോഗ്രാമിന് സ്‌പോണ്‍സര്‍ഷിപ്പുമായി പിന്തുണ നല്കി. സ്‌കന്‍തോര്‍പ്പിലും  നോര്‍ത്ത് ലിങ്കണ്‍ഷയറിലുമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ നിറസാന്നിധ്യമായി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ മാറിക്കഴിഞ്ഞു. അച്ചടക്കത്തോടെയും ആത്മാര്‍ഥതയോടെയും പുതുതലമുറയ്ക്ക് വേണ്ട പിന്തു നല്‍കുക എന്ന  ഉറച്ച ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ നടത്തി വരുന്നത്.

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ് 

എസക്‌സ്: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി തോമസ് മാറാട്ടുകളം സ്വാഗതവും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും  അവതരിപ്പിച്ചു. അജയ് പിള്ള വരവ് ചിലവ് കണക്കൂം അവതരിപ്പിച്ച് അംഗങ്ങള്‍ എല്ലവരും കയ്യടിച്ച് പാസ്സാക്കി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ്: സീമ ഗോപിനാഥ്‌, സെക്രട്ടറി: അജയ് പിള്ള, ജോയിന്റ് സെക്രട്ടറി: നീതു ജിമിന്‍, ട്രഷറര്‍: രാജി ഫിലിപ്പ് ജോയിന്റ് ട്രഷറര്‍: റീജാ തോമസ്, ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ വിനൂ വി. ആര്‍, ആദര്‍ശ് കുര്യന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഓഡിറ്ററായി ബെന്നി വര്‍ഗ്ഗീസും ചുമതലയേറ്റു. കൂടാതെ നിലവിലെ യുക്മ പ്രതിനിധികളായി സുമേഷ് മേനോന്‍, തോമസ് രാജന്‍, ടോമി പാറയ്ക്കല്‍ അടുത്ത യുക്മ തിരഞ്ഞെടുപ്പുവരെയും അസോസിയേഷനെ പ്രതിനിധീകരിക്കാനൂം തീരുമാനിച്ചു. പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ക്ക്‌ കമ്മ്യൂണിറ്റി അംഗങ്ങള്‍ ഒന്നടങ്കം ആശംസകള്‍ അറിയിച്ച് പൊതുയോഗം പിരിഞ്ഞു.

വാറിംഗ്ടണില്‍ ഓള്‍ യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം, രജിസ്ട്രേഷന്‍ ആരംഭിച്ചു

യുകെയിലെ മലയാളികള്‍ക്ക് മാത്രമായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒരു സെവന്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫുട്ബോളിനെ എക്കാലവും നെഞ്ചേറ്റുന്ന മലയാളികള്‍ ഒത്തിരിയേറെ പേര്‍ ഈ കാലഘട്ടത്തില്‍ യുകെയിലേക്ക് നഴ്സുമാരായും വിദ്യാര്‍ത്ഥികളായും കടന്നു വന്നവരുടെ ഇടയില്‍ നിന്നുള്ള ആഗ്രഹപ്രകാരവും ആവശ്യ പ്രകാരവുമാണ്, ഈ ഫുട്ബോള്‍ മാമാങ്കത്തിന് വാറിംഗ്ടടണ്‍ അസോസിയേഷന്‍ മുന്നോട്ട് വന്നത്. വാറിംഗ്ടണിലെ ഓഫോര്‍ഡ് ജൂബിലി ആസ്ട്രോ ടര്‍ഫ് പിച്ചുകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 20 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു മണി വരെയാണ് മത്സരങ്ങള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്കാണ് അവസരം. നാലു ടീമുകളുടെ നാലു ഗ്രൂപ്പുകളായി ആദ്യ റൗണ്ട് ലീഗ് മത്സരങ്ങളും തുടര്‍ന്ന് നോക്കൗട്ട് മത്സരങ്ങളുമാണ് നടക്കുക. രജിസ്ട്രേഷന്‍ ഫീസ് 150 പൗണ്ടും വിജയികള്‍ക്ക് 1000, 500, 250 എന്നിങ്ങനെ കൃഷ് പ്രൈസും കൂടാതെ ടൂര്‍ണമെന്റിലെ താരം, ടൂര്‍ണമെന്റിലെ ബെസ്റ്റ് കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. ടീം റെജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുകഅഭിറാം 07879900603, എല്‍ദോ 07776609481, സിറിയക്ക് 07747095354 മത്സരവേദിയുടെ വിലാസംOrford Jublee Astro Turf, WA2 8HE

സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിംക മുന്‍കൈ എടുത്ത് തുടങ്ങിയ 'മേഴ്‌സി മ്യൂസ്' രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം 'മേഴ്‌സി മ്യൂസ്' രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ മാധ്യമത്തിന്റെ സമ്മര്‍ എഡിഷനില്‍ നഴ്‌സസ് ഡേ ഉള്‍പ്പെടെ നിരവധി വാര്‍ത്താ പ്രാധാന്യമുള്ള രചനകളുമായിട്ടാണ് ഇത്തവണ മേഴ്‌സി മ്യൂസ് പുറത്തിറങ്ങുന്നത്.  ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രചാരം നേടിയ മേഴ്‌സി മ്യൂസ് ലിവര്‍പൂള്‍ മലയാളികളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസ്താവിച്ചു.  

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ആഘോഷങ്ങള്‍ നടത്തപ്പെടും

ലിവര്‍പൂള്‍ : പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്. ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുക. ഡിബേറ്റ്, സെമിനാര്‍, നഴ്‌സ്മാരുടേതായ കലാപരിപാടികള്‍ അതുപോലെ എന്‍എച്ച്എസ് നോര്‍ത്ത് വെസ്റ്റിലെ പ്രഗല്‍ഭരായവരുടെ ക്ലാസുകള്‍, അത്താഴ വിരുന്ന് എന്നിവയാണ് കാര്യപരിപാടികള്‍. കൂടാതെ എന്‍ എച്ച് എസ് യൂണിയന്‍ ഭാരവാഹികള്‍ യോഗത്തില്‍ സംസാരിക്കുന്നതായിരിക്കും. ഈ വര്‍ഷത്തെ നഴ്‌സസ് ഡേയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസ്, സെക്രട്ടറി വിപിന്‍ വര്‍ഗീസ്, ട്രഷറര്‍ അജി ജോര്‍ജ്, പ്രോഗ്രാം കോഡിനേറ്റേഴ്‌സ് ആയ റീന ബിനു, രാജി തോമസ്, ബിന്ദു റെജി, Dr. ശ്രീബ എന്നിവര്‍ അറിയിച്ചു. വേറിട്ട ആശയങ്ങളിലൂടെ സാമൂഹിക ഉന്നമനത്തിനായി ലിവര്‍പൂളിലെയും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്കിടയില്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുന്ന ലിംകയുടെ ഒരു വലിയ സംഭാവനയാണ് എല്ലാവര്‍ഷവും നടത്തിവരുന്ന ഈ നഴ്‌സസ് ഡേ.

ബ്രിട്ടണ്‍സ് ഗോട്ട് ടാലെന്‍സ് മാതൃകയില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്‍സ് (യുകെ) സ്റ്റേജ് ഷോയുമായി കലാഭവന്‍ ലണ്ടന്‍, ഒപ്പം സൗന്ദര്യ മത്സരവും കലാഭവന്‍ ലണ്ടന്‍ മ്യൂസിക് ബാന്‍ഡിന്റെ രൂപീകരണവും

യുകെയിലെ അറിയപ്പെടാത്തതും അറിയപ്പെടുന്നതുമായ കഴിവുള്ള ഇന്ത്യന്‍ കലാപ്രതിഭകള്‍ക്ക് ഒരു സുവര്‍ണ്ണ വേദിയുമായി കലാഭവന്‍ ലണ്ടന്‍. BRITAIN'S GOT TALENT  മാതൃകയില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ (INDIAN'S GOT TALENT) സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി ലണ്ടനില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ വംശജരായ അനേകായിരങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളായി  മാറിയിരിക്കുന്നു യുകെയിലെ ഓരോ നഗരങ്ങളും പട്ടണങ്ങളും. ഒട്ടേറെ കഴിവുറ്റ കലാ പ്രവര്‍ത്തകരാണ് യുകെയിലേക്ക് ഈ അടുത്ത നാളുകളില്‍ ജോലിക്കും പഠന ആവിശ്യങ്ങള്‍ക്കുമായി കുടിയേറിയിരിക്കുന്നത്. അതില്‍ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമുണ്ട്. തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം കിട്ടിയവരും കിട്ടാത്തവരുമുണ്ട്. അവരുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയാണ് 'THE GREAT INDIAN TALENT SHOW'.  ആദ്യ ഷോ ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ അക്കാദമി ഹാളില്‍ വെച്ച് ജൂലൈ 13 ശനിയാഴ്ച്ച ഒരു മണി മുതലാണ് സംഘടിപ്പിക്കുന്നത്. സംഗീതത്തിനും നൃത്തത്തിനും അഭിനയത്തിനും പ്രാധാന്യം നല്‍കുന്നതാണ്  'THE GREAT INDIAN TALENT SHOW'. ആദ്യ ഷോയില്‍ മ്യൂസിക്, ഡാന്‍സ് തുടങ്ങിയവയോടൊപ്പം സൗന്ദര്യ മത്സരവും സംഘടിപ്പിക്കുന്നു. ടാലെന്‍സ് ഷോ യില്‍ ഇത്തവണ മത്സരങ്ങള്‍ ഉണ്ടാകില്ല, മ്യൂസിക്, ഡാന്‍സ് തുടങ്ങിയവയില്‍ പ്രധാനമായും ഗ്രൂപ്പ് പെര്‍ഫോമന്‍സിനായിരിക്കും മുന്‍ഗണന.  സൗന്ദര്യ മത്സരങ്ങള്‍ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍, മിസ്റ്റര്‍ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍, മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍. ക്യാഷ് അവാര്‍ഡുകളും മറ്റ് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് ലഭിക്കും, ഓരോ വിഭാഗത്തിലും മൂന്ന് ടൈറ്റില്‍ വിന്നേഴ്സിനെ കൂടാതെ നിരവധി സബ് ടൈറ്റില്‍ വിന്നേഴ്സിനെയും തിരഞ്ഞെടുക്കും. സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നവര്‍ക്ക് ആവിശ്യമായ പരിശീനം നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  mobile : 07841613973 email : kalabhavanlondon@gmail.com മറ്റൊരു സന്തോഷ വാര്‍ത്ത കലാഭവന്‍ ലണ്ടന്‍ യുകെയില്‍ സ്വന്തമായി ഒരു പ്രൊഫഷണല്‍ മ്യൂസിക് ബാന്‍ഡ് ആരംഭിക്കുന്നു എന്നതാണ്, പുതു മുഖങ്ങള്‍ക്കും പുതു തലമുറക്കും ഏറെ പ്രാധാന്യം നല്‍കുന്നതായിരിക്കും കലാഭവന്‍ ലണ്ടന്റെ മ്യൂസിക് ബാന്‍ഡ്. യുകെയില്‍ ഉള്ള ഗായകര്‍ക്കും ഉപകരണ വാദ്യ സംഘത്തിനൊപ്പം മലയാള ചലച്ചിത്ര ഗാന രംഗത്തെ പ്രശസ്തരെ കൂടി ഉള്‍പ്പെടുത്തി ആയിരിക്കും കലാഭവന്‍ ലണ്ടന്‍ മ്യൂസിക് ബാന്‍ഡ് പെര്‍ഫോമന്‍സുകള്‍ പ്ലാന്‍ ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ കലാഭവന്‍ ലണ്ടനുമായി ബന്ധപ്പെടുക. ജയ്സണ്‍ ജോര്‍ജ് (ഡയറക്ടര്‍ കലാഭവന്‍ ലണ്ടന്‍)Email : kalabhavanlondon@gmail.comഫോണ്‍ : 07841613973

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയാം', യുകെയില്‍ പുതുതായി എത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കുന്നു

നിങ്ങള്‍ യുകെയില്‍ പുതുതായി എത്തിയവാണോ? യുകെയിലെ വിവിധ നിയമങ്ങളെ കുറിച്ചും പോലീസ്, ക്രൈം, പണിഷ്‌മെന്റ് തുടങ്ങി യുകെയെ സംബന്ധിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാത്തവരാണെങ്കില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയൂ' നിങ്ങള്‍ക്ക് ഉപകാരപ്പെടും. മേഴ്‌സിസൈഡില്‍ പുതിയതായി എത്തിപ്പെട്ട മലയാളികള്‍ക്ക് വേണ്ടി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയാണ് 'ചോദിക്കൂ.. പറയാം' എന്ന പരിപാടി ഒരുക്കുന്നത്. യുകെയില്‍ ജീവിക്കുന്ന നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട യുകെയിലെ വിവിധ നിയമങ്ങളെ പറ്റിയും പോലീസ്, ക്രൈം, പണിഷ്‌മെന്റ്, ഹേറ്റ് ക്രൈം,  വിദ്യാഭ്യാസം, സ്‌കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി അഡ്മിഷന്‍ കാര്യങ്ങളെ കുറിച്ചും യുകെയിലെ ഡ്രൈവിങ്, റോഡ് നിയമങ്ങളെ കുറിച്ചും, ഡിബിഎസിനെ കുറിച്ചും,  വിവിധങ്ങളായ ടാക്സുകളെ കുറിച്ചും, മോര്‍ട്ട്ഗേജ്, വിവിധ ലോണ്‍, ടാക്സ് റിട്ടേണ്‍, തൊഴിലാളി യൂണിയന്‍ എന്നിവയെ കുറിച്ചും ഈ രംഗത്തെ വിദഗ്ധര്‍  ക്ലാസുകള്‍ എടുക്കുന്നു, കൂടാതെ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയും തരുന്നു. പുതിയതായി മേഴ്‌സിസൈഡിലേക്ക് കുടിയേറിയവര്‍ക്ക് പരസ്പരം പരിചയപ്പെടാനും അവരുടെ നിരവധി സംശയങ്ങള്‍ ദുരീകരിക്കുവാനും, അവരെ ലിമ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും വേണ്ടി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ  ഒരുക്കുന്ന 'ചോദിക്കു.. പറയാം 'എന്ന പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കുടിയേറ്റത്തിന്റെ ആദ്യഘട്ടം എന്നത് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് ഈ സമയത്തു കുടിയേറി വരുന്നവര്‍ക്ക് ഒരു കൈത്താങ്ങാകുന്നതിനു വേണ്ടിയാണ് സേവനത്തിന്റെ 24 വര്‍ഷങ്ങള്‍ പിന്നിടുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.   വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ ജൂണ്‍ 15നാണ് ഇത് അരങ്ങേറുന്നത്. വൈകിട്ടു നാലു മണി മുതല്‍ 10 മണി വരെയാണ് ഈ പ്രോഗാം. ഈ പ്രോഗ്രാമിന് പ്രവേശനം തികച്ചും സൗജന്യം ആണ്. അറിവിന്റെ മണിചെപ്പ് തുറക്കുന്ന ഈ ഇന്‍ഫര്‍മേറ്റീവ് ക്ലാസ്സുകളിലേക്ക് ഏവര്‍ക്കും സ്വാഗതം. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ലിമയുടെ സെക്രട്ടറിയുടെയോ, ജോയിന്റ് സെക്രട്ടറിയുടെയോ അടുത്ത്  പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ലിമ സെക്രട്ടറി - ആതിര ശ്രീജിത്ത് 07833724062ലിമ ജോയിന്റ് സെക്രട്ടറി - അനില്‍ ഹരി 07436099411സ്ഥലത്തിന്റെ വിലാസം:Whiston Town Hall, L35 3QX

ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍

മലയാളികളുടെ കൂട്ടായ്മയായ ചെംസ്ഫോര്‍ഡ് ചാമ്പ്യന്‍സ് മള്‍ട്ടി സ്പോര്‍ട്സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27നു സംഘടിപ്പിക്കുന്നു. എല്ലാം മത്സരാര്‍ത്ഥികളെയും ഫുട്ബോള്‍ പ്രേമികളെയും മറ്റു സ്പോര്‍ട്സ്, കലാ, സാംസ്‌കാരിക പ്രേമികളെയും വിവിധ മലയാളി സംഘടനാ പ്രവര്‍ത്തകരെയും ഈ അസുലഭ മുഹൂര്‍ത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍.  ആവേശത്തിന്റെ തിര ഇളക്കം ചെംസ്ഫോര്‍ഡ് ചെമ്പര്‍ വാലി സ്‌കൂളില്‍ 27ന് ശനിയാഴ്ച 11 മണി മുതല്‍ അരങ്ങേറുന്നതാണ്. പങ്കെടുത്തു വിജയിപ്പിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:Jizil : 07888284124Abi : 07438 144747Vipin : 07782 528998

യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം

പ്രീമിയര്‍ ലീഗില്‍ മിന്നും താരങ്ങളായ ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന്റെ തട്ടകമായ യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ ഒരു മലയാളി ഫുട്ബോള്‍ ടീം രൂപീകരിച്ചു. മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്ന പേരില്‍ ലെസ്റ്ററിലെ മലയാളി ഫുട്ബോള്‍ പ്രേമികളുടെയും കളിക്കാരുടെയും സ്വപ്നസാക്ഷാത്കാരമായാണ് ക്ലബ്ബിന് തുടക്കമായത്. പ്രവാസത്തിലും ഫുട്ബോള്‍ എന്ന വികാരം മനസ്സില്‍ കൊണ്ടു നടക്കുന്ന കുറച്ച് മലയാളികള്‍ ക്യാപ്ടന്‍ മോര്‍ഗന്‍ എന്ന ചെറിയൊരു വാട്സ്ആപ്പ് കൂട്ടായ്മയില്‍ ആരംഭിച്ച് ഇന്നു മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്നൊരു ഫുട്ബോള്‍ ടീം ആയി മാറിയിരിക്കുന്നു. ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ലെസ്റ്ററിലെ സെന്റ് ക്രിസ്പിന്‍ ഹാളില്‍ വെച്ച് നടന്നു. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി പ്രസിഡന്റ് ജോര്‍ജ്ജ് എടത്വാ, സാമൂഹ്യപ്രവര്‍ത്തകന്‍ അജയ് പെരുമ്പലത്ത് എന്നിവര്‍ ചേര്‍ന്ന് ഷിജോ ജോസഫിന് ജേഴ്സി നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ജോര്‍ജ്ജ് എടത്വാ, ടീം മാനേജര്‍ പ്രിയദര്‍ശന്‍, ഷിജോ ജോസഫ്, മോനി ഷിജോ എന്നിവര്‍ സംസാരിച്ചു. എല്‍കെസി മുന്‍പ്രസിഡന്റ് ജോസ് തോമസ്, മുന്‍ സെക്രട്ടറി അജീഷ് കൃഷ്ണന്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ അനീഷ് ജോണ്‍ തുടങ്ങി ലെസ്റ്ററിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളും ടീം അംഗങ്ങളും അവരുടെ കുടുംബങ്ങളും ചടങ്ങിന് സാക്ഷികളായി. ടീം അംഗങ്ങള്‍: പ്രിയന്‍ (മാനേജര്‍), അജിത് (ക്യാപ്റ്റന്‍), യാസിന്‍ (വൈസ് ക്യാപ്റ്റന്‍) ആനന്ദ്, വിഷ്ണു, അശ്വിന്‍, അതുല്‍, എബിന്‍, ഫെയ്ത്, ജിനോ, ജോണി, ആനന്ദ്, ലിബിന്‍, നിമല്‍, സച്ചിന്‍, ഷാമുറ

More Articles

തിരുവോണ നാളില്‍ തന്നെ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി (സി.എം.സി)  നടത്തിയ ഓണാഘോഷം ശ്രദ്ധേയമായി, കമ്മിറ്റി മുന്‍കൈയെടുത്തു 87 പേര്‍ക്കുള്ള ഓണസദ്യ ലണ്ടനില്‍ നിന്നും കോള്‍ചെസ്റ്ററിലെ വീടുകളില്‍ എത്തിച്ചു
കൊറോണകാലത്തിനു ശേഷം ലിവര്‍പൂളില്‍ നടന്ന ലിമയുടെ ഓണം; ആഘോഷത്തിന് മാറ്റ് കൂട്ടി ഓണപരിപാടികള്‍
ഓസ്ഫോഡില്‍ അഡ്മിഷന്‍ നേടി വെസ്റ്റ് സസ്സെക്‌സിലെ മലയാളികള്‍ക്ക് അഭിമാനമായി മരീന ജോസഫ്
ഹീത്രൂ സെന്‍ട്രല്‍ ബ്രാഞ്ചിന്റെ സമ്മേളനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ച് സമീക്ഷ യുകെ
ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കണം -യുക്മ ദേശീയ സമിതി...
ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തില്‍ നിന്നും മോചനം നേടി സ്വതന്ത്ര ഇന്ത്യ എഴുപത്തിയഞ്ചാം വയസ്സിലേക്കു കടക്കുകയാണ്... ഈ അവസരത്തില്‍ സമീക്ഷ യു കെ എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു
ഇത്തവണത്തെ ഓണപ്പാട്ടിന് ദാസേട്ടനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നായി ട്യൂട്ടേഴ്‌സ് വാലി ഓണ്‍ലൈന്‍ സംഗീത അക്കാദമിയിലെ 25 ഓളം വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒരുക്കിയ ഓണ വിശേഷങ്ങള്‍
സൈക്കിള്‍ സവാരിയുമായി നയാഗ്ര മലയാളി സമാജം; കോവിഡ് രോഗബാധിതരായവരെ സഹായിക്കുന്നതിന് 'സഹായത്തിനൊരു സവാരി' ഏറെ ശ്രദ്ധ നേടി

Most Read

British Pathram Recommends