18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ >>> ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും >>> പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും >>> കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും >>> സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും >>>
Home >> NEWS
ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പ്: കൃത്യമായ മറുപടിയില്ല, മലയാളി നഴ്‌സുമാർ അടക്കം അന്വേഷണം നേരിടുന്ന ഭൂരിഭാഗം പേർക്കും പിൻ നമ്പർ നഷ്ടമാകും; കേരളത്തിലെ പ്രമുഖ ഒഇടി കേന്ദ്രങ്ങളും അന്വേഷണ പരിധിയിൽ, തട്ടിപ്പ് തുടരുന്നതായും ആരോപണം!

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-22

ഏറെ വിവാദമായ ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പുമായി ബന്ധപ്പെട്ട്  അന്വേഷണം നേരിടുന്ന ഭൂരിഭാഗം നഴ്‌സുമാർക്കും പിൻ  നമ്പർ നഷ്ടമായേക്കും. 

വിവാദ ഒ.ഇ.ടി. സെന്ററിലൂടെ യോഗ്യതനേടി യുകെയിലെത്തിയ 148 ഇന്ത്യൻ നഴ്‌സുമാരാണ് അന്വേഷണം നേരിടുന്നത്. അതിൽ നിലവിൽ എൻഎച്ച്എസിൽ ജോലിചെയ്തിരുന്ന മലയാളി നഴ്‌സ് മറിയാമ്മ ജേക്കബ്ബിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തകാര്യം എൻഎംസി പുറത്തുവിട്ടിരുന്നു.

മറ്റുള്ളവർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം എന്നാവശ്യപ്പെട്ട് എൻഎംസി ഇമെയിൽ അയച്ചിരുന്നു. അവരിൽ ഭൂരിഭാഗം പേർക്കും തൃപ്‌തികരമായ  വിവരം നൽകാനായില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിന്റെ ഫലമായി ഇവരെ ക്ലിനിക്കൽ ജോലികൾ ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.

കഴിഞ്ഞമാസം ക്രമക്കേട് വെളിപ്പെടുത്തിയശേഷം, ഒ.ഇ.ടി  അധികൃതർ നിലവിൽ യുകെയിൽ ജോലിചെയ്യുന്ന 148 നഴ്‌സുമാരെ അവരുടെ പേര്, ജനനത്തീയതി, നാഷണാലിറ്റി എന്നിവ തിരിച്ചറിഞ്ഞ് ഡാറ്റ എൻഎംസിക്ക് കൈമാറുകയും  ചെയ്തിരുന്നു.

തട്ടിപ്പ് വ്യക്തമായതിനാൽ 148 ഉദ്യോഗാർത്ഥികളുടെ  ഒഇടി പരീക്ഷ റദ്ദാക്കിയതായും എൻഎംസി അറിയിച്ചിരുന്നു.  എങ്കിലും പരിശീലന കേന്ദ്രങ്ങൾ നടത്തുന്ന തട്ടിപ്പിന് നിരപരാധികളായ ഉദ്യോഗാർത്ഥികൾ ഇരയാകാനുള്ള സാധ്യത കണക്കിലെടുത്ത്, ഫീസില്ലാതെ പരീക്ഷയ്ക്ക് അറ്റൻഡ് ചെയ്യാൻ അന്വേഷണ വിധേയർക്ക് ഒരു അവസരം കൂടി നൽകുമെന്നും എൻഎംസി അറിയിച്ചിരുന്നു.

എന്നാൽ തൃപ്തികരമായ വിശദീകരണം നൽകാത്തവർക്ക് ആ അവസരവും ലഭിക്കില്ല. മാത്രമല്ല, എക്‌സാമിൽ പങ്കെടുത്താലും രണ്ടുവർഷത്തോളം പരിശീലനം ഇല്ലാതായതിനാൽ ഇവരിൽ ഒട്ടുമിക്കവർക്കും പരീക്ഷയിൽ നിശ്ചിത സ്‌കോർ നേടാനാകില്ലെന്നും വിലയിരുത്തപ്പെടുന്നു. 

ഇതുമൂലം പലരും ജോലിയും അതിനായി ഏജൻസികൾക്ക് നൽകിയ ലക്ഷങ്ങളും നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലുമാണ്. എസ്സെക്‌സിലെ  ഹാർലോയിൽ കഴിഞ്ഞദിവസം നടന്ന മലയാളി നഴ്‌സിന്റെ ആത്മഹത്യയും ഈ സംഭവുമായി ബന്ധപ്പെട്ടാണ് എന്നരീതിയിൽ വാർത്തകളും വന്നിട്ടുണ്ട്.

അതിനിടെ കേരളത്തിൽ ഇപ്പോഴും ഒഇടി - ഐഇഎൽടിഎസ് പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്  തട്ടിപ്പിന് കളമൊരുങ്ങുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ഇംഗ്ലീഷ് ടെസ്റ്റുകളിൽ കേരളത്തിൽ ഏറ്റവും മികച്ച സ്‌കോർ നേടുന്ന  മൂന്ന് പ്രമുഖ സെന്ററുകളുമായി  ബന്ധപ്പെടുത്തിയാണ് ആരോപണം ഉയരുന്നത്. വ്യക്തികളൂടെ പേരില്‍ നടത്തുന്ന മൂന്ന് സ്ഥാപനങ്ങളില്‍ ഒ ഇ റ്റി പഠിച്ച നേഴ്‌സുമാരുടെ ഒ ഇ റ്റി റിസല്‍റ്റും നിരീക്ഷണത്തിലാണ്്. ഇതില്‍ രണ്ട് സ്ഥാപങ്ങള്‍ മധ്യകേരളം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം.  ഇതിനായി പത്തുലക്ഷം രൂപവരെ ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങുന്നതായും പറയുന്നു. അതിനുശേഷം കൊച്ചിയിലെയോ ബാംഗ്ളൂരിലെയോ സെന്ററുകളിൽ പരീക്ഷയ്ക്കിരുത്തും. 

എക്‌സാമിന്റെ തലേന്ന് ഒഇടിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഏതെങ്കിലും ഫൈഫ് സ്റ്റാർ ഹോട്ടൽ മുറികളിൽവച്ച്  ഇവർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ നൽകുകയും അതിൽ ഒരുദിവസത്തെ പരിശീലനം നൽകുകയുമാണ് രീതി.

ആളുമാറി ഹിയറിങ്, ടോക്കിങ് ടെസ്റ്റുകളിൽ അറ്റൻഡുചെയ്യുക, മുഴുവൻ പരീക്ഷയും ആളുമാറി പങ്കെടുക്കുക തുടങ്ങിയ രീതികളും ഇപ്പോഴും നിലവിലുണ്ടെന്നും ആരോപിക്കപ്പെടുന്നു. എന്തായാലും എൻ.എം.സി പിടിമുറുക്കിയതോടെ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഒഇടി  നടത്തിപ്പുകാർ ഏർപ്പെടുത്തിയിട്ടുണ്ട്. 

അന്വേഷണം നേരിടുന്നവരിൽ ഭൂരിഭാഗവും മലയാളി നഴ്‌സുമാർ ആയതിനാൽ, നൂറുകണക്കിന് മലയാളി നഴ്‌സുമാർ അധികം വൈകാതെ രജിസ്‌ട്രേഷൻ നഷ്ടപ്പെട്ട് നാട്ടിലേക്ക് വിമാനം കയറുകയോ അല്ലെങ്കിൽ കുറഞ്ഞ ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോർ മതിയായ ഹെൽത്ത് കെയർ അസിസ്റ്റന്റ്റ് പോലുള്ള തസ്തികകളിലേക്ക് മാറുകയോ ചെയ്യേണ്ടിവരും.

More Latest News

പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും

പീറ്റര്‍ബോറോ മോര്‍ ഗ്രിഗോറീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മറ്റന്നാള്‍ അഞ്ചാം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. ഞായറാഴച്ച ഉച്ചക്ക് 12 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ. രാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ആശിര്‍വാദവും നേര്‍ച്ച സദ്യയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രവര്‍ത്തകര്‍. ദേവാലയത്തിന്റെ വിലാസം:Christ Church Orton Goldhay, 2 Benstead, Peterborough, PE2 5JJ · കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (Ph:07837876416)ട്രസ്റ്റി: സന്തോഷ് പോള്‍ (Ph:79447129998)  

സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും

സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും. രണ്ടാമത് കുടുംബ സംഗമം നാളെ ശനിയാഴ്ച രാവിലെ 10 മണിക്കാണ് നടക്കുന്നത്. യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള ഗുരുഭജന്‍സ്. സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികള്‍ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സേവനം യുകെയില്‍ പുതിയതായി അംഗങ്ങള്‍ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സേവനം യുകെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രധിനിധിയുമായ സാജന്‍ കരുണാകരന്‍ അറിയിച്ചു. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സാജന്‍ കരുണാകരന്‍ : 07828851527സജീഷ് ദാമോദരന്‍ : 07912178127

ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണം, ആവശ്യവുമായി മക്കള്‍ അര്‍ജന്റീന കോടതിയില്‍

ഇതിഹാസ ഫുട്ബോളര്‍ ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ കോടതിയില്‍. അദ്ദേഹത്തിന്റെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണമെന്നാണ് മക്കള്‍ അര്‍ജന്റീന കോടതിയില്‍ ആവശ്യപ്പെട്ടത്.  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതിഹാസ താരത്തിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി ബ്യൂണസ് അയേഴ്സില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിര്‍മിക്കുന്നുണ്ട്. ഇവിടേക്ക് മൃതദേഹം മാറ്റണമെന്നാണ് മക്കളുടെ ആവശ്യം. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് മൃതദേഹം മാറ്റുന്നതിനു കോടതിയുടെ അനുമതി ആവശ്യമായി വന്നത്. ഉചിതമായ പരിശോധനകളെല്ലാം നടത്തിയെന്നും മതിയായ വ്യവസ്ഥകളോടെ സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തന്നെ ഇവ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കണമെന്നു മക്കള്‍ കോടതിയോടു ആവശ്യപ്പെട്ടു. 2020ലാണ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായ ഡിഗോ മറഡോണ ജീവിതത്തോടു വിട പറഞ്ഞത്. മമോറിയല്‍ ഡെല്‍ ഡീസ് എന്നാണ് ഓര്‍മക്കുടീരത്തിന്റെ പേര്. നിലവിലുള്ള സെമിത്തേരിയിലെ ശലക്കല്ലറയേക്കാള്‍ സുരക്ഷിതമായിരിക്കും പുതിയ സ്ഥലമെന്നു മക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.  

'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്

ബിഗ്‌ബോസ് മുന്‍ സീസണിലെ ഒരു മത്സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ വിജയി ആയില്ലെങ്കിലും അറുപത്തി മൂന്ന് ദിവസം രഞ്ജിനി നിന്നു. മികച്ച് ഒരു മത്സരാര്‍ത്ഥിയായിരുന്നു താരം. ഒരു സമയത്ത് രഞ്ജിനി ഇംഗ്ലീഷ് പറയുന്നത് പോലെ അനുകരിക്കാന്‍ പല അവതാരകരും ശ്രമിച്ചിരുന്നു. അവതരണത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നതില്‍ രഞ്ജിനിക്ക് വലിയൊരു പങ്കുണ്ട്. രഞ്ജിനിയുടെ ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള അവതരണം പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതായി മാറി. ഇപ്പോഴിതാ രഞ്ജിനി പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഹൗസില്‍ ഫേവറിസം ഉണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോള്‍ ഉടനെ രഞ്ജിനി ഇടപെട്ടാണ്  ആ കാര്യം വ്യക്തമാക്കിയത്. അത്തരമൊരു വാക്ക് ഇല്ലെന്നാണ് രഞ്ജിനി പറയുന്നത്. 'എന്താണത് ഫേവറിസമോ, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല, ഫേവറൈറ്റിസം (favoritism) ആണ്.' രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍ മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നുണ്ട്.

വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും

ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ സ്വാധീനം വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തികളില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലാണ് വാട്‌സ്ആപ്പിന് ഇത്രയും ആരാധകര്‍ ഉള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും. ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.

Other News in this category

  • കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും
  • ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം!
  • നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും
  • എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ
  • അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ
  • പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി
  • സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും
  • വോട്ടുചെയ്യാൻ 2 ദിവസത്തിനിടെ നാട്ടിലെത്തിയത് യുകെയിൽ നിന്നടക്കം 22000 പ്രവാസി മലയാളികൾ! സൗജന്യ ടിക്കറ്റ് നൽകിയും ചാർട്ടേർഡ് വിമാനത്തിലും പാർട്ടികൾ പ്രവാസികളെ എത്തിച്ചു; പതിവ് അവകാശവാദവുമായി യു.ഡി.എഫും എൽ.ഡി.എഫും, തൃശൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപി
  • ഇന്ത്യക്കാർക്ക് രണ്ടുവർഷം വരെ പലതവണ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാം! ഷെൻഗെൻ വിസ നിയമത്തിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ യൂണിയൻ, വൈരുധ്യമായി ബ്രിട്ടീഷ് നിയമം..! യുകെയിലേക്കുള്ള പ്രവേശനം സാധ്യമാകില്ല, മാറ്റങ്ങൾ അറിയുക
  • യുകെയിൽ വീണ്ടും ഇന്ത്യൻ ഡോക്ടർമാരുടെ സുവർണ്ണകാലം! പ്ലാബ് ടെസ്‌റ്റ് ഒഴിവാക്കിയതിന് പുറമേ, നിർബന്ധിത പരിശീലന സമയവും കുറയ്ക്കുന്നു; എൻഎച്ച്എസിലടക്കം 2000 ഡോക്ടർമാരുടെ ഒഴിവുകൾ! മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യൻ ഡോക്ടർമാരുടെ നിയമനം തുടരുന്നു
  • Most Read

    British Pathram Recommends