18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ >>> ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും >>> പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും >>> കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും >>> സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും >>>
Home >> NEWS
യുകെയിൽ കൊഴിയുന്ന ജീവിതങ്ങൾ.. എസ്സെക്‌സിലെ മലയാളി നഴ്‌സ് അരുൺ, ജീവനൊടുക്കാൻ കാരണം ജോലിയിലെ സമ്മർദ്ദമെന്ന് സംശയം! പുതിയ മലയാളി നഴ്‌സുമാരും കെയറർമാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൗൺസിലർമാർ, പ്രശ്നപരിഹാരങ്ങൾ അറിയണം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-20

അർബുദവും അപകടങ്ങളും സ്‌ട്രോക്കും യുകെ മലയാളികളുടെ ജീവൻ അപഹരിക്കുന്നത് സർവ്വകാല റെക്കോർഡ് നിലയിലാണിപ്പോൾ. അതിനുപുറമേ, ആത്മഹത്യകളും ഇപ്പോൾ യുകെ മലയാളികൾക്കിടയിൽ നിത്യേനയെന്നോണം കൂടിവരുന്നു.

ജീവിത നൈരാശ്യത്തിൽ നിന്നും ആത്മഹത്യയിൽ നിന്നും ആളുകളെ കരകയറ്റുന്ന സോഷ്യൽ സർവീസ് കൗൺസിലർമാർ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി ആത്മഹത്യചെയ്യുന്ന മലയാളികളുടെ എണ്ണം യുകെയിൽ കൂടിവരികയാണ്. 

നഴ്‌സിംഗ്, കെയറർ ജോലികളിൽ ഏർപ്പെട്ടിട്ടുള്ള, പുതിയതായി വന്ന മലയാളി യുവാക്കളിലാണ് ഈ പ്രവണത കൂടുതലെന്നും കൗൺസിലർമാർ പറയുന്നു. ജോലിസ്ഥലത്തെ സമ്മർദ്ദവും വിവിധ ജീവിതപ്രശ്നങ്ങളുമാണ് ജീവനൊടുക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞദിവസം ഹാർലോയിൽ ആത്മഹത്യചെയ്ത അരുണിന്റെ കാര്യവും വിഭിന്നമല്ല. വെസ്റ്റ് എസ്സെക്സിലെ  ഹാർലോയിൽ കുടുംബസമേതം താമസിച്ചിരുന്ന കോട്ടയം സ്വദേശി അരുൺ എൻ കുഞ്ഞപ്പനാണ് ഏവരേയും  ഞെട്ടിച്ച് സ്വയം വിടവാങ്ങിയത്. 

നഴ്‌സായ അരുണിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹാർലോയിലെ ദി പ്രിൻസസ് അലക്സാന്ദ്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ജോലിചെയ്തു വരികയായിരുന്നു. 

ഏകദേശം ഒരുവർഷം മുൻപാണ് അരുൺ യുകെയിൽ എത്തിയത്. മാസങ്ങൾക്ക് മുൻപാണ് ഭാര്യയും യുകെയിൽ എത്തിയത്.  ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. നല്ലരീതിയിൽ മുന്നോട്ടുപോകാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും യുകെ നഴ്‌സിംഗ് ജോലിയിലെ ബാലാരിഷ്ടതകളിൽ കുടുങ്ങി അരുൺ നൈരാശ്യത്തിലായതായി സുഹൃത്തുക്കൾ പറയുന്നു. 

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജോലി സംബന്ധമായ സമ്മർദ്ദം മൂലമാണ് അരുൺ ആത്മഹത്യ ചെയ്തതെന്ന് സൂചനയുണ്ടെന്നും സുഹൃത്തുക്കൾ അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കൂ.

അരുണിന്‍റെ മരണത്തെ തുടർന്ന് അകെ തകർന്ന് അവശനിലയിലായ ഭാര്യയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ ഇപ്പോൾ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.

യുകെയിൽ എത്തുന്ന മലയാളി നഴ്‌സുമാർ തുടക്കത്തിൽ ജോലിസ്ഥലത്തെ സമ്മർദ്ദങ്ങളും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് ബുദ്ധിമുട്ടും. പലരീതിയിൽ ആദ്യഘട്ടത്തിൽ തിക്താനുഭവങ്ങൾ സംഭവിച്ചേക്കാം. പ്രത്യേകിച്ച് ഹെൽത്ത് കെയർ അസിസ്റ്റന്റുകളായി പ്രവർത്തിക്കുനന്നവർക്ക്. 

ആസമയത്ത് മനസ്സുതളരാതെ പിടിച്ചുനിൽക്കണമെന്ന് കൗൺസിലർമാർ ഉപദേശിക്കുന്നു. അതിനോട് പൊരുത്തപ്പെട്ട് കഴിഞ്ഞാൽ പിന്നീട് പ്രതിസന്ധികളിൽ പിടിച്ചുനിന്ന്  യുകെ ജീവിതത്തിൽ മുന്നേറുവാനും ഏറെ നേട്ടങ്ങൾ കൈവരിക്കാനും കഴിഞ്ഞേക്കും.

തൊഴിലിടത്തെ പ്രശ്‌നങ്ങൾ നേരിടാൻ പുതിയതായി യുകെയിൽ എത്തിയവർ, കുടുതലും മലയാളികളായ സഹപ്രവർത്തകരേയും സീനിയർമാരേയും താമസസ്ഥലത്തെ മലയാളി അസ്സോസിയേഷൻ  പ്രവർത്തകരേയും  ബന്ധപ്പെടുക. പലപ്രശ്നങ്ങൾക്കും പരിഹാരം കാണാനും നിർദ്ദേശങ്ങൾ നൽകാനും അവർക്ക് കഴിഞ്ഞേക്കും.

അതുപോലെ, ജോലിസമ്മർദ്ദവുമായി വീട്ടിലെത്തുന്നവരെ സമാശ്വസിപ്പിക്കുന്നതിൽ ജീവിത പങ്കാളികൾക്കും വലിയൊരു പങ്കുണ്ട്. അനാവശ്യ കുറ്റപ്പെടുത്തലുകളും നൈരാശ്യങ്ങളും ഒറ്റപ്പെടുത്തലുകളും ഒഴിവാക്കണം. പ്രതിസന്ധി ഘട്ടത്തിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പങ്കാളികൾക്ക് കൂടെനിന്ന് ധൈര്യം നൽകുകയാണ്  വേണ്ടത്.

ലോകത്തിൽ തന്നെ പൊതുവെ ആത്മഹത്യ പ്രവണത കൂടുതലുള്ള സമൂഹമാണ് മലയാളികളുടേത്. കേരളത്തിൽ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിമൂലവും മറ്റും നിത്യേനയെന്നോണം നിരവധി വ്യക്തികളും കുടുംബങ്ങളും കൂട്ട ആത്മഹത്യകളിൽ  വരെ ജീവനൊടുക്കുന്നു. കേരളത്തിലെ ആത്മഹത്യാനിരക്കും കഴിഞ്ഞ ഏതാനും വർഷങ്ങളായി സർവ്വകാല റെക്കോർഡിലുമാണ്.

പുതിയതായി എത്തുന്ന സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി കഴിവതും അവരെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കേണ്ടത് യുകെയിൽ സെറ്റിൽഡായിട്ടുള്ള ഓരോ മലയാളിയുടേയും  കർത്തവ്യമായിക്കൂടി കണക്കാക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെടുന്നു.

More Latest News

പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും

പീറ്റര്‍ബോറോ മോര്‍ ഗ്രിഗോറീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മറ്റന്നാള്‍ അഞ്ചാം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. ഞായറാഴച്ച ഉച്ചക്ക് 12 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ. രാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ആശിര്‍വാദവും നേര്‍ച്ച സദ്യയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രവര്‍ത്തകര്‍. ദേവാലയത്തിന്റെ വിലാസം:Christ Church Orton Goldhay, 2 Benstead, Peterborough, PE2 5JJ · കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (Ph:07837876416)ട്രസ്റ്റി: സന്തോഷ് പോള്‍ (Ph:79447129998)  

സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും

സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും. രണ്ടാമത് കുടുംബ സംഗമം നാളെ ശനിയാഴ്ച രാവിലെ 10 മണിക്കാണ് നടക്കുന്നത്. യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള ഗുരുഭജന്‍സ്. സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികള്‍ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സേവനം യുകെയില്‍ പുതിയതായി അംഗങ്ങള്‍ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സേവനം യുകെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രധിനിധിയുമായ സാജന്‍ കരുണാകരന്‍ അറിയിച്ചു. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സാജന്‍ കരുണാകരന്‍ : 07828851527സജീഷ് ദാമോദരന്‍ : 07912178127

ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണം, ആവശ്യവുമായി മക്കള്‍ അര്‍ജന്റീന കോടതിയില്‍

ഇതിഹാസ ഫുട്ബോളര്‍ ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ കോടതിയില്‍. അദ്ദേഹത്തിന്റെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണമെന്നാണ് മക്കള്‍ അര്‍ജന്റീന കോടതിയില്‍ ആവശ്യപ്പെട്ടത്.  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതിഹാസ താരത്തിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി ബ്യൂണസ് അയേഴ്സില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിര്‍മിക്കുന്നുണ്ട്. ഇവിടേക്ക് മൃതദേഹം മാറ്റണമെന്നാണ് മക്കളുടെ ആവശ്യം. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് മൃതദേഹം മാറ്റുന്നതിനു കോടതിയുടെ അനുമതി ആവശ്യമായി വന്നത്. ഉചിതമായ പരിശോധനകളെല്ലാം നടത്തിയെന്നും മതിയായ വ്യവസ്ഥകളോടെ സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തന്നെ ഇവ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കണമെന്നു മക്കള്‍ കോടതിയോടു ആവശ്യപ്പെട്ടു. 2020ലാണ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായ ഡിഗോ മറഡോണ ജീവിതത്തോടു വിട പറഞ്ഞത്. മമോറിയല്‍ ഡെല്‍ ഡീസ് എന്നാണ് ഓര്‍മക്കുടീരത്തിന്റെ പേര്. നിലവിലുള്ള സെമിത്തേരിയിലെ ശലക്കല്ലറയേക്കാള്‍ സുരക്ഷിതമായിരിക്കും പുതിയ സ്ഥലമെന്നു മക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.  

'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്

ബിഗ്‌ബോസ് മുന്‍ സീസണിലെ ഒരു മത്സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ വിജയി ആയില്ലെങ്കിലും അറുപത്തി മൂന്ന് ദിവസം രഞ്ജിനി നിന്നു. മികച്ച് ഒരു മത്സരാര്‍ത്ഥിയായിരുന്നു താരം. ഒരു സമയത്ത് രഞ്ജിനി ഇംഗ്ലീഷ് പറയുന്നത് പോലെ അനുകരിക്കാന്‍ പല അവതാരകരും ശ്രമിച്ചിരുന്നു. അവതരണത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നതില്‍ രഞ്ജിനിക്ക് വലിയൊരു പങ്കുണ്ട്. രഞ്ജിനിയുടെ ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള അവതരണം പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതായി മാറി. ഇപ്പോഴിതാ രഞ്ജിനി പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഹൗസില്‍ ഫേവറിസം ഉണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോള്‍ ഉടനെ രഞ്ജിനി ഇടപെട്ടാണ്  ആ കാര്യം വ്യക്തമാക്കിയത്. അത്തരമൊരു വാക്ക് ഇല്ലെന്നാണ് രഞ്ജിനി പറയുന്നത്. 'എന്താണത് ഫേവറിസമോ, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല, ഫേവറൈറ്റിസം (favoritism) ആണ്.' രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍ മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നുണ്ട്.

വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും

ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ സ്വാധീനം വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തികളില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലാണ് വാട്‌സ്ആപ്പിന് ഇത്രയും ആരാധകര്‍ ഉള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും. ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.

Other News in this category

  • കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും
  • ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം!
  • നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും
  • എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ
  • അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ
  • പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി
  • സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും
  • വോട്ടുചെയ്യാൻ 2 ദിവസത്തിനിടെ നാട്ടിലെത്തിയത് യുകെയിൽ നിന്നടക്കം 22000 പ്രവാസി മലയാളികൾ! സൗജന്യ ടിക്കറ്റ് നൽകിയും ചാർട്ടേർഡ് വിമാനത്തിലും പാർട്ടികൾ പ്രവാസികളെ എത്തിച്ചു; പതിവ് അവകാശവാദവുമായി യു.ഡി.എഫും എൽ.ഡി.എഫും, തൃശൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപി
  • ഇന്ത്യക്കാർക്ക് രണ്ടുവർഷം വരെ പലതവണ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാം! ഷെൻഗെൻ വിസ നിയമത്തിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ യൂണിയൻ, വൈരുധ്യമായി ബ്രിട്ടീഷ് നിയമം..! യുകെയിലേക്കുള്ള പ്രവേശനം സാധ്യമാകില്ല, മാറ്റങ്ങൾ അറിയുക
  • യുകെയിൽ വീണ്ടും ഇന്ത്യൻ ഡോക്ടർമാരുടെ സുവർണ്ണകാലം! പ്ലാബ് ടെസ്‌റ്റ് ഒഴിവാക്കിയതിന് പുറമേ, നിർബന്ധിത പരിശീലന സമയവും കുറയ്ക്കുന്നു; എൻഎച്ച്എസിലടക്കം 2000 ഡോക്ടർമാരുടെ ഒഴിവുകൾ! മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യൻ ഡോക്ടർമാരുടെ നിയമനം തുടരുന്നു
  • Most Read

    British Pathram Recommends