ബെനഫിറ്റ് റൂളിന്റെ നിസ്സാര ലംഘനങ്ങളുടെ പേരില്‍ ആയിരക്കണക്കിന് പൗണ്ട് തിരികെ നല്‍കാനും ചില കേസുകളില്‍ ക്രിമിനല്‍ പ്രോസിക്യൂഷന് അഭിമുഖീകരിക്കേണ്ടിവരികയും ചെയ്ത യുകെയിലെ നിലവില്‍ ശമ്പളം ലഭിക്കാത്ത ആയിരക്കിന് കെയറര്‍മാരുടെ അവസ്ഥ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കമെന്ന് ലേബര്‍ ലീഡര്‍ കീയേര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു.
കെയറര്‍ അലവന്‍സ് റൂള്‍ ലംഘനത്തിന്രെ പേരില്‍ ആയിരക്കണക്കിന് കെയറര്‍മാര്‍ വലിയ കടബാധ്യതകള്‍ ഉണ്ടാക്കുകയും ക്രിമിനല്‍ റെക്കോര്‍ഡുകളില്‍ പേര് ചേര്‍ക്കപ്പെടുകയും അവരുടെ വീടുകള്‍ വില്ക്കാന് നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് (ഡിഡബ്ല്യുപി) ഉദ്യോഗസ്ഥര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ടെത്താമായിരുന്ന നിസ്സാര കുറ്റങ്ങളുടെ പേരിലാണ് പലരും തങ്ങളുടെ വരുമാനമോ മറ്റ് ആശ്രയങ്ങളോ ഇല്ലാതെ കഴിയുന്ന വാര്‍ധക്യ കാലത്ത് വേട്ടയാടപ്പെടുന്നത്.
കെയറര്‍ അലവന്‍സ് റൂള്‍ ലംഘനത്തിന് ചുമത്തിയ 20,000 പൗണ്ട് DWP പെനാല്‍റ്റി തിരിച്ചടയ്ക്കാന്‍ തന്റെ വീട് വില്‍ക്കേണ്ടി വന്ന ജോര്‍ജ്ജ് ഹെന്‍ഡേഴ്സണും നിയമങ്ങള്‍ അനുവദിക്കുന്നതിനേക്കാള്‍ ആഴ്ചയില്‍ വെറും 3 പൗണ്ട് അധികം സമ്പാദിച്ചതിനാണ് നടപടി നേരിട്ടത്. 11,000 പൗണ്ട് തിരിച്ചടക്കാന്‍ നിര്‍ബന്ധിതയായ കരീന മൂണും ഇതില്‍ ഉള്‍പ്പെടുന്നു.
തന്റേത് നിരപരാധിത്വപരമായ ഒരു തെറ്റാണെന്ന് ഹെന്ഡേഴ്സണ് സമ്മതിക്കുമ്പോള്‍ പോലും ഇത്രയും വലിയൊരു തുക പെനാല്‍റ്റിലായി തിരിച്ചടച്ച അദ്ദേഹം തന്റെ അനാരോഗ്യ കാലത്ത് ഭവനരഹിതനുമായി. ഇപ്പോള്‍ അഭയകേന്ദ്രത്തിലാണ് അദ്ദേഹം കഴിയുന്നത്.
നവംബറില്‍ വഞ്ചനാക്കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും 16,000 പൗണ്ടിന്റെ സ്വത്തു വകകള്‍ ഡിപ്പാര്‍ട്ട്മെന്റ് പിടിച്ചെടുക്കുകയും ചെയ്ത വിവിയെന്‍ ഗ്രൂമിന്റെ കാര്യത്തെക്കുറിച്ച് ലേബര്‍ ലീഡറോട് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു.
2014 മുതല്‍ 2019 വരെ ആഴ്ചയില്‍ 60 പൗണ്ട് കെയറര്‍ക്കുള്ള അലവന്‍സ് കോ-ഓപ്പില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയും ഡിമെന്‍ഷ്യ ബാധിച്ച് പക്ഷാഘാതം അനുഭവിക്കുകയും ചെയ്ത അവരുടെ അമ്മയെ ആഴ്ചയില്‍ 35 മണിക്കൂറെങ്കിലും പരിചരിക്കുകയും ചെയ്യുന്നതിനിടയിലാണ് അവര്‍ ക്ലെയിം ചെയ്തത്. ഒരു സാമൂഹിക പ്രവര്ത്തകന് തന്നെ ഉപദേശിച്ചതിനാലാണ് ക്ലെയും ചെയ്തത് എന്നും അവര്‍ പറയുന്നു. എന്നാല്‍ DWP 2021 ല്‍ അവരെ പിടികൂടി.
വലിയ കുറ്റവാളികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഡിഡബ്ല്യുപി ക്രൈം-ഓഫ്-ക്രൈം നിയമങ്ങള്‍ ഉപയോഗിച്ചപ്പോള്‍, 16,000 പൗണ്ട് വിലമതിക്കുന്ന കെയര്‍ അലവന്‍സ് ഓവര്‍പേയ്മെന്റുകള്‍ ഗഡുക്കളായി തിരിച്ചടയ്ക്കാന്‍ അവര്‍ ഇതിനകം സമ്മതിച്ചിരുന്നു.
ഇത് വീണ്ടും സംഭവിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല എന്ന് സ്റ്റാര്‍മര്‍ ബിബിസിയോട് പറഞ്ഞു. 'ഇവിടെ എന്തോ വളരെ തെറ്റ് സംഭവിച്ചിരിക്കുന്നു' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, കൂടാതെ ബെനഫിറ്റ് സിസ്റ്റം ആദ്യം കെയറര്‍മാരോട് നീതി പുലര്‍ത്തണം എന്നും പറഞ്ഞു.
സ്റ്റാര്‍മറുടെ ഇടപെടല്‍, കെയറര്‍മാരുടെ ഓവര്‍പേയ്മെന്റ് അഴിമതിയില്‍ നടപടിയെടുക്കാന്‍ മന്ത്രിമാരുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി, കെയറര്‍ അലവന്‍സ് ഓവര്‍പേയ്മെന്റിന്റെ പേരില്‍ കെയറര്‍മാരെ കുറ്റവാളികളെപ്പോലെ പരിഗണിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രിമാരോട് ആഹ്വാനം ചെയ്തിരുന്നു.
2022-23 കാലഘട്ടത്തിലാണ് 26,700 കെയറര്‍മാരോട് വരുമാന ലംഘനവുമായി ബന്ധപ്പെട്ട തുകകള്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് 800-ലധികം പേര് £5,000-നും £20,000-നും ഇടയിലുള്ള തുകകള്‍ തിരിച്ചടച്ചു. 36 പേര് £20,000-ത്തിലധികം തിരിച്ചടച്ചു.