കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവര്‍ന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടന്‍ മനോജ് കെ ജയന്‍ മകനാണ്.
ദീര്‍ഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി വീട്ടില്‍ തന്നെയായിരുന്നു. ആയിരത്തിലധികം ഗാനങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം നിര്‍വഹിച്ചത്. നിരവധി തമിഴ്, മലയാളം സിനിമ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. നക്ഷത്രം ദീപങ്ങള്‍ തിളങ്ങി, ഹൃദയം ദേവാലയം, പ്രാണ സഖി ഞാന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമ ഗാനങ്ങള്‍.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയന്‍ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വര്‍ഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയന്‍, കെ.ജി വിജയന്‍ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി 'ജയവിജയ' എന്നാക്കിയത് നടന്‍ ജോസ് പ്രകാശ് ആയിരുന്നു.
ശ്രീകോവില്‍ നട തുറന്നു...., വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക..., രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ... തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങള്‍. ശബരിമലയില്‍ നടതുറക്കുന്ന സമയം മുഴങ്ങുന്നത് അദ്ദേഹം പാടിയ ശ്രീകോവില്‍ നട തുറന്നു.... എന്ന ഗാനമാണ്. 1991-ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. 2019-ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.