ലൈംഗികത പ്രകടമാക്കുന്ന ഡീപ്ഫേക്ക് ഇമേജ് സൃഷ്ടിക്കുന്നത് പുതിയ നിയമപ്രകാരം കുറ്റമാക്കുമെന്ന് ബ്രിട്ടീഷ് നീതിന്യായ മന്ത്രാലയം അറിയിച്ചു. നിര്‍ദ്ദിഷ്ട നിയമത്തിന് കീഴില്‍, അത്തരം ചിത്രം സൃഷ്ടിക്കുന്ന ആര്‍ക്കും ക്രിമിനല്‍ റെക്കോര്‍ഡും വന്‍ തുക പിഴയും നേരിടേണ്ടിവരും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടാല്‍ ജയില്‍ ശിക്ഷ അടക്കം അനുഭവിക്കേണ്ടി വരും. അതായത് ചിത്രത്തിന്റെ സ്വീകാര്യത കൂടുന്നതിന് അനുസരിച്ച് ഇമേജുകള്‍ സൃഷ്ടിക്കുന്ന ആള്‍ക്ക് ലഭിക്കുന്ന ശിക്ഷാ കാഠിന്യവും കൂടുമെന്ന് സാരം. ഡീപ്ഫേക്ക് ഇമേജ് സൃഷ്ടിക്കുമ്പോള്‍, സ്രഷ്ടാവ് അത് ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നോ എന്നത് പരിഗണിക്കാതെ തന്നെ ശിക്ഷ ലഭിക്കുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഓണ്‍ലൈന്‍ സുരക്ഷാ നിയമത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഡീപ്ഫേക്ക് ഇന്റിമേറ്റ് ഇമേജുകള്‍ പങ്കിടുന്നത് ഇതിനകം കുറ്റകരമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിലൂടെ കടന്നുപോകുന്ന ക്രിമിനല്‍ ജസ്റ്റിസ് ബില്ലിലെ ഭേദഗതിയിലൂടെയാണ് നിയമ ഭേദഗതി അവതരിപ്പിക്കുക. ഇമേഡുകല്‍ സൃഷ്ടിക്കുന്ന ആള് അവ പങ്കുവെച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ലൈംഗിക ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല' എന്ന് വിക്റ്റിംസ്് അന്റ് സേഫ്ഗാര്‍ഡിങ്ങ് മിനിസ്റ്റര്‍ ലോറ ഫാരിസ് പറഞ്ഞു.
''ചില ആളുകള്‍ മറ്റുള്ളവരെ - പ്രത്യേകിച്ച് സ്ത്രീകളെ തരംതാഴ്ത്താനും മനുഷ്യത്വരഹിതമാക്കാനും ശ്രമിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. മെറ്റീരിയല്‍ കൂടുതല്‍ വ്യാപകമായി പങ്കിട്ടാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ട്. അത് ഈ സര്‍ക്കാര്‍ സഹിക്കില്ല. ഈ പുതിയ കുറ്റം ഈ മെറ്റീരിയല്‍ നിര്‍മ്മിക്കുന്നത് അധാര്‍മികവും പലപ്പോഴും സ്ത്രീവിരുദ്ധവും കുറ്റകൃത്യവുമാണ് എന്ന വ്യക്തമായ സന്ദേശം നല്കുന്നു.'അവര്‍ പറഞ്ഞു.
ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പ്രഖ്യാപനത്തെ പിന്തുണച്ചു: ''ഡീപ്ഫേക്ക് പോണോഗ്രഫി സൃഷ്ടിക്കുന്നത് കുറ്റകരമാക്കാനുള്ള ലേബറിന്റെ ആഹ്വാനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. ലൈംഗികത പ്രകടമാക്കുന്ന ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും ആരുടെയെങ്കിലും ചിത്രം അടിച്ചേല്‍പ്പിക്കുന്നത് അവരുടെ നിലനില്‍്പിന്റെയും സ്വകാര്യതയുടെയും കടുത്ത ലംഘനമാണ്, അത് വലിയ ദോഷം വരുത്തും, അത് വെച്ചുപൊറുപ്പിക്കരുത്.
'കുറ്റവാളികള്‍ ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുന്നത് തടയുന്നതിന് ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ആവശ്യമായ പരിശീലനം പോലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും നല്‍കേണ്ടത് അത്യന്താപേക്ഷിതമാണമാണെന്നും യെവെറ്റ് കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു.