ഇംഗ്ലണ്ടിലെ 2,000ലധികം എന്‍എച്ച്എസ് കെട്ടിടങ്ങള്‍ക്ക് എന്‍എച്ച്എസ് സര്‍വ്വീസിനെക്കാള്‍ പഴക്കമുള്ളതാണെന്ന് കണക്കുകള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി ഈ കെട്ടിടങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിന് പണം അനുവദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എന്എച്ച്എസ്് മേധാവികള്‍ മന്ത്രിമാര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി. മെയിന്റനന്‍സ് ബാക്ക്ലോഗ് ഇംഗ്ലണ്ടില്‍ 11.6 ബില്യണ്‍ പൗണ്ടായി ഉയര്‍ന്നു. ഇപ്പോള്‍ എന്‍എച്ച്എസ് ഡിജിറ്റല്‍ ഡാറ്റയുടെ വിശകലനത്തില്‍, ഇംഗ്ലണ്ടിലെ 211 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ 34 എണ്ണത്തിലും കുറഞ്ഞത് നാലിലൊന്ന് കെട്ടിടമെങ്കിലും എന്‍എച്ച്എസ് സ്ഥാപിതമായ 1948-ന് മുമ്പ് നിര്‍മ്മിക്കപ്പെട്ടതാണെന്ന് കണ്ടെത്തി.
കഴിഞ്ഞ മാസം ഇത്തരമൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച അത്യാഹിത വിഭാഗത്തിലെ മേല്‍ക്കൂര ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം നല്കിയ രോഗിയുടെ മേല്‍ പതിച്ചു. അരികിലുണ്ടായിരുന്ന ഡോക്ടറുടെ കാലാണ് സംഭവത്തില്‍ ഒടിഞ്ഞത്. 40 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നാണ് 2020 പ്രകടനപത്രികയില്‍ ടോറി മന്ത്രിമാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ വാഗ്ദാനം നടപ്പിക്കാന്‍ 2030 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് കണ്ടെത്തിയിരിക്കുന്നത്.