യുകെ മലയാളി ക്ലാക്ടണില്‍ നിര്യതനായി, 41 വയസുള്ള ബിനോയി തോമസാണ് ഇന്നലെ (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് മരണമടഞ്ഞത്. തികച്ചും ആരോഗ്യവാനായ ബിനോയി ക്ലാക്ടന്‍ ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റനൂമായിരുന്നൂ. പൂര്‍ണ്ണ ആരോഗ്യവാനായി ഓടി നടന്നിരുന്ന ബിനോയി കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഉറക്കത്തില്‍ നെഞ്ചു വേദനിച്ചു പിടഞ്ഞതിനെ തുടര്‍ന്ന് ഭാര്യ രെഞ്ജി പെട്ടന്ന് എമര്‍ജന്‍സി നമ്പറില്‍ വിളിക്കുകയും ഏയര്‍ ആംബുലന്‍സില്‍ ബാസിഡണ് എന്‍ എച്ച് എസ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നൂ. ആംബുലന്‍സ് വരുന്നതിന് മുന്പ തന്നെ ബിനോയുടെ ബോധം നഷ്ടപ്പെട്ടിരുന്നൂ. ഉടന്‍ തെന്നെ സി റ്റി സ്കാനൂം, അന്‍ജിയോ ഗ്രാമും ചെയ്തെ ങ്കിലും മരണകാരണം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.
പെട്ടന്ന് തലച്ചോറിലുണ്ടായ വീക്കമാണന്നെണ് പ്രാഥമിക നിഗമനം, എന്നാല്‍ ഹൃദയത്തിനോ മറ്റ് അവയങ്ങള്ക്കോ യാതൊരു പ്രശ്നവുമില്ല. പുര്‍ണ്ണ ആരോഗ്യവാനായ ബിനോയി പെട്ടന്ന് മരണപ്പെട്ടത് ക്ലാക്ടണിലേയും കോള്ചെസ്റ്ററിലേയും മലയാളി സമൂഹത്തിന് വിശ്വസിക്കുവാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വെള്ളീയാഴ്ചമുതല് ബിനോയി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഡോക്ടര്‍മാരുടെ എല്ല പരിശമങ്ങളും വിഫലമായതിനാല്‍ വെന്റിലേറ്ററില്‍ നിന്ന് നീക്കുകയായിരുന്നൂ.
പൂര്‍ണ്ണ ആരോഗ്യവാനായ ബിനോയിയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായുള്ള സമ്മത പത്രം ഭാര്യ രെന്ജി നല്കിയതിനാല് ഓര്ഗനൂകള് ഇന്നലെ നീക്കം ചെയ്തിരുന്നൂ. യഥാര്‍ത്ഥ മരണകാരണം അറിവില്ലാത്തതിനാല്‍ പോസ്റ്റ് മാര്‍ട്ടം ചെയ്തതിന്് ശേഷം മാത്രമാണ് ബോഡി ഫ്യൂണറല്‍ ഡയറക്ടേഴ്സിന് വിട്ടു നല്‍കുക. ബിനോയുടെ സഹോദരന് ബെന്നി ചെംസ്ഫോര്‍ഡിലാണ് താമസിക്കുന്നത്. സഹോദരന് ബെന്നിയാണ് വേണ്ടകാര്യങ്ങള്‍ എല്ലാം ചെയ്യുന്നത്.
ഭാര്യ രെന്ജി ബിനോയി, മുന്ന് കുട്ടികള്‍, മിയ 10 വയസ്, ആരോണ്‍ 8 വയസ്, കൂടാതെ 4 വയസുള്ള ഇളയ ആണ്‍കുട്ടിയും ദമ്പതികള്ക്കൂണ്ട്.
ക്ലാക്ടണ്‍ മലയാളികളുടെ ഇടയില്‍ വളരെ സൗമ്യനും പരോപകാരിയുമായിരുന്നൂ ബിനോയി എന്ന് പ്രിയ സുഹൃത്തായ ജോര്‍ജ് ജോസഫ് ബ്രിട്ടീഷ് പത്രത്തോട് പറഞ്ഞു.
ദുഖിതയായ കുടുംബാഗങ്ങള്‍ക്കൊപ്പം ബ്രിട്ടീഷ് പത്രവും പങ്കു ചേരുന്നൂ.