ഹരിയാനയിലെ പഞ്ച്കുലയില്‍ നിന്നുള്ള അര്‍ഷിയ ഗോസ്വാമി സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ച പെണ്‍കുട്ടിയാണ്. ഡെഡ്ലിഫ്റ്റ് ചെയ്താണ് അര്‍ഷിയ എല്ലാവരെയും ഞെട്ടിച്ചത്. ഒമ്പത് വയസ്സുള്ള അര്‍ഷിയയ്ക്ക് 75 കിലോ ഒന്നും വലിയ ഭാരമല്ല.
ഒരു ഒമ്പത് വയസ്സുകാരി ഇത്രയും വലിയ ഭാരം ഉര്‍ത്തുന്നു എന്നൊക്കെ എല്ലാവരെയും അത്ഭുതപ്പെടുത്തുമെങ്കിലും അര്‍ഷിയയുടെ കാര്യത്തില്‍ ഇതൊന്നും ആദ്യത്തെ സംഭവമല്ല. തന്റെ ആറാമത്തെ വയസ്സില്‍ ആണ് 45 കിലോ ഉയര്‍ത്തി ഏറ്റവും പ്രായം കുറഞ്ഞ ഡെഡ്ലിഫ്റ്റര്‍ ആയത്.
ഇപ്പോള്‍ തന്റെ ഒമ്പതാമത്തെ വയസ്സില്‍ കഠിനമായ പ്രാക്ടീസിന്റെ ഫലമായി 75 കിലോ ഭാരം ഉയര്‍ത്തിക്കൊണ്ട് അവള് വീണ്ടും ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. 'അര്‍ഷിയ ഗോസ്വാമി, 75 കിലോഗ്രാം (165 പൗണ്ട്) ഉയര്‍ത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡെഡ്ലിഫ്റ്റര്‍, വെറും 9 വയസ്സ് മാത്രം പ്രായം' എന്ന് വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെയാണ് കുട്ടി 75കിലോ ഡെഡ്ലിഫ്റ്റ് ചെയ്യുന്നത് പുറത്ത് വന്നത്. ഒറ്റ ദിവസം കൊണ്ട് 9.4 മില്ല്യണ്‍ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. ഒരുപാട് പേര് അര്‍ഷിയയുടെ കാര്യത്തില്‍ ആശങ്കയും പ്രകടിപ്പിച്ചു.ഈ ചെറിയ പ്രായത്തില്‍ ഇത്രയധികം ഭാരം ഉയര്‍ത്തുന്നത് ശരീരത്തിന് നല്ലതാണോ എന്നതായിരുന്നു പലരുടേയും സംശയം.