ക്ലാസിക് സിനിമകളില്‍ ഏറ്റവും ഹിറ്റ് എന്ന് വിശേഷിപ്പിക്കുന്ന, ഏത് ജനറേഷനും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമാണ് 1997ല്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്ക്. ലിയോനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്സ്ലെറ്റും ചിത്രത്തില്‍ ജാക്കും റോസുമായി എത്തിയത്.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ഇന്നും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. ഹൃദയത്തില്‍ സ്പര്‍ശിച്ച ആ സീനുകള്‍ ഇന്നത്തെ തലമുറയ്ക്കും പ്രിയപ്പെട്ടതാണ്. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ റോസിനെ രക്ഷിക്കാന്‍ ജാക്ക് കണ്ടെത്തിയ മാര്‍ഗ്ഗം ഒരു മരപ്പലക ആയിരുന്നു.
തണുത്തുറഞ്ഞ വെള്ളത്തില്‍ നിന്നും റോസിനെ രക്ഷിക്കാനായിരുന്നു മരപ്പലകയില്‍ കിടത്തിയത്. പക്ഷെ രോസിനെ രക്ഷിച്ച് ജാക്ക് മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തില്‍ വിറ്റു പോയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് തടിക്കഷണം ലേലത്തില്‍ പോയത്. ബാള്‍സ മരത്തിന്റെ പലകയാണ് സിനിമയില്‍ വാതിലിനായി ഉപയോഗിച്ചത്. ജാക്കിന് പലകയില്‍ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകള്‍ നിരത്തി ചിലര്‍ ചോദ്യം ചെയ്തിരുന്നു. സിനിമയിറങ്ങി 25-ാം വര്‍ഷം സംവിധായകന് ജെയിംസ് കാമറൂണ്‍ ശാസ്ത്രീയപരീക്ഷണത്തിലൂടെ ഈ സംശയം ദൂരികരിക്കുകയും ചെയ്തു. യുഎസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷന്‍സ് ആണ് ഇതുള്‍പ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങള്‍ ലേലത്തിനെത്തിച്ചത്.