വിമാനയാത്രയ്ക്ക് എറ്റവും കൂടുതല്‍ വെല്ലുവിളിയാകുന്നത് യാത്രയ്ക്ക് കൊണ്ട് പോകുന്ന ലഗേജുകളാണ്. പ്രതീക്ഷിക്കുന്ന അത്രയും ലഗേജ് കൊണ്ടുപോകാന്‍ പലപ്പോഴും സാധിക്കില്ല. എന്നാല്‍ അതിന് വ്യത്യസ്തമായ ഒരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ആ ചെറുപ്പക്കാര്‍.
വസ്ത്രങ്ങള്‍ ബാഗിലാക്കി കൊണ്ടുപോകുന്നതിനു പകരം ബാഗിലുള്ള പല വസ്ത്രങ്ങളും ഒരുമിച്ച് ധരിച്ചാണ് ഇവര്‍ യാത്ര ചെയ്തത്. ഇത്തരത്തില്‍ യാത്ര ചെയ്ത നിരവധി യുവതീയുവാക്കളുടെ ചിത്രങ്ങള്‍ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ട്രാവല്‍ വ്യവസായ കുതിച്ചുച്ചാട്ടത്തില്‍ ചൈനയിലെ ബജറ്റ് എയര്‍ലൈനുകള്‍ക്ക് ലാഭം വന്‍തോില്‍ കൂടുകയാണ്. ഉദാഹരണത്തിണ്, സ്പ്രിംഗ് എയര്‍ലൈന്‍സ് 2023 ല്‍ രണ്ട് ബില്യണ്‍ യുവാന്‍(US$280 ദശലക്ഷം) വരുമാനം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിമാനയാത്രകളിലെ ലഗേജ് കൊണ്ടുപോകാനുള്ള കര്‍ശന പരിമിതികള്‍ മറികടക്കാനും ചെലവ് ചുരുക്കാനും വേണ്ടിയാണ് യുവതീ യുവാക്കള്‍ ഇത്തരത്തില്‍ ഓരോ സമയം ഒന്നിലധികം വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് യാത്ര ചെയ്യുന്നത്. സംഭവം സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ പലരും തങ്ങളുടെ സമാനമായ യാത്ര അനുഭവങ്ങളുമായി രംഗത്തെത്തി.
നെറ്റിസണ്‍സില്‍ ചിലര്‍ തങ്ങള്‍ ഒരേ സമയം ആറ് വസ്ത്രങ്ങള്‍ വരെ ധരിച്ച് യാത്ര ചെയ്തിട്ടുണ്ട് വെളിപ്പെടുത്തി. ചിലര്‍ ലഗേജ് ഫീസ് ലാഭിക്കാന്‍ U അകൃതിയിലുള്ള തലയിണയായി വസ്ത്രങ്ങള്‍ പാക്ക് ചെയ്തുകൊണ്ടുപോയ അനുഭവങ്ങളും പങ്കുവെച്ചു. കൂടാതെ നിരവധി പോക്കറ്റുകള്‍ ഉള്ള വസ്ത്രങ്ങള്‍ ധരിച്ച് അതിനുള്ളില്‍ പവര്‍ബാങ്ക് മുതല്‍ ലാപ്ടോപ്പ് വരെ സൂക്ഷിച്ച് യാത്ര ചെയ്തവരും കുറവല്ല. എന്തായാലും, പണം ലാഭിക്കാന്‍ വേണ്ടി യുവാക്കള്‍ കണ്ടെത്തിയ ഈ മാര്‍ഗം ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.