സ്റ്റോറിലെ കോണ്ടാക്റ്റ്ലെസ് പേയ്മെന്റുകളിലും ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങളിലും ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ് സെയിന്‍സ്ബറിയും ടെസ്കോയും. തങ്ങളുടെ ഓണ്‍ലൈന്‍ ഡെലിവറികളില്‍ ഭൂരിഭാഗവും നിറവേറ്റാന്‍ കഴിയുന്നില്ലെന്ന് സെയിന്‍ബറി ശനിയാഴ്ച രാവിലെ പറഞ്ഞു, അതേസമയം സ്റ്റാഫ് ചില സ്റ്റോറുകള്‍ക്ക് പുറത്ത് ഉപഭോക്താക്കളോട് പണമായി മാത്രമേ പണമടയ്ക്കാന്‍ കഴിയൂ എന്ന് അറിയിച്ചിരുന്നു. രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളും സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് പറഞ്ഞതിനാല്‍ ടെസ്കോ ചില ഓണ്‍ലൈന്‍ ഓര്‍ഡറുകളും റദ്ദാക്കി.
ഇന്നലെ ഉച്ചതിരിഞ്ഞ് ഒരു അപ്ഡേറ്റില്‍, മറ്റെല്ലാ പേയ്മെന്റുകള്‍ക്കൊപ്പം തങ്ങളുടെ എല്ലാ സ്റ്റോറുകളിലും കോണ്ടാക്റ്റ്ലെസ് പേയ്മെന്റുകളും ഇപ്പോള്‍ ബാക്കപ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ടന്ന് സെയിന്‍സ്ബറി പറഞ്ഞു.'ഞങ്ങളുടെ പലചരക്ക് ഓണ്‍ലൈന്‍ ഓര്‍ഡറിംഗ് സംവിധാനം സാധാരണ പോലെ പ്രവര്‍ത്തിക്കുന്നു, ഉപഭോക്താക്കള്‍ക്ക് നാളെ മുതല്‍ എപ്പോള്‍ വേണമെങ്കിലും ഡെലിവറിക്ക് ഓര്‍ഡര്‍ നല്‍കാം.'സെയിന്‍സ്ബറി അറിയിച്ചു.
സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഉപഭോക്താക്കളോട് അസൗകര്യം ഉണ്ടാക്കിയതിന് ക്ഷമ ചോദിക്കുകയും തങ്ങള്‍ക്കൊപ്പം സഹിച്ചതിന് അവര്‍ക്ക് നന്ദി പറയുകയും ചെയ്തു. സാങ്കേതിക പിഴവുണ്ടായ സമയത്ത് എല്ലാ സ്റ്റോറുകളും തുറന്നിരുന്നുവെന്ന് സൂപ്പര്‍മാര്‍ക്കറ്റ് പറഞ്ഞു.
സെയിന്‍സ്ബറിയുടെ ഉടമസ്ഥതയിലുള്ള ആര്ഗോസിനെയും സോഫ്റ്റ്വെയര് അപ്ഡേറ്റ് ബാധിച്ചു. അതായത് പുതിയ ഇനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനോ സ്റ്റോറില്‍ നിന്ന് ഓര്‍ഡറുകള്‍ ശേഖരിക്കുന്നതിനോ ഉപഭോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായി.
ടെസ്കോയ്ക്കും സമാനമായ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. സാങ്കേതിക പ്രശ്നം നേരിടുന്നുണ്ടെന്ന് സെയിന്‍സ്ബറിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷാണ് ടെസ്കോ ഇക്കാര്യം സ്ഥിരീകരിച്ചത്. 'ഇന്ന് ഡെലിവറി ചെയ്യേണ്ട ചില ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ റദ്ദാക്കേണ്ടി വന്നു' എന്ന് വ്യക്തമാക്കിയ ടെസ്കോ, ശൃംഖല ഉപഭോക്താക്കളോട് ക്ഷമാപണം നടത്തി, പ്രശ്നം പരിഹരിച്ചതായി പിന്നീട് അറിയിച്ചു.