പോളാര്‍ വായുവിന്റെ സ്ഫോടന ഫലമായി 114 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു ഭീമാകാരമായ മഞ്ഞ് മാര്‍ച്ച് അവസാനത്തോടെ യുകെയില്‍ പതിക്കുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍. WXCharts-ല്‍ നിന്നുള്ള പ്രവചനങ്ങള്‍ പ്രകാരം മാര്‍ച്ച് 30-ന് രാജ്യത്തിന്റെ ഒരു വലിയ ഭാഗത്ത് മഞ്ഞുവീഴ്ചയെ സൂചിപ്പിക്കുന്ന ഡാര്‍ക്ക് പര്‍പ്പിളിന്റെ രൂപീകരണം കാണിക്കുന്നു. വടക്കന്‍ ഇംഗ്ലണ്ട്, വെയ്ല്‍സിന്റെ വടക്ക്, സ്കോട്ട്ലന്‍ഡിന്റെ മധ്യഭാഗങ്ങള്‍ എന്നിവിടങ്ങളിലെ നിരവധി പ്രധാന നഗരങ്ങളും പട്ടണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ ആഴ്ച ബ്രിട്ടന്റെ ചില സ്ഥലങ്ങളില്‍ താപനില 15 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്. സ്കോട്ട്ലന്‍ഡിലെ ഉയര്‍ന്ന പടിഞ്ഞാറന്‍ പ്രദേശങ്ങളിലും മധ്യപര്വതപ്രദേശങ്ങളിലും മാര്‍ച്ച് 27 മുതല്‍ മാര്‍ച്ച് 31 വരെ തുടര്‍ച്ചയായി മഞ്ഞ് വീഴുമെന്നാണ് സൂചന. ഇത് അഞ്ച് മുതല്‍ പത്ത് സെന്റീമീറ്റര്‍ വരെ കനത്തില്‍ മഞ്ഞ് രൂപപ്പെടുന്നതിന് കാരണമാകും.
അതേസമയം, വടക്കുകിഴക്കും വടക്കുപടിഞ്ഞാറും മാര്‍ച്ച് 28-ഓടെ മഞ്ഞുവീഴ്ച കാണും. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ താപനില 2C നും 4C നും ഇടയില്‍ താഴാമെന്നും Express.co.uk റിപ്പോര്‍ട്ട് ചെയ്യുന്നു.
മാസത്തിന്റെ ഭൂരിഭാഗവും പൊതുവെ തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥാ സാധ്യതയാണ് പ്രവചിക്കുന്നത്. മാര്‍ച്ച് 21 വ്യാഴം മുതല്‍ മാര്‍ച്ച് 30 ശനി വരെയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ഇങ്ങനെ.... 'വ്യാഴാഴ്ച മിക്ക സ്ഥലങ്ങളും വരണ്ട കാലാവസ്ഥ ആണെങ്കിലും മഴ പെട്ടെന്ന് വടക്കുപടിഞ്ഞാറ് നിന്ന് എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിക്കും. ഏറ്റവും ശക്തമായതും സ്ഥിരതയുള്ളതുമായ മഴ വടക്കുപടിഞ്ഞാറന്‍ ഭാഗത്തായിരിക്കും. താരതമ്യേന ചെറിയ മഴ തെക്കുകിഴക്ക് വരെ എത്തും.
'ശക്തമായ കാറ്റും ഇതോടൊപ്പം പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് തീര പ്രദേശങ്ങളില്‍. വെള്ളിയാഴ്ചയും വാരാന്ത്യവും, വടക്കുപടിഞ്ഞാറന്‍ കാറ്റ് സണ്ണി സ്പെല്ലുകളും മഴയും കൊണ്ടുവരും. വാരാന്ത്യത്തില്‍ ഒരു വരണ്ട കാലാവസ്ഥ രൂപപ്പെട്ടേക്കാം. താപനില സാധാരണയിലും താഴെയാകാന്‍ സാധ്യതയുണ്ട്. പല പ്രദേശങ്ങളിലും അടുത്ത ആഴ്ചയില്‍ കൂടുതല്‍ സങ്കീര്‍ണമായ കാലാവസ്ഥ ആയിരിക്കും. ഇത്തെക്കന് പ്രദേശങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. വടക്കന്‍ പ്രദേശങ്ങള്‍ വരണ്ടതും തണുപ്പുള്ളതുമായ കാലാവസ്ഥയും ആയിരിക്കും.'