ഇന്ന് പെട്ടന്ന് ശ്രദ്ധിക്കപ്പെടാന്‍ വെറ്റൈറ്റിയായ കാര്യങ്ങള്‍ ചെയ്താല്‍ കഴിയും. അത്തരത്തില്‍ പല കാര്യങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെടുന്നവരുണ്ട്. ഇതാ ആ ശ്രേണിയില്‍ വളരെ ട്രെന്റിങ്ങായ ഒരു വില്‍പ്പനയാണ് വാര്‍ത്തയാകുന്നത്. ഒരു യുവതി തന്റെ സ്വന്തം അധോവായു വിറ്റ് പ്രശസ്തയായിരിക്കുകയാണ്.
സ്വന്തം അധോവായു നിറച്ച ഭരണികള്‍ വില്‍ക്കുന്ന യുവതി പക്ഷെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതയാണ്. കിയാരാക്കിറ്റി എന്നറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരം ചെങ്ങ് വിങ് യീ എന്ന യുവതിയാണ് ഇത്തരത്തില്‍ പ്രശസ്തയായിരിക്കുന്നത്.
237 പൗണ്ടിനാണ് (ഏകദേശം 25,000 രൂപ) യുവതി ജാറുകള്‍ വില്‍പന നടത്തിയത്. ഒരു പാത്രം തുറന്നാല്‍ 30 ദിവസം വരെ തന്റെ അധോവായു സൂക്ഷിക്കാന്‍ കഴിയുമെന്നും അവര്‍ അവകാശപ്പെടുന്നത്. ഒരു ജാര്‍ സ്വന്തമാക്കാന്‍ ആളുകളുടെ ക്യൂ ആണെന്നതും ഇതുവരെ ഉണ്ടാക്കിയ ഭരണികളെല്ലാം വിറ്റുപോയി എന്നതും വളരെ വിചിത്രമായ കാര്യമാണ്.
'നിങ്ങളുടെ പ്രിയപ്പെട്ട സ്ട്രീമര്‍ കിയാരാക്കിറ്റിയുടെ മണം എങ്ങനെയുണ്ടെന്ന് അറിയാന്‍ നിങ്ങള്‍ക്ക് ജിജ്ഞാസയുണ്ടോ? സങ്കല്‍പ്പിക്കാന്‍ നില്‍ക്കണ്ട, വാങ്ങി നോക്കി ജിജ്ഞാസ അവസാനിപ്പിക്കൂ..' ഇതായിരുന്നു ഈ വില്‍പ്പനയ്ക്ക് ഇവര്‍ നല്‍കിയ പരസ്യം.
സുഗന്ധം ഉണ്ടാക്കാന്‍ സമയമെടുക്കുമെന്നും മുന്‍കൂര്‍ അറിയിപ്പ് കൂടാതെ തന്നെ ഒരു ജാറിന് ബുക്ക് ചെയ്ത സമയം മാറിയേക്കാമെന്നും യീ തന്റെ ഉപഭോക്താക്കളോട് പറഞ്ഞിരുന്നു. അധോവായു ജാറുകള്‍ മാത്രമല്ല, വേറെയും വസ്തുക്കള്‍ ഈ സോഷ്യല്‍ മീഡിയ താരം വില്‍ക്കുന്നുണ്ട്. അണിഞ്ഞ അടിവസ്ത്രങ്ങളും കുളിക്കാന്‍ ഉപയോഗിച്ച വെള്ളവും വില്‍ക്കുന്നു. അധോവായു നിറച്ച പാത്രങ്ങള്‍ വില്‍ക്കുക എന്ന ആശയം കൊണ്ടുവന്ന ആദ്യത്തെ വ്യക്തിയല്ല യീ എന്നതാണ് മറ്റൊരു വിചിത്ര വസ്തുത.
2022ല്‍ അമൗരന്ത് എന്ന ഒരു യുവതി സമാനമായ വില്‍പന നടത്തിയിരുന്നു. അധോവായു കൂട്ടുന്ന ഭക്ഷണം കൂടുതല്‍ കഴിച്ച യുവതിയെ താമസിയാതെ തന്നെ ആശുപത്രിയിലെ തീവ്രവപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. തെറ്റായ ഭക്ഷണക്രമത്തിനു പിന്നാലെ ഹൃദയാഘാതം പോലെ തോന്നിക്കുന്ന ലക്ഷണങ്ങളുമായാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്.