പ്രമുഖ ഫോട്ടോ വീഡിയോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ഇനി നിങ്ങളുടെ സുഹൃത്തുക്കളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം. നിങ്ങള്‍ സുഹൃത്തുക്കള്‍ ഉള്ള ലൊക്കേഷന്‍ മാപ്പില്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം വികസിപ്പിക്കുകയാണ്.
സുഹൃത്തുക്കള്‍ എവിടെയാണെന്ന് തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു പീച്ചര്‍ എന്ന തരത്തിലാണ് പുതിയ സൗകര്യം ഇന്‍സ്റ്റഗ്രാം കൊണ്ടു വരുന്നത്.
ഉപയോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷന്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. ലൊക്കേഷന്‍ മറച്ചുപിടിക്കണമെങ്കില്‍ ഗോസ്റ്റ് മോഡിലേക്ക് പോകാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്. സുരക്ഷയുടെ ഭാഗമായി ഈ ഫീച്ചര്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വിധേയമായിരിക്കും.
Snap Snap മാപ്പിന് സമാനമായാണ് പുതിയ ഫീച്ചര്‍ വരുന്നത്. മാപ്പില്‍ തന്നെ കുറിപ്പുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.