യുകെയിലെ കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ നോര്താംപ്റ്റണ് റീജിയണല്‍ മത്സരം എലിസബത്ത് വുഡ്വില്ലേ സകൂളില്‍ നടന്നു. സമീക്ഷ യുകെ നാഷണല്‍ സെക്രട്ടേറിയറ്റ് അംഗവും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്ററുമായ ജിജു സൈമണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം അഡ്വ.ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ മാത്യു-ജോയല്‍ സഖ്യം വിജയികളായി. ഷൈജു-ജിതിന് സഖ്യത്തിനാണ് രണ്ടാം സ്ഥാനം. രഘുവരന്-സന്ദീപ് സഖ്യം മൂന്നാം സ്ഥാനവും സൂര്യ-ഹബീബ് സഖ്യവും നാലാം സ്ഥാനവും നേടി.
ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ ഗ്രാന്റ് ഫിനാലേയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം സ്ഥാനം നേടിയ ടീമിന് 151 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 101 പൗണ്ടും ട്രോഫിയും, 51 പൗണ്ടും ട്രോഫിയും നല്കി. ലൈഫ് ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ്, ആദിസ് എച്ച് ആര് ആന്റ് എക്കൌണ്ടന്‍സി സൊലൂഷന്‍സ്, തട്ടുകട ദ ടേസ്റ്റ് ഓഫ് ഇന്ത്യ, കളേര്‍സ് ട്രാന്‍സ്പോര്‍ട്ട്, നോര്ത്താന്സ് മാര്‍ട് കേരളീയം, ബി വി ടെക്, മന്ന ഫുഡ് കോര്‍ട്ട്, സി മാര്‍ട്ട്, എന്‍ എസ് എന്‍ ഓട്ടോസ് എന്നിവരാണ് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തത്. അഡ്വ. ദിലീപ് കുമാര്‍, യൂണിറ്റ് സെക്രട്ടറി പ്രബിന്, അജു, ജോബിഷ്, യൂണിറ്റ് എക്സിക്യൂട്ടീല് മെമ്പര്‍മാരായ ഡോണ്‍, അജില്‍ ഉണ്ണികൃഷ്ണന്, റിജന്‍, ജോണ്‍ സേവ്യര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അടുത്ത മാസം 24 കോവെന്ട്രിയിലാണ് ഗ്രാന്‍ഡ് ഫിനാലെ മത്സരം നടക്കുന്നത്. 18 റീജിയണുകളില്‍ നിന്നുള്ള കായിക താരങ്ങള്‍ ഫിനാലെയില്‍ കളത്തിലിറങ്ങും. ഒന്നാം സമ്മാനം 1001 പൗണ്ടും സമീക്ഷ UK എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൌണ്ടും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം 201 പൌണ്ടും ട്രോഫിയും 101പൌണ്ടും ട്രോഫിയും ലഭിക്കും.