കഴിഞ്ഞ ദിവസമാണ് കോഹ്ലി അനുഷ്‌ക ദമ്പതികള്‍ രണ്ടാമതൊരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന വാര്‍ത്ത പുറത്ത് വന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരവും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലെ കോലിയുടെ സഹതാരവുമായ എ ബി ഡിവില്ലിയേഴ്സ് തന്റെ യൂടൂബ് ചാനലിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ആരാധകരെ ഏറെ സന്തോഷത്തിലാക്കിയ വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴിതാ ആ വാര്‍ത്ത തെറ്റായിരുന്നു എന്നാണ് ബി ഡിവില്ലിയേഴ്സ് പറയുന്നത്. തിനക്ക് തെറ്റുപറ്റി എന്നാണ് ബി ഡിവില്ലിയേഴ്സ്
പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'എനിക്ക് വലിയൊരു തെറ്റ് പറ്റിയതാണ്. എന്റെ യൂട്യൂബ് ചാനല്‍വഴി ഞാനൊരു വലിയ തെറ്റ് വരുത്തി. കോഹ്ലി കുടുംബത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ് വരുന്നുവെന്നത് പൂര്‍ണമായും ശരിയല്ലാത്ത കാര്യമാണ്...ആദ്യം കുടുംബം, പിന്നെ ക്രിക്കറ്റ്. കോഹ്ലിയുടെ കുടുംബത്തിന് ഏതാണോ മികച്ചത്, അത് വരണമെന്ന് ചിന്തിക്കുന്നു. അവിടെ എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കും അറിയില്ല. എനിക്ക് ചെയ്യാന്‍ കഴിയുക അദ്ദേഹത്തിന് ആശംസകള്‍ നേരുക എന്നത് മാത്രമാണ്. അദ്ദേഹത്തിന്റെ ഇടവേളയുടെ കാരണം എന്തുതന്നെയായാലും, അതില്‍നിന്ന് കൂടുതല്‍ ശക്തവും മികച്ചതും പുതുമയുള്ളതുമായ ഒരു തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു...'' ഡിവില്ലിയേഴ്സ് വ്യക്തമാക്കി.