ഇന്ത്യന്‍ ഹോക്കി താരം വരുണ്‍ കുമാറിനെതിരെ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ആണ് കേസ്. ബംഗളൂരു സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
2019ല്‍ സാമൂഹിക മാധ്യമം വഴിയാണ് വരുണ്‍കുമാറിനെ പരിചയപ്പെട്ടതെന്നും ഇതിന് പിന്നാലെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.
2021ലെ അര്‍ജുന അവാര്‍ഡ് ജേതാവായ വരുണ്‍ വിവാഹവാഗ്ദാനം നല്‍കി തന്നെ പതിനേഴാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. 2019ല്‍ പരിചയപ്പെട്ടതിന് പിന്നാലെ അത്താഴം കഴിക്കാനായി ജയാനഗറിലേക്ക് കൊണ്ടുപോയി അവിടെ വച്ച് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ബംഗളൂരുവില്‍ കോച്ചിങ് ക്യാമ്പിനെത്തുമ്പോള്‍ വരുണ്‍ കുമാറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നെന്നും യുവതി പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് വരുണ്‍ കുമാര്‍ പഞ്ചാബിലെ ജലന്ധറിലാണ് താമസിച്ചിരുന്നത്.