18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും >>> കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു >>> ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ് >>> വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ, ടീമിനെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് >>> ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം >>>
Home >> SPIRITUAL
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൂജ, ഡിസംബര്‍ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ, മുഖ്യകാര്‍മികത്വം വഹിക്കുന്നത് പൂജാരി അഭിജിത്ത്

സ്വന്തം ലേഖകൻ

Story Dated: 2023-12-28

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൂജ ഈ വര്‍ഷവും ഭക്തിപുരസ്സരം നടത്തപ്പെടുന്ന കെന്റിലെ ജില്ലിങ്ങമിലുള്ള സ്‌കൗട്ട്‌സ് സമ്മേളന കേന്ദ്രത്തില്‍ (Scouts Hall, Castlemaine Avenue, Gillingham, Kent, ME72QE) വച്ചാണ് ഈ വര്‍ഷത്തെ മണ്ഡല പൂജ 2023 ഡിസംബര്‍ 30-ാo തീയതി ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ 09:00 മണി വരെ നടത്തപ്പെടുന്നത്.

അയ്യപ്പപൂജോടനുബന്ധിച്ച് ഭജന, വിളക്കുപൂജ, സഹശ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദേഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദ വിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്ക്പൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്

കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി അഭിജിത്താണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ജാതി-
മത-വര്‍ണ്ണ-ഭാഷാഭേതമന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
E-Mail: kenthindusamajam@gmail.com / kentayyappatemple@gmail.com
Website: www.kenthindusamajam.org / www.kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent / https://www.facebo
ok.com/kentayyappatemple.org
Twitter: https://twitter.com/KentHinduSamaj / https://twitter.com/AyyappaKent
https://www.instagram.com/kenthindusamaj/
http://kentayyappatemple.org/events/mandala-pooja-2023/
Tel: 078381 70203 / 077801 14259 / 075077 66652 / 079852 45890 / 077471 78476
/ 079731 51975 / 079061 30390 / 07860 578572

 

More Latest News

വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും

ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ സ്വാധീനം വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തികളില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലാണ് വാട്‌സ്ആപ്പിന് ഇത്രയും ആരാധകര്‍ ഉള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും. ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.

കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

ഹൃദയമില്ലാത്ത കാഴ്ച കണ്ടാണ് ഇന്ന് കൊച്ചി നഗരം എഴുന്നേറ്റത്. പട്ടാപ്പകല്‍ കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന വാര്‍ത്ത അവിശ്വസനീയമായി തോന്നി. നടുറോഡില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ ലഭിച്ചത്. രാവിലെ എട്ടുമണിയോടെയാണ് കൊച്ചിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു സംഭവം. പനമ്പിള്ളി നഗര്‍ വിദ്യാനഗറിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് എന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം ലഭിച്ചിട്ടുണ്ട്. ക്ലീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്.  റോഡില്‍ ഒരു കെട്ട് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.  21 കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലെ ഇവിടെ മൂന്ന് ഫ്ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ് കിട്ടിയിരിക്കുന്ന വിവരം. ഫ്ളാറ്റില്‍ പോലീസ് പരിശോധന നടത്തി ഗര്‍ഭിണികള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗര്‍ഭിണികള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കുഞ്ഞ് താഴേയ്ക്ക് വീഴുന്ന ദൃശ്യം കിട്ടിയിട്ടുണ്ട്.  മുകളില്‍ നിന്നും ഒരു പൊതിക്കെട്ട് താഴേയ്ക്ക വീഴുന്ന രീതിയിലാണ് ദൃശ്യം.  ആളില്ലാതിരുന്ന ഫ്‌ളാറ്റില്‍ പുറത്തുനിന്നും ആരെങ്കിലും എത്തിയിരുന്നോ എന്ന കാര്യം ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഫ്ളാറ്റില്‍ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരം ഉള്‍പ്പെടെ പോലീസ് ശേഖരിക്കുന്നുണ്ട്.

ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്

ചുട്ട് പൊള്ളുന്ന ചൂടില്‍ ഒന്ന് പുറത്തിറങ്ങുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. പുറത്തെ ട്രാഫിക്കും യാത്രയും എല്ലാം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. എന്നാല്‍ ട്രാഫിക്ക് സിഗ്നലിലെ കാത്ത് നില്‍പ്പില്‍ ചൂടിനെ മറികടക്കാന്‍ പുതിയൊരു ആശയവും പൊതു ജനങ്ങള്‍ക്ക് ഒരു സഹായവും ഒരുക്കിയിരിക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍. ഉഷ്ണതരംഗത്തില്‍ മരണം പോലും സംഭവിക്കുന്ന ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് പൊതുമരാമത്ത് ഒരുക്കിയ തണല്‍.  ഇതിന്റെ ഒരു വീഡിയോയയാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹവുമായി എത്തിയിരിക്കുന്നത്. ട്രാഫിക് സിഗ്‌നലുകളില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേൃത്വത്തില്‍ പച്ചവിരി 20 മീറ്ററിലേറെ ദൂരത്തില്‍ വലിച്ചുകെട്ടിയാണ് യാത്രക്കാര്‍ക്ക് അല്‍പം തണലൊരുക്കുന്നത്. ട്രാഫിക് സിഗ്‌നലുകളില്‍ കാത്തുകിടക്കുന്ന സമയത്ത് യാത്രക്കാര്‍ക്ക് അല്‍പം ആശ്വാസമുണ്ടാകും വീഡിയോയുടെ കാഴ്ചക്കാര്‍ ലക്ഷങ്ങള്‍ പിന്നിട്ടു. ഏറ്റവും മികച്ച കാര്യമാണ് ഭരണകൂടം നിര്‍വഹിച്ചിരിക്കുന്നതെന്നാണ് ആള്‍ക്കാര്‍ പറയുന്നത്. അവരുടെ ന?ഗരത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടാവണമെന്നാണ് ആള്‍ക്കാരുടെ ആവശ്യം. പുതുച്ചേരി പൊതുമരാമത്ത് വകുപ്പിനെ പ്രശംസിക്കാനും നെറ്റിസണ്‍സ് മറന്നില്ല.

വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ, ടീമിനെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

വയറുവേദനയുമായി ഹോസ്പിറ്റലില്‍ എത്തി യുവതിയുടെ വയറ്റില്‍ നിന്നും പത്ത് കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടന്നത്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയുടെ വയറ്റില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. വീര്‍ത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എംആര്‍ഐ സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളില്‍ ഗര്‍ഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചു. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ തന്നെ തുന്നിച്ചേര്‍ത്തിരുന്നു. രക്തസ്രാവമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തം ശേഖരിച്ച് വച്ചിരിന്നെങ്കിലും നല്‍കേണ്ടി വന്നില്ല. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു.

ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം

ഫാഷന്‍ ലോകത്തെ ട്രെന്റുകള്‍ വിചിത്രമായി മാറുന്ന കാലമാണിത്. ഇപ്പോഴിതാ ഡെനീമിന്റെ പുതിയൊരു ഫാഷനാണ് വാര്‍ത്തയാകുന്നത്. സംഭവം ഒരു പാന്റിലെ ഡിസൈനാണ്. 'Pee Stain' പാന്റ് വിപണിയില്‍ പുതിയ തരംഗമാകുകയാണ്. ലുക്ക് കണ്ടാല്‍ മൂത്രമൊഴിച്ചത് പോലെ തോന്നുമെങ്കിലും ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ മുടക്കേണ്ടിയിരിക്കുന്നു. ബ്രിട്ടീഷ്-ഇറ്റാലിയന്‍ ബ്രാന്‍ഡ് പുറത്തിറക്കിയ Pee Stain പാന്റാണിത്. പാന്റില്‍ മൂത്രമൊഴിച്ച പോലെ തോന്നിപ്പിക്കുന്നുവെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. വിചിത്രമായ ഈ ആശയം കൊണ്ടുവന്നത് ഡിസൈനര്‍മാരായ ലൂക്ക മാര്‍കെറ്റോയും ജോര്‍ദാന്‍ ബോവനും ചേര്‍ന്നാണ്. ഇരുവരും ജോര്‍ദാന്‍ലൂക്ക എന്നാണ് ഫാഷന്‍ ലോകത്ത് അറിയപ്പെടുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിന്റെ പേരും ഇതുതന്നെയാണ്. പാന്റിന്റെ ഒറിജിനല്‍ വേര്‍ഷന് 811 ഡോളറാണ് വില. പൊള്ളുന്ന നിരക്കായതിനാല്‍ ഇതിന്റെ ലൈറ്റര്‍-വേര്‍ഷനും അവതരിപ്പിച്ചിട്ടുണ്ട്. അതിന് $608 കൊടുത്താല്‍ മതിയാകും. അതായത് 50,000 രൂപ. ഓണ്‍ലൈന്‍ ലോകത്ത് ഏറെ വിമര്‍ശനങ്ങളുണ്ടാക്കിയ ഈ വിചിത്ര ജീന്‍സ്, പീ സ്റ്റെയിന്‍ ഡെനിം (''pee stain denim') എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജീന്‍സ് പുറത്തിറങ്ങിയതെങ്കിലും വൈറലായത് ഇപ്പോഴാണെന്ന് മാത്രം.

Other News in this category

  • സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ
  • ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ പ്രഖ്യാപനം ആഘോഷമാക്കാന്‍ വിശ്വാസികള്‍; യൗസേപ്പിതാവിന്റെ തിരുനാളും മിഷന്‍ പ്രഖ്യാപനവും മെയ് 5 ന്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു
  • ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും
  • അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും
  • ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2024 ഓഗസ്റ്റ് 16 മുതല്‍ 18 വരെ, പാട്രിക്സ്വെല്‍ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ
  • തെക്കുമുറി ഹരിദാസ് എന്ന ഹരിയേട്ടന്റെ ഓര്‍മ്മയില്‍ ലണ്ടന്‍ വിഷു വിളക്കും വിഷു സദ്യയും, ഏപ്രില്‍ 27ന് വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച; രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ 
  • യുകെയിലെ ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ ഇടവകയില്‍ വലിയ പെരുന്നാള്‍ ആഘോഷം, ഏപ്രില്‍ 28ന് ഞാറാഴ്ച വിശ്വാസികളുടെ പ്രാര്‍ത്ഥനയും സ്‌നേഹവിരുന്നും
  • Most Read

    British Pathram Recommends