18
MAR 2021
THURSDAY
1 GBP =104.30 INR
1 USD =83.47 INR
1 EUR =89.71 INR
breaking news : ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും >>> എയർ ഇൻഡ്യ എക്സ്പ്രെസ്സിൽ മിന്നൽ പണിമുടക്ക്… അന്താരാഷ്ട്ര സർവീസുകളടക്കം 80 തോളം ഫ്‌ളൈറ്റുകൾ റദ്ദാക്കി!, യുകെ മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി! പകരം യാത്ര, അല്ലെങ്കിൽ തിരികെ പണമെന്ന് കമ്പനി, നഷ്‌ടപരിഹാരം വേണമെന്ന് യാത്രക്കാർ >>> യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം >>> മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു >>> എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് >>>
Home >> MIDDLE EAST
സൗദിയില്‍ കൊറോണ വൈറസ് വകഭേതം ജെ.എന്‍-1, വൈറസിന്റെ വ്യാപനം ശ്രദ്ധയില്‍പെട്ടതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി

സ്വന്തം ലേഖകൻ

Story Dated: 2023-12-22

ജിദ്ദ : കൊറോണ വൈറസ് വകഭേദമായ ജെ.എന്‍-1 വൈറസ് സൗദിയില്‍ അതിവേഗ വ്യാപിക്കുന്നതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി.  36 ശതമാനമാണ് ജെ.എന്‍-1 വൈറസ് വ്യാപന അനുപാതം. പക്ഷെ ഇതോടൊപ്പം തീവ്രപരിചരണ വിഭാഗങ്ങളില്‍ അഡ്മിറ്റിലുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു.

കോവിഡ്-19 വൈറസ് വകഭേദങ്ങളില്‍ ഒന്നാണ് ജെ.എന്‍-1 വകഭേദം. ഇത് ഒരു പുതിയ പകര്‍ച്ചവ്യാധിയാണെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ഫലപ്രാപ്തി നിലവിലുണ്ട്. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കടുത്ത നിയന്ത്രണങ്ങള്‍ ബാധകമാക്കേണ്ട ആവശ്യമില്ലെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു.

അതിവേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ ജെ.എന്‍-1 വ്യത്യസ്ത ഇനത്തില്‍ പെട്ട വൈറസ് വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാല്‍ ആശങ്കയുണ്ടാക്കുന്ന വകഭേദമായി ഇതിനെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വൈറസിന്റെ പുതിയ സ്ട്രെയിന്‍ ആയി ഇതിനെ കൈകാര്യം ചെയ്യണം. കോവിഡ് വാക്സിനുകളുടെ ഫലസിദ്ധി കുറയുന്ന പശ്ചാത്തലത്തില്‍ ഇതിന്റെ അപകട സാധ്യത കൂടാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

More Latest News

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും

ലണ്ടന്‍ : ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും. ബാസില്‍ഡനിലെ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വെച്ചാണ് നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് രാത്രിയാമങ്ങളില്‍ ത്യാഗപൂര്‍വ്വം ഉണര്‍ന്നിരുന്ന് നടത്തുന്ന പ്രാര്‍ത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവില്‍ അനുരഞ്ജനപ്പെടുവാനും, ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും സഹായകമാവും. ബാസില്‍ഡനില്‍ വെച്ച് നടത്തപ്പെടുന്ന നൈറ്റ് വിജില്‍, പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നു മണിക്ക് അവസാനിക്കും. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന മെയ് മാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് - 07848808550മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258  നൈറ്റ് വിജില്‍ സമയം: മെയ് 24, വെള്ളിയാഴ്ച, രാത്രി 6:30 മുതല്‍ 11:00 വരെ. HOLY TRINITY CATHOLIC CHURCH, BASILDON,SS15 5AD.

യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം

പ്രീമിയര്‍ ലീഗില്‍ മിന്നും താരങ്ങളായ ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന്റെ തട്ടകമായ യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ ഒരു മലയാളി ഫുട്ബോള്‍ ടീം രൂപീകരിച്ചു. മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്ന പേരില്‍ ലെസ്റ്ററിലെ മലയാളി ഫുട്ബോള്‍ പ്രേമികളുടെയും കളിക്കാരുടെയും സ്വപ്നസാക്ഷാത്കാരമായാണ് ക്ലബ്ബിന് തുടക്കമായത്. പ്രവാസത്തിലും ഫുട്ബോള്‍ എന്ന വികാരം മനസ്സില്‍ കൊണ്ടു നടക്കുന്ന കുറച്ച് മലയാളികള്‍ ക്യാപ്ടന്‍ മോര്‍ഗന്‍ എന്ന ചെറിയൊരു വാട്സ്ആപ്പ് കൂട്ടായ്മയില്‍ ആരംഭിച്ച് ഇന്നു മിഡ്ലാന്റ് ഫോക്സസ് എഫ്സി എന്നൊരു ഫുട്ബോള്‍ ടീം ആയി മാറിയിരിക്കുന്നു. ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ലെസ്റ്ററിലെ സെന്റ് ക്രിസ്പിന്‍ ഹാളില്‍ വെച്ച് നടന്നു. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി പ്രസിഡന്റ് ജോര്‍ജ്ജ് എടത്വാ, സാമൂഹ്യപ്രവര്‍ത്തകന്‍ അജയ് പെരുമ്പലത്ത് എന്നിവര്‍ ചേര്‍ന്ന് ഷിജോ ജോസഫിന് ജേഴ്സി നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ജോര്‍ജ്ജ് എടത്വാ, ടീം മാനേജര്‍ പ്രിയദര്‍ശന്‍, ഷിജോ ജോസഫ്, മോനി ഷിജോ എന്നിവര്‍ സംസാരിച്ചു. എല്‍കെസി മുന്‍പ്രസിഡന്റ് ജോസ് തോമസ്, മുന്‍ സെക്രട്ടറി അജീഷ് കൃഷ്ണന്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍ അനീഷ് ജോണ്‍ തുടങ്ങി ലെസ്റ്ററിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളും ടീം അംഗങ്ങളും അവരുടെ കുടുംബങ്ങളും ചടങ്ങിന് സാക്ഷികളായി. ടീം അംഗങ്ങള്‍: പ്രിയന്‍ (മാനേജര്‍), അജിത് (ക്യാപ്റ്റന്‍), യാസിന്‍ (വൈസ് ക്യാപ്റ്റന്‍) ആനന്ദ്, വിഷ്ണു, അശ്വിന്‍, അതുല്‍, എബിന്‍, ഫെയ്ത്, ജിനോ, ജോണി, ആനന്ദ്, ലിബിന്‍, നിമല്‍, സച്ചിന്‍, ഷാമുറ

മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു

ഓള്‍ഡാം: മാഞ്ചസ്റ്ററിലെ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് ഈമാസം 25ന് നടത്തപ്പെടും. 25 ശനിയാഴ്ച മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ് ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് നടക്കുന്നത്. റാണ പ്രതാപ് (സ്വീഡന്‍)സുമി സണ്ണി, സ്റ്റഫി സോളമന്‍, ഷാജി ജോസഫ്, ഡന്‍സില്‍ വില്‍സണ്‍, സ്റ്റെഫി ഡാര്‍വിന്‍ എന്നിവര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.  ഷാരോണ്‍ ഫെല്ലോഷിപ്പ് യുകെ & അയര്‍ലണ്ട് പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടി പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നതും പാസ്റ്റര്‍. സുനൂപ് മാത്യു, സിസ്റ്റര്‍ ഷൈനി തോമസ്, പാസ്റ്റര്‍. ജോസഫ് റൈനോള്‍ഡ്, പാസ്റ്റര്‍. സോണി ചാക്കോ, പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്, പാസ്റ്റര്‍. ജിന്‍സ് മാത്യു, പാസ്റ്റര്‍. സന്തോഷ് കുമാര്‍, പാസ്റ്റര്‍ റിജോ ജോയ് എന്നിവരുടെ സാനിധ്യം ഉണ്ടാകുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ ലിജു വേങ്ങല്‍ അറിയിച്ചു. പ്രോഗ്രാമിന് പ്രവേശനം, പാര്‍ക്കിംഗ് സൗജന്യം ആയിരിക്കും. സ്ഥലത്തിന്റെ വിലാസം:CHADDERTON  REFORM CLUB OL9 OLG

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്നും മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരത്തിന് എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.  സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ ഏര്‍പ്പെടുന്നത്. എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് റദ്ദാക്കല്‍ വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങളും വ്യക്തമാക്കി. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനേക്കുറിച്ച് രണ്ട് മണിക്കൂര്‍ മുന്‍പ് മാത്രമാണ് വിവരം ലഭിച്ചതെന്ന് എയര്‍ ഇന്ത്യ. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി ഇന്ന് നടത്താനിരുന്ന 12 സര്‍വ്വീസുകളാണ് മുടങ്ങിയത്. വിമാനങ്ങള്‍ റദ്ദാക്കിയ വാര്‍ത്ത നേരത്തെ യാത്രക്കാരെ അറിയിക്കാതിരുന്നതിനാല്‍ സാധാരണ രീതിയില്‍ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ ആളുകള്‍ രൂക്ഷമായി പ്രതിഷേധിച്ചതോടെ വിമാനത്താവളത്തില്‍ സംഘര്‍ഷ സമാന സാഹചര്യമാണ് കാണാന്‍ കഴിഞ്ഞത്. കൊച്ചി നെടുമ്പാശേരിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാല് സര്‍വ്വീസുകളുമാണ് റദ് ചെയ്തത്. കൊച്ചിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യണ്ട അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള അബുദാബി, മസ്‌കറ്റ്, ഷാര്‍ജ വിമാനങ്ങളും കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് എത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവും റദ് ചെയ്തിട്ടുണ്ട്. ആഭ്യന്തര സര്‍വ്വീസുകളേയും പണിമുടക്ക് ബാധിച്ചിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനം റദ്ദാക്കിയതിന്റെ പ്രതിഷേധം എയര്‍ ഇന്ത്യയുടെ സോഷ്യല്‍ മീഡിയ യാത്രക്കാര്‍ രേഖപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടന്നു, നൂറുകണക്കിന് യാത്രക്കാരാണ് സമരം കാരണം കുടുങ്ങി. അതേസമയം യാത്ര പുനക്രമീകരിക്കുന്നതിനും ടിക്കറ്റ് തുക തിരികെ ലഭിക്കാന്‍ അവസരമുണ്ടാകുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം

മാതൃഭൂമി ക്യാമറാമാന്‍ എ.വി മുകേഷ് (34) കാട്ടാന ആക്രമണത്തില്‍ മരിച്ചു. മാതൃഭൂമിയുടെ ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാനാണ് മുകേഷ്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മുകേഷിനെ കാട്ടാനാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.  ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. മലമ്പുഴ കൊട്ടേക്കാട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു.

Other News in this category

  • റഷ്യന്‍ പ്രസിഡന്റായി അഞ്ചാം തവണയും സ്ഥാനമേറ്റ് വ്ളാഡിമിര്‍ പുടിന്‍, ഇനി 2030 വരെ പുടിന് തന്നെ റഷ്യയെ നയിക്കാം
  • പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം, പുതിയ സംവിധാനം ഒരുക്കി ഐസിഐസിഐ ബാങ്ക്
  • മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്
  • റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല
  • അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്
  • മസ്‌ക്കറ്റില്‍ കടലില്‍ വീണ് എട്ടു പ്രവാസികള്‍, ഒരാളുടെ ജീവന്‍ നഷ്ടമായി, രക്ഷപ്പെട്ട ഏഴു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
  • ഒമാനില്‍ വാഹനപകടം, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു, രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു
  • യു.എ.ഇയിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായ സന്നദ്ധപ്രവര്‍ത്തകരായി മലയാളികള്‍, മലയാളി കൂട്ടയ്മകള്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ അവശ്യസാധനങ്ങളുമായി എത്തി
  • കനത്ത മഴമൂലം ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നം, കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
  • യുഎസ്സില്‍ കടുത്ത ശൈത്യം, ആര്‍ട്ടിക് കാറ്റ് ശക്തമായി വീശുന്നത് ടെക്‌സസ് വരെ എത്തിയേക്കും
  • Most Read

    British Pathram Recommends