വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയില്‍ ആറു വയസ്സുകാരനെ പലസ്തീനിയന്‍ ബന്ധം ആരോപിച്ച് കൊന്നു. ആറു വയസുകാരനെ ആക്രമി വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു.
അമ്മയും കുഞ്ഞും മുസ്ലീങ്ങളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അക്രമണം നടത്തിയത്. ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കുട്ടിയെ അക്രമി 26 പ്രാവശ്യമാണ് കുത്തിയത്്. കുട്ടിയുടെ മാതാവ് അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. 32കാരിയായ കുട്ടിയുടെ അമ്മ ആക്രമിയില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷമാണ് പ്രതിയ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കുട്ടിയുടെ മാതാവിന്റെയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിന്റെ (CAIR) ചിക്കാഗോ ഓഫീസ് കുട്ടിയെ പലസ്തീനിയന്‍-അമേരിക്കന്‍ എന്നാണ് വിശേഷിപ്പിച്ചത്.