കഴിഞ്ഞ ദിവസം യുഎസിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. വിഷവാതകം ശ്വസിച്ചായിരുന്നു മരണം എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഇപ്പോള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് പൊലീസ്.
പൊലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റള്‍ കണ്ടെത്തിയതോടെയാണ് സംശയം വര്‍ദ്ധിച്ചത്.
കൊല്ലം സ്വദേശി ആനന്ദ്, ഭാര്യ ആലീസ് മക്കളായ നോഹ, നെയ്തന്‍ എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവെച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് സമീപവാസികള്‍ പറയുന്നതെങ്കിലും 2016 ല്‍ ഇരുവരും വിവാഹ മോചനത്തിന് നല്കിയ അപേക്ഷയുടെ കോടതി രേഖകള്‍ പ്രചരിക്കുന്നുണ്ട്.
ആനന്ദിന്റെയും ഭാര്യയുടെയും മൃതദേഹം ശുചിമുറിയില്‍ നിന്നും മക്കളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. വിഷ വാതകം ശ്വസിച്ചുള്ള മരണമെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചത്.