നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് (എന്‍യുഎച്ച് ) എന്‍എച്ച്എസ് ട്രസ്റ്റില്‍ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. ട്രസ്റ്റിലെ മെറ്റേണിറ്റി യൂണിറ്റുകള്‍ പരിശോധിച്ച് വരികയാണെന്ന് സീനിയര്‍ മിഡ്വൈഫ് ഡോണ ഒക്കെന്‍ഡന്‍ പറഞ്ഞു. ഏകദേശം 1,800 കുടുംബങ്ങളെ ബാധിക്കുന്ന ഈ റിവ്യൂ യുകെയില്‍ ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ അവലോകനമായി മാറും. ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അന്വേഷണത്തോടുള്ള തന്റെ പിന്തുണ അറിയിച്ചു. സീനിയര്‍ മിഡ്വൈഫുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് നോട്ടിംഗ്ഹാംഷെയര്‍ പോലീസ് അറിയിച്ചു.
നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലും ക്വീന്‍സ് മെഡിക്കല്‍ സെന്ററിലും കുഞ്ഞുങ്ങള്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതിന് പിന്നിലുള്ള വീഴ്ച്ചകളെ കുറിച്ച് ഇവരുടെ ടീം ആണ് പരിശോധിച്ച് വരുന്നത്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ സ്ഥിതിവിവരങ്ങളെ കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതിനായി മിസ് ഡോണ ഒക്കെന്ഡന്റയെ കണ്ടതായി ചീഫ് കോണ്‍സ്റ്റബിള്‍ കേറ്റ് മെയ്നെല്‍ പറഞ്ഞു.
ട്രസ്റ്റിലെ അശ്രദ്ധ മൂലം തങ്ങള്‍ക്ക് നഷ്ടമായ പ്രിയപെട്ടവരുടെ കുടുംബങ്ങളും മറ്റുമാണ് കേസിനായി മുന്പോട്ട് വന്നത്. സംഭവത്തില്‍ ട്രസ്റ്റ് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവിശ്യം. ഇത് ട്രുസ്ടിലെ ജോലിക്കാരെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ബന്ധിതരാക്കും. ഷ്രൂസ്ബറി, ടെല്‍ഫോര്‍ഡ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റ് എന്നിവയിലെ പരാജയങ്ങളെക്കുറിച്ച് മൂന്ന് വര്‍ഷത്തിലേറെയായി വെസ്റ്റ് മെര്‍സിയ പോലീസ് സമാനമായ അന്വേഷണം നടത്തിവരികയാണ്.