ഫ്രാന്‍സില്‍ പതിനേഴ് വയസ്സുകാരനെ വെടിവെച്ചു കൊന്ന് പൊലീസ്. സംഭവ ശേഷം ഫ്രാന്‍സില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പൊലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംഭവത്തെ കുറിച്ച് മാപ്പര്‍ഹിക്കാത്ത തെറ്റാണ് എന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു.
ഫ്രാന്‍സിലെ പാരീസില്‍ വാഹനം ഓടിച്ചതിന് 17 വയസ്സുകാരനെ പൊലീസ് പിടികൂടിയിരുന്നു. ട്രാഫിക് പൊലീസും പതിനേഴുവയസ്സുകാരനും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ കൊലപാതകത്തിലെത്തുകയായിരുന്നു. പൊലീസ് തോക്ക് ചൂണ്ടിയായിരുന്നു ഭീഷണി. പിന്നീട് 17 വയസ്സുകാരന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്നതായാണ് പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാകുന്നത്. ഫ്രഞ്ച് അള്‍ജീരിയന്‍ വേരുകളുള്ള നീല്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
കൗമാരക്കാരന്റെ കൊലപാതകം ലോകം അറിഞ്ഞതിനു പിന്നാലെ പൊലീസിന്റെ ക്രൂരകൃത്യങ്ങള്‍ക്ക് നേരെ കടുത്ത പ്രതിഷേധത്തിലാണ് ഫ്രഞ്ച് ജനത. പൊലീസും സമരക്കാരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ 42 വാഹനങ്ങളാണ് തീവച്ച് നശിപ്പിക്കപ്പെട്ടത്. പ്രതിഷേധത്തെ അമര്‍ച്ച ചെയ്യാനായി രണ്ടായിരത്തിലധികം പൊലീസുകാരെ പാരീസ് നഗരത്തിലാകെ നിയോഗിച്ചിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട 24 പേര് അറസ്റ്റിലായിട്ടുമുണ്ട്. വെടിയുതിര്‍ത്ത പൊലീസ് ഓഫീസറെ അറസ്റ്റ് ചെയ്തതയാണ് പൊലീസ് ഭാഷ്യം.