നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി കേരളാ ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജ്.
കേസ് വന്നതുകൊണ്ട് നിരവധി സനിമകളില്‍ അവര്‍ക്ക് അവസരം കിട്ടിയെന്നായിരുന്നു പരാമര്‍ശം. ദിലീപിനെതിരെ കേസ് വന്നതുകൊണ്ടാണ് അതിജീവിത രക്ഷപെട്ടത്. വ്യക്തിജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കും. എന്നാല്‍ കേസുകൊണ്ട് പൊതുമേഖലയില്‍ അതിജീവിതയ്ക്ക് ലാഭം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും പി.സി പറഞ്ഞു.
അതിജീവിതയ്ക്കെതിരെയുള്ള മോശം പരാമര്‍ശം ചോദ്യംചെയ്ത മാദ്ധ്യമപ്രവര്‍ത്തകരോടും അദ്ദേഹം തട്ടിക്കയറി.വാഹനാപകടത്തില്‍ മാദ്ധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിലും പി സി ജോര്‍ജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ശ്രീറാമിനെ കളക്ടര്സ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു പ്രധാന ആരോപണം.
മുസ്ളിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടി. മരിച്ച മാദ്ധ്യമ പ്രവര്‍ത്തകനെ മുസ്ളിം ആയല്ല പകരം, മനുഷ്യനായാണ് നമ്മളെല്ലാം കണ്ടത്. ശ്രീറാം മദ്യപിച്ചാണോ വണ്ടി ഓടിച്ചതെന്ന് കോടതി തീരുമാനിക്കട്ടെയെന്നും പി സി ജോര്‍ജ് പറഞ്ഞു.