18
MAR 2021
THURSDAY
1 GBP =104.63 INR
1 USD =83.54 INR
1 EUR =90.03 INR
breaking news : 'സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല' 'ആവേശ'ത്തില്‍ അമ്പാന്റെ ആ ഒരു ഡയലോഗില്‍ പിടിച്ച് മോശം കമന്റുകള്‍ >>> 20 വര്‍ഷം മുമ്പ് മോഷണ ശ്രമത്തിനിടെ പോലീസുകാരിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസ്; ഒളിവില്‍ കഴിഞ്ഞ 75 കാരനായ പ്രതിയെ പാകിസ്ഥാന്‍ ബ്രിട്ടന് കൈമാറി, ജീവപര്യന്തം തടവിന് വിധിച്ച് കോടതി >>> രണ്‍വീര്‍ ദീപിക വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍, പക്ഷെ രണ്‍വീറിന്റെ ആ വാക്കുകള്‍ കേട്ട് ആരാധകര്‍ തന്നെ ഉറപ്പിച്ചു ആ വാര്‍ത്തകളെല്ലാം തെറ്റാണെന്ന് >>> 'അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു' പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ഏറ്റവും സ്‌നേഹം നിറഞ്ഞ അഭിനന്ദനം അറിയിച്ച് രാം ചരണ്‍ >>> ലൈംഗികതയില്‍ താല്‍പര്യം ഇല്ല പക്ഷെ സ്ത്രീയും പുരുഷനും വിവാഹിതരാകും, ജപ്പാനില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'!!! >>>
Home >> NAMMUDE NAADU
പ്രമുഖ നടി കുവൈത്ത് വിമാനത്താവളത്തില്‍ അറസ്റ്റിലായി; പിടിയിലാകുമ്പോള്‍ മദ്യലഹരിയിലായിരുന്നെന്ന് അധികൃതര്‍, നടിയെക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

സ്വന്തം ലേഖകൻ

Story Dated: 2022-08-08

വിമാനത്താവളത്തില്‍ വച്ച് പ്രമുഖ നടിയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെന്ന് അധികൃതര്‍ അറിയിച്ചതായി കുവൈത്ത് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രശസ്തയായ നടിയെ അറസ്റ്റ് ചെയ്തെന്ന് മാത്രമേ അധികൃതര്‍ അറിയിച്ചിട്ടുള്ളൂ. ഇതാരാണെന്നോ കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

നടി വിദേശത്തുനിന്നാണ് എത്തിയത്. പാസ്പോര്‍ട്ട് പരിശോധിക്കുന്നതിനിടയില്‍ നടിയുടെ പേരില്‍ കുവൈത്ത് പബ്ലിക്ക് പ്രോസിക്യൂഷന്‍ വാറണ്ട് പുറപ്പെടുവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം നടി മദ്യലഹരിയിലായിരുന്നെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More Latest News

'സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല' 'ആവേശ'ത്തില്‍ അമ്പാന്റെ ആ ഒരു ഡയലോഗില്‍ പിടിച്ച് മോശം കമന്റുകള്‍

തീയറ്റര്‍ പൂരപ്പറമ്പാക്കിയ ചിത്രമാണ് ഫഹദിന്റെ ആവേശം. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയെങ്കിലും ആരാധകരുടെ ആവേശം കെട്ടടങ്ങിയിട്ടില്ല. പക്ഷെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് അമ്പാന്റെ ഒരു ഡയലോഗാണ്. ചിലര്‍ ഈ ഡയലോഗിനെ പലതരത്തില്‍ ആണ് വ്യാഖ്യാനിക്കുന്നത്. മലയാളത്തിലും കന്നഡയിലും ഇന്റെര്‍വല്‍ സമയത്ത് ഒരു വാണിങ് ഡയലോഗ് ഫഹദിന്റെ കഥാപാത്രം പറയുന്നുണ്ട്. എന്നാല്‍ രംഗന്‍ ഹിന്ദിയില്‍ അതേ ഡയലോഗ് പറയാന്‍ പോകുന്ന സമയത്ത് രംഗന്റെ വലംകൈയായ അമ്പാന്‍ 'ഹിന്ദി വേണ്ടണ്ണാ' എന്ന് പറഞ്ഞ് രംഗനെ പിന്തിരിപ്പിക്കുന്നുണ്ട്. ഈ ഡയലോഗാണ് ഇപ്പോള്‍ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. 'രാഷ്ട്രഭാഷയെ ബഹുമാനിച്ചുകൂടെ' എന്ന തരത്തിലുള്ള കമന്റുകളാണ് ഈ ഒരൊറ്റ ഡയലോഗിലൂടെ വരുന്നത്. 'സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല. പിന്നെ എങ്ങനെ രാഷ്ട്രഭാഷയോട് ബഹുമാനമുണ്ടാകും?', 'ഇന്ത്യയുടെ 23 ഔദ്യോഗിക ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി. അതുകൊണ്ട് കൂടുതല്‍ ബഹുമാനം കൊടുക്കേണ്ട ആവശ്യമില്ല,' ' ഈ പോസ്റ്റ് ഇംഗ്ലീഷില്‍ ഇടുന്നതിന് പകരം ഹിന്ദിയിലിട്ട് രാഷ്ട്രഭാഷയെ ബഹുമാനിച്ചുകൂടെ' എന്നിങ്ങനെ നിരവധി കമന്റുകളാണ് ഈ സീനിനെതിരെ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

രണ്‍വീര്‍ ദീപിക വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍, പക്ഷെ രണ്‍വീറിന്റെ ആ വാക്കുകള്‍ കേട്ട് ആരാധകര്‍ തന്നെ ഉറപ്പിച്ചു ആ വാര്‍ത്തകളെല്ലാം തെറ്റാണെന്ന്

ബോളീവുഡില്‍ നിരവധി ആരാധകരുള്ള താരദമ്പതികളാണ് രണ്‍വീറും ദീപികയും. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് തങ്ങള്‍ അച്ഛനും അമ്മയും ആകുന്ന വിവരം താരങ്ങള്‍ പുറത്ത് വിട്ടത്. അതിനായുള്ള കാത്തിരിപ്പില്‍ ആണ് രണ്ടു പേരും. കുഞ്ഞിന്റെ വരവിന് വേണ്ടി ദീപികയ്‌ക്കൊപ്പം രണ്‍വീറും അവധിയെടുത്തിരിക്കുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരിന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രണ്‍വീറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും അവരുടെ വിവാഹ ചിത്രങ്ങളടക്കം ഡിലീറ്റ് ചെയ്തത് വലിയ സംശയങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇരുവരും വിവാഹമോചിതരാകുകയാണോ എന്നായിരുന്നു ആരാധകര്‍ സംശയിച്ചത്. കാരണം ദീപികയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെല്ലാം തെറ്റെന്ന് തെളിയിക്കുന്ന ഒരു സംഭവം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിവാഹ മോചന ചര്‍ച്ചകളെല്ലാം അവസാനിപ്പിക്കുന്ന തരത്തിലുള്ള രണ്‍വീറിന്റെ പ്രതികരണം ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വോഗ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആഭരണം ഏതാണെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ആരാധകരുടെ എല്ലാ സംശയത്തിനും അവസാനം കണ്ടെത്തിയിരിക്കുന്നത്.  'തന്റെ വിവാഹ മോതിരം ആണ് തന്റെ പ്രിയപ്പെട്ട ആഭരണം എന്നായിരുന്നു രണ്‍വീറിന്റെ മറുപടി. അത് തന്റെ ഭാര്യ സമ്മാനിച്ചതിനാലാണ് പ്രിയപ്പെട്ടതായതെന്നും ഏറെ വ്യക്തിപരവും വൈകാരികവുമായ മൂല്യങ്ങളുള്ള ആഭരണമാണ് ആ മോതിരമെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.' വിവാഹമോതിരം കഴിഞ്ഞാല്‍ വിവാഹനിശ്ചയത്തിന് അണിഞ്ഞ പ്ലാറ്റിനം മോതിരവും അമ്മയുടെ ഡയമണ്ട് കമ്മലും മുത്തശ്ശിയുടെ മുത്തുകള്‍കൊണ്ടുള്ള ആഭരണങ്ങളും പ്രിയപ്പെട്ടതാണെന്നും രണ്‍വീര്‍ പറയുന്നു. കഴിഞ്ഞ ദിവസം രണ്‍വീറും ദീപികയും മുംബൈ വിമാനത്താവളത്തില്‍ ഒരുമിച്ചെത്തിയിരുന്നു. ഇരുവരും വിദേശത്ത് നടന്ന ബേബിമൂണ്‍ ആഘോഷത്തിന് ശേഷം തിരിച്ചെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വിവാഹ മോചനം എന്ന തെറ്റായ വാര്‍ത്തയ്ക്ക് അവസാനം വന്നിരിക്കുകയാണ്.

'അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു' പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ഏറ്റവും സ്‌നേഹം നിറഞ്ഞ അഭിനന്ദനം അറിയിച്ച് രാം ചരണ്‍

കഴിഞ്ഞ ദിവസമാണ് തലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു താരം പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. സിനിമാ ലോകത്ത് പലയിടത്ത് നിനായി അഭിനന്ദന പ്രവാഹമാണ് എത്തിയത്. ഏറ്റവും ഹൃദ്യവും സ്‌നേഹവും നിറഞ്ഞ അഭിനന്ദനമാണ് രാം ചരണ്‍ അറിയിച്ചിരിക്കുന്നത്.   വളരെ പെട്ടന്നാണ് രാം ചരണിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. കുടുംബസമേതമാണ് താരം ചടങ്ങില്‍ പങ്കെടുത്തത്.  ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ രാം ചരണ്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പിതാവിന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന്റെ ചിത്രവും താരം പങ്കുവച്ചു. 'അഭിനന്ദനങ്ങള്‍, അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു.' എന്ന കുറിപ്പോടെയായിരുന്നു രാം ചരണ്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. രാഷ്ട്രപതിയില്‍ നിന്ന് ചിരഞ്ജീവി പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ വീഡിയോയും രാം ചരണ്‍ പങ്കുവച്ചിട്ടുണ്ട്. പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ചിരഞ്ജീവി പ്രിയപ്പെട്ടവരോട് നന്ദി അറിയിച്ച് രംഗത്തെത്തി. സിനിമാ ജീവിതത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്കും പ്രിയപ്പെട്ട ആരാധകര്‍ക്കും നന്ദി. അഭിമാനകരമായ ഈ ബഹുമതി നല്‍കിയതിന് കേന്ദ്ര സര്‍ക്കാരിനും നന്ദി.' ചിരഞ്ജീവി എക്സില്‍ കുറിച്ചു.

ലൈംഗികതയില്‍ താല്‍പര്യം ഇല്ല പക്ഷെ സ്ത്രീയും പുരുഷനും വിവാഹിതരാകും, ജപ്പാനില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'!!!

വിവാഹത്തിന്റെ സാധാരണ രീതികളില്‍ നിന്നും മാറി വ്യത്യസ്തമായി ജീവിതം മുന്നോട്ട് നയിക്കുന്ന രീതിയാണ് 'ഫ്രണ്ട്ഷിപ്പ് മാരേജ്' അഥവാ 'സൗഹൃദ കല്യാണം'. ജപ്പാനില്‍ പുതിയ ട്രെന്റായാണ് ഈ സൗഹൃദ കല്യാണം മാറിക്കൊണ്ടിരിക്കുന്നത്. പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലായിരിക്കും വിവാഹിതരാവുക. പക്ഷെ ഇവര്‍ തമ്മില്‍ ശാരീരികമായി ബന്ധം പുലര്‍ത്താന്‍ താലര്‍പര്യമില്ലാത്തവരായിരിക്കും. വിവാഹത്തിന്റെ ചിന്താഗതി തന്നെ മാറ്റുന്ന തരത്തിലാണ് ഈ വിവാഹം.  ജപ്പാനിലെ 124 ദശലക്ഷമാളുകളില്‍ ഒരു ശതമാനത്തോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് തിരഞ്ഞെടുക്കുന്നതെന്നാണ് കണക്കുകള്‍. ക്വീര്‍ വിഭാഗത്തില്‍പ്പെടുന്നയാളുകള്‍, അസെക്ഷ്വല്‍ വ്യക്തികള്‍ (ലൈംഗിക താത്പര്യങ്ങളില്ലാത്തവര്‍), സ്വവര്‍ഗാനുരാഗികള്‍, പരമ്പരാഗത വിവാഹരീതികളോട് താത്പര്യമില്ലാത്തവര്‍ തുടങ്ങിയവരാണ് ഫ്രണ്ട്ഷിപ്പ് മാരേജിനോട് കൂടുതലായും താത്പര്യം പ്രകടിപ്പിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള തങ്ങളുടെ സൗഹൃദം മനുന്‍നിറുത്തിയാണ് ഇവര്‍ വിവാഹിതരാകുന്നത്. ഒരുമിച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവും ദൈനംദിന ജീവിതം പങ്കിടാന്‍ താത്പര്യമുള്ളവരുമായിരിക്കും ഇക്കൂട്ടര്‍. പക്ഷെ സാധാരണ വിവാഹിതരില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയില്‍ ആയിരിക്കും ഇവരുടെ വിവാഹം. ജപ്പാനില്‍ 2015 മുതല്‍ ഇതിനോടകം അഞ്ഞൂറോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് സ്വീകരിച്ചതെന്നാണ് കണക്ക്. ഇത്തരത്തില്‍ വിവാഹിതരാവുന്നവര്‍ നിയമപരമായി ദമ്പതികളാണെങ്കിലും അവര്‍ക്കിടയില്‍ മറ്റ് ദമ്പതികളെ പോലെ ലൈംഗിക താത്പര്യങ്ങളുണ്ടായിരിക്കുകയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇത്തരത്തില്‍ വിവാഹം കഴിച്ച ചില ദമ്പതികള്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ മാതാപിതാക്കളാവുകയും ചെയ്യുന്നുണ്ട്.  

വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!!

ഫ്‌ലൈറ്റ് യാത്രാ സൗകര്യം അത്രയ്ക്ക് അങ്ങ് പോരെങ്കില്‍ അത് അധികൃതരെ നേരിട്ട് അറിയിക്കുക പതിവാണ്. എന്നാല്‍ അത്തരത്തില്‍ തന്റെ പരാതി അറിയിച്ചപ്പോള്‍ വിമാന കമ്പനി നല്‍കിയ മറുപടി യാത്രക്കാരനെ ഞെട്ടിച്ചിരിക്കുകയാണ്. ബഡ്ജറ്റ് ഫ്രണ്ടലിയായിട്ടുള്ള വിമാന യാത്രകള്‍ക്ക് പേരുകേട്ട വിമാനക്കമ്പനിയാണ് റയാനെയര്‍. ചാര്‍ജ് കുറവായതുകൊണ്ട് രന്നെ സുഖസൗകര്യങ്ങളും അല്‍പം കുറവാണ്. അതില്‍ തനിക്ക് തോന്നിയ പ്രധാന അസൗകര്യം ആണ് ഒരു യാത്രക്കാരന്‍ കമ്പനിയെ അറിയിച്ചത്. വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്നായിരുന്നു യാത്രക്കാരന്റെ പരാതി. ഒന്നിന് പുറകെ ഒന്നെന്ന തരത്തില്‍ സീറ്റുകള്‍ പിടിപ്പിച്ചതിനാല്‍ ഇരിക്കുമ്പോള്‍ കാല് നീട്ടി ഇരിക്കാന്‍ കഴിയുന്നില്ല. ഈ അസൗകര്യം ചൂണ്ടിക്കാണിച്ച യാത്രക്കാരനോട് വിമാനക്കമ്പനി പറഞ്ഞത്' നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്നായിരുന്നു. ദി ലാസ്റ്റ് കിംഗ് എന്ന എക്സ് ഉപയോക്താവ് സീറ്റുകള്‍ തമ്മിലുള്ള വളരെ ചെറിയ അകലത്തില്‍ കാല്‍ നീട്ടിവയ്ക്കാനാകാതെ മടക്കി വച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി.'റയാനെയര്‍, അടുത്ത തവണ ഞാന്‍ എന്റെ  സ്വന്തം ലെഗ് റൂമുമായി വരാം.' കുറിപ്പ് വളരെ വേഗം വൈറലായി.  ഇതിന് മറുപടിയുമായി റെയാനെയറും രംഗത്തെത്തി. വളരെ സരസമായി ദി ലാസ്റ്റ് കിംഗിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് റയാനെയര്‍ ഇങ്ങനെ എഴുതി,'അടുത്ത തവണ സ്വന്തം വിമാനവുമായി വരൂ.' ലെഗ്റൂമുമായി വരാമെന്ന് പറഞ്ഞയാളോട് അത് വേണ്ട സ്വന്തം വിമാനത്തില്‍ വരൂവെന്നായിരുന്നു വിമാനക്കമ്പനിയുടെ ഉപദേശം. റയാനെയിന്റെ  മറുപടി സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇതിനകം എഴുപത് ലക്ഷം പേരാണ് ഈ മറുപടി കണ്ടത്.

Other News in this category

  • പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി: സമരപരിപാടികള്‍ കടുപ്പിക്കാനുള്ള തീരുമാനത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍
  • എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്നും പ്രതിസന്ധി: നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്
  • ഓട്ടോറിക്ഷയ്ക്കു 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി നല്‍കി, ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടന്നു
  • മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
  • വിമാന യാത്രക്കാരെ വലച്ച സമരം: 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു, മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എയര്‍ ഇന്ത്യ
  • എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
  • മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം
  • ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്
  • ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചു, അടുത്ത അധ്യാന വര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠമാകുന്നു
  • കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
  • Most Read

    British Pathram Recommends