18
MAR 2021
THURSDAY
1 GBP =104.86 INR
1 USD =83.50 INR
1 EUR =90.08 INR
breaking news : റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം >>> പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി >>> കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു >>> ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു >>> ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി >>>
Home >> EDITOR'S CHOICE
വിസ്മയ കേസ് വിധിയെ സ്വാഗതം ചെയ്ത് യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന സംഘടന സമീക്ഷ യുകെ

ഉണ്ണികൃഷ്ണന്‍ ബാലന്‍

Story Dated: 2022-05-25

ലണ്ടണ്‍ : കേരളത്തെ മുഴുവന്‍ കണ്ണീരില്‍ മുക്കിയ വിസ്മയ കേസിന്റെ വിധിയില്‍ സമീക്ഷ uk സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. 2021 ജൂണ്‍ 21ന് നിലമേല്‍ സ്വദേശിയും BAMS മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ
വിസ്മയയെ സ്ത്രീധന ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃഗൃഹത്തില്‍ ഉണ്ടായ ആത്മഹത്യയാണ് കേസിന് ആസ്പദമാക്കിയ സംഭവം 2020 മെയ് 30ന് ആയിരിന്നു വിസ്മയയും അസി: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറുമായുള്ള വിവാഹം. വിസ്മയയുടെ മരണത്തിനു തൊട്ടുപിന്നാലെ കിരണ്‍കുമാറെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. 42 സാക്ഷികള്‍, 102 സാക്ഷിമൊഴികള്‍, 118 രേഖകള്‍, 500 ഡിജിറ്റല്‍ തെളിവുകള്‍, 12 തൊണ്ടി മുതലുകള്‍ എല്ലാം തന്നെ കോടതി തെളിവായി സ്വീകരിച്ചു. വെറും 80 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷക സംഘത്തിന് കഴിഞ്ഞു. 4 മാസം നീണ്ടു നിന്ന വിചാരണക്കു ശേഷം വിസ്മയ മരിച്ചിട്ട് കേവലം 11 മാസവും 2 ദിവസവും പൂര്‍ത്തിയാകുമ്പോള്‍ 507 പേജുള്ള വിധിയിലൂടെ കൊല്ലം ഒന്നാം ക്ലാസ്സ് അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് 10 വര്‍ഷം തടവും 12ലക്ഷം 5000 രൂപ പിഴയും അടക്കണ മെന്ന മാതൃകാപരമായ ശിക്ഷയാണ് പ്രതിക്ക് നല്‍കിയത്. ഈ വിധിയിലൂടെ ഇച്ഛാശക്തിയും അര്‍പ്പണബോധവും, നിശ്ചയദാര്‍ഢ്യവുമുള്ള കേരള സര്‍ക്കാറിന്റെ സ്ത്രീധന ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള സമാനതകള്‍ ഇല്ലാത്ത പോരാട്ടമാണെന്നും സ്ത്രീ പക്ഷത്താണെന്നും ഇതിനകം തെളിയിച്ചു.

ശാസ്ത്രീയ തെളിവുകളുടെ സമാഹരണം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത IG ഹര്‍ഷിത അട്ടല്ലൂര്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍ കുമാര്‍, Dysp Pരാജ്കുമാര്‍ എന്നിവരുടെ അര്‍പ്പണ ബോധത്തോടെയുള്ള അധ്വാനം ഈ വിധിക്ക് മൂര്‍ച്ച കൂട്ടി. ഈ വിധി പ്രതിക്കെതിരെ മാത്രമല്ല സ്ത്രീധന ഗാര്‍ഹിക പീഡനത്തിനെതിരെയാണെന്ന വിദ്ഗ്ധരുടെ അഭിപ്രായം വളരെ ശ്രദ്ധേയമാണ്. സ്ത്രീ പക്ഷത്തിന്റെ ഒരു രക്തസാക്ഷി കൂടിയായ വിസ്മയയുടെ നീണ്ട രോദനങ്ങള്‍ വിചാരണക്കിടയില്‍ കോടതിയില്‍ മുഴങ്ങി കേള്‍ക്കുമ്പോള്‍ അതിന്റെ അലയൊലികള്‍ കേരള ജനതയുടെ ഹൃദയങ്ങളിലേക്ക് അഗ്നി സ്ഫുലിംഗമായി ആഴ്ന്നിറങ്ങി വികസന സൂചി ആരോഹണത്തില്‍ ചലിക്കുമ്പോളും പരിഷ്‌കൃത കേരളം ലജ്ജിച്ചു തല താഴ്ത്തി പോകുന്നു. ഗാര്‍ഹിക സ്ത്രീധനപീഡനത്തിന്റെ അവസാന ഇരയായി വിസ്മയ മാറാന്‍ നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം. ഇനിയുള്ള കാലം സ്ത്രീ ഒരു ധനമായി കരുതി സ്‌നേഹിക്കാനും ആദരിക്കാനും നമുക്ക് കഴിയണം. വിസ്മയ -ലോകത്തു നിന്നും വിട വാങ്ങിയത് വിചിത്രമായിട്ടായിരുന്നല്ലോ? സ്ത്രീ എന്ന ധനത്തെ വാഗ്ദാന വില നല്‍കി വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്ന വില്‍പ്പനച്ചരക്കാക്കുന്ന വീട്ടുകാര്‍, സ്ത്രീ മനസ്സിന്റെ മഹത്വങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ, കുടുംബ സാമ്പത്തികത്തിന്റെ വരവറിയാതെ, ബാധ്യതയില്‍ മുങ്ങിത്താഴ്ത്താനുള്ള ആധുനിക നീന്തല്‍ക്കുളങ്ങള്‍ പെണ്‍മക്കള്‍ക്ക് നല്‍കുന്നു. പരിണിത ഫലമോ ആയുസ്സ് ആര്‍ക്കോ വേണ്ടി നഷ്ടപ്പെടുത്തുക. വിധി രക്ഷിതാക്കള്‍ക്കുള്ള താക്കീതായി മാറുമെന്ന് ഉറപ്പാണ്. നമുക്ക് പെണ്‍മക്കള്‍ക്കായി ഒരുക്കാം മധുരോര്‍മ്മകള്‍ നിറയുമൊരായുസുള്ള ജീവിതം. അതിന് സ്ത്രീധന വിരുദ്ധ സദസ്സുകളും, പ്രതിജ്ഞയും, ബോധവത്ക്കരണവും സംഘടന ഭാവിയില്‍ സംഘടിപ്പിക്കുമെന്ന് സമീക്ഷ ആഹ്വാനം ചെയ്തു.

 

 

More Latest News

ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു

തൃശൂര്‍: ഗുണ്ടാത്തലവന്‍ രംങ്കണ്ണനെ പോലെ ആവേശം മോഡലില്‍ ഗുണ്ടാത്തലവന്റെ ജയില്‍ റിലീസ് പാര്‍ട്ടി. ഫഹദ് ഫാസില്‍ നായകനായ 'ആവേശം'ത്തിലേത് പോലെ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചാണ് ജയില്‍ മോചനം ആഘോഷമാക്കിയത്. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തില്‍ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി

കോഴിക്കോട് : ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം കേരളത്തിലൊന്നാകെ ഞെട്ടലുണ്ടാക്കിയ സംഭവം ആയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം.  സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എറണാകുളം പറവൂര്‍ സ്വദേശിയാണ് യുവതി. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരച്ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

'കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറി, ഞാന്‍ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു'  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവും. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും കുടുംബമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഈ താരദമ്പതികള്‍ എന്ന് പലപ്പോഴും ആരാധകരും സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.  ബീനയുടെ വാക്കുകള്‍ ഇങ്ങനെ:'മകനെ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കോട്ടയം ഭാഗത്തൊരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് ഞങ്ങള്‍ക്ക് ഒരു മഞ്ഞ സെന്‍ കാറായിരുന്നു. അന്നൊരു മഴക്കാലമായിരുന്നു. കുമരകം വഴിയായിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത്. കുട്ടനാട് ഭാഗത്ത് വണ്ടി എത്തിയപ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പുഴയും റോഡും ഒന്നും കാണുന്നില്ല. കാലൊക്കെ സീറ്റില്‍ കയറ്റിവച്ച് ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണ്. റോഡിലാണെങ്കില്‍ മറ്റൊരു വണ്ടിയുമില്ല. ഞാന്‍ ഡ്രൈവറോട് റേസ് ചെയ്ത് മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളവും കയറി. ഇതോടെ ഞാന്‍ അന്തോണീസ് പുണ്യാളന്റെ കുരിശും വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തേക്ക് വന്ന ലോറിയിലുള്ള ആള്‍ക്കാരാണ് ഞങ്ങള രക്ഷിച്ചത്. അന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. വെള്ളം കയറിയതോടെ റോഡൊന്നും മനസിലാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പിന്നൊരു ദിവസം വന്നാണ് വണ്ടിയെടുത്തത്. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവമായിരുന്നു അത്'- ബീന ആന്റണി പറഞ്ഞു.  

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഇതിന് മുന്‍പത്തെ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം പിന്നിട്ടു. ഉച്ചഭാഷിണി ഉപയോഗിച്ച് മഞ്ഞപ്പിത്ത ബോധവല്‍ക്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തു. കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ മുന്നറിയിപ്പ് നല്‍കി. രോഗബാധിതര്‍ മറ്റുള്ളവരുമായി ഒരു മാസം സമ്പര്‍ക്കം ഉണ്ടാവരുത്, രോഗികളുടെ വീടുകളില്‍ സന്ദര്‍ശനം പ്രോത്സാഹിപ്പിക്കരുത്, കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം, കടകളില്‍ ജ്യുസുകള്‍ തയ്യാറാക്കാനും തിളപ്പിച്ചാറിയ വെള്ളം വേണം ഉപയോഗിക്കാന്‍, കിണറുകള്‍ ക്ലൊറിനേറ്റ് ചെയ്യണം, മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടത്തണം, ഉല്ലാസ യാത്ര പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്നീ മുന്നറിയിപ്പുകളും പുറവെടുപ്പിച്ചിട്ടുണ്ട്.

പിഎസ്ജിക്കായി തന്റെ അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയ എംബാപ്പെയ്ക്ക് മോശം അനുഭവം, സ്‌ക്രീനില്‍ താരത്തിന്റെ ചിത്രം കണ്ടതും കൂക്കി വിളി

ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ പിഎസ്ജി വിടുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ താരത്തിന്റെ പിഎസ്ജിക്കായുള്ള അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയപ്പോള്‍ അനുഭവിച്ചത് മോശം അനുഭവമായിരുന്നു. മത്സരം തുടങ്ങും മുന്‍പ് സ്‌ക്രീനില്‍ എംബാപ്പെയുടെ ചിത്രം കാണിച്ചപ്പോള്‍ ആരാധകര്‍ താരത്തിനെ കൂക്കി വിളിച്ചു. നേരത്തെ സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍ എന്നിവരും ടീം വിടാന്‍ തീരുമാനിച്ച ഗ്രൗണ്ടിലെത്തിയപ്പോള്‍ കൂവല്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സമാനമായിരുന്നു എംബാപ്പെയ്ക്കും നേരിടേണ്ടി വന്നത്. ടൗളോസിനെതിരായ ഹോം പോരാട്ടം പിഎസ്ജി തോല്‍ക്കുകയും ചെയ്തിരുന്നു. ദ്യ ഗോള്‍ നേടി ടീമിനു ലീഡ് സമ്മാനിക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചു. പക്ഷേ പിന്നീട് ടീം മൂന്ന് ഗോളുകള്‍ വഴങ്ങി.

Other News in this category

  • ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!!
  • വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ട് രണ്ട് മാസം, ലോകത്ത് തന്നെ ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച അറുപത്തിരണ്ടുകാരന്‍ മരിച്ചു
  • 'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താം, പ്രകൃതിയെ സംരക്ഷിക്കാന്‍ പുതിയ ക്യാമ്പയിന്‍
  • ലൈംഗികതയില്‍ താല്‍പര്യം ഇല്ല പക്ഷെ സ്ത്രീയും പുരുഷനും വിവാഹിതരാകും, ജപ്പാനില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'!!!
  • ഒരു മണിക്കൂര്‍ കൊണ്ട് 1100ലധികം മരങ്ങളെ കെട്ടിപ്പിടിച്ചു, നിബന്ധനകളെല്ലാം പാലിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചതോടെ സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
  • പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകം, ജര്‍മ്മന്‍ ലൈബ്രറി ആ പുസ്തകം സ്വന്തമാക്കിയത് 24 കോടി 44 ലക്ഷം രൂപയ്ക്ക്!!!
  • കഴിഞ്ഞ ആറ് വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ പിസ കഴിക്കുന്നു, മുന്നോട്ടുള്ള ജീവിതം മുഴുവനും പിസ കഴിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹവുമായി യുവാവ്!!!
  • അച്ഛന്‍ മരിച്ചിട്ട് 18 വര്‍ഷം, പക്ഷെ മരിച്ചു പോയ അച്ഛനെ ഫേസ്ബുക്കില്‍ കണ്ട് ഞെട്ടി മകന്‍, അച്ഛന്റെ 'മരണ നാടകം' എന്തിനായിരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അതിലും വലിയ 'ഷോക്ക്'
  • 115 വര്‍ഷം മുന്‍പ് മുങ്ങിയ 'ശപിക്കപ്പെട്ട കപ്പല്‍' ഒടുവില്‍ കണ്ടെത്തി, കാണാതാവുമ്പോള്‍ കപ്പലില്‍ പതിനാല് ജീവനക്കാര്‍, ഇവരെ കുറിച്ച് പിന്നീട് ഒരു അറിവും ഇല്ല
  • കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ
  • Most Read

    British Pathram Recommends