18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.51 INR
1 EUR =89.98 INR
breaking news : കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്  >>> വോള്‍വര്‍ ഹാംപ്ടണില്‍ വീടിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ 46 കാരന്‍ കൂടി അറസ്റ്റില്‍; പൊള്ളലേറ്റ നാലുപേര്‍ ആശുപത്രിയില്‍, ഒരാളുടെ നില ഗുരുതരം >>> സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് വിദേശ വിദ്യാര്‍ഥികളുടെ വരവില്‍ വന്‍ കുറവുണ്ടാക്കുമെന്ന് സര്‍വ്വകലാശാലകള്‍; ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ടില്‍ ആശങ്കയോടെ യൂണിവേഴ്‌സിറ്റികള്‍ >>> അടുത്തവര്‍ഷം സ്വകാര്യ, പൊതു മേഖലകളില്‍ 4, 3 ശതമാനം വീതം ശമ്പള വര്‍ദ്ധനവ് നടപ്പാക്കുമെന്ന് സൂചന; പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍ തീരെ അപര്യാപ്തമെന്ന് വിലയിരുത്തല്‍ >>> നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു >>>
Home >> EDITOR'S CHOICE
സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത കേക്കില്‍ മുട്ടയുണ്ടെങ്കില്‍ അറിയിക്കണമെന്ന് പ്രത്യേകം പറഞ്ഞു... മുട്ടയുണ്ടെന്ന് കേക്കില്‍ തന്നെ എഴുതി കൊടുത്ത് വിട്ടു...

സ്വന്തം ലേഖകൻ

Story Dated: 2022-05-24

പക്കാ വെജിറ്റേറിയനായ വ്യക്തികള്‍ക്ക് മുട്ടയുല്‍പ്പന്നങ്ങള്‍ കഴിക്കാന്‍ പോലും മടിയുണ്ടാകും. അത്തരത്തില്‍ ഒരു കേക്ക് ഓര്‍ഡര്‍ ചെയ്ത വ്യക്തിയുടെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സ്വിഗ്ഗി വഴിയാണ് അയാള്‍ കേക്ക് ഓര്‍ഡര്‍ ചെയ്തത്. ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത ഒരാള്‍ക്ക് കിട്ടിയ ഒരു കേക്കിന്റെ വിശേഷമാണിവിടെ. മഹാരാഷ്ട്രയിലെ നാഗ്പൂരിലസാണ് സംഭവം. നാഗ്പൂരിലെ വളരെ പ്രശസ്തമായ ഒരു ബേക്കറിയില്‍ നിന്നും സ്വിഗ്ഗി വഴി കപില്‍ വാസ്നിക്ക് കേക്ക് ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ കേക്കില്‍ മുട്ട അടങ്ങിയിട്ടുണ്ടെങ്കില്‍ അത് പറയണം എന്നും കപില്‍ ആവശ്യപ്പെട്ടു.

പക്ഷെ ഓര്‍ഡര്‍ ചെയ്ത കേക്ക് വന്നപ്പോള്‍ കപില്‍ അന്തംവിട്ടുപോയി. കേക്കിന് മുകളില്‍ എഴുതിയിരിക്കുന്നത് 'മുട്ട അടങ്ങിയിട്ടുണ്ട്' എന്നാണ്. ക്രീം സ്വിര്‍ലുകളും ചെറി പഴങ്ങളുമടങ്ങിയ തനിക്ക് ലഭിച്ച കേക്കിന്റെ മനോഹരമായ ചിത്രം കപില്‍ ട്വിറ്ററില്‍ പങ്കുവച്ചു. ചിത്രം കണ്ടവരെല്ലാം രസകരമെന്നാണ് മറുപടി നല്‍കിയത്. ചിലര്‍ ഇതുപോലെ വ്യത്യസ്തമായ എഴുത്തുളള കേക്കുകളുടെ ചില ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

 

More Latest News

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ് 

എസക്‌സ്: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി തോമസ് മാറാട്ടുകളം സ്വാഗതവും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും  അവതരിപ്പിച്ചു. അജയ് പിള്ള വരവ് ചിലവ് കണക്കൂം അവതരിപ്പിച്ച് അംഗങ്ങള്‍ എല്ലവരും കയ്യടിച്ച് പാസ്സാക്കി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ്: സീമ ഗോപിനാഥ്‌, സെക്രട്ടറി: അജയ് പിള്ള, ജോയിന്റ് സെക്രട്ടറി: നീതു ജിമിന്‍, ട്രഷറര്‍: രാജി ഫിലിപ്പ് ജോയിന്റ് ട്രഷറര്‍: റീജാ തോമസ്, ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ വിനൂ വി. ആര്‍, ആദര്‍ശ് കുര്യന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഓഡിറ്ററായി ബെന്നി വര്‍ഗ്ഗീസും ചുമതലയേറ്റു. കൂടാതെ നിലവിലെ യുക്മ പ്രതിനിധികളായി സുമേഷ് മേനോന്‍, തോമസ് വര്‍ഗീസ്, ടോമി പാരയ്ക്കലും അടുത്ത യുക്മ തിരഞ്ഞെടുപ്പുവരെയും അസോസിയേഷനെ പ്രതിനിധീകരിക്കാനൂം തീരുമാനിച്ചു. പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ക്ക്‌ കമ്മ്യൂണിറ്റി അംഗങ്ങള്‍ ഒന്നടങ്കം ആശംസകള്‍ അറിയിച്ച് പൊതുയോഗം പിരിഞ്ഞു.  

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 21ന് ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും

ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം ' THAIBOOSA ' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന  പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

വാറിംഗ്ടണില്‍ ഓള്‍ യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം, രജിസ്ട്രേഷന്‍ ആരംഭിച്ചു

യുകെയിലെ മലയാളികള്‍ക്ക് മാത്രമായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒരു സെവന്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫുട്ബോളിനെ എക്കാലവും നെഞ്ചേറ്റുന്ന മലയാളികള്‍ ഒത്തിരിയേറെ പേര്‍ ഈ കാലഘട്ടത്തില്‍ യുകെയിലേക്ക് നഴ്സുമാരായും വിദ്യാര്‍ത്ഥികളായും കടന്നു വന്നവരുടെ ഇടയില്‍ നിന്നുള്ള ആഗ്രഹപ്രകാരവും ആവശ്യ പ്രകാരവുമാണ്, ഈ ഫുട്ബോള്‍ മാമാങ്കത്തിന് വാറിംഗ്ടടണ്‍ അസോസിയേഷന്‍ മുന്നോട്ട് വന്നത്. വാറിംഗ്ടണിലെ ഓഫോര്‍ഡ് ജൂബിലി ആസ്ട്രോ ടര്‍ഫ് പിച്ചുകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 20 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു മണി വരെയാണ് മത്സരങ്ങള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്കാണ് അവസരം. നാലു ടീമുകളുടെ നാലു ഗ്രൂപ്പുകളായി ആദ്യ റൗണ്ട് ലീഗ് മത്സരങ്ങളും തുടര്‍ന്ന് നോക്കൗട്ട് മത്സരങ്ങളുമാണ് നടക്കുക. രജിസ്ട്രേഷന്‍ ഫീസ് 150 പൗണ്ടും വിജയികള്‍ക്ക് 1000, 500, 250 എന്നിങ്ങനെ കൃഷ് പ്രൈസും കൂടാതെ ടൂര്‍ണമെന്റിലെ താരം, ടൂര്‍ണമെന്റിലെ ബെസ്റ്റ് കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. ടീം റെജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുകഅഭിറാം 07879900603, എല്‍ദോ 07776609481, സിറിയക്ക് 07747095354 മത്സരവേദിയുടെ വിലാസംOrford Jublee Astro Turf, WA2 8HE

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്‌ന്നെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടമുണ്ടായത്. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ഗഫൂര്‍ എന്നിവരെയാണ് കാണാതായത്. അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറു പേരില്‍ നാലു പേരെ മറ്റ് കപ്പലുകാര്‍ രക്ഷപ്പെടുത്തി. കാണാതായ രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.    തീരത്തോട് ചേര്‍ന്നാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: എയര്‍ ഇന്ത്യാ വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിയെ ആണ് മംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിമാനയാത്രക്കിടയില്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു.  വിമാനത്തില്‍ വെച്ച് ജീവനക്കാരോട് മോശമായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്‌തെന്ന് ഇയാളെ കുറിച്ചുള്ള പരാതിയില്‍ പറയുന്നു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബിസി എന്നയാളെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  വിമാനം പറന്നുകൊണ്ടിരിക്കേ വിമാനത്തില്‍നിന്ന് പുറത്തേക്ക് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സുരക്ഷാ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധാര്‍ത്ഥ ദാസ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മേയ് 8നാണ് സംഭവം. ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു.

Other News in this category

  • വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ട് രണ്ട് മാസം, ലോകത്ത് തന്നെ ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച അറുപത്തിരണ്ടുകാരന്‍ മരിച്ചു
  • 'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താം, പ്രകൃതിയെ സംരക്ഷിക്കാന്‍ പുതിയ ക്യാമ്പയിന്‍
  • ലൈംഗികതയില്‍ താല്‍പര്യം ഇല്ല പക്ഷെ സ്ത്രീയും പുരുഷനും വിവാഹിതരാകും, ജപ്പാനില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'!!!
  • ഒരു മണിക്കൂര്‍ കൊണ്ട് 1100ലധികം മരങ്ങളെ കെട്ടിപ്പിടിച്ചു, നിബന്ധനകളെല്ലാം പാലിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചതോടെ സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
  • പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകം, ജര്‍മ്മന്‍ ലൈബ്രറി ആ പുസ്തകം സ്വന്തമാക്കിയത് 24 കോടി 44 ലക്ഷം രൂപയ്ക്ക്!!!
  • കഴിഞ്ഞ ആറ് വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ പിസ കഴിക്കുന്നു, മുന്നോട്ടുള്ള ജീവിതം മുഴുവനും പിസ കഴിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹവുമായി യുവാവ്!!!
  • അച്ഛന്‍ മരിച്ചിട്ട് 18 വര്‍ഷം, പക്ഷെ മരിച്ചു പോയ അച്ഛനെ ഫേസ്ബുക്കില്‍ കണ്ട് ഞെട്ടി മകന്‍, അച്ഛന്റെ 'മരണ നാടകം' എന്തിനായിരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അതിലും വലിയ 'ഷോക്ക്'
  • 115 വര്‍ഷം മുന്‍പ് മുങ്ങിയ 'ശപിക്കപ്പെട്ട കപ്പല്‍' ഒടുവില്‍ കണ്ടെത്തി, കാണാതാവുമ്പോള്‍ കപ്പലില്‍ പതിനാല് ജീവനക്കാര്‍, ഇവരെ കുറിച്ച് പിന്നീട് ഒരു അറിവും ഇല്ല
  • കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ
  • വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി
  • Most Read

    British Pathram Recommends