18
MAR 2021
THURSDAY
1 GBP =104.86 INR
1 USD =83.50 INR
1 EUR =90.08 INR
breaking news : 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം >>> 15 കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായ അധ്യാപിക കോടതിയില്‍ കുറ്റം നിഷേധിച്ചു; മുന്‍ പങ്കാളിയുമായി പിരിഞ്ഞ ശേഷം തനിയ്ക്ക് ഏകാന്തതയും ശ്രദ്ധക്കുറവും അനുഭവപ്പെട്ടിരുന്നതായി 30 കാരിയായ അധ്യാപിക >>> ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!! >>> 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' കേംബ്രിഡ്ജില്‍, മെയ് 16 -19 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായി നയിക്കും >>> ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയില്‍ ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരവുമായി നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ >>>
Home >> EDITOR'S CHOICE
ഒരു കുടയ്ക്ക് വില 1.27 ലക്ഷം രൂപ!!! പക്ഷെ ഈ കുട ചൂടിയാല്‍ മഴ നനയുമെന്ന് ഉറപ്പ്...കാരണമായി കമ്പനി പറയുന്നത് എന്താണെന്നറിയോ?

സ്വന്തം ലേഖകൻ

Story Dated: 2022-05-20

തങ്ങളുടെ കമ്പനി ഉത്പ്പന്നമായ കുട ചൂടി പോകുന്ന ഉപഭോക്താവിന് മഴയില്‍ നിന്നും വെയിലില്‍ നിന്നും സുരക്ഷ ഉറപ്പാക്കാനാണ് ഏതൊരു കുട നിര്‍മ്മാതാക്കളും ആഗ്രഹിക്കുന്നത്. നിരവധി കുട ബ്രാന്റുകളുള്ള വിപണിയില്‍ അതിനു വേണ്ടിയുള്ള മത്സരവും നടക്കുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു വാക്ദാനവും നല്‍കാതെ കുട ചൂടിയാല്‍ മഴ നനയും എന്ന് ഉറപ്പുണ്ടായിട്ടും ഒരു കുട വിപണിയില്‍ ഇറങ്ങിയിരിക്കുകയാണ്. അതും ഒട്ടും പ്രതീക്ഷിക്കാത്ത വിലയില്‍.

ലോകത്തിലെ ആഡംബര ബ്രാന്‍ഡായ ഗൂചിയും സ്പോര്‍ട്സ് വെയര്‍ കമ്പനിയായ അഡിഡാസും ചൈനയില്‍ ആണ് മഴയെ തടയാത്ത കുട വില്‍ക്കാന്‍ ഒരുങ്ങുന്നത്. 

അതിന്റെ വില 11,000 യുവാന്‍ അതായത് ഏകദേശം 1.27 ലക്ഷം രൂപയാണ്. മഴയെ തടയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഇങ്ങനൊരു കുട കൊണ്ട് എന്ത് പ്രയോജനം?. മഴയില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടിയല്ല തങ്ങള്‍ ഈ കുട ഉണ്ടാക്കിയതെന്നാണ് കമ്പനികള്‍ പറയുന്നത്. ഈ കുട വാടര്‍പ്രൂഫ് അല്ലെന്നും സൂര്യന്റെ ചൂടില്‍ നിന്നുള്ള സംരക്ഷണത്തിനോ അലങ്കാര ഉപയോഗത്തിനോ ഉദ്ദേശിച്ചുള്ളതാണെന്നും ഗുചി വ്യക്തമാക്കി.

ഈ കുട സംബന്ധിച്ച് ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച ഉയര്‍ന്നിട്ടുണ്ട്. ചൈനയിലെ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ ഈ കുടയുമായി ബന്ധപ്പെട്ട പോസ്റ്റ് വൈറലായി. കുടയെ ആളുകള്‍ രൂക്ഷമായി ട്രോളുകയാണ്. അടുത്ത മാസം ചൈനീസ് വിപണിയില്‍ ഈ കുട അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. വില്‍പനയ്ക്ക് മുന്നോടിയായി ഓണ്‍ലൈനിലെ പ്രമോഷനാണ് ചര്‍ചയായത്. ഇതുവരെ 14 കോടിയിലധികം ആളുകളാണ് ഇത് കണ്ടത്.

 

More Latest News

30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം

ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് മരിച്ചു പോയവര്‍ക്ക് വേണ്ടി വിവാഹം നടത്തുന്ന ചടങ്ങ്. കര്‍ണാടകയിലെ പുത്തൂരില്‍ നിന്നുള്ള ഒരു കുടുംബം നല്‍കിയ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു പരസ്യം ആയിരുന്നു ഇത്. 'കുലേ മദിമേ അഥവാ പ്രേത മധുവെ' എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താണ് കുടുംബം ഇത്തരം ഒരു പരസ്യം പ്രാദേശിക പത്രത്തില്‍ നല്‍കിയത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ഇത്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കളെ തമ്മില്‍ വിവാഹം കഴിപ്പിക്കുന്നതാണ് ആചാരം. ഒരാഴ്ചച മുന്‍പാണ് പത്രത്തില്‍ പരസ്യം നല്‍കിയത്. 'കുലേ മദിമേ എന്ന ചടങ്ങിന് വേണ്ടി മുപ്പത് വര്‍ഷം മുന്‍പ് മരിച്ച ബംഗേത ഗോത്രത്തിലും കപലാല്‍ ജാതിയിലും പെട്ട ഒരു ആണ്‍കുട്ടിയെ തേടുന്നു. 30 വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി മരിച്ചത്. ആണ്‍കുട്ടിയുണ്ടെങ്കില്‍ കുടുംബം 'കുലേ മദിമേ' നടത്താന്‍ തയ്യാറാണെങ്കില്‍ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക', എന്നായിരുന്നു പരസ്യം. പരസ്യം ഇപ്പോള്‍ വൈറലാണ്. 50ഓളം പേര്‍ ഇതിനോടകം ചടങ്ങ് നടത്താന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മകളുടെ ജാതകത്തിന് ചേര്‍ന്ന ആളെ തേടി നടക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.  

ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!!

ജനങ്ങള്‍ക്ക് അവരുടെ വ്യക്തപരമായ പലകാര്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യം എന്ന പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന ഒരു രാജ്യമുണ്ട്. ജനങ്ങളുടെ വസ്ത്രധാരണത്തിലും അവരുപയോഗിക്കുന്ന കോസ്‌മെറ്റിക്കിനുമെല്ലാം പല പല നിയന്ത്രണങ്ങള്‍ രാജ്യം കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു കാര്യം കൂടി ഈ രാജ്യത്ത് വിലക്കപ്പെട്ടിരിക്കുകയാണ്. പറഞ്ഞ വരുന്നത് ഉത്തര കൊറിയയെ കുറിച്ചാണ്. നിയമം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ശിക്ഷയും പിഴയും ഭരണകൂടം ചുമത്താറുണ്ട്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ രാജ്യത്ത് നിരോധിച്ച കാര്യങ്ങളുടെ ലിസ്റ്റില്‍ ഇതാ ചുവന്ന നിറമുള്ള ലിപ്സ്റ്റിക്കും ഉള്‍പ്പെട്ടിരിക്കുകയാണ്.  ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചുവന്ന ലിപ്സ്റ്റിക്ക് രാജ്യത്ത് നിരോധിച്ചിരിക്കുന്നത്. സ്ത്രീകള്‍ വലിയ രീതിയില്‍ മേക്കപ്പ് ധരിക്കുന്നത് ഉത്തര കൊറിയയില്‍ നിരോധിച്ചിട്ടുണ്ട്. ചുവന്ന നിറമുള്ള ലിപ്സ്റ്റിക് ധരിക്കുമ്പോള്‍ സ്ത്രീകള്‍ അമിതമായി മേക്കപ്പ് ധരിച്ചതായി തോന്നുന്നു. അതും നിരോധനത്തിന് ഒരു കാരണമായാണ് പറയപ്പെടുന്നത്. ചുവന്ന ലിപ്സ്റ്റികിന് മാത്രമല്ല അടുത്തിടെ കിം ജോംഗ് ഉനിന്റെ ഭരണകൂടം സ്‌കിന്നി ആന്‍ഡ് ബ്ലൂ ജീന്‍സ്, ബോഡി ഫിറ്റ്, ചില ഹെയര്‍സ്‌റ്റൈലുകള്‍ എന്നിവയും നിരോധിച്ചിരുന്നു. രാജ്യത്ത് അംഗീകരിച്ച ഹെയര്‍സ്റ്റെലുകള്‍ മാത്രമേ സ്വീകരിക്കാന്‍ അനുവദിക്കുകയുള്ളു. മറ്റ് ഹൈയര്‍സ്റ്റെലുകള്‍ വയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാറുണ്ട്. കൂടാതെ നിരോധിച്ച സ്‌കിന്നി ജീന്‍സുകള്‍ പോലുള്ളവ ധരിക്കുന്നവര്‍ക്കെതിരെയും വളരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പിഴ ചുമത്തുക, പൊതുസ്ഥലത്ത് നിര്‍ത്തി ശിക്ഷിക്കുക ഇങ്ങനെയുള്ളവയാണ് ശിക്ഷ രീതികള്‍.

'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' കേംബ്രിഡ്ജില്‍, മെയ് 16 -19 വരെ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായി നയിക്കും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതല്‍ 19 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തില്‍, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH എന്നിവര്‍ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.     മെയ് 16 വ്യാഴാഴ്ച രാവിലെ ഒമ്പതര മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം പെന്തക്കുസ്താ തിരുന്നാള്‍ ദിനമായ 19നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും.  ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളില്‍ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം സെന്റ് നിയോട്ട്‌സ്, ക്ലാരട് സെന്ററില്‍ വെച്ചാണ് നടക്കുക.   ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആര്‍ജ്ജിച്ച്, ആല്മീയ ചൈതന്യത്തില്‍ ജീവിതം നയിക്കുവാന്‍ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് തയ്യില്‍ - 07848808550, മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258(evangelisation@csmegb.org) Venue:- Claret Centre, Buckden Towers , High Street, Buckden, St. Neots, Cambridgeshire, PE19 5TA

ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയില്‍ ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരവുമായി നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍

ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരങ്ങളര്‍പ്പിച്ച് നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇന്റര്‍ നാഷണല്‍ നഴ്‌സസ് ഡേ സമുചിതമായി ആഘോഷിച്ചു. ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയറും സംയുക്തമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്ഷണം സ്വീകരിച്ച് ഹള്‍, ഗ്രിംസ്ബി, ഗെയിന്‍സ്ബറോ എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരും കുടുംബാംഗങ്ങളും പ്രോഗ്രാമില്‍ പങ്കെടുത്തു. സ്‌കന്‍തോര്‍പ്പിലെ ന്യൂലൈഫ് ചര്‍ച്ച് ഹാളില്‍ മെയ് 11ന് നടന്ന ഇവന്റില്‍ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി 'യു റെയ്‌സ് മി അപ്' എന്ന ഗാനത്തിന്റെ അകമ്പടിയോടെ കൈയില്‍ ദീപങ്ങളുമായി നഴ്‌സുമാര്‍ സ്റ്റേജില്‍ അണിനിരന്നു. തുടര്‍ന്ന് അസോസിയേഷനിലെ കുട്ടികള്‍ നഴ്‌സുമാര്‍ക്ക് പൂക്കളും സ്വീറ്റ്‌സും താങ്ക് യു കാര്‍ഡും കൈമാറി. വേദനയുടെ ലോകത്ത് ആശ്വാസവാക്കുകളും സ്‌നേഹത്തിന്റെ തലോടലുമായി ഓടിയെത്തുന്ന ജീവന്റെ കാവലാളുകളായ നഴ്‌സുമാര്‍ക്ക് അര്‍ഹിക്കുന്ന ആദരം തന്നെയാണ് അസോസിയേഷനുകള്‍ ഒരുക്കിയത്. യോര്‍ക്ക് ആന്‍ഡ് ഹംബര്‍ ടീച്ചിംഗ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ചീഫ് നഴ്‌സ് എമ്മാ ജോര്‍ജും നാവിഗോ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവും ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യയിലെ നഴ്‌സുമാരെ യുകെയിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള എമ്മയും മൈക്കും ഇന്ത്യന്‍ നഴ്‌സുമാര്‍ സേവന രംഗത്ത് കാണിക്കുന്ന അര്‍പ്പണബോധത്തെയും ജോലിയിലെ മികവിനെയും പ്രസംഗങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചു. നഴ്‌സസിനെ ആദരിക്കുന്നതിനായി ഒരുക്കിയ ചടങ്ങിനെ അതി മനോഹരമെന്നാണ് ഇരുവരും വിശേഷിപ്പിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനിലെ കുട്ടികള്‍ ഒരുക്കിയ കലാപ്രകടനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി. കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ ഇവാനാ ബിനു, കരോള്‍ ബ്‌ളെസന്‍, ലിയാന്‍ ബ്‌ളെസന്‍, ബില്‍ഹാ ഏലിയാസ്, ദേവസൂര്യ സജീഷ്, ജെസാ ജിമ്മി, ഗബ്രിയേല ബിനോയി എന്നിവരടങ്ങുന്ന റിഥമിക് കിഡ്‌സ് ജൂണിയേഴ്‌സും സിയോണ പ്രിന്‍സ്, ജിയാ ജിമ്മി, ഇഷാന്‍ സൂരജ്, ജെയ്ഡന്‍ ജോജി, ഇവാനിയാ ലിബിന്‍, അഡ്വിക്ക് മനോജ് എന്നിവരുടെ റിഥമിക് കിഡ്‌സ് സബ് ജൂണിയേഴ്‌സും സ്റ്റേജില്‍ തകര്‍ത്താടി സദസിന്റെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. ഹള്‍ അസോസിയേഷനിലെ ആന്‍ഡ്രിയ വിജോയുടെ ഡാന്‍സും ചടങ്ങിനെ നയന മനോഹരമാക്കി. നഴ്‌സസ് വീക്കിന്റെ ഭാഗമായി നടത്തിയ ക്വിസ് കോമ്പറ്റീഷന്‍ വിജയികളായ ശ്രേയ സൂരജ്, ഷെറിന്‍ ടോണി, നിസരി ദില്‍ജിത്ത്, ലിസാ ബിനോയി, ഡോയല്‍ എന്നിവര്‍ക്ക് സമ്മാനം നല്‍കി. ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് വിജോ മാത്യു ചടങ്ങിനെ അഭിസംബോധന ചെയ്തു. അഡ്വാന്‍സ്ഡ് ക്‌ളിനിക്കല്‍ പ്രാക്ടീഷണര്‍ റോബി ജെയിംസ് നഴ്‌സിംഗ് രംഗത്തെ അനുഭവങ്ങള്‍ സദസുമായി പങ്കുവെച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ ഷയറിന്റെ പ്രസിഡന്റ് വിദ്യാ സജീഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സോണാ ക്‌ളൈറ്റസ് സ്വാഗത പ്രസംഗവും സെക്രട്ടറി ബിനോയി ജോസഫ് നന്ദി പ്രകാശനവും നടത്തി.  ഫോക്കസ് ഫിന്‍സുര്‍ ലിമിറ്റഡ്, ജി എം പി ഗ്രൂപ്പ്, ആസ്ബറി ലീഗല്‍ സര്‍വീസസ്, ലാഭം ജനറല്‍ സ്റ്റോര്‍ എന്നീ സ്ഥാപനങ്ങള്‍ നഴ്‌സസ് ഡേ പ്രോഗ്രാമിന് സ്‌പോണ്‍സര്‍ഷിപ്പുമായി പിന്തുണ നല്കി. സ്‌കന്‍തോര്‍പ്പിലും  നോര്‍ത്ത് ലിങ്കണ്‍ഷയറിലുമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ നിറസാന്നിധ്യമായി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ മാറിക്കഴിഞ്ഞു. അച്ചടക്കത്തോടെയും ആത്മാര്‍ഥതയോടെയും പുതുതലമുറയ്ക്ക് വേണ്ട പിന്തു നല്‍കുക എന്ന  ഉറച്ച ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ നടത്തി വരുന്നത്.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി ഷാനില്‍ അബ്ദുള്ള, ബോചെ തൃശൂരില്‍ നടന്ന ചടങ്ങില്‍ ചെക്ക് കൈമാറി

തൃശൂര്‍ : ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ വിജയിയായ ഷാനില്‍ അബ്ദുള്ളക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥന്‍ അധ്യക്ഷനായി. തലശ്ശേരി സ്വദേശിയാണ് ഷാനില്‍ അബ്ദുള്ള. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.  www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Other News in this category

  • ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!!
  • വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ട് രണ്ട് മാസം, ലോകത്ത് തന്നെ ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച അറുപത്തിരണ്ടുകാരന്‍ മരിച്ചു
  • 'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താം, പ്രകൃതിയെ സംരക്ഷിക്കാന്‍ പുതിയ ക്യാമ്പയിന്‍
  • ലൈംഗികതയില്‍ താല്‍പര്യം ഇല്ല പക്ഷെ സ്ത്രീയും പുരുഷനും വിവാഹിതരാകും, ജപ്പാനില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'!!!
  • ഒരു മണിക്കൂര്‍ കൊണ്ട് 1100ലധികം മരങ്ങളെ കെട്ടിപ്പിടിച്ചു, നിബന്ധനകളെല്ലാം പാലിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചതോടെ സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
  • പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകം, ജര്‍മ്മന്‍ ലൈബ്രറി ആ പുസ്തകം സ്വന്തമാക്കിയത് 24 കോടി 44 ലക്ഷം രൂപയ്ക്ക്!!!
  • കഴിഞ്ഞ ആറ് വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ പിസ കഴിക്കുന്നു, മുന്നോട്ടുള്ള ജീവിതം മുഴുവനും പിസ കഴിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹവുമായി യുവാവ്!!!
  • അച്ഛന്‍ മരിച്ചിട്ട് 18 വര്‍ഷം, പക്ഷെ മരിച്ചു പോയ അച്ഛനെ ഫേസ്ബുക്കില്‍ കണ്ട് ഞെട്ടി മകന്‍, അച്ഛന്റെ 'മരണ നാടകം' എന്തിനായിരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അതിലും വലിയ 'ഷോക്ക്'
  • 115 വര്‍ഷം മുന്‍പ് മുങ്ങിയ 'ശപിക്കപ്പെട്ട കപ്പല്‍' ഒടുവില്‍ കണ്ടെത്തി, കാണാതാവുമ്പോള്‍ കപ്പലില്‍ പതിനാല് ജീവനക്കാര്‍, ഇവരെ കുറിച്ച് പിന്നീട് ഒരു അറിവും ഇല്ല
  • കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ
  • Most Read

    British Pathram Recommends