18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും >>> പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും >>> കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും >>> സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും >>> ഷെഫീല്‍ഡ് സ്‌കൂളില്‍ സ്ത്രീകളെയും കുട്ടിയെയും മൂര്‍ച്ചയുള്ള വസ്തു കൊണ്ട് പരിക്കേല്‍പ്പിച്ച 17 വയസ്സുകാരന്‍ അറസ്റ്റില്‍; കൗമാരക്കാരനെതിരെ മൂന്ന് കേസുകള്‍ ചുമത്തിയതായി പോലീസ് >>>
Home >> CHARITY
കാണാൻ മറക്കരുതേ… ബ്രിസ്റ്റോളിലെ കോസ്മോപോളിറ്റൻ ക്ലബ്ബ് അണിയിച്ചൊരുക്കിയ ജീവകാരുണ്യ ഷോ ‘സാന്ത്വന സ്പർശം’ മാർച്ച് 5 ന് യുട്യൂബിൽ; ഗോപിനാഥ് മുതുകാടും കലാസാംസ്‌കാരിക സിനിമാ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്നു

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2022-03-04

ഇംഗ്ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനായ കോസ്മോപോളിറ്റൻ ക്ലബ്ബ്, ബ്രിസ്റ്റോളിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ഡിഫറെൻറ് ആർട്ട് സെന്റർ, മാജിക് പ്ലാനറ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന "സാന്ത്വന സ്പർശം " എന്ന ഓൺലൈൻ ചാരിറ്റി ഷോ ഈ വരുന്ന മാർച്ച് അഞ്ച്, ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി (യുകെ സമയം ), വൈകുന്നേരം 6 :30 ന്  (ഇന്ത്യൻ സമയം )  പ്രദർശിപ്പിക്കും. 

ഡിഫറെൻറ് ആർട്ട് സെന്ററിന്റെയും, മാജിക് അക്കാദമിയുടെയും സ്ഥാപകനും പ്രമുഖ മോട്ടിവേഷണൽ സ്‌പീക്കറും മജീഷ്യനുമായ ശ്രീ ഗോപിനാഥ് മുതുകാട് തത്സമയം പ്രേക്ഷകരോട് സംവദിക്കും. 

ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി , തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ അപൂർവം ചില സ്ഥാപനങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ ഡിഫറൻറ് ആർട്ട്‌ സെന്റർ (Different Art Centre ). ഭിന്ന ശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിച്ച്‌ അവരുടെയും മാതാപിതാക്കളുടെയും ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തുവാൻ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം സഹായിക്കുന്നു. മാർച്ച് അഞ്ചിന് നടക്കുന്ന ഈ പരിപാടിയിൽ സിനിമ, കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും . 

ഫേസ്ബുക്കിലും , യൂട്യുബിലും ലൈവ് ആയി നടക്കുന്ന ഈ പരിപാടി ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ലൈവ് ആയി കാണുകയും, പങ്കെടുക്കുകയും ചെയ്യാം . 

മലയാളി മനസ്സുകളിൽ ഓർമ്മകളുടെ മധുരം  ചൊരിയുന്ന ഗാനങ്ങൾ കോർത്തിണക്കിയ സംഗീത വിരുന്നുമായി അനൂപ് ആനന്ദ് & പ്രവീണ അനൂപ് (Praan couple Band ) ഇന്ത്യയിലെ സ്റ്റുഡിയോയിൽ നിന്ന് പങ്കെടുക്കും. 

തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിപാടി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന Different Art സെന്ററിന്റെ ധനസമാഹരണത്തിന് വേണ്ടിയാണു നടത്തുന്നത്. 

ലോകമെമ്പാടുമുള്ള മലയാളി സംഘടനകൾക്ക്   ഈ ചാരിറ്റി ഷോയുമായി സഹകരിക്കാൻ കോസ്മോപൊളിറ്റൻ ക്ലബ്ബ് ബ്രിസ്റ്റോളിന്റെ താഴെ നൽകിയിട്ടുള്ള ഇമെയിൽ അഡ്രസ്സിൽ ബന്ധപെടുക.

Email: cosmopolitanclub.bristol@outlook. com

"Santhwana Sparsam " "സാന്ത്വന സ്പർശം "

March 5 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6:30 ന്...

കാണാൻ മറക്കരുത്...

 

Programme Youtube Link: https://youtu.be/QFmmST6ee0c

More Latest News

പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും

പീറ്റര്‍ബോറോ മോര്‍ ഗ്രിഗോറീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മറ്റന്നാള്‍ അഞ്ചാം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. ഞായറാഴച്ച ഉച്ചക്ക് 12 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ. രാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ആശിര്‍വാദവും നേര്‍ച്ച സദ്യയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രവര്‍ത്തകര്‍. ദേവാലയത്തിന്റെ വിലാസം:Christ Church Orton Goldhay, 2 Benstead, Peterborough, PE2 5JJ · കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (Ph:07837876416)ട്രസ്റ്റി: സന്തോഷ് പോള്‍ (Ph:79447129998)  

സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും

സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും. രണ്ടാമത് കുടുംബ സംഗമം നാളെ ശനിയാഴ്ച രാവിലെ 10 മണിക്കാണ് നടക്കുന്നത്. യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള ഗുരുഭജന്‍സ്. സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികള്‍ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സേവനം യുകെയില്‍ പുതിയതായി അംഗങ്ങള്‍ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സേവനം യുകെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രധിനിധിയുമായ സാജന്‍ കരുണാകരന്‍ അറിയിച്ചു. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സാജന്‍ കരുണാകരന്‍ : 07828851527സജീഷ് ദാമോദരന്‍ : 07912178127

ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണം, ആവശ്യവുമായി മക്കള്‍ അര്‍ജന്റീന കോടതിയില്‍

ഇതിഹാസ ഫുട്ബോളര്‍ ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ കോടതിയില്‍. അദ്ദേഹത്തിന്റെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണമെന്നാണ് മക്കള്‍ അര്‍ജന്റീന കോടതിയില്‍ ആവശ്യപ്പെട്ടത്.  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതിഹാസ താരത്തിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി ബ്യൂണസ് അയേഴ്സില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിര്‍മിക്കുന്നുണ്ട്. ഇവിടേക്ക് മൃതദേഹം മാറ്റണമെന്നാണ് മക്കളുടെ ആവശ്യം. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് മൃതദേഹം മാറ്റുന്നതിനു കോടതിയുടെ അനുമതി ആവശ്യമായി വന്നത്. ഉചിതമായ പരിശോധനകളെല്ലാം നടത്തിയെന്നും മതിയായ വ്യവസ്ഥകളോടെ സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തന്നെ ഇവ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കണമെന്നു മക്കള്‍ കോടതിയോടു ആവശ്യപ്പെട്ടു. 2020ലാണ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായ ഡിഗോ മറഡോണ ജീവിതത്തോടു വിട പറഞ്ഞത്. മമോറിയല്‍ ഡെല്‍ ഡീസ് എന്നാണ് ഓര്‍മക്കുടീരത്തിന്റെ പേര്. നിലവിലുള്ള സെമിത്തേരിയിലെ ശലക്കല്ലറയേക്കാള്‍ സുരക്ഷിതമായിരിക്കും പുതിയ സ്ഥലമെന്നു മക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.  

'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്

ബിഗ്‌ബോസ് മുന്‍ സീസണിലെ ഒരു മത്സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ വിജയി ആയില്ലെങ്കിലും അറുപത്തി മൂന്ന് ദിവസം രഞ്ജിനി നിന്നു. മികച്ച് ഒരു മത്സരാര്‍ത്ഥിയായിരുന്നു താരം. ഒരു സമയത്ത് രഞ്ജിനി ഇംഗ്ലീഷ് പറയുന്നത് പോലെ അനുകരിക്കാന്‍ പല അവതാരകരും ശ്രമിച്ചിരുന്നു. അവതരണത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നതില്‍ രഞ്ജിനിക്ക് വലിയൊരു പങ്കുണ്ട്. രഞ്ജിനിയുടെ ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള അവതരണം പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതായി മാറി. ഇപ്പോഴിതാ രഞ്ജിനി പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഹൗസില്‍ ഫേവറിസം ഉണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോള്‍ ഉടനെ രഞ്ജിനി ഇടപെട്ടാണ്  ആ കാര്യം വ്യക്തമാക്കിയത്. അത്തരമൊരു വാക്ക് ഇല്ലെന്നാണ് രഞ്ജിനി പറയുന്നത്. 'എന്താണത് ഫേവറിസമോ, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല, ഫേവറൈറ്റിസം (favoritism) ആണ്.' രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍ മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നുണ്ട്.

വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും

ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ സ്വാധീനം വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തികളില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലാണ് വാട്‌സ്ആപ്പിന് ഇത്രയും ആരാധകര്‍ ഉള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും. ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.

Other News in this category

  • പയ്യന്നൂരിലെ പ്രദീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഈസ്റ്റര്‍ കാലത്തു നമുക്ക് ഒരുമിക്കാം, ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
  • ഒരു നഴ്‌സിനു വന്ന കൈയബദ്ധം അവരുടെ കുട്ടിയുടെ ജീവിതവും അവരുടെ ജീവിതവും ദുരിതത്തിലാക്കി, ഈ കുഞ്ഞിന്റെ കഥയറിഞ്ഞ് സഹായിക്കാന്‍ സുമനസ്സുകളെ തേടുന്നു
  • ചുരുളിയിലെ സുഗതന് ഇനി പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ കഴിയും, പാലക്കാടു ജില്ലയിലെ   സിബിക്കു കുറച്ചുകാലം ചികിത്സ തുടരാം, സഹായിച്ച എല്ലാവര്‍ക്കും നന്ദി
  • ചുരുളിയിലെ സുഗതന് പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ ഒരു വീല്‍ ചെയര്‍ വേണം, വടക്കാംചേരിയിലെ സിബിക്ക് കിഡ്നി ചികിത്സക്ക് പണമില്ല സഹായിക്കണം
  • അശോക് കുമാര്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് 2023 ഒക്ടോബര്‍ 8ന് സെല്‍സ്ഡണില്‍, ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അല്‍ഷിമേഴ്സ് റിസേര്‍ച് യുകെയ്ക്ക് കൈമാറും
  • ലിമയുടെ മുന്‍ സെക്രെട്ടറി ബിജു ജോര്‍ജ് കുര്യാക്കോസിന്റെ കുറുമുള്ളൂരിലെ വീട്ടില്‍ എത്തി ഓണം ചാരിറ്റി കൈമാറി, ആകെ ലഭിച്ച തുക 1385 പൗണ്ട്
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട്, ഏകദേശം 143419 രൂപ രൂപ
  • നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍ കാഴ്ചനഷ്ടപ്പെട്ട ഈ പിതാവിനും നഴ്‌സിംഗ് പഠിക്കുന്ന മകള്‍ക്കും ഒരു കൈ സഹായം നല്‍കാം, ഇതുവരെ ലഭിച്ചത് 610 പൗണ്ട്
  • കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ ചികിത്സാ സഹായം തേടുന്നു, കുടുംബത്തിന്റെ ഏക അത്താണിയായ കുര്യാക്കോസിന്റെ ജീവിതം മുന്നോട്ട് പോകണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം
  • ഇടുക്കിയുടെ മദര്‍ തെരേസ ബ്രദര്‍ രാജു UKKCA സമ്മേളത്തില്‍ പങ്കെടുക്കാന്‍ യുകെയില്‍ എത്തിച്ചേരുന്നു...
  • Most Read

    British Pathram Recommends