18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : 'രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്ന് മാത്രമാണ് പറഞ്ഞത്', കല്‍പ്പാത്തി ക്ഷേത്രത്തില്‍ വിനായകനെ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍ >>> വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ >>> സ്വതന്ത്ര മധ്യസ്ഥതനുമായി ചര്‍ച്ചയ്ക്ക് സമ്മതംമൂളി ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും; ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമര പരമ്പരകള്‍ക്ക് പരിഹാരമാകുമെന്ന ശുഭ പ്രതീക്ഷയില്‍ പൊതുജനം >>> ഒന്ന് വാ തുറന്നതാണ് പിന്നെ വായ അടക്കാന്‍ പറ്റിയിട്ടില്ല, താടിയെല്ലു കുടുങ്ങിയ അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു >>> യുകെയില്‍ നിര്യാതയായ സ്നോബിമോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്നങ്ങള്‍ പുല്‍കാനെത്തിയ പീറ്റര്‍ബറോയില്‍; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും >>>
Home >> HEALTH
നിങ്ങള്‍ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചോ? എങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫികറ്റ് ഇനി ആവശ്യമില്ല

സ്വന്തം ലേഖകൻ

Story Dated: 2021-07-17

കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് ബാധകമാണ്.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവു ലഭിക്കും.ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രബല്യത്തില്‍ വന്നു. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ മാത്രം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരമായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. നിലവില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് ലഭിക്കുമെന്ന് വ്യക്തമാക്കി ദുരന്തനിവാരണ വകുപ്പിറക്കിയ ഉത്തരവ് പ്രാബല്യത്തില്‍വന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 14 ദിവസം ക്വാറന്റൈന്‍ പാലിക്കണമെന്ന നിബന്ധനയും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനി ബാധകമാവില്ല. എന്നാല്‍ വാക്‌സിനെടുത്തവര്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് നിബന്ധനകളില്‍ ഇളവ് വേണമെന്ന് ഇതര സംസ്ഥാനങ്ങളിലെ മലയാളികളില്‍ നിന്നുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. മറ്റ് ചില സംസ്ഥാനങ്ങളും സമാന ഇളവ് നല്‍കിതുടങ്ങിയിട്ടുണ്ട്.



More Latest News

'രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്ന് മാത്രമാണ് പറഞ്ഞത്', കല്‍പ്പാത്തി ക്ഷേത്രത്തില്‍ വിനായകനെ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു കല്‍പ്പാത്തി ക്ഷേത്രത്തില്‍ വിനായകനെ കയറ്റിയില്ല എന്ന വിവാദം. എന്നാല്‍ ഈ സംഭവത്തിന് വിശദീകരവുമായി എത്തിയിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍. നടന്‍ വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞത്.  അമ്പലത്തില്‍ പണി നടക്കുന്നുണ്ടായിരുന്നു. തൊപ്പിയൊക്കെ വെച്ചതിനാലാവാം അവര്‍ക്ക് വിനായകനെ മനസിലായില്ല. ആരാണെന്ന് ചോദിച്ചതാണ് വിനായകനെ ചൊടിപ്പിച്ചത് എന്നാണ് താന്‍ മനസിലാക്കുന്നതെന്ന്  വാര്‍ഡ് കൗണ്‍സിലര്‍ സുഭാഷ് പറഞ്ഞു. രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്നാണ് അറിയിച്ചത്. അതല്ലാതെ മറ്റ് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. രാവിലെ 5 മണി മുതല്‍ 9 മണി വരെയും വൈകിട്ട് 5 മണി മുതല്‍ 8 മണിവരെയുമാണ് നട തുറക്കാറുള്ളത്. ഇല്ലാത്ത വിഷയത്തെ വെറുതെ ഊതിവീര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനായകന്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോള്‍ അതിനനുവദിച്ചില്ല എന്ന തരത്തില്‍ സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പ്രചരിച്ചിരുന്നു. അനാവശ്യ വിവാദമാണ് പ്രചരിക്കുന്നത് എന്നാണ് നാട്ടുകാരുള്‍പ്പെടെ പറയുന്നത്. രാത്രി ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയില്‍ എത്തിയതായിരുന്നു നടന്‍. തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കണം എന്ന് വിനായകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്ന് സ്ഥലത്തുള്ള നാട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് തര്‍ക്കം ആരംഭിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താന്‍ ഭഗവാനെ കാണാന്‍ വന്നതാണെന്നും ഒന്നു മാറിനില്ലെടോ എന്നും വിഡിയോയില്‍ വിനായകന്‍ പറയുന്നത് കേള്‍ക്കാം.

വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ

മട്ടന്റെ എല്ല് അന്നനാളത്തില്‍ കുടുങ്ങിയ വയോധികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഒന്നരമാസത്തോളമായി ഈ അസ്വസ്ഥതയുമായാണ് വയോധികന്‍ കഴിഞ്ഞത്.  തൊണ്ടയില്‍ കുടുങ്ങിയിരുന്ന അസ്ഥി അന്നനാളത്തില്‍ അള്‍സറുകളുമുണ്ടാക്കിയിരുന്നു. എന്‍ഡോസ്‌കോപ്പി വഴിയാണ് മൂന്നര സെന്റി മീറ്റര്‍ വലിപ്പമുള്ള എല്ല് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. എല്‍ബി നഗറിലെ കമിനേനി ആശുപത്രിയിലാണ് 66-കാരന്‍ ചികിത്സ തേടിയത്. താെണ്ടയുടെ താഴ് ഭാഗത്താണ് എല്ല് കുടുങ്ങിയത്. പല്ലുകള്‍ കൊഴിഞ്ഞു പോയതിനാല്‍ വൃദ്ധന് ആഹാരം കഴിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് വില്ലേജിലെ ആശുപത്രിയില്‍ പോയെങ്കിലും ഗ്യാസ് ട്രബിള്‍ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. വേദന കൂടിതയതോടെ വിശദമായ പരിശോധനയ്ക്ക് വയോധികന്‍ വിധേയനായി. ഇതില്‍ അന്നനാളത്തില്‍ എല്ല് കുടുങ്ങിയ കാര്യം കണ്ടെത്തുകയായിരുന്നു. വ്രണങ്ങളുണ്ടെന്ന് ബോധ്യമായതോടെ അസ്ഥി പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.

ഒന്ന് വാ തുറന്നതാണ് പിന്നെ വായ അടക്കാന്‍ പറ്റിയിട്ടില്ല, താടിയെല്ലു കുടുങ്ങിയ അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ യുവതി പോസ്റ്റ് ചെയ്ത ഒരു വീഡിയോ കാണുന്നവര്‍ക്ക് ഇനിയൊന്ന് 'ആത്മാര്‍ത്ഥമായി വായ തുറക്കാന്‍ പേടി തേന്നും'. കാരണം സന്തോഷം കൊണ്ട് ഒന്ന് വായ തുറന്ന യുവതി പിന്നെ മണിക്കൂറുകളോളം അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ച വിവരണമാണ് വീഡിയോയില്‍ ഉള്ളത്. താടിയെല്ല് കുടുങ്ങി വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു അമേരിക്കയിലെ ന്യൂജഴ്‌സി സ്വദേശിനി ജന്ന സിനത്ര എന്ന 21കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ലോകം പോലും കേട്ടിട്ടില്ലാത്ത സംഭവമാണ് യുവതി വിവരിച്ചത്. ജന്നയുടെ ജന്മദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. താടിയെല്ലു കുടുങ്ങി തുറന്ന വായയുമായി ആശുപത്രിയില്‍ ചികിത്സതേടുന്നതിന്റെ വിഡിയോ യുവതി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഡോക്ടര്‍ യുവതിയോട് കാര്യങ്ങള്‍ തിരക്കുന്നതും വളരെ കഷ്ടപ്പെട്ട് പ്രതികരിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. ഏതാണ്ട് ഒരുമണിക്കൂറോളം വായ അടയ്ക്കാനോ സംസാരിക്കനോ സാധിച്ചില്ലെന്നും യുവതി ഡോക്ടര്‍മാരെ അറിയിക്കുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ജന്നയുടെ താടിയെല്ല് പൂര്‍വസ്ഥിതിയിലെത്തിച്ചു. നാല് ഡോക്ടര്‍മാരാണ് ജന്നയെ ചികിത്സിച്ചത്.ജന്ന സിനത്ര താടിയെല്ലുകള്‍ പഴയസ്ഥിതിയിലെത്തിച്ച ശേഷമുള്ള വിഡിയോയും യുവതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഇത് സാധാരണയായി പലര്‍ക്കും സംഭവിക്കുന്നതാണെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ തന്റെ മകളുടെ നിര്‍ത്താതെയുള്ള വര്‍ത്താനം നിയന്ത്രിക്കാന്‍ താന്‍ ജന്നയുടെ അനുഭവം മകളുമായി പങ്കുവെക്കുമെന്നും ഒരാള്‍ കമന്റ് ചെയ്തു  

യുകെയില്‍ നിര്യാതയായ സ്നോബിമോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്നങ്ങള്‍ പുല്‍കാനെത്തിയ പീറ്റര്‍ബറോയില്‍; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും

പീറ്റര്‍ബറോ : പീറ്റര്‍ബറോയില്‍ നിര്യാതയായ സ്നോബിമോള്‍ സനിലിന് മെയ് 20 ന് തിങ്കാളാഴ്ച യാത്രാമൊഴിയേകും. യുകെയില്‍ പുതുജീവിത മോഹവുമായെത്തിയ സ്നോബിമോളെ മരണം ക്യാന്‍സറിന്റെ രൂപത്തില്‍ തേടിയെത്തുകയായിരുന്നു. എട്ടു മാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വിസയില്‍ സ്നോബിമോള്‍ എത്തുന്നത്. ജോലി തുടങ്ങി രണ്ടു മാസം കഴിയുമ്പോഴേക്കും അനുഭവപ്പെട്ട ശരീര വേദനക്കുള്ള പരിശോധയിലാണ് ബോണ്‍ ക്യാന്‍സര്‍ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സകള്‍ നല്‍കിയെങ്കിലും സ്നോബിയുടെ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയായിരുന്നു. സ്നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും മെയ്‌ന് 20ന് തിങ്കളാഴ്ച നടക്കും. അന്ത്യോപചാര ശുശ്രുഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനും പൊതുദര്‍ശ്ശനത്തിനുമുള്ള അവസരം ഒരുക്കുന്നുണ്ട്.   സ്നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യുകെ) ലിസമ്മ ജോയി എന്നിവര്‍ സഹോദരിമാരാണ്. ഭര്‍ത്താവ് സനില്‍ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനാണ്. സനില്‍ പീറ്റര്‍ബറോയില്‍ തന്നെ ഒരു നഴ്‌സിങ് ഹോമില്‍ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകന്‍ ആന്റോ വിദ്യാര്‍ത്ഥിയാണ്. സ്നോബിയുടെ സഹോദരി മോളി സൈമണ്‍ പീറ്റര്‍ബറോയില്‍ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭര്‍ത്താവ് സൈമണ്‍ ജോസഫ് അടക്കം കുടുംബാംഗങ്ങളും മലയാളി സമൂഹവും ദു:ഖാര്‍ത്തരായ സനിലിനും, ആന്റോക്കും ഒപ്പം സദാ സഹായഹസ്തവും സാന്ത്വനവുമായി കൂടെ ഉണ്ട്. അകാലത്തില്‍ വിടചൊല്ലിയ സ്നോബിക്ക് പീറ്റര്‍ബറോയില്‍ യാത്രാമൊഴി നേരുവാന്‍ വലിയൊരു മലയാളി സമൂഹം തന്നെ എത്തും. വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെയാണ് സ്നോബിക്കു അന്ത്യവിശ്രമം ഒരുങ്ങുന്നത്. അന്ത്യോപചാര ശുശ്രുഷകളിലും ശവസംസ്‌ക്കാരത്തിലും  പങ്കുചേരുവാനായി പരേതയുടെ സഹോദരികള്‍ നാട്ടില്‍ നിന്നും എത്തുന്നതാണ്. ശവസംസ്‌ക്കാര ശുശ്രുഷകള്‍ക്ക് ശേഷം, സെന്റ് ഓസ്വാള്‍ഡ്‌സ് ചര്‍ച്ച് ഹാളില്‍ ചായയും ലഘുഭക്ഷണവും ഒരുക്കുന്നുണ്ട്. ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയും സാന്ത്വനവും അറിയിക്കുന്നതിനും, സ്നോബിമോളുടെ അനുസ്മരണത്തില്‍ പങ്കുചേരുവാനുമുള്ള അവസരമാവും ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ ജോസഫ് -07727641821 അന്ത്യോപചാര ശുശ്രുഷകള്‍:മെയ് 20ന് തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് ആരംഭിക്കും. Parish  Of  Sacred  Heart & St. Oswald, 933 Lincoln Road, Walton,Peterborough PE4 6AE   Interment: 14:30 PMFletton Cemetery, 20 St Johns Road , Peterborough PE2 8BN   Car Park : Brotherhood Retail Car Park, Lincoln Road, Peterborough PE4 6ZR

ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ സഭയില്‍ പെരുന്നാള്‍, ഈ മാസം 26 ഞായറാഴ്ച ഉച്ചയോടെ കൊടിയേറ്റത്തിന് ശേഷം പ്രാര്‍ത്ഥനയും കുര്‍ബാനയും

ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ കോണ്‍ഗ്രിഗേഷനില്‍ പെരുന്നാള്‍ ആഘോഷം ഈ മാസം നടത്തപ്പെടുന്നു. ഈ മാസം 26ന് ഞായറാഴ്ച പ്രാര്‍ത്ഥനകളോടെ പെരുന്നാള്‍ ആഘോഷം നടക്കും. വികാരി റവ. ഫാ. ജോമോന്‍ പുന്നൂസിന്റെ കാര്‍മികത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ നടക്കുന്നത്.  ഉച്ചയ്ക്ക് 2.55ന് കൊടികയറ്റത്തോടെയാണ് പെരുന്നാള്‍ ആഘോഷത്തിന്റെ തുടക്കം. മൂന്ന് മണിയോടെ പ്രാര്‍ത്ഥനയും ശേഷം കുര്‍ബാനയും നടത്തപ്പെടും. എല്ലാ വിശ്വാസികളും ഒന്നിക്കുന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന പരിപാടികള്‍ ഇങ്ങനെ:-വചന പ്രഭാഷണം-റാസ, ആദ്യഫല ലേലം-നേര്‍ച്ച, സ്‌നേഹവിരുന്ന്-വെടിക്കെട്ട്, കൊടിയിറക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക്:ബാബു മത്തായി (ട്രസ്റ്റീ) 07809686597ജെയിന്‍ കുര്യാക്കോസ് (സെക്രട്ടറി) 07886627238 സ്ഥലം:St. Augustine's Church,Bucklesham Road,Ipswich IP3 8TJഎല്ലാ മാസവും നാലാമത്തെ ഞായറാഴ്ച മൂന്ന് മണിക്ക് ഇവിടെ മാസ കുര്‍ബാന ഉണ്ടായിരിക്കും.

Other News in this category

  • ചായയും കാപ്പിയും ഒരു ദിവസം പോലും ഒഴിവാക്കാന്‍ പറ്റാത്തവരാണോ? പണി വരുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
  • മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ
  • കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആലപ്പുഴയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ല സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്
  • ഉറക്കക്കുറവ് ആണോ പ്രശ്‌നം, ഈ പാനീയങ്ങള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും
  • സംസ്ഥാനത്ത് 67കാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം
  • കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നോ? പുതിയ പഠനം ഇങ്ങനെ
  • വാക്‌സിന്‍ വിവാദങ്ങള്‍ക്കിടയില്‍, വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക
  • കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു, സ്വകാര്യ ആശുപത്രിയില്‍ 2 പേരുടെ മരണം സ്ഥിരീകരിച്ചു
  • സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമോ? എന്താണ് സാരി ക്യാന്‍സര്‍ എന്ന് അറിയണം
  • ദിവസവും പത്ത് മണിക്കൂര്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ സാധ്യതകള്‍ ഏറെയെന്ന് പഠനം
  • Most Read

    British Pathram Recommends