18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
breaking news : മാഞ്ചസ്റ്റര്‍ നിറഞ്ഞ് മാലാഖമാർ..! എന്‍എംസി ചീഫ് സാം ഫോസ്റ്റര്‍ അറിവിന്റെ മഹാസംഗമം ‘കേരള നഴ്സ് യുകെ സമ്മേളനത്തിന് തിരിതെളിച്ചു, മലയാളി നഴ്സുമാരുടെ സേവനത്തെ വാനോളം പുകഴ്ത്തി വെയില്‍സ് ചീഫ് നഴ്‌സ്, സമ്മേളനത്തിന്റെ സ്പന്ദനങ്ങൾ ഒന്നൊന്നായി അനുഭവിച്ചറിയാം >>> സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും >>> സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍  >>> എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം >>> പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍  >>>
Home >> HOT NEWS

HOT NEWS

വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് യുകെയിലേക്ക് ചെറു വിമാനത്തിലും ലോറിയിലുമായി മനുഷ്യക്കടത്ത്; അല്‍ബേനിയന്‍ ക്രിമിനല്‍ സംഘാംങ്ങള്‍ക്ക് തടവ് ശിക്ഷ

വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് വിമാനത്തില്‍ എസെക്‌സിലെ എയറോഡ്രോമിലേക്ക് ആളുകളെ കടത്തിയ രണ്ട് പേര്‍ ജയിലിലായി. കിഴക്കന്‍ ലണ്ടനിലെ ലെയ്റ്റണില്‍ നിന്നുള്ള മിര്‍ട്ടെസ ഹിലാജിനെയും ക്രെഷ്നിക് കഡേനയെയും ആണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇമിഗ്രേഷന്‍ നിയമലംഘനം നടത്താന്‍ സഹായിച്ചതിന് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി മാര്‍ച്ചില്‍ ഇരുവരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. അല്‍ബേനിയന്‍ പൗരന്മാരെ മൊത്തം അഞ്ച് വര്‍ഷവും രണ്ട് മാസവും തടവിന് ശിക്ഷിച്ചതായി നാഷണല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) അറിയിച്ചു. അനധികൃത കുടിയേറ്റം, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത്, വ്യാജ രേഖകള്‍ വിതരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അല്‍ബേനിയന്‍ സംഘടിത ക്രൈം ഗ്രൂപ്പിനെതിരെ ഓപ്പറേഷന്‍ മൈക്രോപസ് എന്ന രഹസ്യനാമത്തില്‍ ഏജന്‍സി നടത്തിയ എട്ട് വര്‍ഷത്തെ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികല്‍ പിടിയിലായത്.  2016 ലും 2017 ലും അല്‍ബേനിയക്കാരുടെ ഒമ്പത് അനധികൃത കുടിയേറ്റമെങ്കിലും ഹിലാജുമായി ബന്ധപ്പെട്ടതാണെന്ന് പറയുന്നു. മൂന്നെണ്ണം ലൈറ്റ് എയര്‍ക്രാഫ്റ്റുകളിലും മറ്റുള്ളവ ലോറികളുടെ പിന്നില്‍ കയറിയുമായിരുന്നു ആളുകളെത്തിയത് എന്ന് NCA പറഞ്ഞു. ചെറു വിമാനം ഉപയോഗിച്ച് ആളുകളെ കടത്താന്‍ കൂട്ടുപ്രതി കഡേന ഹിലാജിനെ സഹായിക്കുകയായിരുന്നു. ഗ്രൂപ്പിന്റെ പൈലറ്റ് എസെക്‌സിലെ എപ്പിംഗ് ഫോറസ്റ്റിലെ നോര്‍ത്ത് വെല്‍ഡ് എയര്‍ഫീല്‍ഡില്‍ നിന്നാണ് പറന്നുയര്‍ന്നിരുന്നത്. ഓരോ യാത്രയിലും യുകെയിലേക്ക് കടത്താന്‍ മൂന്നോ നാലോ ആളുകളെ വടക്കന്‍ ഫ്രാന്‍സിന്റെ തീരത്തുള്ള ലെ ടൂക്കെറ്റ് വിമാനത്താവളത്തില്‍ സജ്ജരായി നിര്‍ത്തും.  പൈലറ്റ് പിന്നീട് എപ്പിംഗ് ഫോറസ്റ്റിലെ സ്റ്റാപ്പിള്‍ഫോര്‍ഡ് എയര്‍ഡ്രോമിലേക്ക് പറക്കും, അവിടെയുള്ള യാത്രക്കാരെ വിമാനം വിട്ട് കഡേന ശേഖരിക്കും. ഇത്തരത്തില്‍ കടത്തപ്പെട്ട ഓരോ വ്യക്തിയും യുകെയിലേക്കുള്ള ട്രാന്‍സിറ്റിന് '10,000 പൗണ്ട് വരെ' നല്‍കുകയും വ്യാജ രേഖകള്‍ക്കായി 'ഏതാനും നൂറ് പൗണ്ട് അധികമായി' നല്‍കുകയും ചെയ്യുമെന്ന് NCA പറഞ്ഞു.

ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ്ജിന്റെ പൊതുദര്‍ശനം 22ന്; ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ കാത്തലിക് ചര്‍ച്ചിലേക്ക് അന്ത്യോപചാരം എത്തുക നൂറു കണക്കിന് പേര്‍

ഡെര്‍ബിക്ക് സമീപത്തുള്ള ബര്‍ട്ടന്‍ ഓണ്‍ ട്രെന്റില്‍ അന്തരിച്ച ജെറീന ജോര്‍ജിന്റെ (25) പൊതുദര്‍ശനം ഈ മാസം 22 ന് നടക്കും. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ സെന്റ് മേരി സെന്റ് മോഡ്വന്‍ ചര്‍ച്ചിലാണ് പൊതുദര്‍ശനം ക്രമീകരിച്ചരിക്കുന്നത്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന പൊതുദര്‍ശന ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. ജോര്‍ജ് വറീത് - റോസിലി ജോര്‍ജ് ദമ്പതികളുടെ ഇളയ മകളായിരുന്ന ജെറീനയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈമാസം നാലിന് രാത്രി ഒന്‍പതു മണിയോടെയാണ് ജെറീനയുടെ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പൂര്‍ണ ആരോഗ്യ വതിയായിരുന്ന ജെറീനയുടെ വിയോഗം നല്‍കിയ വേദനയിലാണ് ഇപ്പോഴും പ്രിയപ്പെട്ടവരെല്ലാം ഉള്ളത്. എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ജോര്‍ജ്, റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോര്‍ജ്. സഹോദരി ഭര്‍ത്താവ്: ലിയോ തോലത്ത്. ദേവാലയത്തിന്റെ വിലാസം Saint Mary Saint Modwen Catholic Church, 78a Guild St Burton-on-Trent DE14 1NB വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള വിലാസം Middleway Retail Park, DE141NA. Burton-on-Trent

ടാപ്പ് വെള്ളത്തിലെ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; ഡെവനിലെയും ആല്‍സ്റ്റണിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇനി വെള്ളം തിളപ്പിച്ച് ഉപയോഗിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം; ഹില്‍ഹെഡ്, ബ്രിക്സ്ഹാം, കിംഗ്സ്വെയര്‍ എന്നിവിടങ്ങളില്‍ തുടരണം

ഡെവണില്‍ പടര്‍ന്ന് പിടിച്ച ജലജന്യ രോഗത്തിന്റെ വ്യാപനം ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ, ഡെവണിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അവരുടെ ടാപ്പ് വെള്ളം തിളപ്പിക്കാതെ തന്നെ സുരക്ഷിതമായി വീണ്ടും കുടിക്കാന്‍ കഴിയുമെന്ന് പ്രദേശത്തെ ജലവിതരണ കമ്പനിയായ സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചു. ആല്‍സ്റ്റണ്‍ സപ്ലൈ ഏരിയയിലെ ഏകദേശം 14,500 വീടുകള്‍ക്ക് അവരുടെ ടാപ്പ് വെള്ളം സുരക്ഷിതമായി ഉപയോഗിക്കാമെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ പറഞ്ഞു, എന്നിരുന്നാലും ഹില്‍ഹെഡിലെ ഏകദേശം 2,500 പ്രോപ്പര്‍ട്ടികള്‍, ബ്രിക്സ്ഹാം, കിംഗ്സ്വെയര്‍ എന്നിവയുടെ മുകള്‍ ഭാഗങ്ങള്‍ കുടിക്കുന്നതിന് മുമ്പ് വിതരണം തിളപ്പിക്കുന്നത് തുടരണം. ബ്രിക്സ്ഹാമിലെ 14,500 വീടുകളോട് വെള്ളം കുടിക്കുന്നതിന് മുമ്പ് തിളപ്പിക്കാന്‍ ഇനി ഉപദേശിക്കുന്നില്ലെന്നാണ് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചത്.  രോഗബാധിതരായവര്‍ക്ക് ആദ്യം 15 പൗണ്ട് വീതം കമ്പനി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം സൗത്ത് വെസ്റ്റ് വാട്ടര്‍ ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം 115 പൗണ്ട് വീതമാക്കി ഉയര്‍ത്തുകയും ചെയ്തു. ഈ ആഴ്ച ആദ്യമാണ് പ്രദേശത്തെ 16,000 ഓളം വീടുകളോടും വ്യാപാര സ്ഥാപനങ്ങളോടും അവരുടെ ടാപ്പ് വെള്ളം തിളപ്പിച്ചാറിക്കാതെ കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചത്. വയറിളക്കവും ഛര്‍ദ്ദിയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന ക്രിപ്റ്റോസ്പോറിഡിയോസിസ് എന്ന രോഗത്തിന്റെ 46 കേസുകള്‍ നഗരത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ കേസുകള്‍ പ്രതീക്ഷിക്കുന്നതായും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചിരുന്നു.  കര്‍ശനമായ പരിശോധനയ്ക്ക് ശേഷമാണ് ശനിയാഴ്ച തീരുമാനമെന്നും യുകെഎച്ച്എസ്എയുമായും പ്രാദേശിക അതോറിറ്റിയുടെ പരിസ്ഥിതി ആരോഗ്യ വകുപ്പുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും വാട്ടര്‍ കമ്പനി അറിയിച്ചു. പൊട്ടിയ ഒരു എയര്‍ വാല്‍വിലൂടെയാണ് മൃഗ വിസര്‍ജ്ജ്യം ജലത്തെ മലിനപ്പെടുത്തിയതെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ ലോറ ഫ്ലവര്‍ഡ്യൂവിനെ ഉദ്ധരിച്ചുകൊണ്ട് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ എത്ര നാള്‍ എടുക്കും എന്ന കാര്യം പറയാന്‍ അവര്‍ വിസമ്മതിച്ചു. ഇതോടെ പ്രദേശവാസികള്‍ കടുത്ത അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വളരെ ഗുരുതരമായ ഒരു പ്രതിസന്ധിയാണ് സൗത്ത് വെസ്റ്റ് വാട്ടര്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി  വിക്ടോറിയ അറ്റ്കിന്‍സ് യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്ററില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു. എന്നാല്‍, അവര്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കുവാനുള്ള സമയം നല്‍കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഇപ്പോള്‍ മലിനീകരണ സ്രോതസ്സ് അവര്‍ കണ്ടെത്തിയതായി കരുതുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ആ സ്രോതസ്സിന് കാരണമായത് എന്തെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഹെല്‍ത്ത് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ഇനിയും ചുരുങ്ങിയത് ആറോ ഏഴോ ദിവസം കൂടി പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് അറിയിച്ച്ച ടോട്നസ് എം പി ആന്റണി  മാംഗ്നല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്നും ആവശ്യപ്പെട്ടു. കൂടുതല്‍ കാലം ഈ അണുക്കളുടെ സാന്നിദ്ധ്യം വെള്ളത്തില്‍ തുടരുകയാണെങ്കില്‍, ഇനിയും ഏറെ പേര്‍ക്ക് രോഗം ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ആംഗ്ലിയയിലെ മെഡിക്കല്‍ മൈക്രോബയോളജി സ്പെഷ്യലിസ്റ്റ് ആയ പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ സ്‌കൈ ന്യൂസിന്നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്ന സര്‍ക്കാന്‍ നയം ക്രൂരമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്; പിന്‍വലി്ക്കാന്‍ അപേക്ഷിച്ച് സര്‍ക്കാരിനും ലേബര്‍ പാര്‍ട്ടിക്കും കത്ത്

യുകെയിലെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്ന സര്‍ക്കാന്‍ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പായ ജസ്റ്റിന്‍ വെല്‍ബി, സര്‍ക്കാരിനും ലേബര്‍ പാര്‍ട്ടിക്കും അപേക്ഷ നല്‍കി. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്റെ ഈ ഇടപെടല്‍, അധികാരത്തിലെത്തിയാല്‍ നയം അവസാനിപ്പിക്കാന്‍ കീര്‍ സ്റ്റാര്‍മറിനുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തും. ഇക്കാര്യത്തില്‍ വെല്‍ബി ഒബ്‌സര്‍വറിനോട് പറഞ്ഞത് ഇങ്ങനെ ''രണ്ട് കുട്ടികളുടെ പരിധി ഒരു സമൂഹമെന്ന നിലയില്‍ നാം പുലര്‍ത്തിപ്പോരുന്ന മൂല്യങ്ങള്‍ക്കെതിരാണ്. എല്ലാ കുട്ടികളും തുല്യരും അളവറ്റ മൂല്യമുള്ളവരുമാണെന്ന സത്യത്തെ ഇത് നിഷേധിക്കുന്നു. അവരുടെ ദീര്‍ഘകാല ആരോഗ്യം, ക്ഷേമം, വിദ്യാഭ്യാസം എന്നിവയില്‍ അത് സ്വാധീനം ചെലുത്തും. നയം 'ലജ്ജാകരം,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, 'വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള കുട്ടികളെയും നയം വലിയതോതില്‍ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.  ''കുട്ടികള്‍ കുടുംബങ്ങളിലും വീടുകളിലും വളരണം, അവിടെ അവര്‍ക്ക് നല്ല രീതിയില്‍ വളരാനും ലോകത്ത് അവരുടെ സ്ഥാനം കണ്ടെത്താന്‍ പിന്തുണ നല്‍കാനും കഴിയും. എന്നിട്ടും രണ്ട് കുട്ടികളുടെ പരിധി പലര്‍ക്കും ആവശ്യമായ വിഭവങ്ങള്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് അവരെ തടയുന്നു. ഈ ക്രൂരമായ നയം ധാര്‍മ്മികമോ ആവശ്യമോ അല്ല. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ സേവിച്ച യേശുക്രിസ്തുവിന്റെ മാതൃക പിന്തുടര്‍ന്ന് ഏറ്റവും ആവശ്യമുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു രാജ്യമാണ് നമ്മുടേത്. ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള അര്‍ത്ഥവത്തായ ചുവടുവയ്‌പ്പെന്ന നിലയില്‍, രാഷ്ട്രീയ സ്‌പെക്ട്രത്തിലുടനീളമുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കയെ തിരിച്ചറിഞ്ഞുകൊണ്ട്, രണ്ട് കുട്ടികളുടെ പരിധി നിര്‍ത്തലാക്കാന്‍ ഞാന്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു.'' ്അദ്ദേഹം കത്തില്‍ പറയുന്നു.  താന്‍ പ്രസിഡന്റായ ഫീഡിംഗ് ബ്രിട്ടന്‍ ചാരിറ്റി, നയം ബാധിച്ച കുടുംബങ്ങള്‍ ഫുഡ് ബാങ്കുകള്‍ ഉപയോഗിക്കാന്‍ ഇരട്ടി സാധ്യത ഉള്ളതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജ്ജ് ഓസ്ബോണ്‍ തയ്യാറാക്കിയതും 2017 ല്‍ അവതരിപ്പിച്ചതുമായ ഈ നയം ഹ്രസ്വദൃഷ്ടിയുള്ളതാണെന്നും അന്യായമാണെന്നും ഹൗസ് ഓഫ് ലോര്‍ഡ്സിലെ കുട്ടികളുടെ ദാരിദ്ര്യത്തെക്കുറിച്ചുള്ള സഭയുടെ വക്താവായ ലെസ്റ്റര്‍ ബിഷപ്പ് മാര്‍ട്ടിന്‍ സ്‌നോ ഒബ്സര്‍വറില്‍ എഴുതിയിരുന്നു.  രണ്ട് കുട്ടികളുടെ പരിധിക്ക് കീഴില്‍, 2017 ഏപ്രിലിന് ശേഷം ജനിച്ച മൂന്നാമത്തെയോ തുടര്‍ന്നുള്ള കുട്ടിയോ ഉള്ള കുടുംബങ്ങള്‍ക്ക് ആ കുട്ടികളുമായി ബന്ധപ്പെട്ട അധിക ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഈ നയത്തിന് മുതിര്‍ന്ന ലേബര്‍ നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഡെപ്യൂട്ടി ലീഡര്‍ ഏഞ്ചല റെയ്നര്‍ ഇതിനെ 'അശ്ലീലവും മനുഷ്യത്വരഹിതവും' എന്നാണ് വിശേഷിപ്പിച്ചത്. ഷാഡോ കാബിനറ്റ് മന്ത്രി ജോനാഥന്‍ ആഷ്വര്‍ത്ത് ഇതിനെ 'നിന്ദ്യമായത്' എന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും, ലേബര്‍ അധികാരം നേടിയാല്‍ താന്‍ ആ നയം മാറ്റുന്നില്ലെന്ന് സ്റ്റാര്‍മര്‍ കഴിഞ്ഞ സമ്മറില്‍ പറഞ്ഞിരുന്നു.  കഴിഞ്ഞ ആഴ്ച സര്‍ക്കാരിലെ തന്റെ ആദ്യ ആറ് നടപടികള്‍ പ്രഖ്യാപിച്ചപ്പോള്‍, ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് സ്റ്റാര്‍മര്‍ നേരിട്ട് പരാമര്‍ശിച്ചില്ല. പകരം അദ്ദേഹം സാമ്പത്തിക സ്ഥിരതയുടെ ആവശ്യകതയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നിരുന്നാലും, അധികാരത്തില്‍ വന്നാല്‍ ദാരിദ്ര്യത്തെ നേരിടാന്‍ വിപുലമായ തന്ത്രം അവതരിപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. കടുത്ത ദാരിദ്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള യുഎന്നിന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍ യുകെയില്‍ ഇപ്പോള്‍ കുട്ടികളുടെ ദാരിദ്ര്യത്തിന്റെ 'അപകടകരമായ' തലങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ശക്തമായ നടപടിക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത സാഹചര്യവും നിലവിലുണ്ട്.  2017 ഏപ്രിലിന് ശേഷം ജനിച്ച മൂന്നാമത്തെയോ തുടര്‍ന്നുള്ളതോ ആയ ഒരു കുട്ടിക്ക് പ്രതിവര്‍ഷം ഏകദേശം 3,200 പൗണ്ട് കുടുംബങ്ങള്‍ക്ക് നഷ്ടമാകുന്നതിന് ഈ പരിധി കാരണമാകും. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഇത് വലിയ തുകയാണ്. തിങ്ക് ടാങ്ക് റെസല്യൂഷന്‍ ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം ഈ നയം 400,000 കുടുംബങ്ങളെയെങ്കിലും നേരിട്ട് ബാധിക്കും.  രണ്ട് കുട്ടികളുടെ പരിധി 2017 ഏപ്രിലിലാണ് പ്രാബല്യത്തില്‍ വന്നത്. 2017 ഏപ്രില്‍ 6-ന് ശേഷം മൂന്നാമതോ തുടര്‍ന്നുള്ളതോ ആയി ജനിച്ച കുട്ടിക്ക് നികുതി ആനുകൂല്യം, ഭവന ആനുകൂല്യം അല്ലെങ്കില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് പോലെയുള്ള ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്ന കുടുംബം അവര്‍ക്ക് കുട്ടിയുമായി ബന്ധപ്പെട്ട പേയ്മെന്റ് ലഭിക്കില്ല. ഈ തീയതിക്ക് മുമ്പ് ജനിച്ച കുട്ടികളുള്ള വലിയ കുടുംബങ്ങള്‍ക്ക് ഇവ തുടര്‍ന്നു ലഭിക്കുകയും ചെയ്യും  രണ്ട് കുട്ടികളുടെ പരിധിയും ആനുകൂല്യ പരിധിയും (ഒരു കുടുംബത്തിന് ലഭിക്കുന്ന ജോലിക്ക് പുറത്തുള്ള ആനുകൂല്യങ്ങളുടെ ഉയര്‍ന്ന പരിധി) വലിയ കുടുംബങ്ങളെ വലിയ സമ്മര്‍ദ്ദത്തിലാക്കുകയും മാതാപിതാക്കളുടെ മാനസികാരോഗ്യത്തിന് ഹാനികരമാകുകയും ചെയ്തതായി ഒരു ഗവേഷണം കണ്ടെത്തിയിരുന്നു. 

മദ്യത്തിന്റെ അമിത ഉപയോഗം മൂലം രോഗികളാവുന്നവരുടെ ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ധിക്കുന്നു; 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ആളുകള്‍, എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്

ബ്രിട്ടനില്‍ ആരോഗ്യ-സാമൂഹിക മേഖലയില്‍ മദ്യപാനം മൂലം പ്രതിവര്‍ഷം 27 ബില്യണ്‍ പൗണ്ട് വരെ ചിലവുകള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. എന്‍എച്ച്എസ്, സോഷ്യല്‍ സര്‍വീസസ്, ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം, ലേബര്‍ മാര്‍ക്കറ്റ് എന്നിവയ്ക്ക് നിലവിലെ കണക്കുകള്‍ അനുസരിച്ചുള്ള ചിലവുകള്‍ 2003-നെ അപേക്ഷിച്ച് 37% കൂടുതലാണ്. മദ്യപാനം മൂലം എന്‍എച്ച്എസിന് മാത്രം വരുന്ന ചെലവ് 4.9 ബില്ല്യണ്‍ പൗണ്ടാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് ഡാറ്റ വ്യക്തമാക്കി. രാജ്യത്തെ പകുതി നഴ്സുമാരുടെയും ശമ്പളം കൊടുക്കാനുള്ള തുകയാണ് ഇതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2022-ല്‍ 10,048 പേരാണ് മദ്യപിച്ച് മരണത്തിലേക്ക് പോയതെന്ന് കണക്കുകള്‍ പറയുന്നു. മദ്യപാന ശീലം മൂലം നേരിട്ട ഏഴ് തരത്തിലുള്ള ക്യാന്‍സറുകള്‍, സ്ട്രോക്ക്, ദഹനപ്രശ്നങ്ങള്‍, കാര്‍ഡിയോവാസ്‌കുലര്‍ രോഗങ്ങള്‍, സിറോസിസ് എന്നിവയാണ് മരണത്തിലേക്ക് നയിച്ചത്. മദ്യപാനത്തിന്റെ ബലത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും, നിയമലംഘനങ്ങളും മൂലം 14.58 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവും നേരിടുന്നു. ആളുകളെ കാണാതാകുക, ജോലിയില്‍ ഉത്പാദനക്ഷമത കുറയുക എന്നിവയുമായി സമ്പദ് വ്യവസ്ഥയ്ക്ക് 5.06 ബില്ല്യണ്‍ പൗണ്ട് നഷ്ടവും സംഭവിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയായി; മലയാളികളടക്കമുള്ള വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍

ബ്രിട്ടീഷ് സര്‍ക്കാര്‍ നെറ്റ് ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമപരമായ കുടിയേറ്റവും നിയന്ത്രിക്കാനാവശ്യമായ നടപടികളുമായ മുന്നോട്ട് പോകുമ്പോള്‍, നെഞ്ചിടിപ്പേറുന്നത് മലയാളികളടക്കമുള്ള വിദേശ  വിദ്യാര്‍ത്ഥികള്‍ക്ക്.  വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ചട്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയതോടെ എച്ച് എസ് ബി സി, ഡെലോയ്റ്റ് തുടങ്ങി പ്രമുഖ സ്ഥാപനങ്ങള്‍ യു കെയിലെ വിദേശ ബിരുദധാരികള്‍ക്ക് നല്‍കിയിരുന്ന തൊഴില്‍ ഓഫറുകള്‍ റദ്ദാക്കി എന്നാണ് ബിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള കുറഞ്ഞ വേതന പരിധി ഉയര്‍ത്തിയത്തും ഇതിനൊരു കാരണമായിട്ടുണ്ട്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികള്‍ക്ക് 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടില്‍ ആയും 26 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് 30960 പൗണ്ടില്‍ആയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്എസ്ബിസിയും ഡെലോയിറ്റും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം കെപിഎംജി സമാനമായ നീക്കം നടത്തിയിരുന്നു. പഠനം കഴിഞ്ഞാല്‍ അവിടെ തന്നെ ഒരു ജോലി നെടിയെടുക്കാം എന്നുള്ള പ്രതീക്ഷയാണ് കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു കെയില്‍ പഠനം നടത്തുന്നതിന് പ്രേരകമാകുന്നത്.  പ്രതീക്ഷയില്‍ തന്നെയാണ് വലിയ തുകകള്‍ ചെലവഴിച്ച് അവര്‍ യുകെയിലേക്ക് പോകുന്നതും. എന്നാല്‍, ഇപ്പോള്‍ യു കെ സര്‍ക്കാര്‍ കര്‍ശന നില്ലപാട് സ്വീകരിച്ചതോടെ ആയിരക്കണക്കിന്! വിദ്യാര്‍ത്ഥികളുടെ മോഹങ്ങളാണ് കരിയുന്നത്. ലഭിച്ച ജോലി ഓഫറുകള്‍ റദ്ദായതോടെ പലരും നാട്ടിലേക്ക് മടങ്ങേണ്ടുന്ന സാഹചര്യത്തിലാണ്. ഡിജിറ്റല്‍- ഇന്നോവേഷന്‍ മേഖലയിലെ വിദ്യാര്‍ത്ഥികളെയാണ് എച്ച് എസ് ബി സിയുടെ  പിന്മാറ്റം പ്രധാനമായും ബാധിക്കുക. കഴിഞ്ഞ വര്‍ഷം 2,700 ല്‍ അധികം പേര്‍ക്ക് തൊഴില്‍ നല്‍കിയ ഡെലോയ്റ്റ്, ഇത്തവണ വിദേശ വിദ്യാര്‍ത്ഥിക്കള്‍ക്ക് നല്‍കിയ ഓഫറുകളില്‍ 35 ശതമാനത്തോളം ഓഫറുകളും പിന്‍വലിച്ചതായാണ് അറിയാന്‍ കഴിയുന്നത്. ചില തസ്തികകളില്‍ സ്‌പോണ്‍സര്‍ഷിപ്പിന് പുതിയ മാനദണ്ഡങ്ങള്ള് തടസ്സമാകുന്നു എന്നാണ് ഡെലോയ്റ്റ് പറയുന്നത്. കെ. പി, എം ജി കഴിഞ്ഞ മാസം തന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഓഫറുകള്‍ റദ്ദാക്കിയിരുന്നു.ാേഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറയുന്നത് പോലെ ഗ്രാജ്വേറ്റ് വിസ പ്രോഗ്രാം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച നിര്‍ദേശം മൈഗ്രേഷന്‍ ഉപദേശക സമിതി അടുത്തിടെ മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പിലായാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പഠനത്തിന് ശേഷം രണ്ട് വര്‍ഷത്തേക്ക് ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ ആനുകൂല്യം റദ്ദാകും. അതായത് പഠനം കഴിഞ്ഞാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരുമെന്ന് സാരം.

ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതികാരത്തിന് 'അല്ലാഹു അക്ബര്‍' എന്ന് ആക്രേശിച്ച് നിരപരാധിയായ 70 കാരനെ കുത്തിക്കൊന്നു; 45 കാരനായ മൊറോക്കന്‍ അഭയാര്‍ത്ഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ

ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതികാരം എന്ന നിലയില്‍ ഹാര്‍ട്ട്പൂള്‍ ടൗണ്‍ സെന്ററില്‍ പെന്‍ഷന്‍കാരനെ കൊലപ്പെടുത്തിയ ഭീകരന് 45 വര്‍ഷം തടവ്. മൊറോക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥി അഹമ്മദ് അലിദ് (45) ഒക്ടോബര്‍ 15 ന് തെരുവില്‍ കണ്ട തികച്ചും അപരിചിതനായ 70 കാരനായ ടെറന്‍സ് കാര്‍ണിയെ കുത്തിക്കൊല്ലുകയായിരുന്നു. ഇതിന് മിനിറ്റുകള്‍ക്ക് മുമ്പ്, തനിയ്‌ക്കൊപ്പം താമസിച്ചിരുന്ന ക്രിസ്തു മതത്തിലേയ്ക്ക് മതപരിവര്‍ത്തനം നടത്തിയ ജാവേദ് നൂറി എന്നയാളുടെ കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തെയും പ്രതി ആക്രമിച്ചിരുന്നു.  ഹോം ഓഫീസിന്റെ അംഗീകൃത അഭയം തേടിയവരുടെ താമസസ്ഥലത്ത് നടന്ന ആക്രമണത്തിനിടെ അലിദ് 'അല്ലാഹു അക്ബര്‍' - 'ദൈവം മഹാനാണ്' എന്നിങ്ങനെ വിളിച്ചുപറഞ്ഞിരുന്നു. ആക്രമത്തില്‍ തലനാരിഴയ്ക്കാണ് നൂറി രക്ഷപ്പെട്ടത്. തുടര്‍ന്ന് കത്തിയുമായി അലിദ് തെരുവിലേക്ക് ഓടിപ്പോകുകയും ചെയ്തു.  അലിദിന്റെ വിചാരണയ്ക്കിടെ, ഒക്ടോബര്‍ 7 ന് പ്രതി ഹമാസ് ആക്രമണത്തിന്റെ കവറേജ് കാണുന്നത് അയാളുടെ വീട്ടുകാര്‍ നിരീക്ഷിച്ചതായും തുടര്‍ന്ന് അയാള്‍ ഒരു കത്തി കൈവശം വയ്ക്കാന്‍ തുടങ്ങിയതായും കോടതി കേട്ടു. 'ഇസ്രായേല്‍ നിരപരാധികളായ കുട്ടികളെ കൊന്നു' എന്ന കാരണത്താലാണ് താന്‍ നൂറിയേയും കാര്‍ണിയേയും ആക്രമിച്ചതെന്ന് കസ്റ്റഡിയില്‍ ആയിരിക്കുമ്പോള്‍ അലിദ് പോലീസിനോട് പറഞ്ഞു. കാര്‍ണിയുടെ ഭാര്യ, പട്രീഷ്യ കാര്‍ണി, ടീസ്സൈഡ് ക്രൗണ്‍ കോര്‍ട്ടില്‍ ഒരു പ്രസ്താവന വായിക്കുകയും അലിദിന്റെ ആക്രമണത്തിന് ശേഷം അവരുടെ ജീവിതം എന്നെന്നേക്കുമായി മാറുകയും ചെയ്തു എന്ന് പറയുകയും ചെയ്തു. സമാധാനവും സ്വസ്ഥതയും ആസ്വദിച്ച് അതിരാവിലെയുള്ള ഒരു നടത്തം കാര്‍ണിയുടെ ദിനചര്യയുടെ ഭാഗമായിരുന്നുവെന്ന് കോടതി കേട്ടു. സുരക്ഷിതനാണെന്ന് താന്‍ വിശ്വസിച്ചിരുന്ന തെരുവിലൂടെ അദ്ദേഹം നടക്കുകയായിരുന്നു, ഈ മനുഷ്യനുമായുള്ള ഒരു ആകസ്മികമായ കണ്ടുമുട്ടല്‍ അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിച്ചെന്നും പട്രീഷ്യ കാര്‍ണി പറഞ്ഞു. അലിദ് തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ഥലത്തോട് അടുത്ത് നില്‍ക്കുന്നത് വളരെ വേദനാജനകമായതിനാല്‍ തനിക്ക് ഇനി ടൗണ്‍ സെന്റര്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഒരു ഡോര്‍ബെല്‍ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ടൗണ്‍ സെന്ററില്‍ നടക്കുകയായിരുന്ന കാര്‍ണി, 'നോ നോ' എന്ന് നിലവിളിക്കുന്നത് കാണാമായിരുന്നു. അലിദ് അദ്ദേഹത്തെ കത്തികൊണ്ട് ആക്രമിക്കുകയും 'അല്ലാഹു അക്ബര്‍' എന്ന് ആക്രോശിക്കുകയും ചെയ്തു. നൂറിയുടെ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനവും അലിദിനെ ആക്രമത്തിന് പ്രേരിപ്പിച്ചു. അറസ്റ്റിനുശേഷം, അലിദിനെ മിഡില്‍സ്‌ബ്രോ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചപ്പോള്‍ അയാള്‍ 'വിശ്വാസത്യാഗികളോട് ദൈവത്തിന് അതൃപ്തിയുണ്ടെന്നും 'അല്ലാഹു ഉദ്ദേശിച്ചാല്‍ ഗാസ വീണ്ടും ഒരു അറബ് രാജ്യമായി മാറുമെന്നുമൊക്കെ ആക്രോശിക്കുകയും ചെയ്തിരുന്നു. 

രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായി; 30 കാരിയായ അധ്യാപിക കുറ്റക്കാരിയെന്ന് കോടതി, കുട്ടി വേട്ടക്കാരി റെബേക്കയുടെ 'ലീലാവിലാസങ്ങള്‍' ഞെട്ടിക്കുന്നത്!

രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മാഞ്ചസ്റ്ററിലെ ഗണിത അധ്യാപികയായ 30 കാരി റെബേക്ക ജോയിന്‍സ് 15 വയസ്സ് മുതല്‍ രണ്ട് ആണ്‍കുട്ടികളെയുമായും ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന്  മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോര്‍ട്ടില്‍ നടന്ന വിചാരണയില്‍ തെളിഞ്ഞു. ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് നാല് കേസുകളിലും മറ്റൊരു കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് രണ്ട് കേസുകളിലുമാണ് അവര്‍ ശിക്ഷിക്കപ്പെട്ടത്.  ആദ്യ ഇരയായ 'എ' എന്ന ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ജാമ്യത്തിലിറങ്ങിയ സമയത്തായിരുന്നു രണ്ടാമത്തെ കുട്ടിയായ ബി ആണ്‍കുട്ടിയുമായി അവള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് അവര്‍ ഗര്‍ഭിണിയായി. കുറ്റക്കാരിയാണെന്ന് ജൂറി വിധിച്ചപ്പോള്‍ ജോയിന്‍സ് അവളുടെ കണ്ണുകള്‍ അടച്ച് മുഖം ചുളിച്ചു. പബ്ലിക് ഗാലറിയില്‍ ഇരുന്ന അവരുടെ അമ്മയും അച്ഛനും എന്നാല്‍ ഒരു പ്രതികരണവും നടത്തിയില്ല. എന്നാല്‍ ജോയിന്‍സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആഹ്ലാദം പ്രകടിപ്പിച്ചു.  ഈ കേസില്‍ ഒരു തെറ്റും ചെയ്യാത്ത ഒരു കുഞ്ഞുണ്ടെന്നും ശിക്ഷ വിധിക്കുന്നതിന് മുമ്പ് നിങ്ങള്‍ അവളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും വിധി പ്രസ്ഥാപിച്ചുകൊണ്ട് ജഡ്ജി കേറ്റ് കോര്‍ണല്‍ ജോയിന്‍സിനോട് പറഞ്ഞു. എന്നാല്‍ ശിക്ഷാ വിധി പ്രഖ്യാപിക്കുന്ന ജൂലെ നാലിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കണമെന്നും ജഡ്ജി പറഞ്ഞു.  കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ ജോയ്‌ന്‌സിന് 28 വയസ്സായിരുന്നു പ്രായമെന്നും ഒമ്പത് വര്‍ഷത്തെ ദാമ്പത്യ ബന്ധത്തില്‍ നിന്ന് അവര്‍ പുറത്തു വന്നതാണെന്നും കൗമാരക്കാരായ സ്‌കൂള്‍ കുട്ടികളുമായുള്ള ബന്ധത്തില്‍ ആഹ്ലാദിച്ചു എന്നും കോടതി മുമ്പ് കേട്ടിരുന്നു. ഒരു അക്കം ഒഴികെ ബാക്കിയെല്ലാം നല്‍കിയ ശേഷം ബോയ് 'എ' അവരുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി സ്‌നാപ്ചാറ്റില്‍ കണക്റ്റുചെയ്തു.അവന്‍ അവള്‍ക്ക് ഉല്ലാസകരമായ വാചകങ്ങള്‍ അയച്ച് ഇരുവരും തമ്മിലുള്ള ബന്ധം ഉഷ്മളമാക്കി. തുടര്‍ന്ന് അവര്‍ രഹസ്യമായി കണ്ടുമുട്ടാന്‍ സമ്മതിച്ചു. വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടശേഷം താന്‍ ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് എ ആണ്‍കുട്ടി അമ്മയോട് കള്ളം പറഞ്ഞു, പകരം ജോയിന്‍സ് അവനെ അവളുടെ ഔഡി എ1 കാറില്‍ തന്റെ വീടിന് സമീപം കൂട്ടിക്കൊണ്ടുപോയി ട്രാഫോര്‍ഡ് സെന്ററില്‍ കൊണ്ടുപോയി 350 പൗണ്ട് ഗൂച്ചി ബെല്‍റ്റ് വാങ്ങി നല്‍കി. തുടര്‍്ന്ന് അവളുടെ ഫ്‌ലാറ്റില്‍ എത്തി അവര്‍ രണ്ടുതവണ ചുംബിക്കുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. അടുത്ത ദിവസം കുട്ടിയുടെ അമ്മ തന്റെ മകന്റെ കഴുത്തില്‍ ഒരു ലൗ ബൈറ്റ് ശ്രദ്ധിച്ചു. അതേപ്പറ്റി ചോദിച്ചപ്പോള്‍ അവന്‍ 'ഒന്നുമില്ല' എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളെപ്പറ്റി പോലീസിന് ഒരു സൂചന ലഭിച്ചു. തുടര്‍ന്ന് ആണ്‍കുട്ടി അവന്റെ അമ്മയോടൊപ്പം സ്‌കൂള്‍ സന്ദര്‍ശിക്കുകയും തന്റെ മകന്‍ ഒരു അദ്ധ്യാപികയ്‌ക്കൊപ്പം രാത്രി ചെലവഴിച്ചുവെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് അവരുടെ വീട്ടിലെത്തി അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 18 വയസ്സിന് താഴെയുള്ള ആരുമായും സമ്പര്‍ക്കം പുലര്‍ത്തരുതെന്ന വ്യവസ്ഥയിലാണ് ജോയിന്‍സിന് ജാമ്യം ലഭിച്ചത്. ജാമ്യത്തില്‍ വഴിയവെ അവര്‍ക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ച് സ്നാപ്ചാറ്റില്‍ 'ബി' എന്ന ആണ്‍കുട്ടി അവര്‍ക്ക് സന്ദേശം അയച്ചപ്പോള്‍ അവള്‍ മാനസികമായി തകര്‍ന്ന് നിലയിലായിരുന്നു. കുട്ടി തന്‍രെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണെന്ന് താന്‍ ആത്മാര്‍ത്ഥമായി കരുതിയെന്ന് ജോയിന്‍സ് പറഞ്ഞു. തുടര്‍ന്ന് സാല്‍ഫോര്‍ഡ് ക്വെയ്സില്‍ ബോയ് ബി അവരെ സന്ദര്‍ശിക്കുകയും അവര്‍ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് അവര്‍ അറസ്റ്റിലാകുകയും കഴിഞ്ഞ വര്‍ഷം നവംബറില്‍ ജാമ്യം ലഭിക്കുന്നതുവരെ അഞ്ച് മാസം കസ്റ്റഡിയില്‍ കഴിയുകയും ചെയ്തു. 2024 ന്റെ തുടക്കത്തില്‍ അവര്‍ പ്രസവിച്ചു. റെബേക്ക ജോയിന്‍സ് ഒരു ലൈംഗിക വേട്ടക്കാരിയാണന്ന് സിപിഎസ് നോര്‍ത്ത് വെസ്റ്റിന്റെ സീനിയര്‍ ക്രൗണ്‍ പ്രോസിക്യൂട്ടര്‍ ജെയ്ന്‍ വില്‍സണ്‍ പറഞ്ഞു. അവര്‍ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുകയും ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. അവരുടെ പെരുമാറ്റം കുട്ടികളില്‍ ശാശ്വതമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കറിപ്പൊടികളില്‍ കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തി; ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് ബ്രിട്ടനില്‍ കര്‍ശന നിയന്ത്രണം

കറിപ്പൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ ഉള്‍പ്പെടെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതോടെ ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിയില്‍ നിരീക്ഷണം കര്‍ശനമായി യുകെ വാച്ച്ഡോഗ്. രണ്ട് ബ്രാന്‍ഡുകള്‍ക്കെതിരായ ആരോപണത്തെത്തുടര്‍ന്നാണ് നടപടി. ഇതോടെ ബ്രിട്ടനില്‍ എല്ലാ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെയും സൂക്ഷ്മപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.  ക്യാന്‍സറിന് കാരണമാകുന്ന കീടനാശിനിയായ എഥിലിന്‍ ഓക്‌സൈഡ് വളരെ ഉയര്‍ന്ന അളവില്‍ കണ്ടതാണ് കടുത്ത നടപടിക്ക് കാരണം. എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ 4 ഉത്പന്നങ്ങളുടെ വില്‍പ്പനയാണ് യുകെയില്‍ നിര്‍ത്തിവച്ചിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം എംഡിഎച്ചിന്റെയും ഒരെണ്ണം എവറസ്റ്റിന്റെയും ആണ്. ന്യൂസീലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓസ്ട്രേലിയ എന്നി രാജ്യങ്ങളും ഈ രണ്ട് ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ബ്രാന്‍ഡുകള്‍ അവകാശപ്പെടുന്നു. കറുവപട്ട, ഗ്രാമ്പൂ, ജാതിക്ക, പെരുംജീരകം, മല്ലി, ഇഞ്ചി, കുങ്കുമപ്പൂവ്, മഞ്ഞള്‍ എന്നിവയ്ക്കാണ് ഇറക്കുമതി നിയന്ത്രണം വരുന്നത്. എതിലിന്‍ ഓക്സൈഡിന്റെ ഉപയോഗം ഇവിടെ അനുവദിക്കില്ല, ഇത് കൂടുതലും കണ്ടെത്തിയിരിക്കുന്നത് ഔഷധസസ്യങ്ങളിലും, സുഗന്ധവ്യഞ്ജനങ്ങളിലുമാണ്, എഫ്എസ്എ ഫുഡ് പോളിസി ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിംസ് കൂപ്പര്‍ വ്യക്തമാക്കി. ഇതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളില്‍ കീടനാശിനി സാന്നിധ്യം പരിശോധിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും എഫ്എസ്എ കൂട്ടിച്ചേര്‍ത്തു.

ഒമ്പത് വര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടിയത് യുകെയിലെ 6,000-ലധികം ബാങ്ക് ശാഖകള്‍; ഏറ്റവുമധികം ശാഖകള്‍ക്ക് ഷട്ടറിട്ടത് ബാര്‍ക്ലേയ്സ് ബാങ്ക്, ബദല്‍ സംവിധാനമായി 'ബാങ്കിങ്ങ് ഹബുകള്‍'

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുളളില്‍ അടച്ചുപൂട്ടിയ യുകെ ബാങ്ക് ശാഖകളുടെ എണ്ണം വെള്ളിയാഴ്ച 6,000 കവിയും. വര്‍ഷാവസാനത്തോടെ ഒരു ശാഖ പോലും ഇല്ലാതെ പൂര്‍ണ്ണായും പ്രവര്‍ത്തനം നിലയ്ക്കുന്ന ബാങ്കുകള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടാകുമെന്നും ഉപഭോക്തൃ ഗ്രൂപ്പായ വിച്ച്?  പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അടച്ചുപൂട്ടലുകളുടെ വലിയ അളവും പ്രാദേശിക കമ്മ്യൂണിറ്റികളില്‍ അവ ഉണ്ടാക്കുന്ന വിനാശകരമായ ആഘാതവും വരുന്ന പൊതു തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് നിസ്സംശയം പറയാം. ബാര്‍ക്ലേയുടെ എട്ട് ശാഖകള്‍ക്ക് കൂടി വെള്ളിയാഴ്ച താഴിടുമ്പോള്‍ 2015 മുതല്‍ രാജ്യത്ത് അടച്ചു പൂട്ടപ്പെട്ട ആകെ ബാങ്ക്് ശാഖകള്‍ 6,005 എണ്ണമാകും.  ഏറ്റവും കൂടുതല്‍ ശാഖകള്‍ അടച്ചത് ബാര്‍ക്ലേയ്സ് ബാങ്കാണ്. അതിന്റെ ഡീകമ്മീഷന്‍ ചെയ്ത ഔട്ട്ലെറ്റുകള്‍ മൊത്തം 1216 എണ്ണം വരും. അതായത് 20 ശതമാനം. അടച്ചുപൂട്ടലുകളുടെ നിരക്ക് 2017-ല്‍ ആണ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ഫോണുകള്‍ വഴിയും ബാങ്കിംഗ് നടത്തുന്നതിന് ഉപഭോക്താക്കള്‍ പരമ്പരാഗത കൌണ്ടര്‍ സേവനങ്ങളെ നിരാകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബാങ്കുകള്‍ തങ്ങളുടെ നെറ്റ്വര്‍ക്കുകള്‍ കുറയ്ക്കുന്നതിനെ ന്യായീകരിക്കുന്നതോടെ, ഏതാനും ആഴ്ചകള്‍ കൂടുമ്പോള്‍ അടച്ചുപൂട്ടലിന്റെ പുതിയ റൗണ്ടുകള്‍ പ്രഖ്യാപിക്കപ്പെടുകയാണ്.  നാറ്റ്വെസ്റ്റില്‍ നിന്ന് 50, ലോയ്ഡ്സില്‍ നിന്ന് 43, ടിഎസ്ബിയില്‍ നിന്ന് 28, ഹാലിഫാക്സില്‍ നിന്ന് 26, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലന്‍ഡില്‍ നിന്ന് 20, ബാര്‍ക്ലേസില്‍ നിന്ന് 14 എന്നിവ ഉള്‍പ്പെടെ 2024 ലെ ബാക്കിയുള്ള 200 അടച്ചുപൂട്ടലുകള്‍ ഇതിനകം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഒമ്പത് വര്‍ഷം മുമ്പ് നിലവിലുണ്ടായിരുന്ന ദേശീയ ശൃംഖലയുടെ 60 ശതമാനത്തിന് തുല്യമാണ് നഷ്ടപ്പെട്ട ശാഖകളുടെ എണ്ണം. ലണ്ടനില്‍, മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ പഴയ സീറ്റായ സെഡ്ജ്ഫീല്‍ഡ് പോലെ എറിത്ത്, തേംസ്മീഡ്, ഡാഗെന്‍ഹാം, റെയിന്‍ഹാം എന്നീ രണ്ട് മണ്ഡലങ്ങള്‍ ബാങ്കിംഗ് ബ്ലാക്ക്സ്പോട്ടുകളായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഡിജിറ്റലായി ബാങ്കിംഗിലേക്ക് മാറിയെങ്കിലും, ഇവ് ആക്‌സസ് ചെയ്യാന്‍ സാധിക്കാത്തവരുടെ എണ്ണം വളരെ കൂടുതലാണ്. അടുത്ത മാസങ്ങളില്‍  പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 200 ബാങ്കിംഗ് ഹബ്ബുകളെങ്കിലും എത്തിക്കാന്‍ അടുത്ത സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് വിച്ച്? പറഞ്ഞു. ഒരു സ്റ്റാന്‍ഡേര്‍ഡ് ബ്രാഞ്ചിന് സമാനമായ രീതിയിലാണ് ഹബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഏത് ബാങ്കിലെയും ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ബില്‍ പേയ്മെന്റുകള്‍ നടത്താനും പതിവ് ഇടപാടുകള്‍ നടത്താനും കഴിയുന്ന പോസ്റ്റ് ഓഫീസ് സ്റ്റാഫ് നടത്തുന്ന ഒരു കൗണ്ടര്‍ സേവനമാണിത്.  കഴിഞ്ഞ വെള്ളിയാഴ്ച, യുകെയുടെ 50-ാമത് ബാങ്കിംഗ് ഹബാണ് പൊതുജനങ്ങള്‍ക്കായി തുറന്നത്. കൂടാതെ രാജ്യവ്യാപകമായി പണത്തിലേക്കുള്ള പ്രവേശനം സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ബാങ്ക് ഫണ്ടഡ് ഓര്‍ഗനൈസേഷനായ ക്യാഷ് ആക്സസ് യുകെ, വര്‍ഷാവസാനത്തോടെ ഇത്  100-ല്‍ എത്താന്‍ ലക്ഷ്യമിടുന്നതായി പറഞ്ഞു. പവര്‍ ഓഫ് അറ്റോര്‍ണി രജിസ്റ്റര്‍ ചെയ്യല്‍ പോലുള്ള ചില ജോലികള്‍ നിര്‍വഹിക്കാന്‍ ഫിസിക്കല്‍ ബ്രാഞ്ചിലേക്ക് വരാന്‍ ഉപഭോക്താക്കളോട് ചില ബാങ്കുകള്‍ ഇപ്പോഴും നിര്‍ബന്ധിക്കുന്നതിനാല്‍ ചില വ്യക്തികള്‍ക്ക് അവരുടെ അടുത്തുള്ള ഔട്ട്ലെറ്റിലേക്ക് ബസിലോ ടാക്‌സിയിലോ ദീര്‍ഘദൂര യാത്രകള്‍ ആവശ്യമായി വരും. ശാഖകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ കുറയുന്നത് തുടരുന്നതിനാല്‍, തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും മികച്ച സേവനം നല്‍കാന്‍ ഞതങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഏറ്റവും കൂടുതല്‍ ശാഖകള്‍ അടച്ചുപൂട്ടിയ വ്യക്തിഗത ബാങ്ക് എന്ന വിശേഷണത്തിന് മറുപടിയായി ബാര്‍ക്ലേസ് പറഞ്ഞു.

More Articles

ഒക്ടോബറില്‍ മൂന്ന് ദിവസം കൂടി പണിമുടക്കാന്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുകള്‍; ഇന്നും നാളെയുമായി നടത്തുന്ന സമരങ്ങളില്‍  പതിവ് ചികിത്സകള്‍ മുടങ്ങും
ജിസിഎസ്ഇ പരീക്ഷ ഫലങ്ങള്‍ പ്രീ പാന്‍ഡമിക് ലെവലിലേക്ക് എത്തുമ്പോള്‍ ഗ്രേഡുകള്‍ കുറയുമെന്ന ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍;  ഉയര്‍ന്ന റാങ്കുകളുടെ എണ്ണത്തില്‍ 3 ലക്ഷത്തോളം കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് ചര്‍ച്ചില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍; 34കാരിക്ക് ഗര്‍ഭപാത്രം നല്‍കിയത് 40കാരിയായ സഹോദരി
വാങ്ങാനാളില്ലാതെ വില്‍ക്കോയുടെ 400 സ്‌റ്റേറുകള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍; മലയാളികളടക്കമുള്ള 12500 ജീവനക്കാരുടെ ജോലിപോകുമെന്ന് ആശങ്ക, പുനര്‍ വിന്യസിക്കണമെന്ന് ആവശ്യം ശക്തം
ലൂസി ലെറ്റ്ബിയുടെ ശിഷ്ടകാലം ഇനി ലൂട്ടനിലെ തടവറക്കുള്ളില്‍; സുരക്ഷാ കാരണങ്ങളാല്‍ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിക്കും; ആത്മഹത്യ സാധ്യതയുള്ളതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം
യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി ലെസ്റ്റര്‍ മലയാളിയുടെ ഭാര്യയുടെ അപ്രതീക്ഷിത വിയോഗം; 38 കാരിയായ അക്ഷധ ശിരോദ്കറിന്റെ മരണം നാലു വയസ്സ് മാത്രം പ്രായമുള്ള മകനെയും ഭര്‍ത്താവ് ദില്‍ജിത്തിനെയും തനിച്ചാക്കി
മാരകമായ കോവിഡ് വകഭേദം പിറോളയുടെ നാല് ലക്ഷണങ്ങള്‍ ഇവയാണ്.... രോഗത്തിന് നിലവിലെ ആന്റിബോഡിയും വാക്‌സിനുകളും ഫലവത്താകില്ല, ആശങ്കയോടെ ആരോഗ്യ വിദഗ്ധര്‍
നാറ്റ്വെസ്റ്റിനും കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയും അടക്കമുള്ള ലെന്‍ഡര്‍മാര്‍ക്ക് പിന്നാലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് നേഷന്‍വൈഡും; പുതിയ നിരക്കുകള്‍ നാളെ മുതല്‍ ലഭ്യമാകും

Most Read

British Pathram Recommends