18
MAR 2021
THURSDAY
1 GBP =105.65 INR
1 USD =83.48 INR
1 EUR =90.65 INR
breaking news : കറിപ്പൊടികളില്‍ കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തി; ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് ബ്രിട്ടനില്‍ കര്‍ശന നിയന്ത്രണം >>> പ്രസ്റ്റണ്‍ കോളേജ് ക്യാമ്പസില്‍ ഇന്റര്‍മിഡിയറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഈ മാസം 25ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 6 വരെ, സംഘാടകരായി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ മലയാളി അസോസിയേഷന്‍  >>> നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു >>> പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത് >>> മാഞ്ചെസ്റ്ററിൽ മലയാളി നഴ്‌സുമാരുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങി! വിതംഷാ ഫോറം സെന്ററിൽ നാളെ രാവിലെ എട്ടുമണി മുതൽ രജിസ്‌ട്രേഷൻ, എഡ്യുക്കേഷൻ സെഷനുകളിൽ നഴ്‌സുമാരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും; കേരള നഴ്‌സസ് യുകെയുടെ പ്രഥമ കൺവെൻഷൻ >>>
Home >> TECHNOLOGY

TECHNOLOGY

ഇനി വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാം, വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇങ്ങനെ

നിങ്ങള്‍ ഉപയോഗിക്കുന്ന പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന് ഇടയ്‌ക്കെങ്കിലും ഒരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ടോ? ഇതാ ഉപയോക്താക്കളുടെ ആ ആഗ്രഹം വാട്‌സ്ആപ്പ് മനസ്സിലാക്കിയിരിക്കുകയാണ്. വാട്സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്ഡേറ്റ്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണ് എന്നാണ് പുറത്ത് വരുന്ന വിവരം. പരമ്പരാഗതമായ പച്ച നിറത്തിലുള്ള തീമിന് പകരം പുതിയ നിറങ്ങള്‍ ഇഷ്ടാനുസൃതം സെറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുമെത്തും. ആപ്പ് പതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോഴാകും ഫീച്ചര്‍ ലഭ്യമാകുക. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ആപ്പിന്റെ പ്രൈമറി ബ്രാന്‍ഡിങ് നിറത്തില്‍ മാറ്റം വരുത്തുന്നതില്‍ പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നീല നിറത്തിലുള്ള ചാറ്റ് ബബിളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു.

വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് വീഡിയോ ഓഡിയോ കോളുകളില്‍ പുത്തന്‍ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ ഒരുങ്ങുന്നു. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി വാട്ട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്  ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോള്‍ ബാറുള്ളത്. പുതിയ അപ്‌ഡേഷനിലൂടെ മെയിന്‍ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനാകും. ആന്‍ഡ്രോയിഡിലും വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് .ആപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്ട്‌സാപ്പ്  അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്‌സാപ്പെത്തിയത് കഴിഞ്ഞിടെയാണ്. വാട്ട്‌സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്‌സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ  കോള്‍ ചെയ്യാനാകും.  ഗൂഗിള്‍ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ വന്നിരിക്കുന്നത്.

എക്‌സ് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു, കാരണം ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചത്!!!

സമൂഹത്തിന് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നതും ഗുണകരുവുമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യുക കമ്പനികള്‍ പതിവാണ്. ഇത്തരത്തില്‍ ഇക്കുറി സോഷ്യല്‍ മീഡിയ ആപ്പായ 'എക്‌സ്' നീക്കം ചെയ്തത് രണ്ട് ലക്ഷത്തോളം അക്കൗണ്ടുകളാണ്. അനുവാദമില്ലാതെ നഗ്നത പ്രദര്‍ശിപ്പിക്കല്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍ എന്നിവ പങ്കുവെച്ചെതിന്റെ ഭാഗമായാണ് ഈ രണ്ട് ലക്ഷത്തോളം അക്കൗണ്ടുകള്‍ എക്‌സ് നീക്കം ചെയ്തിരിക്കുന്നത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 1303 ഇന്ത്യന്‍ അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ 1,85,544 അക്കൗണ്ടുകളാണ് എക്സ് നിരോധിച്ചത്. നിശ്ചിത ഇടവേളകളില്‍ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ എക്സ് പുറത്തിറക്കുന്ന വിവരങ്ങളിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നിന്ന് എക്‌സിന് ലഭിച്ചത്. അക്കൗണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും 118 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നിന്നും നാല് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കാലയളവില്‍ 212627 അക്കൗണ്ടുകളാണ് എക്‌സ് നിരോധിച്ചത്.

ഇനി സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം, പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍

സെര്‍ച്ചില്‍ വരുന്ന ലിങ്കുകള്‍ ഓപ്പണ്‍ ചെയ്ത് വെബ്സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴി് ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്ന രീതി അവതരിപ്പിച്ച് ഗൂഗിള്‍. ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ ലഭിക്കും. ഇവിടെ നിന്ന് ലിങ്കുകള്‍ കോപ്പി ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യാം. ഈ വിവരം ആന്‍ഡ്രോയിഡ് പൊലീസ്' സ്ഥാപകനായ ആര്‍ട്ടെം റുസാകോവ്‌സ്‌കിയാണ് എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ ലിങ്കുകളും ഇതുപോലെ കോപ്പി ചെയ്യാനാകില്ല. ഏതെങ്കിലും ആപ്പിലേക്ക് റീ ഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍ ഇങ്ങനെ കോപ്പി ചെയ്യാനാകില്ല. വെബ് ഉപഭോക്താക്കള്‍ക്ക് സെര്‍ച്ച് റിസല്‍ട്ടിനൊപ്പമുള്ള ത്രീ ഡോട്ട് മെനുവില്‍ നിന്ന് നേരിട്ട് ലിങ്കുകള്‍ കോപ്പി ചെയ്യാനാകും. ലിങ്കുകള്‍ക്ക് മേല്‍ റൈറ്റ് ക്ലിക്ക് ചെയ്താലും ലിങ്ക് അഡ്രസ് കോപ്പി ചെയ്യാനാകും . ഇന്റര്‍നെറ്റിലെ പരസ്യ വരുമാനത്തില്‍ കൂടുതലും ഗൂഗിളിനാണ് ലഭിക്കുക. കമ്ബനിയുടെ പ്രധാന സേവനങ്ങളായ സെര്‍ച്ച്, യൂട്യൂബ്, ജിമെയില്‍ തുടങ്ങിയവ സൗജന്യമായാണ് ഇപ്പോള്‍ നല്‍കുന്നത്.

വാട്‌സ്ആപ്പില്‍ അടിപൊളി സുരക്ഷാ ഫീച്ചര്‍!!! ഇനി അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ എടുക്കുന്നത് തടയും

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പിക്കാന്‍ സ്ഥിരമായി സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ വാട്‌സ്ആപ്പിന്റെ പുതിയൊരു ഫീച്ചറാണ് പുറത്ത് വരുന്നത്. ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ ഫീച്ചര്‍ വന്നിരിക്കുന്നത്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്ന ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പ്രൊഫൈല്‍ ഫോട്ടോകള്‍ സേവ് ചെയ്യാനോ അവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാനോ കഴിയില്ല. മറ്റ് ഡിവൈസുകള്‍ ഉപയോഗിച്ചോ ക്യാമറകള്‍ മുഖേനയോ ചിത്രം പകര്‍ത്താമെങ്കിലും, ആപ്പിനുള്ളിലെ സ്‌ക്രീന്‍ഷോട്ട് ഫീച്ചര്‍ ബ്ലോക്ക് ചെയ്യുന്നത് ദുരുപയോഗം തടയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാം, പുതിയ പ്രഖ്യാപനവുമായി ഇലേണ്‍ മസ്‌ക്

എക്‌സ് ഉപയോക്താക്കള്‍ക്ക് പുതിയ പ്രഖ്യാപനവുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാമെന്നാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. എക്‌സില്‍ മോണിറ്റൈസേഷന് തുടക്കമിടുകയാണെന്നു മസ്‌ക് അറിയിച്ചു സഹോദരി ടോസ മസ്‌ക് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് വന്‍ അപ്‌ഡേറ്റ് അറിയിച്ചിരിക്കുന്നത്. പോഡ്കാസ്റ്റുകള്‍ വഴിയും ചെയ്തും പണം നേടാമെന്നാണ് മസ്‌ക് പറയുന്നത്.സിനിമകള്‍ പൂര്‍ണമായും എക്‌സില്‍ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ ഓഡിയന്‍സ് സംവിധാനം എക്‌സില്‍ കൊണ്ടുവരുമെന്നും മസ്‌ക് വ്യക്തമാക്കി . പരസ്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് എ ഐ യുടെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയന്‍സ്. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്‌സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.

ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍, രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്

ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. 2022 ല്‍ യുഎസില്‍ ആദ്യമായി അവതരിപ്പിച്ച ഗൂഗിള്‍ വാലറ്റ് രണ്ട് വര്‍ഷത്തിനുശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഡിജിറ്റല്‍ പെയ്‌മെന്റ്കള്‍ അടക്കം ചെയ്യാനാണ് യുഎസില്‍ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നത് എങ്കിലും ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ ചെയ്യാനല്ല ഉപയോഗിക്കുക. ഉപഭോക്താക്കളുടെ രേഖകള്‍ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാന്‍ അനുവദിക്കുന്ന ഡിജിറ്റല്‍ പേഴ്‌സ് ആണ് ഗൂഗിള്‍ വാലറ്റ്. ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ബോര്‍ഡിങ് പാസ്സുകള്‍, ട്രെയിന്‍ /ബസ് ടിക്കറ്റുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഓണ്‍ലൈനായിഎടുക്കുന്ന സിനിമാ ടിക്കറ്റുകള്‍,റിവാര്‍ഡ് കാര്‍ഡുകള്‍ തുടങ്ങിയവയൊക്കെ സൂക്ഷിച്ചുവെക്കാന്‍ ഗൂഗിള്‍ വാലറ്റില്‍ സാധിക്കും. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കോണ്‍ടാക്ട് ലെസ്സ് പെയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുന്ന ഗൂഗിള്‍ വാലറ്റില്‍ ഗൂഗിള്‍ പേ പോലെ യുപിഐ സേവനം ലഭ്യമല്ല. ഗൂഗിളുമായി പി വി ആര്‍ ഇനോക്‌സ്, മേക്ക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ,ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിഎംഡബ്ലിയു, ഫ്‌ലിപ്കാര്‍ട്ട്, പൈന്‍ ലാബ്‌സ്, കൊച്ചി മെട്രോ, അബിബസ് തുടങ്ങി ഇരുപതോളം സ്ഥാപനങ്ങള്‍ വാലറ്റിനു വേണ്ടി സഹകരിക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഗൂഗിള്‍ വാലറ്റുമായി സഹകരിക്കുകയും ചെയ്യും.

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം

ഇനി മുതല്‍ ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറില്‍. ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രം, നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം

നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമിന്റെ ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ അവതരണം. കട്ടൗട്ട്‌സ്, ഫ്രെയിംസ്, റിവീല്‍, ആഡ് യുവേഴ്‌സ് മ്യൂസിക് തുടങ്ങിയ സ്റ്റിക്കറുകളാണ് ഉപയോക്താക്കള്‍ക്കായി ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സ്റ്റോറി ക്രിയേറ്റ് ചെയ്യുമ്പോള്‍ സ്റ്റിക്കര്‍ ടാബില്‍ നിന്നും റിവീല്‍ സ്റ്റിക്കര്‍ എടുക്കാം. സ്റ്റോറിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചന നല്‍കിയിട്ട് വേണം സ്റ്റോറി പോസ്റ്റ് ചെയ്യാന്‍. ബ്ലര്‍ ആയാണ് സ്റ്റോറി പോസ്റ്റാവുന്നത്. ഡിഎം ചെയ്തവര്‍ക്ക് മാത്രമേ സ്റ്റോറി കാണാന്‍ കഴിയൂ. ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന് തുടക്കമിടാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ഫ്രെയിംസാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍. ചിത്രങ്ങളെ വെര്‍ച്വല്‍ പോളറോയ്ഡ് ചിത്രമാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. യഥാര്‍ത്ഥ പോളറോയ്ഡ് ചിത്രങ്ങള്‍ കുറച്ചു നേരം ഇളക്കിയാല്‍ മാത്രമേ ഇവ ക്ലീയറാകൂ. ഫോണ്‍ ഇളക്കുകയോ ഷേക്ക് ടു റീവില്‍ ബട്ടന്‍ ടാപ്പ് ചെയ്യുകയോ ചെയ്താലേ ഈ ചിത്രം കാണാനുമാവൂ. സ്റ്റിക്കറിലേക്ക് മാറ്റുമ്‌ബോള്‍ തന്നെ ഓട്ടോമാറ്റിക്കായി ചിത്രം പകര്‍ത്തിയ തീയതിയും സമയവും അതില്‍ ചേര്‍ക്കപ്പെടും. ഇതിനൊക്കെ അടിക്കുറിപ്പ് നല്‍കാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഇനി യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണോ? പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകള്‍' ഇനി അതും പറഞ്ഞ് തരും

ടെക്‌നോളജി അങ്ങ് ടോയ്‌ലെറ്റ് വരെ എത്തിയിരിക്കുകയാണ്. ചൈനയില്‍ ബീജിങ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളില്‍ പുരുഷന്മാര്‍ക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ടോയ്‌ലെറ്റ് ആരോഗ്യ കാര്യങ്ങള്‍ക്ക് കൂടി ശ്രദ്ധ കൊടുക്കുന്ന ടെക്‌നോളജിയാണ് ഒരുക്കിയിരിക്കുന്നത്. യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണമെങ്കില്‍ പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകളെ' ആശ്രയിച്ചാല്‍ മതിയാകും. മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ആണ് ചൈനയില്‍ ആരംഭിച്ചിരിക്കുന്നത്. ഈ പബ്ലിക് ശുചിമുറിയിലെ സ്മാര്‍ട്ട് യൂറിനലുകള്‍ പല തരത്തിലുള്ള പരിശോധനകള്‍ നടത്തി തരും. സ്വകാര്യ കമ്പനി വഴിയാണ് ഇത് നടപ്പാക്കുന്നത്. അതിനാല്‍ ഇതിന് ചെറിയൊരു തുക ഉപഭോക്താവ് നല്‍കണം. ഏതാണ്ട് 20 യുവാന്‍ അതായത് 230 ഇന്ത്യന്‍ രൂപയാണ് ഇതിന് നല്‍കേണ്ടി വരുന്ന ചാര്‍ജ്. വീചാറ്റിലൂടെ പണം അടച്ച് ഇവിടെ കയറി മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പരിശോധന ഫലം ഫോണിലേക്ക് എത്തുന്ന വിധമാണ് ഇതിന്റെ സംവിധാനം. ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതിലേക്ക് ഇത്തരം സ്മാര്‍ട്ട് ടോയ്ലറ്റുകള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ശുചിമുറികള്‍ ചൈനയില്‍ ആകമാനം സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി. എന്നാല്‍ ഇവ ഡോക്ടര്‍മാര്‍ക്ക് പകരമല്ലെന്നും ഡോക്ടറുടെ അടുത്തേക്ക് നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനെത്താന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ഇവയുടെ ഉദ്ദേശ്യമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

More Articles

വാട്‌സ്ആപ്പ് കോളിന് ക്ഷണിക്കാന്‍ ഇനി പുതിയ രീതി, ലിങ്ക് ക്രിയേറ്റ് ചെയ്ത ശേഷം മറ്റുള്ളവരെ കോളിലേക്ക് ക്ഷണിക്കുന്ന പുതിയ രീതി പരീക്ഷിച്ച് വാട്‌സ്ആപ്പ്...
അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നോക്കിയയുടെ ലോഗോയില്‍ മാറ്റം, പ്രത്യേക കളര്‍ സ്‌കീം ഇല്ലാതെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ലോഗോയില്‍ ഉചിതമായ നിറം മാറ്റും...
അകലെ ആണെങ്കിലും ചുംബനം ചുംബനം തന്നെ; കമിതാക്കള്‍ക്ക് ദൂരെ നിന്നും ചുംബിക്കാവുന്ന പുതിയ സാങ്കേതികവിദ്യ കണ്ടെത്തി ചൈനീസ് സര്‍വ്വകലാശാല...
ഇനി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളിലെ അനാവശ്യ വസ്തുക്കള്‍ നിങ്ങള്‍ക്ക് തന്നെ നീക്കം ചെയ്യാം, ഗൂഗിള്‍ പിക്‌സലിന്റെ മാജിക് ഇറേസര്‍ ഇങ്ങനെ...
യൂട്യൂബ് മ്യൂസിക്കിന്റെ 'ക്രിയേറ്റ് വീഡിയോ ഫീച്ചര്‍', ഇനി ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റേഡിയോ സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കാം...
വാട്‌സ്ആപ്പില്‍ അയച്ച മെസേജില്‍ എന്തെങ്കിലും എഡിറ്റ് ചെയ്യണമെന്നുണ്ടോ? ഇതാ അതിനുള്ള ഓപ്ഷനും അടുത്ത് തന്നെ വാട്‌സ്ആപ്പ് തരും...
ഇനി ബുക്ക് ചെയ്ത ഫ്‌ലൈറ്റ് ടിക്കറ്റോ ബസ് ടിക്കറ്റോ റദ്ദാക്കിയാല്‍ പണം നഷ്ടമാകില്ല, പുതിയ സേവനം അവതരിപ്പിച്ച് പേടിഎം...
വാട്‌സ്ആപ്പ് ബിസിനസില്‍ കമ്മ്യൂണിറ്റി ഫീച്ചര്‍ അവതരിപ്പിക്കാുന്നു, വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വേണ്ടി പുതിയ പദ്ധതികള്‍ ഒരുങ്ങുന്നു...

Most Read

British Pathram Recommends