18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.38 INR
1 EUR =89.76 INR
breaking news : അടുത്ത് സിനിമകള്‍ ചെയ്യുന്നുണ്ടോ എന്ന് കാവ്യയോട് ആരാധകന്‍, കാവ്യയുടെ മറുപടി ഇങ്ങനെ, ഒടുവില്‍ മലയാളികള്‍ സ്ഥിരമായി ചോദിക്കുന്ന ആ ചോദ്യത്തിന് ഉത്തരമായി >>> വിവാഹം തീര്‍ത്തും പരമ്പരാഗത ലുക്കില്‍, വിവാഹത്തിന് മുന്‍പുള്ള പ്രീ വെഡ്ഡിങ് പാര്‍ട്ടിയില്‍ രാജകുമാരിയെ പോലെ ലഹങ്കയില്‍ സുന്ദരിയായി മാളവിക, ജയറാമിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറല്‍  >>> കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ >>> 'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം >>> ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും >>>
Home >> HOT NEWS
യുകെ.യിലെ കാര്‍ മോഷണ സംഘങ്ങള്‍ പയറ്റുന്നത് ജിപിഎസ് ജാമറുകള്‍, കമ്പ്യൂട്ടര്‍ ഹാക്കിംഗ് കിറ്റുകള്‍, ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഹൈടെക് തന്ത്രങ്ങള്‍! ഓരോ ദിവസവും 356 കാറുകള്‍ വീതം മോഷ്ടിക്കപ്പെടുമ്പോള്‍ പോലീസ് കാഴ്ചക്കാരാകുന്നു

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-21

ബ്രിട്ടനിലെ പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്ത്രം പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് നേരിട്ട് വന്ന് അന്വേഷണം പോലും നടത്തിയില്ലെന്നായിരുന്നു വിവരാവകാശ രേഖകള്‍ പ്രകാരം പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം കാര്‍ മോഷണം പോകാതെ നോക്കുക എന്ന വലിയ ഉത്തരവാദിത്തം ആണ് കാര്‍ ഉടമകള്‍ക്കുള്ളത്. എന്നാല്‍ കാര്‍ മോഷണം തടയുക എന്നത് നിലവിലെ സാഹചര്യത്തില്‍ അതീവ ദുഷ്‌കരമായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. 

യുകെയില്‍ ഓരോ 240 സെക്കന്‍ഡിലും ഒരു കാര്‍ വീതം മോഷ്ടിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍. ഇവയില്‍ പലതിും കമ്പ്യൂട്ടര്‍ ഹാക്കിംഗ് ഉപകരണങ്ങള്‍, ജിപിഎസ് ജാമറുകള്‍, ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഹൈടെക് റോബറി കിറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന മോഷണങ്ങളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ കുതിച്ചുയരുന്നതിനാല്‍, എല്ലാ ഡ്രൈവര്‍മാരെയും പോക്കറ്റിടിക്കുന്ന ഒരു പകര്‍ച്ചവ്യാധിയുടെ പിടിയിലാണ് രാജ്യത്തെ കാര്‍ ഉടമകളെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കാര്‍ മോഷണങ്ങളുടെ വര്‍ദ്ധനവ് കാര്‍ ഇന്‍ഷുറന്‍സിന്റെ  നിരക്കുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ 58 ശതമാനം വര്‍ദ്ധനയെത്തുടര്‍ന്ന് ശരാശരി ക്വോട്ട് ഇപ്പോള്‍ 995 പൗണ്ട് ആയി ഉയര്‍ന്നതായി വില താരതമ്യം സൈറ്റ് കണ്‍ഫ്യൂസ്ഡ്.കോമിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഡ്രൈവേഴ്സ് ഇന്‍സ്ട്രക്ടേഴ്സ് അസോസിയേഷന്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷം 130,000-ലധികം കാറുകള്‍ മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്, അതായത് മണിക്കൂറില്‍ 15 എന്ന നിരക്കില്‍!  2022-ല്‍ മോഷ്ടിക്കപ്പെട്ട 72,000 ന്റെ ഇരട്ടിയാണിത്.

കിഴക്കന്‍ യൂറോപ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രൈം ഗ്രൂപ്പുകള്‍ക്ക്, വിന്‍ഡോ തകര്‍ക്കുക, തീ കത്തിക്കുക തുടങ്ങിയ പരമ്പരാഗത മോഷണ തന്ത്രങ്ങള്‍ ഒന്നും പയറ്റാതെ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു കാര്‍ തട്ടിയെടുക്കാന്‍ കഴിയും. അവരുടെ രീതികള്‍ വളരെ സങ്കീര്‍ണ്ണമായിരിക്കുന്നതിനാല്‍ തന്നെ പോലീസിന് പലപ്പോഴും ഫോറന്‍സിക് തെളിവുകളും ലഭിക്കില്ല. 

ക്രിമിനലുകള്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ എന്നത് മോഷ്ടിച്ച വാഹനം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ഉടമകളെയും സുരക്ഷാ സ്ഥാപനങ്ങളെയും അറിയിക്കാനുള്ള ജിപിഎസ് സംവിധാനം ഡിസേബിള്‍ ചെയ്യുക എന്നതാണ്. കീ കോഡ്-ഗ്രാബിംഗ് കിറ്റുകള്‍ വഴി വിദൂരമായി ഇലക്ട്രോണിക് കീ ഫോബുകള്‍ ഹാക്ക് ചെയ്യാന്‍ മോഷണ സംഘങ്ങള്‍ക്ക് സാധിക്കും. നിരവധി ആഡംബര കാറുകളില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് കീ സിസ്റ്റങ്ങള്‍ ഹാക്ക് ചെയ്യാന്‍ റിലേ ആക്രമണ ഡിവൈസുകള്‍ അവരെ സഹായിക്കുന്നു. അതുവഴി അവര്‍ക്ക് വാഹനമോടിക്കുന്നതിന് മുമ്പ് ഡോറുകള്‍ അണ്‍ലോക്ക് ചെയ്യാനും എഞ്ചിന്‍ ഓണാക്കാനും കഴിയും.

കൂടാതെ 'CAN ഇഞ്ചക്ഷനുകള്‍ എന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും പുതിയ ഗാഡ്ജെറ്റ് വഴി, കീ ആവശ്യമില്ലാതെ തന്നെ ഒരു കാറിന്റെ സെന്‍ട്രല്‍ കണ്‍ട്രോള്‍ നെറ്റ്വര്‍ക്കിലേക്ക് ഹാക്ക് ചെയ്യാനുള്ള അവസരം കള്ളന്മാര്‍ക്ക് നല്‍കുന്നു.

മോഷ്ടിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദിഷ്ട കാര്‍ മോഡലുകള്‍ക്കായി തിരയാന്‍ സംഘങ്ങള്‍ ഡ്രോണുകള്‍ പോലും ഉപയോഗിക്കുന്നു എന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. മോഷണങ്ങള്‍ നടത്തുമ്പോള്‍ കാണുന്നവരെ കബളിപ്പിക്കാന്‍ കുറ്റവാളികള്‍ ഹൈ-വിസ് ജാക്കറ്റുകള്‍ ധരിക്കുന്നതും പതിവാണ്. 

കുറ്റവാളികള്‍ക്ക് ഇത് വളരെ ലാഭകരമായ ഒരു പണിയാണെന്ന് സുരക്ഷാ സ്ഥാപനമായ ട്രാക്കറിന്റെ പോലീസ് ലെയ്സന്‍ തലവനായ റിട്ടയേര്‍ഡ് ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് ക്ലൈവ് വെയ്ന്‍ പറഞ്ഞു. ''കിഴക്കന്‍ യൂറോപ്പില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു പ്രത്യേക പ്രശ്‌നമുണ്ട്, കാരണം യൂറോപ്പിലും പ്രത്യേകിച്ച് യുകെയിലും മോഷണങ്ങള്‍ സംഘടിപ്പിക്കുന്ന ധാരാളം ക്രിമിനല്‍ സംഘങ്ങള്‍ അവിടെയുണ്ട്. അവര്‍ ക്ൃത്യത്തിനായി പ്രാദേശിക കുറ്റവാളികളെ ഉപയോഗിക്കും, അവര്‍ക്ക് പുറത്ത് പോകാനും ഒരു വാഹനം മോഷ്ടിക്കാനും താരതമ്യേന ചെറിയ തുക നല്‍കും. മോഷ്ടിച്ച വാഹനം ഒരു തുറമുഖത്തേക്ക് പോകും, തുടര്‍ന്ന് ഒരു ഷിപ്പിംഗ് കണ്ടെയ്നറില്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കും.
അല്ലെങ്കില്‍ ഭാഗങ്ങളായി പൊട്ടിച്ച് ഇവിടെയോ വിദേശത്തോ വില്‍ക്കും. കഴിഞ്ഞ വര്‍ഷം, ഞങ്ങള്‍ കണ്ടെടുത്ത വാഹനങ്ങളില്‍ 93 ശതമാനവും താക്കോല്‍ ഇല്ലാതെ മോഷ്ടിക്കപ്പെട്ടവയാണ്. മാര്‍ച്ചില്‍, ഞങ്ങള്‍ കണ്ടെടുത്ത എല്ലാ വാഹനങ്ങളുടെയും 100 ശതമാനവും താക്കോല്‍ ഇല്ലാതെയാണ് എടുത്തത്.''അദ്ദേഹം പറഞ്ഞു. 

50,000 പൗണ്ടിനും 120,000 പൗണ്ടിനും ഇടയില്‍ വിലമതിക്കുന്ന കാറുകളാണ് അല്‍ബേനിയന്‍ സംഘങ്ങള്‍  ലക്ഷ്യമിടുന്നതെന്ന് സറേയിലെ പോലീസും ക്രൈം കമ്മീഷണറുമായ ലിസ ടൗണ്‍സെന്‍ഡ് പറയുന്നു. ''കീലെസ് കാര്‍ മോഷണത്തില്‍ വന്‍ വര്‍ധനവ് ഞങ്ങള്‍ കണ്ടു. നിരവധി മോഷ്ടാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുന്നതില്‍ ഞങ്ങള്‍ വളരെ വിജയിച്ചു. എന്നാല്‍ ഇത് ഒരു വെല്ലുവിളിയാണ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ നഷ്ടം നികത്താന്‍ ശ്രമിക്കുമ്പോള്‍ പ്രീമിയങ്ങള്‍ വര്‍ദ്ധിക്കുന്നതിലും ഇത് സ്വാധീനം ചെലുത്തുന്നു''. അവര്‍ പറഞ്ഞു.

ഗില്‍ഡ്ഫോര്‍ഡ് ക്രൗണ്‍ കോര്‍ട്ടില്‍ കഴിഞ്ഞ മാസം, 53 കാര്‍ മോഷണ കേസുകളിലായി പെറി ലവ്ജോയ്, 29, ലൂക്ക് ജാക്സണ്‍, 28, ബില്ലി ഹാരിസണ്‍, 30, ഹാരി സെയില്‍സ്, 28 എന്നീ പ്രതികളെ മൂന്നര വര്‍ഷം വീതമാണ് കോടതി ജയിലിലടച്ചത്. 

ഉടമയുടെ വീടിനുള്ളില്‍ നിന്ന് ഒരു പ്രധാന സിഗ്‌നല്‍ ഹൈജാക്ക് ചെയ്ത ശേഷം ബാലക്ലാവ ധരിച്ച സംഘം ബെന്റ്‌ലിയുമായി ഒളിച്ചോടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്  ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ടത്. രണ്ട് ഉപകരണങ്ങളാണ് സംഘം ഇതിനായി ഉപയോഗിച്ചത്. ഒന്ന് കാറിനടുത്തും മറ്റൊന്ന് വീടിനടുത്തും. ഇത് ഉപയോഗിച്ച് സിഗ്‌നല്‍ കണ്ടെത്തുകയും അത് പകര്‍ത്തുകയും കീ ഫോബിനും കാറിന്റെ ആന്തരിക കമ്പ്യൂട്ടറിനുമിടയില്‍ റിലേ ചെയ്യുകയും ചെയ്യുന്നു, ഇതിലൂടെ മോഷ്ടാക്കള്‍ക്ക് കാര്‍ അണ്‍ലോക്ക് ചെയ്യാനും ഓടിക്കാനും സാധിക്കും. എന്തായായും പുറത്തു വരുന്ന റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നത് യുകെയിലെ കാര്‍ ഉടമകള്‍ക്ക് വരും നാളുകള്‍ ഉറക്കമില്ലാത്തത് ആയിരിക്കും എന്നു തന്നെയാണ്. 

More Latest News

അടുത്ത് സിനിമകള്‍ ചെയ്യുന്നുണ്ടോ എന്ന് കാവ്യയോട് ആരാധകന്‍, കാവ്യയുടെ മറുപടി ഇങ്ങനെ, ഒടുവില്‍ മലയാളികള്‍ സ്ഥിരമായി ചോദിക്കുന്ന ആ ചോദ്യത്തിന് ഉത്തരമായി

ഇന്നലെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് എത്തിയ താരങ്ങളില്‍ ഏറ്റവും തിളങ്ങിയത് ദിലീപും കുടുംബവുമായിരുന്നു. മകള്‍ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഭാര്യ കാവ്യയ്ക്കുമൊപ്പം ദിലീപ് എത്തിയപ്പോള്‍ മീഡിയ മുഴുവനും ഇവര്‍ക്ക് പിന്നാലെ ആയിരുന്നു. മീനാക്ഷി പതിവ് പോലെ മീഡിയയ്ക്ക് അധികം മുഖം കൊടുക്കാതെ നടന്നപ്പോള്‍ അനുജത്തി മഹാലക്ഷ്മി മീഡിയയോട് ഹായ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മഹാലക്ഷ്മിയുടെ കൈവിടാതെ ഒപ്പം തന്നെ ഉണ്ടായിരുന്നു കാവ്യ.  കാവ്യയെ അടുത്ത കണ്ട വ്യക്തി എന്നാണ് സിനിമയിലേക്കെന്നും അടുത്ത് തന്നെ സിനിമയില്‍ വരുമോ എന്നുമെല്ലാം ചോദിക്കുന്നുണ്ട്. പക്ഷെ അതിനൊന്നും ഇല്ലെന്നായിരുന്നു കാവ്യയുടെ മറുപടി. മകളെ നോക്കുന്ന തിരക്കിലാണോയെന്ന് ചോദിക്കുമ്പോള്‍ അതെയെന്നായിരുന്നു കാവ്യയുടെ മറുപടി. സോഷ്യല്‍ മീഡിയ നിറയെ ഇപ്പോഴും പുകഴ്തുന്നത് കാവ്യയുടെ സൗന്ദര്യത്തെ ആണ്. കാവ്യ വീണ്ടും സുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. എന്തായാലും വളരെ നാളായി മലയാളികള്‍ ആഗ്രഹിക്കുന്ന ഒന്നാണ് കാവ്യയുടെ തിരിച്ചുവരവ്. പക്ഷെ അടുത്തൊന്നും കാവ്യ സിനിമയിലേക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

വിവാഹം തീര്‍ത്തും പരമ്പരാഗത ലുക്കില്‍, വിവാഹത്തിന് മുന്‍പുള്ള പ്രീ വെഡ്ഡിങ് പാര്‍ട്ടിയില്‍ രാജകുമാരിയെ പോലെ ലഹങ്കയില്‍ സുന്ദരിയായി മാളവിക, ജയറാമിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ വൈറല്‍ 

ഇന്നലെയായിരുന്നു നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകള്‍ മാളവിക എന്ന ചക്കിയുടെ വിവാഹം. ഗുരുവായുരമ്പല നടയില്‍ വെച്ച് അച്ഛന്റെ മടിയില്‍ ഇരുന്ന മാളവികയുടെ കഴുത്തില്‍ നവീന്‍ താലി ചാര്‍ത്തി. തീര്‍ത്തും പരമ്പരാഗത രീതിയിലായിരുന്നു മാളവികയുടെ വേഷം. ഇതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മാളവികയുടെ പ്രീ വെഡ്ഡിങ് വീഡിയോ ആണ് വൈറലാകുന്നത്. വിവാഹത്തലേന്ന് അടിപൊളി ആഘോഷങ്ങള്‍ നടന്നിരുന്നു. വിവാഹത്തലേന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ചേര്‍ന്നാണ് അടിപൊളി പ്രീ വെഡ്ഡിങ് ആഘോഷം. എല്ലാവരും പ്രൗഡഗംഭീരമായ വേഷത്തിലായിരുന്നു എത്തിയത്. കൂട്ടത്തില്‍ വധു മാളവിക ഉള്‍പ്പെടെ സ്ത്രീകള്‍ എല്ലാവര്‍ക്കും ലെഹങ്കയായിരുന്നു വേഷം. പുരുഷന്മാര്‍ക്ക് ഷെര്‍വാണിയും. കാളിദാസിന്റെ വധു താരിണി കലിംഗരായരും വിവാഹത്തില്‍ പങ്കെടുത്തു. സിനിമാ കുടുംബമായ ജയറാമിന്റെ വീട്ടുകാര്‍ക്ക് നൃത്തവും പാട്ടും പുതുമയല്ല എങ്കിലും, വരന്റെ വീട്ടുകാരും ആ വൈബില്‍ ഒത്തുകൂടി. എല്ലാവരും ചേര്‍ന്ന് അടിച്ചുപൊളി പാട്ടിന് ചുവടുകള്‍ തീര്‍ക്കുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യമാണ്.  

കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ

ചില രാജ്യങ്ങളുടെ സംസ്‌ക്കാരമായി മാറിയ ചില വിശ്വാസങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ആര്‍ക്കും ഒരു ഞെട്ടലുണ്ടാകും. കാരണം ഇങ്ങനെയും വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ചിലയിടങ്ങളില്‍ ഓരോ കാര്യങ്ങള്‍ നടക്കുന്നത്. അത്തരത്തില്‍ ജപ്പാനില്‍ 400 വര്‍ഷം പഴക്കമുള്ള ഒരു ചടങ്ങാണ് 'ക്രയിംഗ് ബേബി സുമോ'. ആ വാക്കില്‍ തന്നെ ഇതേ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കരയുന്ന കുഞ്ഞിനെ വെച്ചുള്ള ഒരു മത്സരമാണ് ഇത്. വര്‍ഷങ്ങളായി നടന്നു വരുന്ന ഈ മത്സരം കൊവിഡ് മഹാമാരി സമയത്താണ് നടക്കാതിരുന്നത്. ഇപ്പോഴിതാ ഈ വര്‍ഷത്തെ ആഘോഷം കഴിഞ്ഞ മാസം 28 -ന് ജപ്പാനിലെ ടോക്കിയോയില്‍ നടന്നിരിക്കുകയാണ്. 100 -ലധികം കുട്ടികള്‍ ഈ ഗംഭീരമായ പരിപാടിയില്‍ പങ്കെടുത്തു. കുഞ്ഞിന്റെ കരച്ചില്‍ ''ദുഷ്ടാത്മാക്കളെ അകറ്റുകയും ഭാഗ്യം കൊണ്ടുവരുകയും ചെയ്യുന്നു''എന്നാണ് ജപ്പാനിലെ വിശ്വാസം. ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നതും. സുമോ ഗുസ്തിക്കാരായ ആളുകള്‍ കുട്ടികളെ എടുത്ത് ഉയര്‍ത്തി ഉച്ചത്തില്‍ കരയിക്കാന്‍ ശ്രമിക്കുന്നതാണ് ഈ ചടങ്ങ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതു കുട്ടിയാണോ കൂടുതല്‍ ഉച്ചത്തില്‍ കരയുന്നത് ആ കുട്ടി മത്സരത്തില്‍ ജയിക്കും. മാത്രമല്ല ആ കുട്ടിയുടെ കുടുംബത്തിനും മാതാപിതാക്കള്‍ക്കും കൂടുതല്‍ ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ജപ്പാനില്‍ ഉടനീളം ഈ ചടങ്ങ് സംഘടിപ്പിക്കാറുണ്ടെങ്കിലും ഈ വര്‍ഷത്തെ ഔദ്യോഗിക ചടങ്ങ് നടന്നത് ടോക്കിയോയിലെ ചരിത്രപ്രസിദ്ധമായ സെന്‍സോജി ക്ഷേത്രത്തില്‍ ആണ്. കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സമ്പ്രദായത്തെ ചിലര്‍ ചോദ്യം ചെയ്യുമെങ്കിലും, ഈ പരിപാടി മാതാപിതാക്കളും കാണികളും ഒരുപോലെ വിലമതിക്കുന്നതാണെന്നാണ് പരിപാടി സംഘടിപ്പിച്ച അസകുസ ടൂറിസം ഫെഡറേഷന്റെ ചെയര്‍മാന്‍ ഷിഗെമി ഫുജി പറയുന്നത്.  

'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം

സ്വന്തം ശരീരത്തിലെ മുറിവ് സ്വയം ചികിത്സിച്ച് ഒറാങ്ങുട്ടന്‍. ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഗുനുങ് ലൂസര്‍ നാഷണല്‍ പാര്‍ക്കിലെ ഒറാങ്ങുട്ടന്റെ സ്വയം ചികിത്സ എല്ലാവരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.  കണ്ണിതു താഴെയായി ഉണ്ടായിരുന്ന മുറിവാണ് ഒറാങ്ങുട്ടന്‍ സ്വയം ചികിത്സിച്ചത്. ഉഷ്ണ മേഖലയില്‍ കണ്ടു വരുന്ന അകര്‍ കുനിങ് എന്ന ചെടിയുടെ ഇലകള്‍ വായിലിട്ട് ചവച്ച് കുഴമ്പു രൂപത്തിലാക്കി കണ്ണിന് താഴത്തെ മുറിവില്‍ പുരട്ടുകയായിരുന്നു ഒറാങ്ങുട്ടാന്‍. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ആളുകള്‍ വേദന, വീക്കം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന സസ്യമാണ് അകര്‍ കുനിങ്.  പക്ഷെ ഒരു മൃഗം സ്വന്തം മുറിവ് ഔഷധസസ്യമുപയോഗിച്ച് സ്വയം ചികിത്സിക്കുന്നത് ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരുടെയും വലിയ കുരങ്ങന്‍മാരുടെയും പൊതു പൂര്‍വികനില്‍ നിന്നാവാം ഈ വിദ്യ ഇവര്‍ ആര്‍ജ്ജിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. വലിയ കുരുങ്ങുകള്‍ ഇത്തരത്തില്‍ ഔഷധങ്ങള്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നതിനെ കുറിച്ച് മുന്‍പ് ഗവേഷര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വന്യ ജീവി സ്വയം ചികിത്സിക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. ഒറാങ്ങുട്ടാന്‍ ഇല ചവച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്തെ മുറിവില്‍ പുരട്ടി ഒരു മാസമാവുമ്പോഴേക്കും മുറിവുണങ്ങിയെന്നാണ് സംഘം കണ്ടെത്തിയത്. മറ്റ് ആണ്‍ ഒറാങ്ങുട്ടന്‍മാരുമായുള്ള പോര്‍വിളിക്കിടെ പരിക്കേറ്റതാകാമെന്നാണ് കരുതുന്നത്. അകര്‍ കുനിങ് എന്ന ചെടി പൊതുവെ ഒറാങ്ങുട്ടാന്മാര്‍ ഭക്ഷണമാക്കാറില്ല. ഒറാങ്ങുട്ടാന്‍ ചെടിക്കു ചുറ്റും നടന്ന് ഇലകള്‍ ശേഖരിക്കുന്നതും ചവച്ചരക്കുന്നതും കവിളില്‍ പുരട്ടുന്നതും മുപ്പത് മിനുട്ടോളം തുടരുന്നതും പഠന സംഘം ശ്രദ്ധിച്ചു. ഔഷധ സസ്യമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഒറാങ്ങുട്ടാന്‍ ഈ മരുന്ന് വെച്ചതെന്നും പഠന സംഘം പറയുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ മുറിവുണങ്ങിയുള്ള രോഗശമനവും നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ അടയാളം പോലും ബാക്കിവെക്കാതെ മുറിവ് പൂര്‍ണ്ണമായും ഭേദമായി.

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'പരിശുദ്ധാത്മ അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതല്‍ 19 വരെ ഒരുക്കുന്ന ഓണ്‍ലൈന്‍ റിട്രീറ്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ നേതൃത്വം വഹിക്കും.   'കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു'.ലുക്കാ 4:18   ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH, റവ.ഡോ. ടോം ഓലിക്കരോട്ട്, റവ.ഫാ.ജോ മൂലച്ചേരി V C, ഫാ. ജെയിംസ് കോഴിമല, ഫാ. ജോയല്‍ ജോസഫ്, ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് O C D, ഫാ ഷൈജു കറ്റായത്ത്, റവ.ഫാ. സെബാസ്റ്റ്യന്‍ വെള്ളമത്തറ, ഫാ. ജോണ്‍ വെങ്കിട്ടക്കല്‍, ഫാ.സെബാസ്റ്റ്യന്‍ വര്‍ക്കി CMI, ഫാ. ജോജോ മഞ്ഞളി CMI തുടങ്ങിയ അഭിഷിക്ത ധ്യാനഗുരുക്കള്‍ വിവിധ ദിനങ്ങളിലായി തിരുവചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കും. ചിന്തയിലും, പ്രവര്‍ത്തിയിലും, ശുശ്രൂഷകളിലും കൃപകളുടെയും, നന്മയുടെയും, കരുണാദ്രതയുടെയും അനുഗ്രഹ വരദാനമാണ് പരിശുദ്ധാത്മ അഭിഷേകം. ദൈവീക മഹത്വവും, സാന്നിദ്ധ്യവും അനുഭവിക്കുവാനും, അനുകരണീയമായ ജീവിതം നയിക്കുന്നതിനും ഉള്ള കൃപകളുടെ ശുശ്രുഷകളാണ് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത ധ്യാന പരമ്പരയിലൂടെ വിഭാവനം ചെയ്യുന്നത്. മെയ് 9 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പരിശുദ്ധാത്മ അഭിഷേക ധ്യാനം വൈകുന്നേരം ഏഴര മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച് പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടേ രാത്രി ഒമ്പതു മണിയോടെ അവസാനിക്കും. ദൈവീകമായ പ്രീതിയും, കൃപയും ആര്‍ജ്ജിക്കുവാനും, അവിടുത്തെ സത്യവും നീതിയും മനസ്സിലാക്കുവാനും, അനുഗ്രഹ വേദിയാകുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് - 07848808550 , മാത്തച്ചന്‍ - 07915602258(evangelisation@csmegb.org) ZOOM ID: 5972206305 , PASSCODE - 1947Date & Time: May 9th to 19th From 19:30-21:00  

Other News in this category

  • എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ
  • ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും
  • ഷെഫീല്‍ഡ് സ്‌കൂളില്‍ സ്ത്രീകളെയും കുട്ടിയെയും മൂര്‍ച്ചയുള്ള വസ്തു കൊണ്ട് പരിക്കേല്‍പ്പിച്ച 17 വയസ്സുകാരന്‍ അറസ്റ്റില്‍; കൗമാരക്കാരനെതിരെ മൂന്ന് കേസുകള്‍ ചുമത്തിയതായി പോലീസ്
  • ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രാദേശിക തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ടോറികള്‍ക്ക് കനത്ത തിരിച്ചടി പ്രവചിച്ച് സര്‍വേകള്‍, സുനകിന്റെ നിലയും പരുങ്ങലിലെന്ന് സൂചന
  • വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി
  • നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'....
  • ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍
  • വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ആക്രമണത്തില്‍ 14 കാരന്‍ കൊല്ലപ്പെട്ട സംഭവം; 36 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതി സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള ആള്‍
  • ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍
  • നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
  • Most Read

    British Pathram Recommends