ചിലര്‍ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാകും ഭാഗ്യം വന്നു ചേരുക. ചിലര്‍ പൂര്‍വ്വികര്‍ സമ്പാദിച്ച് വെച്ച അമൂല്യമായ സമ്പത്ത് കണ്ടെത്തി ഒറ്റരാത്രികൊണ്ട് സമ്പന്നരായിട്ടുണ്ട്. ഇതാ അത്തരത്തില്‍ മുത്തച്ഛന്‍ ചെയ്ത ഒരു കാര്യം കൊണ്ട് ലക്ഷങ്ങള്‍ സ്വന്തമാക്കിയ ഒരു വ്യക്തിയാണ് തന്റെ ഭാഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കുന്നത്.
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തച്ഛന്‍ എസ്ബിഐ ബാങ്കിന്റെ ഓഹരി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് കണ്ടതോടെയാണ് ഇദ്ദേഹത്തിന് ഞെട്ടലുണ്ടായത്. ഇന്ന് അതിന്റെ മൂല്യം ഇദ്ദേഹത്തെ ഒരു പണക്കാരനാക്കിയിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 1994ല്‍ 500 രൂപ മുടക്കിയാണ് മുത്തച്ഛന്‍ എസ്ബിഐ ഓഹരികള്‍ വാങ്ങിയത്. പക്ഷെ ഇതിനു ശേഷം ഈ സര്‍ട്ടിഫിക്കറ്റ് എവിടെയാണ് വെച്ചതെന്ന് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും എന്നാണ് ഇദ്ദേഹം പറയുന്നത്. കുട്ടികളുടെ ഡോക്ടര്‍ ആയ ഡോ. തന്‍മയ് മോത്തിവാല ആണ് ഈ കാര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചത്.
ഇപ്പോള്‍ എസ്ബിഐ ഓഹരികള്‍ക്ക് 3.75 ലക്ഷം രൂപ മൂല്യം വരുമത്രേ. ഇക്വിറ്റി കൈവശം വെയ്ക്കുന്നതിന്റെ ശക്തി എന്ന തലക്കെട്ടോടെയാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്. ട്വീറ്റ് ഇങ്ങനെ: 'എന്റെ മുത്തച്ഛന്‍ 1994ല്‍ 500 രൂപ മൂല്യമുള്ള എസ്ബിഐ ഓഹരികള്‍ വാങ്ങിയിരുന്നു. അവര്‍ അത് മറന്നുപോയി. വാസ്തവത്തില്‍, അവര്‍ എന്തിനാണ് ഇത് വാങ്ങിയതെന്നും അവരുടെ കൈവശം ഉണ്ടോ എന്നും അവര്‍ക്ക് അറിയില്ലായിരുന്നു. കുടുംബത്തിന്റെ ആസ്തികള്‍ പരിശോധിക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്. ഡീമാറ്റ് ചെയ്യുന്നതിന് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ഇതിനോടകം തന്നെ അയച്ചുകൊടുത്തു'- തന്‍മയ് മോത്തിവാല കുറിച്ചു.
ആ ഷെയറുകളുടെ നിലവിലെ മൂല്യം എന്താണ് എന്ന് നിരവധിപ്പേരാണ് ചോദിച്ചത്. ഈ ചോദ്യത്തിന് മറുപടിയായി ഡോക്ടര്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റിലാണ് മൂല്യത്തിന്റെ കണക്ക് പുറത്തുവിട്ടത്. 'ഡിവിഡന്റ് ഒഴികെ ഇത് ഏകദേശം 3.75 ലക്ഷം വരും. ഒറ്റനോട്ടത്തില്‍ വലിയ തുകയല്ല, 30 വര്‍ഷത്തിനുള്ളില്‍ 750 മടങ്ങ് വര്‍ധന. അങ്ങനെ നോക്കിയാല്‍ തീര്‍ച്ചയായും വലുതാണ്.'- ഡോക്ടര്‍ പറഞ്ഞു. ഫിസിക്കല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിനുള്ള ദൈര്‍ഘ്യമേറിയ പ്രക്രിയയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
More Latest News
ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍
ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചു: മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ
കാറില്‍ സഞ്ചരിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ശ്വസിക്കുന്നോ? പുതിയ പഠനം ഇങ്ങനെ
ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം
മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
Other News in this category |
||||
|