ബിഗ്ബോസ് സീസണ് ആറില്‍ ഇതുവരെ കാണാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. ഫിസിക്കല്‍ അസോള്ഡ് വളരെ കുറ്റകരമായ തെറ്റാണെന്ന് ഷോയില്‍ ടെുത്ത് പറയാറുണ്ട്. പല വലിയ വഴക്കുകളും കയ്യൈങ്കളി വരെ എത്താറുണ്ടെങ്കിലും പലരും അത് കണ്ട്രോള് ചെയ്യാറാണ് പതിവ്. ഇതിനു മുന്‍പൊരു സീസണില്‍ റോബിന് റിയാസിനെ ഫിസിക്കല്‍ അസോള്‍ട്ട് ചെയ്തെങ്കിലും അത് പറയത്തക്ക അത്രയും വലിയ ഉപദ്രവം ആയിരുന്നില്ല. എന്നാല്‍ ബിഗ്ബോസ് ചരിത്രത്തില്‍ ആദ്യമായി ഇതാ അതും നടന്നിരിക്കുകയാണ്.
കിച്ചണ്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സിജോയുടെ പ്രകോപനത്തിനൊടുവില്‍ റോക്കി സിജോയെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയില്‍ പല്ല് ഇളകിയെന്നാണ് സിജോ ഡോക്ടറോട് പറഞ്ഞത്. റോക്കിയാകട്ടെ കണ്ഫഷന് റൂമില്‍ വന്‍ കരച്ചിലുമാണ്. ഈ സംഭവത്തില്‍ റോക്കിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
ഒരാളുടെ വീക്ക് പോയിന്റ് പ്രസ്സ് ചെയ്തു പ്രവോക് ചെയ്യുക എന്നത് വിജയകരമായ ഒരു ഗെയിം സ്ട്രാറ്റജിയാണ്. സിജോ അതില്‍ വിജയിക്കുകയും റോക്കി തോറ്റെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2 പേരും ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരും.
അതേസമയം, റോക്കിയെ അനുകൂലിക്കുന്നവര്‍ പറയുന്നത് സിജോ തല്ല് ഇരങ്ങുവാങ്ങിയതെന്നാണ്. 'ഒരാളുടെ പേഴ്സണല്‍ സ്പേസില്‍ കേറി വന്നു അയാള്‍ എതിര്‍ത്തിട്ടും അയാള്‍ തല്ലുമെന്ന് പറഞ്ഞിട്ടും അയാളുടെ താടിയിലും ദേഹത്തും പിടിച്ചതിന് അതിനി എത്ര ഗെയിം സ്ട്രാറ്റജി ആണെന്ന് പറഞ്ഞാല്‍ പോലും ആ തല്ല് സിജോ ഇരന്നു വാങ്ങിയതാണ്.' എന്നാണ് റോക്കിയെ അനുകൂലിക്കുന്ന പ്രേക്ഷകര്‍ പറയുന്നത്.