സംസ്ഥാനത്ത് പത്താം ക്ലാസ്സ് പ്ലസ്ടൂ പരീക്ഷകള്‍ ഇന്നും നാളെയും ആയി അവസാനിക്കും. പത്താം ക്ലാസ്സ് പരീക്ഷ ഇന്നും ഹയര്‍സെക്കന്ററി പരീക്ഷ നാളെയും ആണ് അവസാനിക്കുക. മാര്‍ച്ച് നാലിനാണഅ പരീക്ഷ ആരംഭിച്ചത്.
3000 ത്തോളം കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടക്കുക. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെയാണ് അവസാനിക്കുന്നത്. 77 ക്യാമ്പുകളിലായി ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും.
ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വിവിധ മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളുണ്ടായി. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഗള്‍ഫ് മേഖലയില്‍ ഏഴും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷ കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 4,15,044 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം 4,44,097 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്. മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.