18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഹണിമൂണ്‍ ആഘോഷിച്ച് സ്വാസികയും പ്രേമും, അതി സുന്ദരിയായിരിക്കുന്നു എന്ന് ആരാധകര്‍ >>> ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി >>> യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സിന്റെ ശരാശരി നിരക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് വര്‍ദ്ധിച്ചു; ചിലവ് ഉയരാന്‍ കാരണം മോഷണം മുതല്‍ അറ്റകുറ്റപ്പണികള്‍ വരെയുള്ള ഘടകങ്ങള്‍ >>> 'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ >>> 'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍' ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ എലിസബത്തിന്റെ വക പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചിരി പടര്‍ത്തുന്ന കുറിപ്പ് >>>
Home >> ASSOCIATION
യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം ഈ മാസം 16ന്, ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള സോഷ്യല്‍ വര്‍ക്കിന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രധിനിധികള്‍ പങ്കെടുക്കുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-03-08

ആഗോളതലത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഒന്നിച്ചുചേര്‍ന്ന് സാമൂഹത്തിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്നതിനു വേണ്ടി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് (IFSW) എല്ലാ വര്‍ഷവും ലോക സോഷ്യല്‍ വര്‍ക്ക് ദിനം ആചരിക്കാറുണ്ട്. സുപ്രധാനമായ ഒരു ആശയത്തെ മുന്‍ നിര്‍ത്തികൊണ്ട് മാര്‍ച്ച് മാസത്തിലാണ് ഈ ദിനം ആചരിക്കുന്നത്. 

ആഗോള അജണ്ടയില്‍ വേരൂന്നിയ 'ബ്യൂണ്‍ വിവിര്‍: പരിവര്‍ത്തനാത്മക മാറ്റത്തിനായുള്ള പങ്കിട്ട ഭാവി' (Buen Vivir: Shared Future for Transformative Change) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. സാമൂഹിക പ്രവര്‍ത്തകര്‍ തദ്ദേശീയമായ ജ്ഞാനത്തിലും പ്രകൃതിയുമായി യോജിപ്പുള്ള സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ നൂതനവും കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ളതുമായ സമീപനങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഈ വിഷയത്തിലൂടെ ഊന്നിപ്പറയുന്നത്. 

ഇതിനോടനുബന്ധിച്ച് യുകെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ്ഫോറത്തിന്റെ കാര്യപരിപാടികള്‍ മാര്‍ച്ച് 16ന് ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. അന്നേദിവസം, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള സോഷ്യല്‍ വര്‍ക്കിന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രധിനിധികള്‍ ഈ വര്‍ഷത്തെ പ്രമേയത്തില്‍ വിഷയാവതരണം നടത്തുകയും സന്ദേശങ്ങള്‍ നല്‍കുകയും, ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യും. ഈ വര്‍ഷത്തെ ആശയത്തിന്മേല്‍ യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുന്നത്, യുകെയിലെ  ചില്‍ഡ്രന്‍ & ഫാമിലീസ് സോഷ്യല്‍വര്‍ക്ക് മേധാവിയായ Isabelle Trowler ആണ്. തുടര്‍ന്ന് Salil Shetty (മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മുന്‍ മേധാവി), Gavin Moorghen  (സോഷ്യല്‍ വര്‍ക്ക് ഇംഗ്ലണ്ട് മിഡ്‌ലാന്‍ഡ്‌സ് ആന്‍ഡ് നോര്‍ത്വെസ്റ്റ്‌ന്റെ പ്രതിനിധി), Dr George Palattiyil  (എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി) എന്നിവര്‍ സന്ദേശം നല്‍കും.

ആഗോള അജണ്ടയില്‍ വേരൂന്നിയതും, തദ്ദേശീയമായ ജ്ഞാനത്തിലും പ്രകൃതിയുമായുള്ള യോജിപ്പുള്ള സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ നൂതനവും, സമൂഹം നേതൃത്വം നല്‍കുന്നതുമായ സമീപനങ്ങള്‍ സാമൂഹിക പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വര്‍ഷത്തെ ആശയം അന്താരാഷ്ട്ര തലത്തില്‍ മുന്നോട്ടുവെക്കുന്നത്. അക്രമാസക്തമായ സംഘര്‍ഷങ്ങള്‍, പാരിസ്ഥിതിക തകര്‍ച്ച, ദാരിദ്ര്യം, രാഷ്ട്രീയ അസമത്വങ്ങള്‍ തുടങ്ങി ബഹുമുഖ പ്രതിസന്ധികളെ ലോകം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍, സാമൂഹിക പ്രവര്‍ത്തനം (social work) മെച്ചപ്പെട്ട രീതിയില്‍ വികസിപ്പിച്ചെടുക്കുകയും തദ്ദേശീയമായ ജ്ഞാനത്തില്‍ സമൂഹത്തെ കൂട്ടിയിണക്കികൊണ്ടുള്ള സമീപനമാണ് മികച്ചത് എന്നുമാണ് UKMSW ഫോറവും വിലയിരുത്തുന്നത്. 

2014-ല്‍ സ്ഥാപിതമായ യു.കെ.എം.എസ്.ഡബ്ല്യു ഫോറം യു.കെയില്‍ ജോലി ചെയ്യുന്ന മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം അവരുടെ പ്രൊഫഷണല്‍ ഡെവലപ്പ്മെന്റിനാവശ്യമായ പരിശീലനങ്ങളും നടത്തിവരുന്നു. സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ തൊഴില്‍ നേടുന്നതിനായി ഉദ്യോഗാര്‍ത്ഥികളുടെ റെജിസ്ട്രേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്കും വിവിധ പരിപാടികളിലൂടെ യു.കെ.എം.എസ്.ഡബ്ല്യു ഫോറം സഹായിക്കുന്നുണ്ട്. ദേശീയതലത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുകയും, യുകെയിലെ ഔദ്യോഗിക സംഘടനകളുമായി സഹകരിച്ചുകൊണ്ട് മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യാനുള്ള നിരന്തരശ്രമവും നടത്തിവരുന്നു. 

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ മീറ്റിംങ്ങും ഓണ്‍ലൈന്‍ (ZOOM) വഴിയാണ് നടത്തപ്പെടുക. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ഈ വര്‍ഷത്തെ ലോക സോഷ്യല്‍ വര്‍ക്ക് ദിന പരിപാടികളില്‍ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിനെയും സ്വാഗതം ചെയ്യുന്നു. 

[Registration Link] 
https://forms.gle/qVcL9QFsoToJQMh37

തോമസ് ജോസഫ് - 07939492035 (Chair person) 
ഷീനാ ലുക്‌സണ്‍ - 07525259239 (Secretary) 
മാര്‍ട്ടിന്‍ ചാക്കു - 07825 447155 (Treasurer)

More Latest News

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഹണിമൂണ്‍ ആഘോഷിച്ച് സ്വാസികയും പ്രേമും, അതി സുന്ദരിയായിരിക്കുന്നു എന്ന് ആരാധകര്‍

തമിഴില്‍ ആണ് തുടക്കമെങ്കിലും പിന്നീട് മലയാളത്തില്‍ സ്ഥിരസാന്നിധ്യമായ താരമാണ് സ്വാസിക വിജയന്‍. സിനിമയിലും സീരിയലുകളിലും സ്വന്തം പ്രയത്‌നം കൊണ്ടും അഭിനയ മികവ് കൊണ്ടും താരം ഒരു സ്ഥാനം നേടിയെടുത്തു.  മലയാളത്തില്‍ സ്വാസിക പ്രധാനമായി എത്തിയ പരമ്പരയെല്ലാം ഹിറ്റായിരുന്നു. കട്ടപ്പനയിലെ ഹൃദിക്ക് റോഷനിലെ തേപ്പുകാരിയുടെ വേഷം സ്വാസികയ്ക്ക വലിയൊരു സ്ഥാനമാണ് മലയാളികള്‍ക്ക് ഇടയില്‍ ഉണ്ടാക്കി കൊടുത്തത്.  പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടി. അടുത്തിടെയാണ് താരം നടനും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം ചെയ്തത്. ഇവരുടെ മനോഹമായ ബീച്ച് വെഡിങ്ങും പ്രീ വെഡ്ഡിംഗ് പോസ്റ്റ് വെഡ്ഡിംഗ് ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡിംഗായതാണ്.  ഇപ്പോഴിതാ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ഷിഫോണ്‍ ഫ്‌ലോറല്‍ ഫ്രോക്കില്‍ അതിസുന്ദരിയായിട്ടാണ് സ്വാസിക ചിത്രങ്ങളില്‍ നിറയുന്നത്. ഷോര്‍ട്‌സും ഷര്‍ട്ടും ധരിച്ച പ്രേമിനെ കെട്ടിപ്പിടിച്ചും പ്രണയിച്ചും ഓരോ നിമിഷം ആസ്വദിച്ചുമാണ് സ്വാസികയുടെ ഓരോ ചിത്രങ്ങളും. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ് ചിത്രങ്ങള്‍.

ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ നിന്നും ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്യാത്തതിന് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി. ബാംഗ്ലൂരില്‍ ആണ് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ആവശ്യപ്പെട്ടത്. 3000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി വ്യവഹാര ചിലവും നല്‍കാനാണ് ഉത്തരവിട്ടത്. 2023 ജനുവരിയില്‍ ഓര്‍ഡര്‍ ചെയ്ത 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഡെലിവര്‍ ചെയ്യാത്ത ഐസ് ക്രീം ഡെലിവര്‍ ചെയ്തു എന്ന് ആപ്പില്‍ സ്റ്റാറ്റസ് കാണിക്കുകയും ചെയ്തിരുന്നു. സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓര്‍ഡറിന് കമ്പനി റീഫണ്ട് നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതികളും തെളിയിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ഐസ് ക്രീമിന്റെ വിലയായ 187 രൂപ തിരികെ നല്‍കാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നല്‍കാനും കോടതി സ്വിഗ്ഗിയോട് നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവായി 7,500 രൂപയും പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും അത് അമിതമാണെന്ന് ചൂണ്ടിക്കാട്ടി 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയുടെ ലുക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ എപ്പോഴും സെന്‍സേഷന്‍ ആകാറുണ്ട്. ചെറുപ്പക്കാരുടെ സ്‌റൈല്‍ എൈക്കണായി മമ്മൂട്ടി മാറിയിട്ട് വര്‍ഷങ്ങളായി. ഏതൊരു ചെറുപ്പക്കാരനും മമ്മൂട്ടിയുടെ ഓരോ ലുക്കും കണ്ട് അസൂയ വന്നിട്ടുണ്ടാകും.  ഇപ്പോള്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. വീണ്ടും സോഷ്യല്‍ ഹിറ്റാവുകയാണ് മമ്മൂട്ടിയുടെ ചിത്രം. വെള്ള ടീ ഷര്‍ട്ടും ബ്ല്യൂ ഡെനിം ജീന്‍സും ധരിച്ചാണ് നില്‍പ്പ്. നീട്ടി വളര്‍ത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ സ്റ്റൈല്‍ കംപ്ലീറ്റായി. ഊരുചുറ്റുന്നവന്‍ (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം. ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ കമന്റ്. ഇന്ന് സോഷ്യല്‍മീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗീസ് കുറിച്ചത് ദി റിയല്‍ ജാഡ എന്നാണ്.

'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍' ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ എലിസബത്തിന്റെ വക പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചിരി പടര്‍ത്തുന്ന കുറിപ്പ്

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് പലയിടത്ത് നിന്നും ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കള്‍ എത്തിയിരുന്നു. ബേസിലിന്റെ പ്രിയപ്പെട്ട സുഹൃത്തായ ടൊവിനോ ഒരു വീഡിയോ ആണ് ആശംസ ആയി അറിയിച്ചത്.  'വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ...' എന്നു പാടികൊണ്ട് വള്ളം തുഴഞ്ഞുപോവുന്ന ബേസിലിന്റെ രസകരമായൊരു വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. മുടി ഒരുവശത്തേക്ക് ചീവിയൊതുക്കി, കണ്ണാടിവച്ച് വിന്റേജ് ലുക്കിലുള്ള ബേസിലിനെയാണ് വീഡിയോയില്‍ കാണുക. ഈ വീഡിയോ ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. പതിവു പോലെ പരസ്തപരം ട്രോളിയും ചിരിപടര്‍ത്തിയും ആശംസകള്‍ അറിയിക്കുന്നത് ഇക്കുറിയും തെറ്റിക്കാതെ ടൊവിനോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബേസിലിന്റെ ഭാര്യ എലിസബത്ത് അറിയിച്ച ആശംസ ആണ് വൈറലാകുന്നത്. മകള്‍ ഹോപ്പിനെ അരമണിക്കൂര്‍ സമയത്തേക്ക് ബേസിലിനെ ഏല്‍പ്പിച്ചു പോയപ്പോഴുണ്ടായ രസകരമായൊരു അനുഭവം വീഡിയോയിലൂടെ പങ്കിടുകയാണ് എലിസബത്ത്. എലിസബത്ത് എവിടെയോ പോയി തിരിച്ചു വരുമ്പോള്‍ വാതിലും തുറന്നിട്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ബേസിലിനെയും കുഞ്ഞു ഹോപ്പിനെയുമാണ് വീഡിയോയില്‍ കാണാനാവുക.'ഇതെന്താ ഇവിടെയിരിക്കുന്നേ? ഞാന്‍ പോയപ്പോള്‍ ഹോപ്പിന് ഇച്ചിരി കൂടി തുണിയുണ്ടായിരുന്നല്ലോ? ആ പാന്റ് എവിടെ പോയി?' എലിസബത്ത് തിരക്കുന്നു.'അത് വാഷ് ബേസിലിലെ വെള്ളം മേലായിട്ട് ഊരി കളഞ്ഞെന്നാണ്' ബേസിലിന്റെ മറുപടി.അതിന് വാഷ് ബേസിലില്‍ എന്തിനാ പോയതെന്നായി എലിസബത്ത്.'കരഞ്ഞപ്പോള്‍ ഞാന്‍ അതിനകത്തുകൊണ്ടിരുത്തി. പിന്നെ കുറച്ചുനേരം ഫ്രിഡ്ജില്‍ കയറ്റി. ചോക്ക്‌ലേറ്റൊക്കെ നിലത്തിട്ടിട്ടുണ്ട്. പിന്നെ ബോറടിച്ചപ്പോ ലിഫ്റ്റ് കാണിക്കാമെന്നോര്‍ത്ത് പുറത്തിറങ്ങി ഇരുന്നതാ.ലിഫ്റ്റ് കണ്ടപ്പോള്‍ ഇച്ചിരി സമാധാനമായി,' സ്വതസിദ്ധമായ ചിരിയുടെ അകമ്പടിയോടെ ബേസിലിന്റെ മറുപടിയിങ്ങനെ.'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍,' എന്ന അടിക്കുറിപ്പോടെയാണ് എലിസബത്ത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

'ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട', തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് വിഷ്ണു ഉണ്ണി കൃഷ്ണന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് തിരിച്ചു ലഭിച്ചെങ്കിലും സംഭവം വലിയ വാര്‍ത്തയായിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് പാക്കിസ്ഥാനില്‍ നിന്നായിരുന്നു എന്ന് പിന്നീട് വിഷ്ണു തന്നെ പറയുകയുണ്ടായി. ഇപ്പോഴിതാ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ കാരണമായി ടെക്‌നീഷ്യന്‍സ് പറഞ്ഞ കാര്യങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ഫെയ്സ്ബുക്ക് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും എങ്ങനെയാണ് വീണ്ടെടുത്തതെന്നും ചോദിച്ച് നിരവധിപേര്‍ തന്നെ സമീപിച്ചെന്നും അതിനാലാണ് വിഡിയോ ചെയ്യുന്നത് എന്നാണ് താരം പറഞ്ഞത്. കമ്യൂണിറ്റി ഗൈഡ്ലൈന്‍ തെറ്റിച്ചു എന്ന് പറഞ്ഞുവെന്ന നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്തതാണ് ഫെയ്സ്ബുക്ക് പോകാന്‍ കാരണമായത് എന്നാണ് താരം പറയുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്.വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:'ഒടുവില്‍ ആ സത്യം ഞാന്‍ തുറന്നു പറയുകയാണ്. എങ്ങനെ എന്റെ പേജ് നഷ്ടപ്പെട്ടു എന്ന്. ഞാന്‍ ടൂ ഫാക്റ്റര്‍ ഓഥന്റിഫിക്കേഷന്‍ എല്ലാം ചെയ്തിരുന്നു. എന്നിട്ടും എന്റെ പേജ് പോയതില്‍ എനിക്ക് അത്ഭുതമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ പേജും പോയി എന്ന് പറഞ്ഞ് വിളിച്ചു. ഒരുപാട് പേര് എങ്ങനെയാണ് പേജ് പോയതെന്നും എങ്ങനെയാണ് അത് തിരിച്ചുകിട്ടിയതെന്നും ചോദിച്ച് ഒരുപാട് മെസേജുകളും കോളുകളും എനിക്ക് വരുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണ് ഈ വിഡിയോ. വിഷുവിന്റെ അന്ന് ഞാന്‍ എന്റെ കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. നന്ദനം സിനിമയിലെ പാട്ട് അതില്‍ ഞാന്‍ ആഡ് ചെയ്തിട്ടുണ്ടായി. രണ്ട് ദിവസം കഴിഞ്ഞ് ഫെയ്സ്ബുക്കില്‍ നിന്ന് എനിക്കൊരു നോട്ടിഫിക്കേഷന്‍ വന്നു. കമ്യൂണിക്കേഷന്‍ ഗൗഡ്ലൈന്‍ വയലേറ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ട്. 24 മണിക്കൂറിനുള്ളില്‍ റിവ്യൂ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് റെസ്ട്രിക്റ്റ് ആകും എന്നാണ് പറഞ്ഞിരുന്നത്. ആറേഴ് നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ഞാന്‍ അത് എന്താണെന്ന് നോക്കി. പാട്ട് ആഡ് ചെയ്തതുകൊണ്ട് അതിന്റെ കോപ്പിറൈറ്റ് വന്നതാണ് എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അത് നോക്കിയെങ്കിലും അത് കംപ്ലീറ്റായില്ല. അതാണ് ഹാക്കേഴ്സ് അയച്ച ലിങ്ക് എന്നാണ് ഫെയ്സ്ബുക്ക് ടീം എന്നോട് പറഞ്ഞത്. ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട. അങ്ങനെയൊരു നോട്ടിഫിക്കേഷന്‍ അവര്‍ അയക്കില്ല. അത് നോക്കാന്‍ പോയാല്‍ ഗുദാഹവാ. ആദ്യം ചെയ്ത വിഡിയോയ്ക്ക് കുറേ ട്രോളൊക്കെ വന്നതുകണ്ടിട്ട് ക്ലാരിഫിക്കേഷനുവേണ്ടി ചെയ്തതാണെന്ന് ആരും പറയരുത്. എന്റെ ആയിരത്തോളം ഫ്രണ്ട്സ് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാന്‍ ഈ വിഡിയോ ചെയ്തത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.'

Other News in this category

  • ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച്
  • പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം
  • സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യുകെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും
  • യുഡിഫ് (യുകെ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍
  • സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം: ഇരുപതാം വര്‍ഷത്തില്‍ എസ്എംഎയെ നയിക്കാന്‍ യുവതലമുറ, എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ അതിഗംഭീരമായി
  • സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യുകെ)യുടെ 'എ ഡേ ഫോര്‍ ഇന്ത്യ' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം
  • വിറാള്‍ മലയാളി കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം, പുതിയ സാരഥികളുടെ നേതൃത്വത്തിലുള്ള ആദ്യ പരിപാടിയായ ഈസ്റ്റര്‍ -വിഷു- റമദാന്‍ ആഘോഷം മെയ് അഞ്ചിന്
  • ഈ വര്‍ഷത്തെ ലണ്ടന്‍ ടി സി എസ് മിനി മരാത്തോണില്‍ തുടുര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കി സഹോദരിമാരായ ആന്‍ മേരി മല്‍പ്പാനും, ക്രിസ്റ്റല്‍ മേരി മല്‍പ്പാനും
  • 'ബി എം കെ എ' സംഘടിപ്പിക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 27 ന്; പീറ്റര്‍ ചേരാനല്ലൂര്‍, മൊഹമ്മദ് യാസിന്‍ എംപി തുടങ്ങിയവര്‍ അതിഥികളായെത്തും
  • യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം ഐഒസി (യുകെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിന്‍ 'എ ഡേ ഫോര്‍ ഇന്ത്യ' ഇന്ന്, ഉദ്ഘാടനം എം.ലിജു
  • Most Read

    British Pathram Recommends