18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : വീട്ടിലെ പൂച്ചയ്ക്ക് പറ്റിയൊരു അബദ്ധം, വീട്ടുടമയുടെ അടുക്കളയുടെ പാതി കത്തി നശിച്ചു, 12 ലക്ഷം രൂപയുടെ നാശനഷ്ടം, സിസിടിവിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ >>> ഭക്ഷണം വരാന്‍ വൈകിയാല്‍ ഈ ഹോട്ടലില്‍ ഫോണ്‍ നോക്കി ഇരിക്കേണ്ട, ആളുകളെ വീണ്ടും പുസ്തക വായനാ ശീലത്തിലേക്കെത്തിക്കാന്‍ കണ്ടുപിടിച്ച ഈ ബുദ്ധി ഒരു പഴയ ആറാം ക്ലാസ്സുകാരിയുടേത് >>> മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം >>> യുകെയില്‍ ഏറ്റവും വിലയേറിയതും വില കുറഞ്ഞതുമായ വീടുകള്‍ ലഭിക്കുന്ന നഗരങ്ങള്‍ ഏതൊക്കെ? എറ്റവും പുതിയ പട്ടിക  ഇതാ.... വിലകൂടിയ വീടുകളുടെ കാര്യത്തില്‍ ഒന്നാമത് ലണ്ടന്‍ തന്നെ! >>> സ്‌കൂളുകളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍; സുരക്ഷിതത്വം തോന്നുന്നത് അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം, വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകരും >>>
Home >> ASSOCIATION
'സെവന്‍ ബീറ്റ്സ്-സര്‍ഗ്ഗം സ്റ്റീവനേജ്' സംയുക്ത നൃത്ത-സംഗീതോത്സവം ശനിയാഴ്ച; കലാമാമാങ്ക വേദിയില്‍ 'ബിഹൈന്‍ഡ്' മൂവിയുടെ ഫസ്റ്റ് ടീസര്‍ റിലീസ് ചെയ്യും

സ്വന്തം ലേഖകൻ

Story Dated: 2024-02-19

സ്റ്റീവനേജ്: സര്‍ഗ്ഗതാളം സ്റ്റീവനേജിന്റെ ബാനറില്‍ ജോണി കല്ലടാന്തി നേതൃത്വം നല്‍കുന്ന ശിങ്കാരി മേളം,യുകെയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവഗായകര്‍ ഒരുക്കുന്ന ഓ എന്‍ വി ഗാനാമൃതം, സജി ചാക്കോയുടെ നേതൃത്വത്തില്‍ 'ടീം ലണ്ടന്‍' അവതരിപ്പിക്കുന്ന ഓഎന്‍ വി മെഡ്‌ലി, പ്രഗത്ഭരായ കലാകാരുടെ സര്‍ഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ല്‍ പരം സംഗീത-നൃത്ത ഇനങ്ങള്‍ അടക്കം അതിസമ്പന്നമായ കലാ വസന്തം വെല്‍വിന്‍ സിവിക് സെന്ററില്‍ ശനിയാഴ്ച അരങ്ങേറും. പ്രവേശനം തികച്ചും സൗജന്യമാണ്.

യുകെയിലെ മലയാളി കലാഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും, ആവേശപൂര്‍വ്വം കാത്തിരിക്കുകയും ചെയ്യുന്ന സെവന്‍ ബീറ്റ്സ് സംഗീതോത്സവ കലാവേദിയില്‍ വെച്ച് സ്‌കോട്ട്‌ലണ്ടനില്‍ നിന്നുള്ള പ്രശസ്ത കലാകാരന്‍ ജിന്‍സണ്‍ ഇരിട്ടി രചനയും, സംവിധാനവും നിര്‍വ്വഹിച്ച 'ബിഹൈന്‍ഡ്' സിനിമയുടെ ഫസ്റ്റ് ടീസര്‍ റിലീസിങ് കര്‍മ്മവും തദവസരത്തില്‍ നടക്കും. പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത് ആലപിച്ച ഗാനമടക്കം, രശ്മി പ്രകാശും, ബീനാ റോയിയും രചനകള്‍ നിര്‍വ്വഹിക്കുകയും, യുവ ഇംഗ്ലീഷ് സംഗീത സംവിധായകന്‍ ആന്‍ഡ്രൂ ഹബ്ബാര്‍ഡ് സംഗീത സംവിധാനം ചെയ്യുകയും ചെയ്ത ഗാനങ്ങളും ചേര്‍ന്ന് സംഗീത സാന്ദ്രതമായ 'ബിഹൈന്‍ഡ്' മൂവി ആകാംക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള പ്രശസ്ത യുവ ഗായിക ഡെന്ന ജോമോന്‍ മാമ്മൂട്ടില്‍ ബിഹൈന്‍ഡിനായി ഗാനം ആലപിക്കുമ്പോള്‍, ഡെന്നയുടെ പിതാവും, സെവന്‍ ബീറ്റ്‌സിന്റെ അമരക്കാനുമായ ജോമോന്‍ മാമ്മൂട്ടില്‍ അഭിനേതാവായും ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്.  

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഓഎന്‍വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ കോര്‍ത്തിണക്കി അര്‍ഹമായ പാവന സ്മരണയും, സംഗീതാദരവും, സെവന്‍ ബീറ്റ്‌സിന്റെ വേദിയില്‍ വെച്ച് ആരാധകവൃന്ദത്തോടൊപ്പം സമര്‍പ്പിക്കും.

സദസ്സിന് മധുരഗാനങ്ങള്‍ ആവോളം ശ്രവിക്കുവാനും, നൃത്ത-നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങില്‍, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവര്‍ണ്ണാവസരമാവും വേദി സമ്മാനിക്കുക. ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ സെവന്‍ ബീറ്റ്സ്, ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.
 
സെവന്‍ ബീറ്റ്സ്-സര്‍ഗ്ഗം സ്റ്റീവനേജ് സംയുക്ത കലാനിശ, യു കെ യിലെ അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്ന് ഒരുക്കുമ്പോള്‍, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു കലോത്സവ വേദിയാവും വെല്‍വിനില്‍ അരങ്ങേറുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട്, യുകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ സെവന്‍ ബീറ്റ്സ് സംഗീതോത്സവം അതിന്റെ സീസണ്‍ 7 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737956977

വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE, AL6 9ER

More Latest News

വീട്ടിലെ പൂച്ചയ്ക്ക് പറ്റിയൊരു അബദ്ധം, വീട്ടുടമയുടെ അടുക്കളയുടെ പാതി കത്തി നശിച്ചു, 12 ലക്ഷം രൂപയുടെ നാശനഷ്ടം, സിസിടിവിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

വീട്ടില്‍ അരുമയായി വളര്‍ത്തിയിരുന്ന പൂച്ചയ്ക്ക് സംഭവിച്ച ഒരു കൈയ്യബദ്ധം ഉടമയ്ക്ക് ഉണ്ടാക്കിയത് വലിയ നാശനഷ്ടമായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുള്ള ദണ്ഡന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് പാതിയും കത്തി നശിച്ചത്. ഉടമ ഫ്‌ലാറ്റിലുണ്ടാകാതിരുന്ന സമയത്ത് അയാളുടെ പൂച്ചയായ ജിങ്കൗഡിയോ മാത്രമാണ് ഉണ്ടായിരുന്നത്. ഏപ്രിന്‍ നാലിനാ് സംഭവം. ഫ്ലാറ്റിന് തീ പിടിച്ചുവെന്ന് കോമ്പൗണ്ടിലെ പ്രോപ്പര്‍ട്ടി മാനേജുമെന്റ് സ്റ്റാഫില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദണ്ഡന്‍ സ്ഥലത്തെത്തിയത്. ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയുള്‍പ്പെടുന്ന വീടിന്റെ ഒരു ഭാഗം കത്തിനശിച്ചതായി കണ്ടെത്തിയത്.  സിസിടിവി വീഡിയോ കണ്ടപ്പോഴാണ് ഫ്‌ലാറ്റ് എങ്ങനെ കത്തി നശിച്ചു എന്ന് മനസ്സിലായത്.  ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണായ വിവരം വീട്ടുടമ അറിയാതെ പോയതാണ് അപകടത്തിന് കാരണമായത്. പൂച്ചയുടെ കാല്‍ തട്ടി ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണായത് കണ്ടെത്തിയത്. ജിന്‍ഗൗഡിയാവോ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍  ഇന്‍ഡക്ഷന്‍ കുക്കറിന്റെ  ടച്ച് പാനലില്‍ അബദ്ധത്തില്‍ ചവിട്ടിയതോടെ അത് ഓണാവുകയായിരുന്നു. തീപിടുത്തതില്‍ 1,00,000 യുവാന്‍ അതായത് 12 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കായിരിക്കുന്നത്. തീപിടുത്തതില്‍ ജിങ്കൗഡിയോ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്‍ഡക്ഷന്‍ കുക്കര്‍ അധിക സമയം ഓണായി ഇരുന്നതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് .  ദണ്ഡന്‍ തന്നെയാണ് തന്റെ  സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വീടിന്റെ  പകുതിയും കത്തി നശിച്ചിട്ടും അപകടത്തോടുള്ള ഉടമയുടെ ലഘുവായ പ്രതികരണവും പൂച്ചയുടെ ഭംഗിയുള്ള രൂപവും കുറിപ്പ് ഏറെ പേരെ ആകര്‍ഷിച്ചു. 8 ദശലക്ഷം പേരാണ് ഇതിനകം ഡൂയിനിലെ കുറിപ്പ് കണ്ടത്. നിരവധി ആളുകളാണ് ഉടമയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയ  

ഭക്ഷണം വരാന്‍ വൈകിയാല്‍ ഈ ഹോട്ടലില്‍ ഫോണ്‍ നോക്കി ഇരിക്കേണ്ട, ആളുകളെ വീണ്ടും പുസ്തക വായനാ ശീലത്തിലേക്കെത്തിക്കാന്‍ കണ്ടുപിടിച്ച ഈ ബുദ്ധി ഒരു പഴയ ആറാം ക്ലാസ്സുകാരിയുടേത്

ജീവിതത്തില്‍ തിരക്ക് കൂടി വന്നപ്പോള്‍ ആളുകള്‍ മറന്നു പോയ ഒന്നാണ് പുസ്തക വായന. എവിടെയും ഒരു അഞ്ച് മിനുറ്റ് ലഭിച്ചാല്‍ ഫോണില്‍ നോക്കി സമയം കളയുന്ന ജനത ഇന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ മറന്നു പോകുന്നു. എന്നാല്‍ ഈ ഹോട്ടലിലെത്തിയാല്‍ നിങ്ങള്‍ ഒരു പുസ്തകത്തിലെ ഒരു വരിയെങ്കിലും വായിക്കാതെ പോകില്ല. 'അജ്ജിച്യ പുസ്തകാഞ്ച' ഹോട്ടല്‍ ആണ് വേറിട്ട ഒരു അനുഭവത്തിലൂടെ ആളുകളെ പഴയ ശീലത്തിലേക്ക് എത്തിക്കുന്നത്. ചെറുപ്പം മുതല്‍ വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭീമാബായി ആണ് ഈ ഹോട്ടലിന്റെ ഉടമ. ജീവിതത്തില്‍ നേരിടേണ്ട വന്ന കഷ്ടപ്പാടുകളില്‍ നിന്നും ഇന്ന് ഒരു സംരംഭകയിലേക്ക് എത്തിയപ്പോള്‍ പഴയ മൂല്യങ്ങളെയും കൂട്ട് പിടിക്കുകയാണ് ഇവര്‍. വെറും ആറാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത ഉള്ളപ്പോഴാണ് ഇവരുടെ വിവാഹം. ഒരു ചെറിയ ഗ്രാമത്തിലേക്ക് പിന്നീട് ജീവിതം പറിച്ചു നടപ്പെട്ടപ്പോള്‍ കഷ്ടപ്പാടുകളും ഭര്‍ത്താവിന്റെ ദുശീലങ്ങളും അവരെ തളര്‍ത്തിയില്ല. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എല്ലാത്തിനോടും പടവെട്ടി ജീവിച്ചു. ഒടുവിലാണ് അവര്‍ ചെറിയ രീതിയില്‍ കട തുടങ്ങുന്നത്. അതിനു മുന്‍പ് മകന്‍ തുടങ്ങിയ പബ്ലിഷിങ് കമ്പനി പൂട്ടേണ്ടി വന്നിരുന്നു. അന്ന് അവിടെ ബാക്കിയായത് കുറച്ച് മറാത്തി പുസ്തങ്ങളായിരുന്നു. പുതിയ ചായക്കടയിലേക്ക് അവര്‍ ആ പുസ്തകങ്ങളും കൂട്ടി.  പുതിയ ചായക്കടയിലൂടെ പുതിയൊരു കാഴ്ചപ്പാടാണ് ഇവര്‍ ഉണ്ടാക്കിയത്. ഭക്ഷണം വരാന്‍ കാത്തിരിക്കുന്ന സമയത്ത് എല്ലാവരും ഫോണില്‍ തന്നെ മുഖം താഴ്ത്തിയിരിക്കുന്ന കാഴ്ച ബീമാഭായിക്ക് മാറ്റണമെന്ന് തോന്നി. വായനയില്‍ താല്‍പ്പര്യമുണ്ടെങ്കിലും അതിന് ഒരിക്കലും അവസരം ലഭിക്കാത്ത സ്ത്രീ എന്ന നിലയില്‍, ആളുകളില്‍ വായനാ ശീലം പുനരാരംഭിക്കാന്‍ അവര്‍ തീരുമാനിച്ചു. ഭക്ഷണശാലയിലെ ഒരു സ്റ്റാന്‍ഡില്‍ വെറും 25 പുസ്തകങ്ങളുമായി അവര്‍ തുടങ്ങി. പിന്നീടത് വളര്‍ന്നുകൊണ്ടിരുന്നു. ഇന്ന് ഭക്ഷണം മേശയില്‍ എത്തുമ്പോഴേക്കും പലരും പുസ്തകത്തിന്റെ രണ്ടാം അധ്യായത്തില്‍ എത്തിയിരിക്കും. ഭീമാബായിയുടെ ഉദ്യമത്തെ ആളുകള്‍ അഭിനന്ദിക്കാന്‍ തുടങ്ങി. കേവലം 25 പുസ്തകങ്ങളുമായി തുടങ്ങിയ പുസ്തക ശേഖരം ഇന്ന് 5000 പുസ്തകങ്ങളായി വളര്‍ന്നിരിക്കുന്നു.  

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലീഡര്‍ഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് മാസം പത്താം തീയതി ആറ് മണിക്ക്  ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക്  സമാപിക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ലീഡര്‍ഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും. നേതൃത്വ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുകയും, കാലങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ ജാക്കി ജെഫ്‌റി, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലികാട്ട്, റെവ. ഫാ ജോസ് അഞ്ചാനിക്കല്‍, റെവ, ഡോ ടോം ഓലിക്കരോട്ട്, റെവ. ഡോ സിസ്റ്റര്‍ ജീന്‍ മാത്യു എസ്എച്ച്, ഡോ ജോസി മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കും. റാംസ് ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വച്ച് നടത്തുന്ന ഈ പരിശീലന പരിപാടിയിലേക്ക് രൂപതയിലെ ഇടവക /മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ  വനിതകളെയും സ്വാഗതം ചെയ്യുന്നതായി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ ജോസ് അഞ്ചാനിക്കല്‍ , വിമന്‍സ് ഫോറം ഡയറക്ടര്‍ റെവ. ഡോ സി. ജീന്‍ മാത്യു എസ്  എച്ച് . വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍  സെക്രെട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു , ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന ലിങ്കില്‍  പേരുകള്‍ എത്രയും പെട്ടന്ന് രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച്

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളിലും സമീപപ്രദേശങ്ങളിലുമായി കഴിയുന്ന പഴയകാല മലയാളി കുടിയേറ്റ സമൂഹത്തിന് പുറമെ പുതിയ കുടിയേറ്റക്കാരും അണിനിരക്കുന്ന പുതിയ സംഘടനയായ ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച് നടക്കും. മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകും. 'ഉദയം' എന്ന് പേരുനല്‍കിയിട്ടുള്ള ഉദ്ഘാടന ചടങ്ങ് ആധുനിക കാലത്തെ വൈവിധ്യാത്മകമായ ഒരു മലയാളി സംഘടനയുടെ ഉദയം അടയാളപ്പെടുത്തുന്നു. കുടുംബ, സാംസ്‌കാരിക, വിദ്യാഭ്യാസ, കുടിയേറ്റ രംഗങ്ങളില്‍ മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ കൂടി ഉറപ്പാക്കുകയാണ് ബിഎംഎയുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഉദ്ഘാടന ദിവസം തന്നെ ഇമിഗ്രേഷന്‍ മുതല്‍ മോര്‍ട്ട്‌ഗേജ് വരെ വിഷയങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക സെഷനുകളും ഉദയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആകര്‍ഷകമായ കലാപരിപാടികള്‍ കൂടി വേദിയില്‍ ആവേശമൊരുക്കും. പുതിയ കുടിയേറ്റക്കാരെ സംബന്ധിച്ച് യുകെ നല്‍കുന്ന ഇമിഗ്രേഷന്‍ അവകാശങ്ങള്‍, അവസരങ്ങള്‍ എന്നിവ കൂടാതെ വീട് സ്വന്തമാക്കാന്‍ മോര്‍ട്ട്‌ഗേജ് പോലുള്ള വിഷയങ്ങള്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ വ്യക്തത അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് സംശയദൂരികരണത്തിനായി നടത്തുന്ന ബോധവത്കരണ സെഷനുകളാണ് 'ഉദയത്തിന്റെ' മറ്റൊരു സവിശേഷത. ഓരോ വിഷയങ്ങളിലും അതാത് മേഖലകളില്‍ നിന്നുള്ള യുകെയിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. ഇവരില്‍ നിന്നും നിയമസംബന്ധമായതും, പ്രത്യേകിച്ച് ഇമിഗ്രേഷന്‍ നിയമങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാം. കൂടാതെ മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍മാര്‍, നഴ്‌സിംഗ് മേഖലയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സംബന്ധിച്ച് വിവരം നല്‍കാന്‍ നഴ്‌സിംഗ് വിദഗ്ധര്‍, യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ച് വിശദമാക്കാന്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരും പങ്കെടുക്കും. മേയ് 25, ഉച്ചയ്ക്ക് രണ്ടു മണിക്ക് ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമി ഹാളില്‍ 'ഉദയം' ചടങ്ങുകള്‍ക്ക് തിരിതെളിയും. യുകെയിലെയും, ബ്രിസ്റ്റോളിലെയും പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ക്ക് പുറമെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വര്‍ണ്ണാഭമായ പരിപാടികളിലേക്ക് ബ്രിസ്റ്റോളിലെ പഴയകാലത്തെയും, പുതിയ കാലത്തെയും മലയാളി കുടിയേറ്റ സമൂഹത്തെ മുഴുവന്‍ സ്വാഗതം ചെയ്യുന്നതായി ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ നോയിച്ചന്‍ അഗസ്റ്റിന്‍, പ്രസിഡന്റ് സെന്‍ കുര്യാക്കോസ്, സെക്രട്ടറി ചാക്കോ വര്‍ഗ്ഗീസ്, ട്രഷറര്‍ റെക്‌സ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

പെരുമാറ്റച്ചട്ട ലംഘനം, മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആണ് ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ ചുമത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. ശനിയാഴ്ച ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ന്റെ 43-ാം മത്സരത്തിനിടെയാണ് സംഭവം. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ലെവല്‍ 1 കുറ്റമാണ് കിഷനെതിരെ ചുമത്തിയിരുന്നത്. ഇഷാന്‍ കിഷന്‍ കുറ്റം സമ്മതിച്ചെന്നും, മാച്ച് റഫറിയുടെ നടപടി അംഗീകരിച്ചതായും ഐപിഎല്‍ ഗവേണിങ് കമ്മിറ്റി അറിയിച്ചു. മത്സരത്തില്‍ 258 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ്, 10 റണ്‍സിനോട് ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടു. ഇഷാന്‍ കിഷന്‍ 14 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി.

Other News in this category

  • ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച്
  • പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം
  • സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യുകെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും
  • യുഡിഫ് (യുകെ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍
  • സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം: ഇരുപതാം വര്‍ഷത്തില്‍ എസ്എംഎയെ നയിക്കാന്‍ യുവതലമുറ, എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ അതിഗംഭീരമായി
  • സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യുകെ)യുടെ 'എ ഡേ ഫോര്‍ ഇന്ത്യ' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം
  • വിറാള്‍ മലയാളി കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം, പുതിയ സാരഥികളുടെ നേതൃത്വത്തിലുള്ള ആദ്യ പരിപാടിയായ ഈസ്റ്റര്‍ -വിഷു- റമദാന്‍ ആഘോഷം മെയ് അഞ്ചിന്
  • ഈ വര്‍ഷത്തെ ലണ്ടന്‍ ടി സി എസ് മിനി മരാത്തോണില്‍ തുടുര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കി സഹോദരിമാരായ ആന്‍ മേരി മല്‍പ്പാനും, ക്രിസ്റ്റല്‍ മേരി മല്‍പ്പാനും
  • 'ബി എം കെ എ' സംഘടിപ്പിക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 27 ന്; പീറ്റര്‍ ചേരാനല്ലൂര്‍, മൊഹമ്മദ് യാസിന്‍ എംപി തുടങ്ങിയവര്‍ അതിഥികളായെത്തും
  • യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം ഐഒസി (യുകെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിന്‍ 'എ ഡേ ഫോര്‍ ഇന്ത്യ' ഇന്ന്, ഉദ്ഘാടനം എം.ലിജു
  • Most Read

    British Pathram Recommends