യുവ തലമുറ ഏറെ ആകര്‍ഷിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ഇന്‍സ്റ്റഗ്രാം. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ വന്നിരിക്കുന്ന പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് തീര്‍ച്ചയായും പ്രയോജനപ്പെടുമെന്ന് തീര്‍ച്ചയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സന്ദേശങ്ങളും ക്യാപ്ഷനുകളും എഴുതാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. 'റൈറ്റ് വിത്ത് എഐ' എന്നാണ് പുതിയ ഫീച്ചറിന് നല്‍കിയിരിക്കുന്ന പേര്.
മറ്റൊരാള്‍ക്ക് സന്ദേശം അയക്കാന്‍ ശ്രമിക്കുമ്പോള്‍ 'റൈറ്റ് വിത്ത് എഐ' എന്ന ഓപ്ഷന് തെളിയുന്നതാണ്. വ്യത്യസ്ത രീതികളില്‍ സന്ദേശം എഴുതാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. എന്നാല്‍, ഏതൊക്കെ ഭാഷകളിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുക എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാം പങ്കുവെച്ചിട്ടില്ല. നിലവില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സജീവമായ ഇടപെടലുകളാണ് മെറ്റ നടത്തുന്നത്. വരും മാസങ്ങളില്‍ എഐ അധിഷ്ഠിതമായ നിരവധി തരത്തിലുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.