വാട്സ്ആപ്പ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറും വാട്‌സ്ആപ്പ് പ്രേമികളെ ഏറെ സന്തോഷിപ്പിക്കും. ഇക്കുറി വാട്‌സ്ആപ്പ് വെബ് വേര്‍ഷനില്‍ ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് എത്തുന്നത്.
'ഫേവറേറ്റ്‌സ്' ഫില്‍ട്ടര്‍ എന്ന പുതിയ ഫീച്ചറാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറാണിത്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട അക്കൗണ്ടുകള്‍ ഫേവറേറ്റായി ക്രമീകരിക്കാവുന്നതാണ്.
പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് ഫേവറേറ്റ് കോണ്‍ടാക്ടുകള്‍ എളുപ്പത്തില്‍ എടുക്കുകയും സന്ദേശം അയക്കാനും കോള്‍ ചെയ്യാനും സാധിക്കും. അതോടപ്പം ഫേവറേറ്റ് ഫില്‍ട്ടറിന് പുറമെ വാട്‌സ്ആപ്പ് വെബ് പതിപ്പില്‍ ഡാര്‍ക്ക് മോഡും കൊണ്ടുവരുന്നതായി റിപ്പോര്‍ുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിലൂടെ ലക്ഷ്യമിടുന്നത് ആന്‍ഡ്രായിഡ് പതിപ്പിന് സമാനമായി വെബ് പതിപ്പിലും ഫീച്ചറുകള്‍ കൊണ്ടുവരികയാണ്.