18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ >>> ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും >>> പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും >>> കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും >>> സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും >>>
Home >> TECHNOLOGY
സുരക്ഷയാണ് പ്രധാനം!!! ഉപയോക്താക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ വീണ്ടും ഉറപ്പ് വരുത്താന്‍ വാട്‌സ്ആപ്പ്

സ്വന്തം ലേഖകൻ

Story Dated: 2024-02-13

സുരക്ഷിതമായി സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാനും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാനും ഏറ്റവും പറ്റിയ ഇടം ഏതെന്ന് ചോദിച്ചാല്‍ അദ്യം പറയുക വാട്‌സ്ആപ്പ് എന്നായിരിക്കും. സുരക്ഷയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട് തന്നെയാണ് വാട്‌സ്ആപ്പിന് ധാരാളം ഉപയോക്താക്കളുള്ളത്.

ഇപ്പോഴിതാ വീണ്ടും സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുകയാണ് വാട്‌സ്ആപ്പ്. അത്തരത്തില്‍ ഒരു ഫീച്ചറാണ് വാട്‌സ്ആപ്പ് വീണ്ടും അവതരിപ്പിക്കുന്നത്. ലോക്ക് ചെയ്ത സ്‌ക്രീനില്‍ പോലും ആപ്പ് തുറക്കാതെ തന്നെ സ്പാം നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍.

ഉപയോക്താവിന് നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ പരിചിതമില്ലാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാം. പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചര്‍ ഉപയോഗിച്ച്, നോട്ടിഫിക്കേഷനിലെ ക്വിക്ക് ആക്ഷന്‍സ് മെനുവിലെ റിപ്ലൈ ബട്ടണിന് അടുത്തുള്ള ബ്ലോക്ക് ഓപ്ഷന്‍ ടാപ്പ് ചെയ്യാം. ലോക്ക് സ്‌ക്രീനില്‍ നോട്ടിഫിക്കേഷന്‍ ദൃശ്യമാകാന്‍ ഉപയോക്താവ് അനുവദിക്കുകയാണെങ്കില്‍, ഫോണ്‍ തുറക്കാതെ തന്നെ ലോക്ക് സ്‌ക്രീനില്‍ നിന്ന് നേരിട്ട് കോണ്‍ടാക്റ്റുകള്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാം.

വാട്ട്‌സ്ആപ്പിന് നേരത്തെ ബ്ലോക്ക് ആന്‍ഡ് റിപ്പോര്‍ട്ട് ഓപ്ഷന്‍ ഉണ്ട്. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ക്ക് വാട്സ്ആപ്പ് ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഈ നമ്പരുകളെ ബ്ലോക്ക് ചെയ്യണമെങ്കില്‍ ചാറ്റ് ഓപ്പണ്‍ ചെയ്യണമായിരുന്നു. പുതിയ ഫീച്ചര്‍ ചാറ്റ് ഒപ്പണ്‍ ചെയ്യാതെ തന്നെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കും.

More Latest News

പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും

പീറ്റര്‍ബോറോ മോര്‍ ഗ്രിഗോറീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മറ്റന്നാള്‍ അഞ്ചാം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. ഞായറാഴച്ച ഉച്ചക്ക് 12 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ. രാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ആശിര്‍വാദവും നേര്‍ച്ച സദ്യയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രവര്‍ത്തകര്‍. ദേവാലയത്തിന്റെ വിലാസം:Christ Church Orton Goldhay, 2 Benstead, Peterborough, PE2 5JJ · കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (Ph:07837876416)ട്രസ്റ്റി: സന്തോഷ് പോള്‍ (Ph:79447129998)  

സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും

സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും. രണ്ടാമത് കുടുംബ സംഗമം നാളെ ശനിയാഴ്ച രാവിലെ 10 മണിക്കാണ് നടക്കുന്നത്. യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള ഗുരുഭജന്‍സ്. സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികള്‍ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സേവനം യുകെയില്‍ പുതിയതായി അംഗങ്ങള്‍ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സേവനം യുകെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രധിനിധിയുമായ സാജന്‍ കരുണാകരന്‍ അറിയിച്ചു. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സാജന്‍ കരുണാകരന്‍ : 07828851527സജീഷ് ദാമോദരന്‍ : 07912178127

ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണം, ആവശ്യവുമായി മക്കള്‍ അര്‍ജന്റീന കോടതിയില്‍

ഇതിഹാസ ഫുട്ബോളര്‍ ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ കോടതിയില്‍. അദ്ദേഹത്തിന്റെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണമെന്നാണ് മക്കള്‍ അര്‍ജന്റീന കോടതിയില്‍ ആവശ്യപ്പെട്ടത്.  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതിഹാസ താരത്തിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി ബ്യൂണസ് അയേഴ്സില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിര്‍മിക്കുന്നുണ്ട്. ഇവിടേക്ക് മൃതദേഹം മാറ്റണമെന്നാണ് മക്കളുടെ ആവശ്യം. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് മൃതദേഹം മാറ്റുന്നതിനു കോടതിയുടെ അനുമതി ആവശ്യമായി വന്നത്. ഉചിതമായ പരിശോധനകളെല്ലാം നടത്തിയെന്നും മതിയായ വ്യവസ്ഥകളോടെ സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തന്നെ ഇവ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കണമെന്നു മക്കള്‍ കോടതിയോടു ആവശ്യപ്പെട്ടു. 2020ലാണ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായ ഡിഗോ മറഡോണ ജീവിതത്തോടു വിട പറഞ്ഞത്. മമോറിയല്‍ ഡെല്‍ ഡീസ് എന്നാണ് ഓര്‍മക്കുടീരത്തിന്റെ പേര്. നിലവിലുള്ള സെമിത്തേരിയിലെ ശലക്കല്ലറയേക്കാള്‍ സുരക്ഷിതമായിരിക്കും പുതിയ സ്ഥലമെന്നു മക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.  

'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്

ബിഗ്‌ബോസ് മുന്‍ സീസണിലെ ഒരു മത്സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ വിജയി ആയില്ലെങ്കിലും അറുപത്തി മൂന്ന് ദിവസം രഞ്ജിനി നിന്നു. മികച്ച് ഒരു മത്സരാര്‍ത്ഥിയായിരുന്നു താരം. ഒരു സമയത്ത് രഞ്ജിനി ഇംഗ്ലീഷ് പറയുന്നത് പോലെ അനുകരിക്കാന്‍ പല അവതാരകരും ശ്രമിച്ചിരുന്നു. അവതരണത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നതില്‍ രഞ്ജിനിക്ക് വലിയൊരു പങ്കുണ്ട്. രഞ്ജിനിയുടെ ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള അവതരണം പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതായി മാറി. ഇപ്പോഴിതാ രഞ്ജിനി പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഹൗസില്‍ ഫേവറിസം ഉണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോള്‍ ഉടനെ രഞ്ജിനി ഇടപെട്ടാണ്  ആ കാര്യം വ്യക്തമാക്കിയത്. അത്തരമൊരു വാക്ക് ഇല്ലെന്നാണ് രഞ്ജിനി പറയുന്നത്. 'എന്താണത് ഫേവറിസമോ, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല, ഫേവറൈറ്റിസം (favoritism) ആണ്.' രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍ മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നുണ്ട്.

വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും

ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ സ്വാധീനം വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തികളില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലാണ് വാട്‌സ്ആപ്പിന് ഇത്രയും ആരാധകര്‍ ഉള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും. ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.

Other News in this category

  • വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും
  • ഇനി വാട്‌സ്ആപ്പ് ചാറ്റില്‍ മൂന്ന് സന്ദേശങ്ങള്‍ വരെ പിന്‍ ചെയ്തുവെക്കാം, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ
  • കഴുത്തിന് പിറകില്‍ ധരിക്കാവുന്ന എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ച് സോണി, ചൂടുകാലത്തും തണുപ്പുകാലത്തും ഉപകാരപ്പെടും
  • ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും!!! വാട്‌സ്ആപ്പിന്റെ മുന്നറിയിപ്പ്
  • വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോള്‍ വളരെ എളുപ്പം, ഇന്‍-ആപ്പ് ഡയലറിലൂടെ കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാം
  • ഐഫോണിന്റെ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി 'പാസ് കീ' വെരിഫിക്കേഷന്‍, സുരക്ഷയുടെ കാര്യത്തില്‍ ഇനി പേടി വേണ്ട
  • എക്‌സില്‍ ടെലിവിഷന്‍ ആപ്പ് ഒരുങ്ങുന്നു, ലക്ഷ്യം സ്മാര്‍ട്ട് ടിവികളിലേക്ക് 'തത്സമയ, ആകര്‍ഷകമായ ഉള്ളടക്കം'!!!
  • ഇനി വാട്‌സ്ആപ്പില്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും ഫയലുകളും അയക്കാം, പുതിയ സേവനം ഇങ്ങനെ
  • വാട്‌സ്ആപ്പിന്റെ 'കോണ്‍ടാക്ട് നോട്ട്‌സ്', ബിസിനസ് ഉപയോക്താക്കള്‍ക്ക് വേണ്ടി വാട്‌സ്ആപ്പിന്റെ പുതു പുത്തന്‍ ഫീച്ചര്‍!!!
  • ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് അതിവേഗം പ്രതികരണം, പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
  • Most Read

    British Pathram Recommends