വാട്സ്ആപ്പില്‍ അതിശയകരമായ അപ്ഡേഷനുകളാണ് കുറെ നാളുകളായി നടക്കുന്നത്. ഉപയോക്താക്ക് വേണ്ടി അവരുടെ മനസ്സറിഞ്ഞുള്ള അപ്ഡേഷനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും.
ഇപ്പോഴിതാ വാട്സാപ്പില്‍ നിന്ന് ടെലഗ്രാമിലേക്കും, ഐമെസേജിലേക്കും മെസ്സേജ് ചെയ്യാവുന്ന തരത്തില്‍ പുതിയ ഫീച്ചറാണ് വരുന്നത്. ക്രോസ്പ് പ്ലാറ്റ്ഫോം മെസേജിങ്ങ് സംവിധാനം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത് നിലവില്‍ വരുന്നതോടു കൂടി വാട്സാപ്പില്‍ നിന്ന് മറ്റ് മെസേജിങ് ആപ്പുകളിലേക്കും അവയില്‍ നിന്ന് വാട്സാപ്പിലേക്കും സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കും.ഈ സംവിധാനം പക്ഷെ യൂറോപ്യന്‍ യൂണിയനില്‍ മാത്രമായിരിക്കും ലഭിക്കുക. ഇത് നിലവില്‍ വരുന്നതോടെ വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് ടെലഗ്രാമിലേക്കും സിഗ്നലിലേക്കും ഐമെസേജ് ആപ്പിലേക്കുമെല്ലാം സന്ദേശങ്ങള്‍ അയക്കാനാവും.
ടെക്സ്റ്റ്, ചിത്രങ്ങള്‍, വോയ്സ്, ഫയലുകള്‍ ഉള്‍പ്പടെയുള്ളവ ഒരു ആപ്പില്‍ നിന്ന് മറ്റൊരു ആപ്പിലേക്ക് ക്രോസ്പ്ലാറ്റ്ഫോം മെസേജിങിലൂടെ കൈമാറാനാവും. എന്നാല്‍ സിഗ്നല്‍ പ്രോട്ടോക്കോള്‍ പിന്തുടരുന്ന ആപ്പുകളിലേക്ക് മാത്രമേ തങ്ങള്‍ ക്രോസ്പ്ലാറ്റ്ഫോം മെസേജിങ് പിന്തുണയ്ക്കുകയുള്ളൂ എന്നാണ് വാട്സാപ്പിന്റെ നിലപാട്.