ചാറ്റിങ്ങിനും മറ്റുമായി മറ്റ് പല ആപ്പുകളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാല്‍ അതില്‍ പല ആപ്പുകളും സുരക്ഷയുടെ കാര്യത്തില്‍ പിന്നിലാണ്. അത്തരത്തില്‍ ചില ആപ്പുകള്‍ നീക്കം ചെയ്തിരിക്കുകയാണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. പുതിയ മാല്‍വെയര്‍ ആപ്പുകള്‍ ആണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നീക്കം ചെയ്തത്.
നിങ്ങളുടെ ഫോണുകളില്‍ Privee Talk, MeetMe, GlowChat, Let's Chat, Quick Chat, Chit Chat, Hello Chat, YohooTalk, TikTalk, Nidus, Rafaqat, Wave Chat എന്നീ ആപ്പുകള്‍ ഉണ്ടെങ്കില്‍ സുരക്ഷ കണക്കിലെടുത്ത് നീക്കം ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്മാര്‍ട്ട്ഫോണില്‍ ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ തന്നെ VajraSpy എന്ന മാല്‍വെയര്‍ പരത്തുമെന്നതാണ് ഇവയുടെ പ്രത്യേകത.
ഇവയ്ക്ക് മെസെജുകള്‍, കോണ്ടാക്റ്റുകള്, ഫയലുകള്‍, ഡിവൈസ് ലൊക്കേഷന്‍ തുടങ്ങി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളുടെ ലിസ്റ്റ് ഉള്‍പ്പെടെയുള്ള ഡാറ്റ എക്സ്ട്രാക്റ്റുചെയ്യാന് കഴിയും. ബ്ലീപിങ് കമ്പ്യൂട്ടറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സൈബര്‍ സുരക്ഷാ കമ്പനിയായ ഇഎസ്ഇടിയിലെ ഗവേഷകര്‍ വജ്രസ്പൈ എന്ന റിമോട്ട് ആക്സസ് ട്രോജന്‍ അടങ്ങിയ 12 മാല്‍വെയര്‍ ആപ്പുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ ഇല്ലാത്ത ആറെണ്ണം തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴി ആക്സസ് ചെയ്യാന്‍ കഴിയുന്നതാണ്. മെസെജിങ് ആപ്പുകളായി പരസ്യം ചെയ്യപ്പെട്ടിട്ടുള്ളത് 11 ആപ്പുകളാണ്.