18
MAR 2021
THURSDAY
1 GBP =104.28 INR
1 USD =83.49 INR
1 EUR =89.67 INR
breaking news : വാക്‌സിന്‍ വിവാദങ്ങള്‍ക്കിടയില്‍, വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക >>> പ്രിയപ്പെട്ട നടി കനകലത വിടപറയുമ്പോള്‍ ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന കാലത്ത് നടിയെ സന്ദര്‍ശിച്ച ശേഷം നടന്‍ അനീഷ് രവി പങ്കുവെച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് >>> ഓരോ ദിവസവും ബ്രിട്ടനില്‍ തെളിവില്ലാതെ അവസാനിപ്പിക്കുന്നത് 600 മോഷണ കേസുകള്‍; കാര്‍ മോഷണം കൂടുതല്‍ നടക്കുന്നത് കവന്‍ട്രിയില്‍, തൊട്ടുപിന്നില്‍ വാള്‍സാളും >>> 'ആ സിനിമയില്‍ ക്രൂരനായൊരു വൃത്തികെട്ട പലിശക്കാരന്റെ വേശമായിരുന്നു ഷാജോണിന്റേത്, അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വില്ലന്‍ വേഷം' ഷാജോണിന്റെ ആദ്യത്തെ വില്ലന്‍ വേഷത്തെ കുറിച്ച് പറഞ്ഞ് കഥാകൃത്ത് ഉണ്ണി ആര്‍ >>> ഹീത്രൂ, ഗാറ്റ്വിക്ക്, ബര്‍മിംഗ്ഹാം അടക്കമുള്ള വിമാനത്താവളങ്ങളിലെ താറുമായ ഇ-ഗേറ്റ് സംവിധാനം പുന:സ്ഥാപിച്ചു; മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രാക്കാര്‍ >>>
Home >> MIDDLE EAST
ദുബൈയില്‍ പരക്കെ മഴ, ഫുജൈറയില്‍ ശക്തമായ മഴയോടൊപ്പം ആലിപ്പഴ വര്‍ഷവും, അലര്‍ട്ട് പ്രഖ്യാപിച്ച് ജാഗ്രത നിര്‍ദ്ദേശം നല്‍കി അധികൃതര്‍

സ്വന്തം ലേഖകൻ

Story Dated: 2023-10-22

ദുബായ് : പരക്കെ മഴയില്‍ കുളിച്ച് യു.എ.ഇ നഗരം. യുഎഇയില്‍ പല സ്ഥലങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷവും മഴയും പെയ്തതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് അധികൃതര്‍. 

പലയിടങ്ങളിലും പകല്‍ മുഴുവന്‍ കാര്‍മേഘം മൂടിയ അവസ്ഥയായിരുന്നു. ഫുജൈറയില്‍ ശക്തമായ മഴയോടൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായി. രാജ്യത്തിന്റെ ചില മേഖലകളില്‍ വാരാന്ത്യം മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്.

ഫുജൈറ, അല്‍ ഐന്‍, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. ഖോര്‍ഫക്കാന്റെ ചില ഭാഗങ്ങളില്‍ റെഡ് അലര്‍ട്ടാണ്. അതിനാല്‍ നല്ല ജാഗ്രത പാലിക്കണം. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഫുജൈറയിലെ വാദിമയ്ദാദ്, മുര്‍ബാദ് ഭാഗങ്ങളില്‍ ആലിപ്പഴം പൊഴിഞ്ഞത്.

More Latest News

വാക്‌സിന്‍ വിവാദങ്ങള്‍ക്കിടയില്‍, വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക

അപൂര്‍വ്വമായ പാര്‍ശ്വഫലങ്ങള്‍ക്ക് കോവിഷീല്‍ഡ് കാരണമാകുന്നു എന്ന വാര്‍ത്തകള്‍ എല്ലായിടത്തും പരക്കുനന്തിനിടെ വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. കോവിഡ് വാക്സിന്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാണിജ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രസെനെക പറഞ്ഞയായി ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് -19നുള്ള വാക്‌സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്‌സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു. യുകെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്. ഓക്‌സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്ന് ആസ്ട്രസെനെക വികസിപ്പിച്ച വാക്സിന്‍, സിറം ഇന്‍സ്റ്റ്യിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്.

പ്രിയപ്പെട്ട നടി കനകലത വിടപറയുമ്പോള്‍ ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന കാലത്ത് നടിയെ സന്ദര്‍ശിച്ച ശേഷം നടന്‍ അനീഷ് രവി പങ്കുവെച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്

മലയാളികള്‍ക്ക് ഒരു വിധത്തിലും ഉള്ള ആമുഖം വേണ്ട നടി കനകലതയെ കുറിച്ച് പറയാന്‍. സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നിന്ന താരം. പക്ഷെ താരം അസുഖം ബാധിച്ച് ദുരിതാവസ്ഥയില്‍ ആയിരുന്നു മരണത്തിന് മുന്‍പ്. ആ കാലത്ത് താരത്തെ സന്ദര്‍ശിച്ച നടനും അവതാരകനുമായ അനീഷ് രവി പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ കനകലതയുടെ മരണ ശേഷം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ കനകലതയുടെ സഹോദരിയും മകനും താമസിക്കുന്ന വീട്ടിലാണ് അനീഷ് രവി എത്തിയത്. സഹോദരിയും സഹോദരന്റെ മകനും കുടുംബവും നടിയെ നല്ല രീതിയിലാണ് നോക്കിയിരുന്നതെന്ന് അനീഷ് പറഞ്ഞിരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ തന്റെ പേര് പറയാന്‍ കനകലത ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് അനീഷ് പറയുന്നു അനീഷ് രവിയുടെ വാക്കുകള്‍ ഇങ്ങനെ ''കലയും കാലവും എന്ന പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ഒരിക്കല്‍ക്കൂടി രഞ്ജിത്തേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. വില്ലടിച്ചാന്‍ പാട്ടെന്നും വില്ലുകൊട്ടി പാട്ടൊന്നുമൊക്കെ അറിയപ്പെടുന്ന കലാരൂപത്തിനെക്കുറിച്ചും ആ കലാരൂപത്തോടൊപ്പം സഞ്ചരിക്കുന്ന ശുദ്ധകലാകാരന്മാരോടൊപ്പവുമായി കുറേ നിമിഷങ്ങള്‍. കലയുടെ അറിയാത്ത വഴികളിലൂടെ കുറേ ഏറെ നിമിഷങ്ങള്‍. രണ്ടാം പകുതി ഷൂട്ട് കഴിഞ്ഞ് നേരെ പോയത് മങ്കാട്ടു കടവിന് സമീപമുള്ള കനകം എന്ന വീട്ടിലേക്കാണ്, കനകലത ചേച്ചിയെ കാണാന്‍. ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന് ചിലര്‍ ചിലപ്പോ പറയാറുണ്ട് എന്നാല്‍. എത്രപറഞ്ഞാലും മറ്റുള്ളവര്‍ക്ക് മനസിലാകാത്ത ചില ബന്ധങ്ങള്‍ കൂടി ഉണ്ട്. പരസ്പരം കാണുമ്പോള്‍ ഒന്നും പറയാതെ തന്നെ കണ്ണുകളില്‍ നിറയുന്ന നനവിന്റെ സ്നേഹ ജലം അലിഞ്ഞിറങ്ങുന്നത്. ഇന്നലെ ഞാന്‍ കണ്ടു, ജീവിതത്തിന്റെ പകുതി മുക്കാലും കുടുംബത്തിനായി മാറ്റിവച്ച് ചെയ്തു തീര്‍ക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്ത് പിന്നെ ഒന്നുമറിയാത്ത ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞു പോക്ക്. എങ്കിലും എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ ചേച്ചി പറയുന്നുണ്ടായിരുന്നു, 'അ നീ ..ശ് ഷ്'എന്റെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പിച്ചു പുറത്തു കൊണ്ട് വന്നിരുത്തി. കുറെ നേരം ഞങ്ങള്‍ നോക്കിയിരുന്നു.. നിശബ്ദമായ കുറെ നിമിഷങ്ങള്‍. രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകള്‍. ഈ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ വറ്റി വരണ്ടത് പോലെ തോന്നി. കണ്ണുകള്‍ തുളുമ്പുന്നത് കൊണ്ടാവും, ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല. ഒന്നും പറയാതെ മിണ്ടാതിരിക്കുമ്പോഴും എന്റെ ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്ക് ഓടിനടക്കുകയായിരുന്നു. ഞാന്‍ ആദ്യമായി ഒരു മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത്. സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്നതും സ്‌കിറ്റ് കളിക്കുന്നതൊക്കെ കൈരളി കലാമന്ദിര്‍ ടീമിനൊപ്പമാണ്. അതിന്റെ അമരക്കാരാണ് ഗുരു തുല്യരായ കാര്യവട്ടം ശശികുമാറും കനകലത ചേച്ചിയും. അന്ന് പാപ്പനംകോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഓറഞ്ച് വാങ്ങാനായി ഞാന്‍ കൊടുത്ത പൈസ വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ തരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു കൊണ്ട് ഞാന്‍ പറഞ്ഞു എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്. വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു.'

'ആ സിനിമയില്‍ ക്രൂരനായൊരു വൃത്തികെട്ട പലിശക്കാരന്റെ വേശമായിരുന്നു ഷാജോണിന്റേത്, അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വില്ലന്‍ വേഷം' ഷാജോണിന്റെ ആദ്യത്തെ വില്ലന്‍ വേഷത്തെ കുറിച്ച് പറഞ്ഞ് കഥാകൃത്ത് ഉണ്ണി ആര്‍

  കലാഭവന്‍ ഷാജോണ്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ദൃശ്യത്തിലെ വില്ലന്‍ വേഷമായിരുന്നു. അതുവരെ കൊമേഡിയന്‍ എന്ന രീതിയില്‍ പ്രശസ്തി നേടിയിരുന്ന ഷാജോണ്‍ വില്ലനായി തിളങ്ങുകയായിരുന്നു സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെ. പക്ഷെ അതായിരുന്നില്ല ഷാജോണിന്റെ ആദ്യത്തെ വില്ലന്‍ വേഷമെന്ന് പറയുകയാണ് കഥാകൃത്ത് ഉണ്ണി ആര്‍. കലാഭവന്‍ ഷാജോണ്‍ ദൃശ്യത്തിന് മുന്‍പ് മികച്ചൊരു വില്ലന്‍ വേഷം ചെയ്തിരുന്നെന്നും എന്നാല്‍ അത് സിനിമയില്‍ നിന്ന് കട്ട് ചെയ്ത് കളയേണ്ടി വന്നെന്നും ആണ് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി ആര്‍ ഈ കാര്യത്തെ കുറിച്ച് സംസാരിച്ചത്. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ആന്തോളജിയിലെ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജിലായിരുന്നു ഷാജോണിന്റെ വില്ലന്‍ കഥാപാത്രമുണ്ടായിരുന്നതെന്നും ഉണ്ണി ആര്‍ പറയുന്നു. 'രഞ്ജിത് ഇങ്ങനെയൊരു പദ്ധതി ആലോചിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ അന്‍വര്‍ റഷീദ് ഒരു കഥ അന്വേഷിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ കഥ പറയുന്നത്. അദ്ദേഹത്തിന് അത് പെട്ടെന്ന് തന്നെ മനസ്സിലാകുകയും തിരിച്ച് വിളിക്കാമെന്ന് പറയുകയും ചെയ്തു. അന്‍വര്‍ രഞ്ജിത്തിനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. അങ്ങനെയാണ് ബ്രിഡ്ജ് ചെയ്യുന്നത്. ആ സിനിമക്ക് സലീംകുമാര്‍ പൈസ പോലും വാങ്ങിച്ചിട്ടല്ലെന്നാണ് തോന്നുന്നത്. 8 ലക്ഷം രൂപയായിരുന്നു അതിന്റെ ബഡ്ജറ്റ്. 12 ലക്ഷം രൂപയോളം അതിന് ചിലവായിട്ടുണ്ട്. 4 ലക്ഷം രൂപയോളം അന്‍വര്‍ കടം വാങ്ങിയതാണ്. 15 മിനിറ്റോളമുണ്ടായിരുന്ന സിനിമ ലെങ്ത് കൂടിയത് കാരണം കട്ട് ചെയ്ത് വന്നപ്പോള്‍ 12 മിനിറ്റോളം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. അതിനകത്ത് കട്ട് ചെയ്ത് പോയൊരു ഭാഗമുണ്ട്. അത് കലാഭവന്‍ ഷാജോണിന്റെ ഒരു കഥാപാത്രമായിരുന്നു. ക്രൂരനായൊരു വൃത്തികെട്ട പലിശക്കാരന്റെ വേശമായിരുന്നു അത്. അത് പക്ഷെ സിനിമയില്‍ ഇല്ല. മികച്ച പെര്‍ഫോമന്‍സായിരുന്നു അതില്‍ അദ്ദേഹത്തിന്റേത്. അതിന് ശേഷമാണ് അദ്ദേഹം വില്ലനായി ദൃശ്യത്തില്‍ വരുന്നത്. ശരിക്കും അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിക്കുന്ന സിനിമ ബ്രിഡ്ജാണ്. ആ ഭാഗം കട്ട് ചെയ്തുപോയി. കണ്ടാല്‍ അടി കൊടുക്കാന്‍ തോന്നുന്നത്രയും വൃത്തികെട്ട വില്ലന്‍ സ്വഭാവമുള്ളൊരു കഥാപാത്രമായിരുന്നു അത്,' ഉണ്ണി ആര്‍ പറഞ്ഞു.

'ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു'  നടി ഭാമ വിവാഹമോചിതയായോ? താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരമാണ് ഭാമ. 2020 ജനുവരി 30ന് താരം വിവാഹിതയായതോടെ സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്ത് താരം കുടുംബിനിയായി മാറി. ശേഷം താരത്തിന് ഒരു മകള്‍ ജനിക്കുകയും ചെയ്തിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഭാമ വിവാഹമോചിതയായെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം വെറുതെയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെച്ച് താരം എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും താരത്തിന്റെ വാക്കുകള്‍ വീണ്ടും ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. താന്‍ വിവാഹ മോചിതയായെന്ന തരത്തിലുള്ള വാക്കുകളായിരുന്നു താരം പങ്കുവെച്ചത്. '' സിംഗിള്‍ മദര്‍ ആണ് ഞാന്‍ ഇപ്പോള്‍. ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നതു മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി'' എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. സിംഗിള്‍ മദര്‍ ആണെന്ന് ഭാമ അറിയിച്ചതോടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. ഇതേ കുറിച്ച് താരത്തോട് ചോദിച്ച് നിരവധി പേരാണ് എത്തിയത്. എന്നാല്‍ അതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

'ദുല്‍ഖര്‍ മമ്മൂക്കയോട് ചെയ്യുന്നത് പോലെ എനിക്ക് പറ്റുന്നില്ലല്ലോ എന്നത് വലിയൊരു സങ്കടമാണ്' പൃഥ്വിയോട് 'ഈ ചോദ്യം വേണ്ടായിരുന്നു' എന്ന് സോഷ്യല്‍ മീഡിയ തന്നെ പറഞ്ഞ ആ ചോദ്യത്തിന് പൃഥ്വി പറഞ്ഞ മറുപടി ഇങ്ങനെ

സ്വന്തം കഠിനധ്വാനം കൊണ്ട് വളരെ പെട്ടന്ന് സിനിമയില്‍ മികച്ച ഒരു ഗ്രാഫ് നേടാന്‍ സാധിച്ച വ്യക്തിയാണ് പൃഥ്വിരാജ്. നടന്‍ സംവിധായകന്‍ ഗായകന്‍ എന്ന നിലയില്‍ എല്ലാം പൃഥ്വി പേരെടുത്ത് കഴിഞ്ഞു. പൃഥ്വിയും ചേട്ടന്‍ ഇന്ദ്രജിത്തും അച്ഛന്‍ സുകുമാരനെ പോലെ തന്നെ സിനിമയില്‍ നല്ലൊരു പേരെടുത്ത് കഴിഞ്ഞു. എന്നാല്‍ മക്കളുടെ ഈ നേട്ടം കാണാന്‍ അച്ഛന്‍ ഇല്ലെന്നത് ഇവരുടെ കുടുംബത്തിന്റെ വലിയൊരു ദുഖം ആണ്. മുന്‍പ് നടന്ന ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് പൃഥ്വിയോട് അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ആ ചോദ്യം പൃഥ്വിയോട് വേണ്ടായിരുന്നു എന്നാണ് പലരും ആ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. കാരണം അതിന് അദ്ദേഹം പറഞ്ഞ മറുപടി തന്നെയാണ്. എന്നും വളരെ സ്‌ട്രോങ് ആയി കാണപ്പെടുന്ന പൃഥ്വിയുടെ കണ്ണ് നിറയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് അത് സഹിക്കില്ല. അന്ന് അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞ ഉത്തരം ആരുടേയും മനസ്സ് വേദനിപ്പിക്കും. ഓണ്‍ലൈനായി നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജിനു പിന്നിലെ ചുമരില്‍ സുകുമാരന്റെ ചിത്രം കണ്ട്, 'അദ്ദേഹമുണ്ടായിരുന്നെങ്കില്‍  ഈ മകന്റെ വളര്‍ച്ച എങ്ങനെ കാണുമായിരുന്നു?' എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.  ''എന്റെ ലൈഫിലെ ഏറ്റവും വലിയ നികത്താനാവാത്ത സങ്കടം, എന്റെ ചേട്ടന്റെയും എന്റെയും സക്‌സസ് എന്‍ജോയ് ചെയ്യാന്‍ അച്ഛനുണ്ടായില്ലല്ലോ എന്നതാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ചാലു (ദുല്‍ഖര്‍)). മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുമ്പോഴൊക്കെ ദുല്‍ഖര്‍ വല്ലാതെ എന്‍ജോയ് ചെയ്യുന്നുണ്ട്. അതില്‍ ദുല്‍ഖര്‍ വളരെ പ്രൈഡാണ്. എനിക്കത് പറ്റുന്നില്ല എന്നതില്‍ സങ്കടമുണ്ട്...'' വേദന ഉള്ളിലൊതുക്കി പൃഥ്വിരാജ് പറയുന്നതാണെന്ന് ആര്‍ക്കും മനസ്സിലാകും. അതിനാല്‍ തന്നെയാണ് ഈ ചോദ്യം വേണ്ടായിരുന്നു എന്ന് പലരും പറയുന്നത്.   

Other News in this category

  • പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം, പുതിയ സംവിധാനം ഒരുക്കി ഐസിഐസിഐ ബാങ്ക്
  • മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്
  • റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല
  • അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്
  • മസ്‌ക്കറ്റില്‍ കടലില്‍ വീണ് എട്ടു പ്രവാസികള്‍, ഒരാളുടെ ജീവന്‍ നഷ്ടമായി, രക്ഷപ്പെട്ട ഏഴു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
  • ഒമാനില്‍ വാഹനപകടം, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു, രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു
  • യു.എ.ഇയിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായ സന്നദ്ധപ്രവര്‍ത്തകരായി മലയാളികള്‍, മലയാളി കൂട്ടയ്മകള്‍ ഷാര്‍ജയിലെ വിവിധ മേഖലകളില്‍ അവശ്യസാധനങ്ങളുമായി എത്തി
  • കനത്ത മഴമൂലം ദുബൈയിലെ ടെര്‍മിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നം, കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
  • യുഎസ്സില്‍ കടുത്ത ശൈത്യം, ആര്‍ട്ടിക് കാറ്റ് ശക്തമായി വീശുന്നത് ടെക്‌സസ് വരെ എത്തിയേക്കും
  • ദുബൈയില്‍ ഇന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം നിലവില്‍ വന്നു
  • Most Read

    British Pathram Recommends