ഹാലിഫാക്സിന്റെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ യുകെയിലെ ഭവന വിലകളില്‍ ഉണ്ടായത് 14 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വാര്‍ഷിക വില ഇടിവ്. വര്‍ദ്ധിച്ചുവരുന്ന മോര്‍ട്ട്ഗേജ് നിരക്കാണ് ഭവന വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഓഗസ്റ്റ് അവസാനം വരെയുള്ള വര്‍ഷത്തില്‍ പ്രോപ്പര്‍ട്ടി വാല്യു 4.6 ശതമാനമാണ് കുറഞ്ഞത്. ഇത് ശരാശരി വിലയില്‍ 14,000 പൗണ്ടിന്റെ ഇടിവാണ് കാണിക്കുന്നത്. അതേസമയം, ഈ വര്‍ഷം തന്നെ വീണ്ടും വിലയിടിവ് ഉണ്ടായേക്കാമെന്നും ഹാലിഫാക്സ് പ്രവചിക്കുന്നു.
ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ മാത്രം ഭവന വിലകള്‍ 1.9 ശതമാനം കുറഞ്ഞു. 2021 ഡിസംബര്‍ മുതല്‍, യുകെയില്‍ ഉപഭോക്തൃ വില ഉയരുന്നത് തടയുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായി 14 തവണയാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. ബാങ്കിന്റെ അടിസ്ഥാന നിരക്ക് ഇപ്പോള്‍ 5.25 ശതമാനമാണ്. യുകെയിലെ ഏറ്റവും വലിയ മോര്‍ട്ട്ഗേജ് ലെന്‍ഡറായ ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പിന്റെ ഭാഗമായ ഹാലിഫാക്സിന്റെ കണക്കനുസരിച്ച് ഇപ്പോള്‍ ഒരു വീടിന് ശരാശരി £279,560 വിലയുണ്ട്.
മോര്ട്ട്ഗേജുകാരെ മാത്രം പരിഗണിച്ച്് തയ്യാറാക്കിയ കണക്കാണിത്. പണം നല്‍കിയോ മറ്റ് ഡീലുകളോ ഉപയോഗിച്ച് വീട് വാങ്ങുന്നവരെയോ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലഭ്യമായ ഏറ്റവും പുതിയ ഔദ്യോഗിക ഡാറ്റ അനുസരിച്ച്, ഭവന വില്‍പ്പനയുടെ മൂന്നിലൊന്ന് പണം വാങ്ങുന്നവരാണ്.
കഴിഞ്ഞ ആഴ്ച, ആഗസ്ത് വരെയുള്ള വര്‍ഷത്തില്‍ വീടുകളുടെ വിലയില്‍ 5.3% ഇടിവുണ്ടായി. 2009 ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക ഇടിവാണ് ഇത്.
സാമ്പത്തിക വിവര സേവനമായ മണിഫാക്ട്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ട് വര്‍ഷത്തെ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജിന്റെ ശരാശരി നിരക്ക് 6.67% ആണ്. സാധാരണ അഞ്ച് വര്‍ഷത്തെ ഇടപാടിന് 6.16% ആണ് നിരക്ക്. പ്രോപ്പര്‍ട്ടി മൂല്യങ്ങളില്‍ ഇടിവുണ്ടായിട്ടും, വിലകള്‍ കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ കണ്ട നിലയിലേക്ക് തിരിച്ചെത്തിയെന്നും, പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ 40,000 പൗണ്ട് കൂടുതലാണെന്നും ഹാലിഫാക്സ് പറഞ്ഞു.