18
MAR 2021
THURSDAY
1 GBP =105.65 INR
1 USD =83.48 INR
1 EUR =90.65 INR
breaking news : ഒമ്പത് വര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടിയത് യുകെയിലെ 6,000-ലധികം ബാങ്ക് ശാഖകള്‍; ഏറ്റവുമധികം ശാഖകള്‍ക്ക് ഷട്ടറിട്ടത് ബാര്‍ക്ലേയ്സ് ബാങ്ക്, ബദല്‍ സംവിധാനമായി 'ബാങ്കിങ്ങ് ഹബുകള്‍' >>> 'ഞങ്ങള്‍ വള്‍ഗറായി ഒന്നും ചെയ്തിട്ടില്ല, വളരെ ബേസിക് ആയി സുഹൃത്തുക്കള്‍ ചെയ്യുന്നത് മാത്രം, മറിച്ച് തോന്നിയെങ്കില്‍ മാപ്പ് പറയുന്നു' ബിഗ്‌ബോസ് താരം ഗബ്രി >>> ഇനി വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാം, വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇങ്ങനെ >>> ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കുവൈത്തിനെതിരായി കളിച്ചതിനു ശേഷം കരിയര്‍ അവസാനിപ്പിക്കുന്നു, പ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി രംഗത്ത് >>> ഇന്ത്യയില്‍ 41 ആവശ്യ മരുന്നുകളുടെയും ആറ് ഫോര്‍മുലേഷനുകളുടെയും വില കുറച്ചു!!! >>>
Home >> HOT NEWS
യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി ബ്രാഡ്ലി സ്റ്റോക്ക് മലയാളിയുടെ അപ്രതീക്ഷിത വിയോഗം; കോട്ടയം സ്വദേശി വിനോദ് തോമസിന്റെ മരണം ഉള്‍ക്കൊള്ളാനാകാതെ ഭാര്യയും പെണ്‍മക്കളും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2023-08-25

സമീപകാലത്തായി യുകെ മലയാളി സമൂഹത്തെ തേടി നിരവധി മരണവാര്‍ത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളി സമൂഹത്തിനു വേദനയായി ബ്രാഡ്ലി സ്റ്റോക്ക് മലയാളി വിനോദ് തോമസി (59) ന് അപ്രതീക്ഷിത വിയോഗം. ഇന്നലെ വൈകിട്ട് 3.45ഓടെയാണ് വിനോദിന്റെ മരണം സംഭവിച്ചത്. കോട്ടയം വലിയ പീടികയില്‍ വീട്ടില്‍ കുടുംബാംഗമാണ് വിനോദ്. ലീനാ തോമസാണ് ഭാര്യ. ഡോ. മേരി വിനോദ്, മായാ വിനോദ് എന്നിവര്‍ മക്കളാണ്.

വിനോദിന്റെ വിയോഗത്തില്‍ ബ്രിസ്‌ക മാനേജിംഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ബ്രിസ്‌ക സംഘടനയിലടക്കം സജീവ സാന്നിധ്യമായിരുന്നു വിനോദും കുടുംബവും. അതുകൊണ്ടുതന്നെ കുടുംബത്തിന് ആശ്വാസമായി സംഘടന പ്രവര്‍ത്തകര്‍ ഒപ്പം തന്നെയുണ്ട്.

വിനോദ് തോമസിന്റെ നിര്യാണത്തില്‍ ബ്രിട്ടീഷ് പത്രത്തിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

More Latest News

'ഞങ്ങള്‍ വള്‍ഗറായി ഒന്നും ചെയ്തിട്ടില്ല, വളരെ ബേസിക് ആയി സുഹൃത്തുക്കള്‍ ചെയ്യുന്നത് മാത്രം, മറിച്ച് തോന്നിയെങ്കില്‍ മാപ്പ് പറയുന്നു' ബിഗ്‌ബോസ് താരം ഗബ്രി

ബിഗ്‌ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേട്ട മത്സരാര്‍ത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരും സോഷ്യല്‍ മീഡിയയില്‍ എയറില്‍ കയറിയ താരങ്ങളാണ്. ഇപ്പോഴിതാ ആ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഗബ്രി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മറുപടി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:സമൂഹത്തിന്റെ കണ്ണില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുക്ക് വീഴ്ച പറ്റിയിട്ടുണ്ടാകാം. എന്നാല്‍ ഇതെല്ലാം വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ ആണ്. എന്നെ സംബന്ധിച്ച് ഞാന്‍ അവിടെ ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ ജസ്റ്റിഫൈഡ് ആണ്.ഞാന്‍ ദേഹത്ത് സ്പര്‍ശിച്ചതിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ഞാന്‍ ഉമ്മ വെച്ചു, കൈ പിടിച്ചിരുന്നു എന്നൊക്കെയാണ് വിമര്‍ശനം. ഞങ്ങള്‍ വള്‍ഗറായി ഒന്നും ചെയ്തിട്ടില്ല. വളരെ ബേസിക് ആയി പുറത്തും ആളുകള്‍ സൗഹൃദത്തിനിടയില്‍ ചെയ്യുന്ന കാര്യങ്ങളാണ് അത്. ഇത് എന്നെ കാഴ്ചപ്പാടാണ്. ചിലപ്പോള്‍ മറിച്ച് ആളുകള്‍ക്ക് തോന്നുന്നുണ്ടാകാം. അങ്ങനെയാണെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു, പക്ഷേ എന്റെ കാഴ്ചപ്പാടില്‍ അതില്‍ തെറ്റില്ല. ഞാന്‍ എല്ലാവരോടും ഇങ്ങനെ ബിഹേവ് ചെയ്യുന്ന ആളാണ്. എന്റെ ലൗ ലാംഗ്വേജ് സ്പര്‍ശനമാണ്. ഒരാളെ തൊടുമ്പോള്‍,കെട്ടിപിടിക്കുമ്പോള്‍ അതില്‍ സെക്ഷ്വല്‍ എലമെന്റ് കൊണ്ടുവരേണ്ട കാര്യമില്ല. ഞാന്‍ എന്റെ സുഹൃത്തുക്കളുടേയും വീട്ടുകാരുടേയും അടുത്ത് ഇങ്ങനെ തന്നെയാണ്. എന്തായാലും പ്രേക്ഷകരെ അത് ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. എന്നാല്‍ എന്റെ നിലപാടുകള്‍ മാറ്റി ചിന്തിക്കേണ്ട ആവശ്യമില്ല.ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പല ട്രോളുകളും കണ്ടിരിന്നു. പലതും ആസ്വദിച്ചിട്ടുണ്ട്. ഒരു മലയാളം ചാനലില്‍ വന്നൊരു സ്‌കിറ്റ് വ്യക്തിപരമായി വേദനിപ്പിച്ച ഒന്നായിരുന്നു. രണ്ട് പേരുടെ ക്യാരക്ടേഴ്‌സിനെ എടുത്ത് അവരെ ഡിഫെയിം ചെയ്ത് അതിലൊരു വള്‍ഗര്‍ എലമെന്റ് കൊണ്ടുവന്നു. മെലോ ഡ്രാമയായിട്ടില്ല സെക്ഷ്വലൈസ് ചെയ്തതായിട്ടാണ് തോന്നിയത്. ഞാനും ജാസ്മിനും തമ്മില്‍ ഉണ്ടായിരുന്നത് പരിശുദ്ധമായൊരു ബദ്ധമാണ്. അത് സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലുമൊക്കെ.അതിലൊരു ലൈംഗിക ചുവ ആഡ് ചെയ്യുന്നത് വളരെ മോശമായ കാര്യമാണ്. എന്റെ കുടുംബത്തേയും ബാധിച്ചിരുന്നു.

ഇനി വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാം, വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഇങ്ങനെ

നിങ്ങള്‍ ഉപയോഗിക്കുന്ന പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന് ഇടയ്‌ക്കെങ്കിലും ഒരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ടോ? ഇതാ ഉപയോക്താക്കളുടെ ആ ആഗ്രഹം വാട്‌സ്ആപ്പ് മനസ്സിലാക്കിയിരിക്കുകയാണ്. വാട്സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്ഡേറ്റ്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണ് എന്നാണ് പുറത്ത് വരുന്ന വിവരം. പരമ്പരാഗതമായ പച്ച നിറത്തിലുള്ള തീമിന് പകരം പുതിയ നിറങ്ങള്‍ ഇഷ്ടാനുസൃതം സെറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുമെത്തും. ആപ്പ് പതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോഴാകും ഫീച്ചര്‍ ലഭ്യമാകുക. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ആപ്പിന്റെ പ്രൈമറി ബ്രാന്‍ഡിങ് നിറത്തില്‍ മാറ്റം വരുത്തുന്നതില്‍ പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നീല നിറത്തിലുള്ള ചാറ്റ് ബബിളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു.

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കുവൈത്തിനെതിരായി കളിച്ചതിനു ശേഷം കരിയര്‍ അവസാനിപ്പിക്കുന്നു, പ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി രംഗത്ത്

അടുത്ത മാസം നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കുവൈത്തിനെതിരായി കളിച്ച ശേഷം കരിയര്‍ അവസാനിപ്പിക്കുന്നതായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. തന്റെ വിരമിക്കല്‍ പ്രഖ്യാപനവുമായാണ് സുനില്‍ ഛേത്രി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം താരം ആരാധകരെ അറിയിച്ചത്. ജൂണ്‍ ആറിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം നടക്കുന്നത്. 39 വയസ്സുകാരനാണ് താരം. 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയ സുനില്‍ ഛേത്രി 2005 ജൂണ്‍ 12 നാണ് ഫുട്‌ബോളില്‍ അരങ്ങേറ്റം നടത്തുന്നത്. 2019 ല്‍ പത്മശ്രീ പുരസ്‌കാരം നേടിയ സുനില്‍ ഛേത്രിക്ക് 2011 ല്‍ അര്‍ജുന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ആറു തവണ എ ഐ എഫ് എഫ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍ നേട്ടത്തില്‍ മൂന്നാം സ്ഥാനത്താണ്. 1984 ഓഗസ്റ്റ് മൂന്നിന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദില്‍ ജനിച്ച അദ്ദേഹം 2002ല്‍ മോഹന്‍ ബഗാന്‍ ക്ലബ്ബിലൂടെ ഫുട്‌ബോളില്‍ തന്റെ ഭാവി വികസിപ്പിച്ചു. ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളുരു എഫ് സി ക്ലബ്ബിന്റെ സ്‌ട്രൈക്കറും ആണ് സുനില്‍ ഛേത്രി.

ഇന്ത്യയില്‍ 41 ആവശ്യ മരുന്നുകളുടെയും ആറ് ഫോര്‍മുലേഷനുകളുടെയും വില കുറച്ചു!!!

41 ആവശ്യ മരുന്നുകളുടെയും ആറ് ഫോര്‍മുലേഷനുകളുടെയും വില കുറച്ചു. പ്രമേഹം, ശരീരവേദന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍ പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള മരുന്നുകള്‍, ആന്റാസിഡുകള്‍, അണുബാധകള്‍, അലര്‍ജികള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍, മള്‍ട്ടിവിറ്റാമിനുകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവയുടെ വില കുറച്ചതായി ഫാര്‍മസ്യൂട്ടിക്കല്‍, നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മരുന്നുകളുടെ വില കുറച്ച വിവരം ഡീലര്‍മാര്‍ക്കും സ്റ്റോക്കിസ്റ്റുകള്‍ക്കും ഉടന്‍ പ്രാബല്യത്തില്‍ എത്തിക്കാന്‍ ഫാര്‍മ കമ്പനികള്‍ക്ക് എന്‍പിപിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറയുന്നതോടെ 10 കോടിയിലധികം പ്രമേഹ രോഗികള്‍ക്കാണ് പ്രയോജനം ലഭിക്കുക. ''മരുന്നുകളുടെയും ഫോര്‍മുലേഷനുകളുടെയും വിലയില്‍ മാറ്റം വരുത്തുന്നത് എന്‍പിപിഎ പോലുള്ള റെഗുലേറ്ററി ബോഡിയുടെ പതിവ് ജോലിയാണ്. പൊതുജനങ്ങള്‍ക്കുള്ള അവശ്യമരുന്നുകളില്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ചെലവ് താങ്ങാനാവുന്നതാണോ എന്ന് ഉറപ്പാക്കുമെന്നും'' ഒരു മുതിര്‍ന്ന എന്‍പിപിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൂന്ന് വര്‍ഷം മുന്‍പ് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ വരെ റിസെന്റ്‌ലി ഡിലീറ്റ് ഫോള്‍ഡറില്‍, ആപ്പിളില്‍ വീണ്ടും സുരക്ഷാ ആശങ്ക?

ഉപയോക്താക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണ് ആപ്പിള്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഉപയോക്താക്കള്‍ ശ്രദ്ധിച്ച ഒരു കാര്യത്തിലൂടെ തങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ സംശയത്തിലാക്കിയിരിക്കുകയാണ്.  ആപ്പിള്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്തവവര്‍ക്കെല്ലാം ആണ് പണികിട്ടിയ അവസ്ഥയില്‍ ആയത്. അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞതും മൂന്ന് വര്‍ഷം മുന്‍പ് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ വരെ തിരികെയെത്തിയിരിക്കുകയാണ്. 'റീസെന്റ്ലി ഡെലീറ്റഡ്' എന്ന ഫോള്‍ഡറില്‍ അടുത്തിടെ ഡിലീറ്റ് ചെയ്ത ചിത്രങ്ങളൊക്കെ കാണാനുള്ള ഫീച്ചര്‍ ഐ ഫോണില്‍ ഉണ്ട്. 30 ദിവസങ്ങള്‍ക്ക് ശേഷം സ്ഥിരമായി ഡിലീറ്റ് ആയി പോകുന്ന തരത്തിലാണ് ആ ഫീച്ചറുള്ളത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ റീസെന്റ്ലി ഡെലീറ്റഡ് ഫോള്‍ഡറില്‍ തിരിച്ചെത്തിയതോടെ ഉപഭോക്താക്കളെല്ലാം അമ്പരന്നു. ഐഒഎസ് 17.5 അപ്ഡേറ്റിന് ശേഷമാണ് ഇത് കണ്ട് തുടങ്ങുന്നത്. ഇതോടെ നമ്മുടെ ചിത്രങ്ങള്‍ ആപ്പിള്‍ ഡിലീറ്റ് ചെയ്യുന്നില്ല എന്നും ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് മനസിലായി. ഇത് വലിയ സുരക്ഷാ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐഒഎസ് 18 അപ്‌ഡേറ്റ് അടുത്തമാസം അവതരിപ്പിക്കാനിരിക്കെയാണ് 17.5 ന്റെ ഈ പ്രശ്‌നം.

Other News in this category

  • ഒമ്പത് വര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടിയത് യുകെയിലെ 6,000-ലധികം ബാങ്ക് ശാഖകള്‍; ഏറ്റവുമധികം ശാഖകള്‍ക്ക് ഷട്ടറിട്ടത് ബാര്‍ക്ലേയ്സ് ബാങ്ക്, ബദല്‍ സംവിധാനമായി 'ബാങ്കിങ്ങ് ഹബുകള്‍'
  • വിദ്യാര്‍ത്ഥികളുടെ മാനസികവും കുടുംബപരവുമായ പ്രശ്നങ്ങളാല്‍ ഇംഗ്ലണ്ടിലെ അധ്യാപകര്‍ വലയുന്നുവെന്ന് എംപിമാര്‍; ശമ്പളക്കുറവിനേക്കാള്‍ അധ്യാപകര്‍ ജോലി ഉപേക്ഷിക്കാന്‍ കാരണം ഉയര്‍ന്ന ജോലിഭാരം
  • ആറു വയസ്സുകാരിയുടെ മരണം ആശുപത്രിയുടെ ഗുരുതരമായ അവഗണനയെ തുടര്‍ന്ന്; കെന്റ് എന്‍എച്ച്എസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍, വീഴ്ച സമ്മതിച്ച് ട്രസ്റ്റ്
  • സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ജലജന്യ രോഗങ്ങള്‍ പടരുന്നുവെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണ്ടെത്തല്‍; കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടിലെ പത്തില്‍ ഒമ്പത് നഴ്സുമാരും അസുഖമുള്ളപ്പോള്‍ ജോലി ചെയ്യുന്നതായി സര്‍വേ റിപ്പോര്‍ട്ട്; ഭൂരിഭാഗം നഴ്‌സുമാരും രോഗീ പരിചരണത്തില്‍ മുഴുകുന്നത് സ്വന്തം രോഗവും വേദനകളും പ്രതിസന്ധികളും അവഗണിച്ച്
  • സ്വതന്ത്ര മധ്യസ്ഥതനുമായി ചര്‍ച്ചയ്ക്ക് സമ്മതംമൂളി ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും; ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമര പരമ്പരകള്‍ക്ക് പരിഹാരമാകുമെന്ന ശുഭ പ്രതീക്ഷയില്‍ പൊതുജനം
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍; തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സുനക് സര്‍ക്കാരിന് പുതിയ തിരിച്ചടി
  • ഒരു വര്‍ഷത്തിനുള്ളില്‍ 310 ലക്ഷം ഭക്ഷണ പൊതികള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയതായി പ്രമുഖ ചാരിറ്റി ട്രസ്സല്‍ ട്രസ്റ്റ്; രാജ്യത്തെ ദരിദ്രരുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയായി
  • സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും കൗമാരക്കാര്‍ നിയമവിരുദ്ധമായി വലിയ കത്തികള്‍ വാങ്ങി കൂട്ടുന്നുവെന്ന് പോലീസ്; പലതും മയക്കുമരുന്ന് ഇടപാടുകള്‍ക്കും കവര്‍ച്ചകള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും ഉപയോഗിക്കാനെന്ന് റിപ്പോര്‍ട്ട്
  • ഇംഗ്ലണ്ടില്‍ ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് നിരോധിക്കുന്നു; നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും, നടപടി രാഷ്ടീയപ്രേരിതമെന്ന് ഹെഡ് ടീച്ചേഴ്സ അസോസിയേഷന്‍
  • Most Read

    British Pathram Recommends