18
MAR 2021
THURSDAY
1 GBP =105.65 INR
1 USD =83.48 INR
1 EUR =90.65 INR
breaking news : പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് പാമ്പ് കടിയേറ്റു, കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച കൂട്ടത്തില്‍ പാമ്പിനെയും 'ജീവനോടെ' എത്തിച്ച് വീട്ടുകാര്‍!!! പിന്നീട് സംഭവച്ചിത് അപ്രതീക്ഷിതമായ സംഭവങ്ങള്‍ >>> ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21-23 വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും >>> മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ >>> ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍ >>> പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍ >>>
Home >> HOT NEWS
ലണ്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥി കുഷ് പട്ടേലിന്റെ ആത്മഹത്യ മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ഥിക്കുള്ള അപകട മുന്നറിയിപ്പ്; ലോണെടുത്തും വിറ്റുപെറുക്കിയും സ്റ്റുഡന്റ് വിസയില്‍ എത്താനാഗ്രഹിക്കുന്നവര്‍ വായിച്ചറിയാന്‍.....

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2023-08-25

ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ എന്ത് ത്യാഗവും സഹിച്ച് കിട്ടാവുന്നിടത്തു നിന്നെല്ലാം കടവും വാങ്ങി സ്റ്റുഡന്റ്സ് വിസയില്‍ അക്കരപ്പച്ചകള്‍ തേടിപ്പോകുന്ന മലയാളി യുവാക്കളുടെ ദയനീയമായ അവസ്ഥയുടെ നിരവധി വാര്‍ത്തകള്‍ അടുത്തിടെയായി നാം വായിച്ചറിഞ്ഞു. പഠനത്തോടൊപ്പം ജോലിചെയ്തും പഠനശേഷമുള്ള കാലയളവില്‍ ഇവിടെ നിന്ന് ബാങ്ക് ലോണ്‍ അടക്കമുള്ള കടങ്ങളൊക്കെ വീട്ടാമെന്ന പ്രതീക്ഷകളൊക്കെയും അസ്തമിക്കുന്ന യാഥാര്‍ഥ്യത്തിന്റെ നേര്‍ചിത്രമാകുകയാണ് യുകെയില്‍ പഠിക്കാനെത്തിയ അഹമ്മദാബാദില്‍ നിന്നുള്ള കുഷ് പട്ടേല്‍ എന്ന വിദ്യാര്‍ഥിയുടെ ആത്മഹത്യ. 

കഴിഞ്ഞ ഒമ്പത് മാസമായി സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ പഠനം തുടരുകയായിരുന്ന യുവാവിനെ ലണ്ടന്‍ ബ്രിഡ്ജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചനകള്‍ തെളിയിക്കുന്നത്. ഇവിടെ എത്തിയത് മുതല്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് കുഷ് വലിയ സമ്മര്‍ദ്ദങ്ങളിലൂടെയാണ് യുവാവ് കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. അദ്ദേഹത്തെ കാണാതായി 10 ദിവസത്തെ തെരച്ചിലിന് ശേഷം മൃതദേഹം ലണ്ടന്‍ ബ്രിഡ്ജിന് സമീപം കണ്ടെത്തുകയായിരുന്നു. 

ഏകദേശം ഒമ്പത് മാസം മുമ്പ് 2022 ല്‍ ഒരു സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായാണ് പട്ടേല്‍ ലണ്ടനിലെത്തിയത്. എന്നാല്‍ ഇവിടെ ജീവിതച്ചിലവുകളും നാട്ടിലെ വായ്പാ തിരിച്ചടവുകളും മറ്റും സൃഷ്ടിച്ച പ്രതിസന്ധി യുവാവിനെ നിരന്തരം വേട്ടയാടുകായിരുന്നു. 

കോളേജ് ഫീസ് അടക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടതിനാല്‍ യൂണിവേഴ്‌സിറ്റിയുമായി തര്‍ക്കവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ കുടുംബം ഒരു വിദ്യാഭ്യാസ വായ്പയിലൂടെ സ്ഥിതിഗതികള്‍ ശരിയാക്കാന്‍ ഇടപെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ, വര്‍ക്ക് പെര്‍മിറ്റിന്റെ അഭാവം അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യാത്രയെ തടസ്സപ്പെടുത്തി, ഇത് അദ്ദേഹത്തിന്റെ ഭാവി സാധ്യതകളെയും പ്രതികൂലമായി ബാധിച്ചു. 

ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനും പണമിടപാടുകള്‍ നടത്തുന്നതിനും ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബം കൂട്ടായ ശ്രമങ്ങള്‍ നടത്തിയിട്ടും, വര്‍ക്ക് പെര്‍മിറ്റ് ഉറപ്പാക്കുന്നതിനുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. തന്റെ വിസയുടെ കാലാവധി തീരുന്നതിനാല്‍, പട്ടേലിന് സാമ്പത്തികവും തൊഴില്‍ സംബന്ധമായതുമായ സമ്മര്‍ദ്ദം താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. 

തന്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സ്ഥിരമായി ഫോണ്‍ കോളുകളിലൂടെ സ്ഥിരമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ ഓഗസ്റ്റ് 10 ന് ഒരു സുഹൃത്തുമായുള്ള അവസാന സംഭാഷണത്തിന് ശേഷം ഫോണില്‍ കിട്ടിയിരുന്നില്ല. ആ അവസാന കോളില്‍, ഓഗസ്റ്റ് 20 ന് ഷെഡ്യൂള്‍ ചെയ്ത ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റ് താന്‍ ബുക്ക് ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പട്ടേലിനെ താമസസ്ഥലത്ത് കണ്ടെത്താനാകാതെ വന്നതോടെ ലണ്ടനിലെ സുഹൃത്തുക്കള്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പട്ടേലിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

More Latest News

പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് പാമ്പ് കടിയേറ്റു, കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച കൂട്ടത്തില്‍ പാമ്പിനെയും 'ജീവനോടെ' എത്തിച്ച് വീട്ടുകാര്‍!!! പിന്നീട് സംഭവച്ചിത് അപ്രതീക്ഷിതമായ സംഭവങ്ങള്‍

പാമ്പിനെ ജീവനോടെ തൊട്ടുത്ത് കണ്ടാല്‍ ആരും ഒന്ന് പേടിക്കും. അത്തരത്തില്‍ ഒരു പാമ്പ് ഒരാശുപത്രിയില്‍ തന്നെ പ്രശ്‌നങ്ങളുണ്ടാക്കിയ കാര്യങ്ങളാണ് വാര്‍ത്തയാകുന്നത്.   ബിഹാറിലെ നളന്ദയില്‍ ആണ് ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്നാെരു സംഭവം നടന്നത്. ഒരു പെണ്‍കുട്ടിയെ പാമ്പുകടിയേറ്റ് കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. കാരണം പെണ്‍കുട്ടിക്കൊപ്പം പെണ്‍കുട്ടിയെ കടിച്ച പാമ്പിനെയും വീട്ടുകാര്‍ കൊണ്ടുവന്നിരുന്നു. പെണ്‍കുട്ടിക്ക് പൂ പറിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഇതറിഞ്ഞതോടെ ബന്ധുക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതോടെ ബിഹാര്‍ഷരിഫ് സര്‍ദാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ കൊണ്ടുപോയപ്പോഴാണ് കടിച്ച പാമ്പിനെയും ഇവര്‍ ഒപ്പം കൂട്ടിയത്. പെണ്‍കുട്ടിയെ കടിച്ച വിഷ പാമ്പിനെയാണ് പ്ലാസ്റ്റിക് ഡ്രമ്മിലാക്കി കുടുംബം ആശുപത്രിയിലെത്തിച്ചത്. ഇതിനെ കണ്ടതോടെ ഡോക്ടര്‍മാരടങ്ങുന്ന ആശുപത്രി ജീവനക്കാര്‍ പരിഭ്രാന്തരായി ഓടുകയായിരുന്നു. ആശുപത്രിയിലെത്തിയപാടെ പ്ലാസ്റ്റിക് മൂടി പൊട്ടിച്ച് പുറത്തിറങ്ങിയ പാമ്പ് എമര്‍ജന്‍സി വാര്‍ഡിലേക്ക് ഇഴഞ്ഞു കയറി.ഇതോടെ രോഗികള്‍ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പാമ്പിനെ പണിപ്പെട്ട് പിടികൂടി പ്ലാസ്റ്റിക് ഡ്രമ്മില്‍ അടച്ചു.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തതിന് പിന്നാലെ പാമ്പിനെ ഇവര്‍ കാട്ടിലേക്ക് വിട്ടു.

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21-23 വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ഫാമിലി കൗണ്‍സിലറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും. 'ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു' (ലൂക്കാ19:5). വിവാഹമെന്ന കൂദാശയിലൂടെ ദൈവീക സമക്ഷം എടുത്ത വാഗ്ദാനം, വിശുദ്ധിയില്‍ നയിക്കുന്നതിനും, ജീവിത സമ്മര്‍ദ്ധങ്ങള്‍,സാഹചര്യങ്ങള്‍, പ്രലോഭനങ്ങള്‍, സ്വാര്‍ത്ഥത എന്നിവ മൂലം സൗഹൃദത്തിലും, സ്‌നേഹാനുഭവത്തിലും, ജീവിതത്തിലും വന്നേക്കാവുന്ന ഭിന്നതകളും അസ്വാരസ്യങ്ങളും, സൗഖ്യദാതാവായ ദൈവ സാന്നിധ്യത്തില്‍ ആല്മപരിശോധന ചെയ്യുവാനും അനുരഞ്ജത്തിനുമുള്ള അവസരമാവും ദമ്പതീ ധ്യാനത്തില്‍ സംജാതമാവുക. ക്രൈസ്തവ ജീവിതത്തില്‍, ദൈവവും ജീവിത പങ്കാളികളുമായി ഉണ്ടാവേണ്ട ബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും, സ്‌നേഹാര്‍ദ്രവും, ശാന്തവുമായ ദാമ്പത്യ കൃപകള്‍ ആര്‍ജ്ജിക്കുവാനുള്ള അനുഗ്രഹദായകമായ ദമ്പതീ ധ്യാന ശുശ്രുഷകളില്‍ പങ്കുചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു. ദമ്പതികള്‍ മുന്‍കൂട്ടിത്തന്നെ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്ത് അവസരം ഉറപ്പാക്കുവാന്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു. https://forms.gle/9CdY6x6ymAD6AARF9 ജൂലൈ 21 നു ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ത്രിദിന ധ്യാനം 23 നു ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് തയ്യില്‍ - 07848808550

'മകന്‍ ആദിക്ക് ഒരു മേജര്‍ സര്‍ജറി വേണം, പക്ഷെ അവന്‍ ഇതേപറ്റി ഒരു പേടിയും ഇല്ല, അതാണ് ഈ ന്യൂജനറേഷന്റെ ഗുണം' മകന്റെ സര്‍ജ്ജറി വിവരത്തെ പറ്റി ചക്കപ്പഴം താരം

ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി കുടുംബ പ്രേക്ഷകര്‍ക്ക് വീട്ടിലെ പ്രിയപ്പെട്ട താരമാണ്. അമല്‍ രാജ്‌ദെവ് അഭിനയിച്ച പരമ്പരയിലൂടെ സിനിമയിലും സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ നിരവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധ നേടിയിരിക്കവേ തന്റെ മകനെ കുറിച്ചുള്ള ഒരു കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. മകന് സര്‍ജ്ജറി ആണെന്നും. അതൊരു മേജര്‍ സര്‍ജ്ജറി ആണെന്നും പക്ഷെ മകന്റെ മനോഭാവം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നുമുള്ള കാര്യമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മകന് വേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ വേണമെന്നും താരം ഇതില്‍ പറയുന്നു. ആദി എന്നാണ് മകന്റെ പേര്. നട്ടെല്ലിന് ആണ് രോഗം സംഭവിച്ചിരിക്കുന്നത്. സ്‌കോളിയോസീസ് എന്നാണ് രോഗത്തിന്റെ പേര്. നട്ടെല്ലിന് വളവ് സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഈ അസുഖം മാറ്റണമെങ്കില്‍ ഒരു മേജര്‍ സര്‍ജറി ആവശ്യമാണ്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:''ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാമായി പരാതികളും പരിഭവങ്ങളും ഒന്നുമില്ലാതെ മെല്ലെ പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വില്ലന്‍ സ്‌കോളിയോസീസ് എന്ന രോഗത്തിന്റെ രൂപത്തില്‍ വരുന്നത്. വില്ലന്‍ പിടിച്ചത് എന്റെ മൂത്തമകന്‍ ആദിയെ. ഒരു മേജര്‍ സര്‍ജറിയാണ് വേണ്ടത്, ഏകദേശം 7, 8 മണിക്കൂര്‍ അതിനുവേണം. വലിയ ചെലവും ഉണ്ട്. അത് കഴിഞ്ഞ് ഒരു മാസം ബെഡ് റസ്റ്റ് വേണം. പക്ഷേ ആദി റെഡിയാ, ഒരു ടെന്‍ഷനും ഇല്ല, ഒരു പേടിയും ഇല്ല. അവന്‍ ഇതെല്ലാം വളരെ ഈസിയാണ്. കൃത്യം കൃത്യം എല്ലാം മനസ്സിലാക്കി വച്ചിട്ടുണ്ട്. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ഞങ്ങളെ ക്ലാസ് എടുത്തു കാണിച്ചിട്ടുണ്ട്. അതാണ് ഈ ന്യൂജനറേഷന്റെ ഗുണം. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആണ് സര്‍ജറി. എല്ലാവരുടെയും പ്രാര്‍ത്ഥനയും കരുതലും വേണം'' - ഇതാണ് അമല്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിരിക്കുന്നത്.  

ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍

തിരുവനന്തപുരം : കടുത്ത വയറിളക്കവും ഛര്‍ദിയും മൂലം പതിനാറുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസില്‍ അലന്‍(16) ആണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കേ മരിച്ചത്. അലന്‍ മരിക്കുന്നതിന് തലേ ദിവസം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കാലില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് തറച്ചിരുന്നു. നന്നായി വേദനിച്ചെങ്കിലും ആശുപത്രിയില്‍ പോയില്ല. തുടര്‍ന്ന് പിറ്റേന്ന് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തുമ്പോള്‍ വയറിളക്കവും ഛര്‍ദിയും കൊണ്ട് അവശനായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.  വിഷം ഉള്ളില്‍ച്ചെന്നതാണ് അലന്റെ മരണ കാരണമെന്നാണ് മാരായമുട്ടം പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നുണ്ടെങ്കില്‍ കൂടുതല്‍ വ്യക്തത കിട്ടാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണം എന്നാണ് പൊലീസും ആശുപത്രി അധികൃതരും വ്യക്തമാക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പാസായി, പ്ലസ് വണ്ണിന് പ്രവേശനം നേടാനിരിക്കെയാണ് വിദ്യാര്‍ത്ഥിയുടെ മരണം. ധനുവച്ചപുരം എന്‍ കെ എം ജി എച്ച് എസില്‍ നിന്നാണ് അലന്‍ പത്താം ക്ലാസ് പാസായത്. പിതാവ്: അനില്‍ രാജ്, മാതാവ്: പ്രിജി ആഴ്ചകള്‍ക്ക് മുന്‍പാണ് അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രന്‍ മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചിരുന്നു. അതേരീതിയില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് ആണോ ഇവിടെ വില്ലനായതെന്നും വ്യക്തമല്ല.

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍

കാസര്‍കോട് : പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീട്ടിനുള്ളില്‍ കയറി ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയും പീഡിപ്പിക്കുകയും ചെയ്ത ശേഷം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു പ്രതി.  ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പെണ്‍കുട്ടിയെ തട്ടിക്കാെണ്ടുപോയി സ്വര്‍ണ കമ്മല്‍ കവര്‍ന്നശേഷം ഉപേക്ഷിച്ച് കടന്നത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഇന്നലെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങിയിരുന്നു. ഇതുവഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് കുട്ടി ഇപ്പോള്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തയിത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് അക്രമി ഉപേക്ഷിച്ച പെണ്‍കുട്ടിയെ രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതില്‍ തുറക്കാറുണ്ടെന്നും കറവ കഴിഞ്ഞശേഷമേ അത് അടയ്ക്കാറുള്ളൂ എന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്ന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു.

Other News in this category

  • സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ജലജന്യ രോഗങ്ങള്‍ പടരുന്നുവെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണ്ടെത്തല്‍; കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടിലെ പത്തില്‍ ഒമ്പത് നഴ്സുമാരും അസുഖമുള്ളപ്പോള്‍ ജോലി ചെയ്യുന്നതായി സര്‍വേ റിപ്പോര്‍ട്ട്; ഭൂരിഭാഗം നഴ്‌സുമാരും രോഗീ പരിചരണത്തില്‍ മുഴുകുന്നത് സ്വന്തം രോഗവും വേദനകളും പ്രതിസന്ധികളും അവഗണിച്ച്
  • സ്വതന്ത്ര മധ്യസ്ഥതനുമായി ചര്‍ച്ചയ്ക്ക് സമ്മതംമൂളി ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും; ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമര പരമ്പരകള്‍ക്ക് പരിഹാരമാകുമെന്ന ശുഭ പ്രതീക്ഷയില്‍ പൊതുജനം
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍; തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സുനക് സര്‍ക്കാരിന് പുതിയ തിരിച്ചടി
  • ഒരു വര്‍ഷത്തിനുള്ളില്‍ 310 ലക്ഷം ഭക്ഷണ പൊതികള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയതായി പ്രമുഖ ചാരിറ്റി ട്രസ്സല്‍ ട്രസ്റ്റ്; രാജ്യത്തെ ദരിദ്രരുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയായി
  • സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും കൗമാരക്കാര്‍ നിയമവിരുദ്ധമായി വലിയ കത്തികള്‍ വാങ്ങി കൂട്ടുന്നുവെന്ന് പോലീസ്; പലതും മയക്കുമരുന്ന് ഇടപാടുകള്‍ക്കും കവര്‍ച്ചകള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും ഉപയോഗിക്കാനെന്ന് റിപ്പോര്‍ട്ട്
  • ഇംഗ്ലണ്ടില്‍ ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് നിരോധിക്കുന്നു; നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും, നടപടി രാഷ്ടീയപ്രേരിതമെന്ന് ഹെഡ് ടീച്ചേഴ്സ അസോസിയേഷന്‍
  • റോഡിലെ ക്യാമറകളെ പറ്റിക്കാന്‍ ഒടിവിദ്യകളുമായി യുകെയിലെ ഡ്രൈവര്‍മാര്‍; ചെറിയ പിഴ മറയ്ക്കാന്‍ കാട്ടുന്ന സാഹസം പിടിക്കപ്പെട്ടാല്‍ വലിയ വില കൊടുക്കണം
  • കുറ്റവാളികളെ ജയിലില്‍ നിന്നും നേരത്തേ വിട്ടയക്കുന്ന സര്‍ക്കാര്‍ പദ്ധതി കുട്ടികളുടെ അടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജയിലുകളിലെ തിരക്ക് പൊതുജീവിതത്തിന് ഭീഷണിയാകുന്നു
  • സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ക്കുള്ള ലൈസന്‍സ് നഷ്ടമായതിനെത്തുടര്‍ന്ന് 2022-2023 ല്‍ റദ്ദാക്കിയത് 3,081 കെയര്‍ വര്‍ക്കര്‍മാരുടെ സിഒഎസ്; ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിനാനുള്ള സര്‍ക്കാര്‍ നടപടി വാഗ്ദാനങ്ങളില്‍ മാത്രം
  • Most Read

    British Pathram Recommends