അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ച് ജോലിക്കെത്തുന്ന ഗാര്‍ഹിക ജോലിക്കാരെ വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കാന്‍ രാജ്യത്തെ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സൗകര്യമുണ്ട്.
റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമ്മാം കിങ് ഫഹദ് വിമാനത്താവളം, ഖസീമിലെ അമീര്‍ നാഇഫ് വിമാനത്താവളം, മദീനയിലെ അമീര്‍ മുഹമ്മദ് വിമാനത്താവളം എന്നിവിടങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. ഗാര്‍ഹിക തൊഴിലാളികളെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് സ്വീകരിക്കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 920002866 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും വ്യക്തിമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയിലേക്ക് ആദ്യമായി വരുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിച്ച് തൊഴിലുടമയ്ക്ക് കൈമാറേണ്ടത് റിക്രൂട്ടിംഗ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട്ട്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.